Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈസ്റ്റേൺ മുളകുപൊടിയുടെ 27 സാമ്പിളുകൾ എടുത്തതിൽ 10ലും കീടനാശിനി; 25 ഡബിൾ ഹോഴ്‌സ് സാമ്പിളുകളിൽ ഒൻപതിലും 17 നിറപറ സാമ്പിളുകളിൽ മൂന്നിലും മൂന്ന് പാലാട്ട് സാമ്പിളുകളിൽ രണ്ടിലും കീടനാശിനിയുടെ അംശം; വിഷം ഉള്ളതും ഇല്ലാത്തതുമായ മുളക് പൊടികളുടെ ലിസ്റ്റ് മറുനാടൻ പുറത്തുവിടുന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: മുളക് പൊടികളിലെ മായം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ടിവി അനുമപ ഭക്ഷ്യസുരക്ഷാ കമ്മീഷണറായപ്പോൾ പല നടപടികളും എടുത്തു. ഇതെല്ലാം വമ്പൻ ലോബികൾ അട്ടിമറിക്കുകയും ചെയ്തു. എന്നാൽ ഇങ്ങനെ പിടിച്ചെടുത്ത പല ബ്രാണ്ടുകളുടേയും സാമ്പിളുകൾ വെള്ളായണി കാർഷി കോളേജിലെ വിഗദഗ്ധ ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലൂടെ പുറത്തുവന്നത്. എന്നാൽ കമ്പനികളുടെ പേരും ബ്രാന്റ് നെയിമും പുറത്തു പറയാത്തതു കൊണ്ട് തന്നെ സാധാരണക്കാർക്ക് വിവരങ്ങൾ അന്യമായി. ഇതു സംബന്ധിച്ച പത്രവാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും ബ്രാൻഡുകളുടെ പേരില്ലായിരുന്നു. ഉദ്യോഗസ്ഥരും പേരുകൾ പറഞ്ഞു തന്നില്ല. ഈ സാഹചര്യത്തിലാണ് വിവരാവകാശ പ്രകാരം ബ്രാൻഡുകളുടെ പേരുകൾ മറുനാടൻ തേടിയത്. അങ്ങനെ വിവരവാകാശ പ്രകാരം കിട്ടിയ പട്ടികയാണ് മറുനാടൻ പുറത്തുവിടുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്.

ഈസ്റ്റേണും ഡബിൾ ഹോഴ്‌സും നിറപറയും ഗോൾഡൺ ഹാർവെസ്റ്റിലും ആച്ചി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിലെല്ലാം കിടനാശിനി കണ്ടെത്തി. ഈസ്റ്റേണിന്റെ 27 സാമ്പിളുകൾ പരിശോധിച്ചതിൽ 10ലും കിടനാശിനി കണ്ടെത്തി. ഡബിൾ ഹോഴ്‌സിന്റെ 25ൽ ഒൻപതിയും പ്രശ്‌നം തിരിച്ചറിഞ്ഞു. നിറപറയുടെ 17 സാമ്പിളിൽ മൂന്നെണ്ണത്തിലാണ് കീടനാശിനിയുണ്ടായിരുന്നത്. ഗോൾഡൺ ഹാർവെസ്റ്റിൽ പത്തിൽ നാലിലും ആച്ചിയിൽ അഞ്ചിൽ മുന്നിലും കുഴപ്പം കണ്ടെത്താൻ പരിശോധനകൾക്കായി. പാലാട്ടിന്റെ മൂന്നിൽ രണ്ട് സാമ്പിളിലും കുഴപ്പം തിരിച്ചറിഞ്ഞു. 36 ലോക്കൽ ബ്രാണ്ടുകളുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് ശേഖരിച്ചത്. ഇതിൽ 19 എണ്ണത്തിലും കീടനാശിനിയുടെ അംശം കണ്ടെത്തി. ഉദ്യോഗസ്ഥർ കളക്റ്റ് ചെയ്ത് പരിശോധനയ്ക്ക വിധേയമാക്കിയ പട്ടികയിൽ ബ്രാഹ്മിൻസ് എന്ന പ്രമുഖ ബ്രാൻഡ് ഇല്ലെന്നതും ശ്രദ്ധേയമാണ്.

ഭക്ഷ്യവസ്തുക്കളിൽ കിടനാശിനികൾ വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. എന്നിട്ടും ഈ ഉൽപ്പനങ്ങൾ ഇപ്പോഴും വിപണിയിൽ സജീവമാണ്. ടിവി അനുപമയുടെ സ്ഥാന ചലനത്തോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഇടപെടലുകൾക്ക് മങ്ങലേറ്റുവെന്ന് ഇതോടെ വ്യക്തമാവുകയാണ്. മുളക് പൊടിയിൽ കണ്ടെത്തിയ കീടനാശിനികൾക്കൊന്നും പരിധി നിശ്ചിയിച്ചിട്ടില്ല. ചെറിയ തോതിലെ കീടനാശിനി സാധ്യത പോലും ഗുരുതരമായതുകൊണ്ടാണ് ഇത്. എന്നാൽ വേണ്ട ഗൗരവം ഇക്കാര്യത്തിൽ അധികാരികൾ കാട്ടുന്നുമില്ല. ഭക്ഷ്യവസ്തുക്കളിൽ കീടനാശിനും മായവും കലരാൻ സാധ്യതയുണ്ട്. ഇതിൽ രാസവസ്തുക്കൾ ഉപയോഗിച്ചാകും മായം ചേർക്കുക. ഇതിന്റെ അളവിൽ പരിധി നിശ്ചയിച്ചാണ് സാധാരണ ഉൽപ്പനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുക. എന്നാൽ കിടാനാശിനി കണ്ടെത്തിയാൽ ഉടൻ തുടർ നടപടി സ്വീകരിക്കേണ്ടതാണ്.

കിടനാശിനി കലരാത്ത മുളക് പൊടിയും വെള്ളയാണി ലാബിലെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അച്ചി, 24 മന്ത്ര ഓർഗാനിക്, അരോമ ഫ്രഷ്, മേളം, ഫ്രഷ് ആൻഡ് പുയർ, ഗ്രാന്മാസ്, സാറാസ്, കിച്ചൺ ട്രഷേഴ്‌സ്, പ്രിയം, ദേവൺ, കാച്ച്, ദേവൺ പ്രീമിയം, പൊന്നൂസ്, റിലയൻസ് സെലക്ട്, ശബരി എഗ് മാർക്ക്, എക്കോ ലൈഫ്, സ്വാമീസ്, മറിയാസ്, ഡിയർ എർത്ത്, അവീസ്, ശബരി, ഓർഗാനിക് റെഡ് ചില്ലി പൗഡർ, വെൽഗേറ്റ് എന്നിവയുടെ സാമ്പിളുകളിൽ കീടനാശി കണ്ടെത്താനുമായില്ലെന്നും വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി കണ്ടെത്താനുള്ള ലാബിൽ നിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അതിവ ഗൗരവതരമായ വിവരങ്ങളാണ് വെള്ളയാണി ലാബിലെ പരിശോധനാ റിപ്പോർട്ടിലുള്ളത്. എന്നാൽ വമ്പൻ ബ്രാൻഡുകൾക്കെതിരെ പരസ്യം മോഹിച്ച് മുഖ്യധാരാ മാദ്ധ്യമങ്ങൾ വാർത്ത നൽകാറില്ല. ഇതുകൊണ്ട്് തന്നെ ഇത് ജനസമക്ഷം എത്തുകയോ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ഈസ്‌റ്റേണിന്റെ പത്ത് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ എത്തിയോൺ, ബൈഫൻത്രിൻ, പ്രൊഫനോഫോസ്, ക്‌ളോർ പൈറിഫോസ് എന്നിവ കണ്ടെത്തി. ആച്ചിയുടെ മൂന്ന് സാമ്പിളുകളിലുള്ളത് എത്തിയോണും ബൈഫൻത്രിനുമാണ്. ഗോൾഡൺ ഹാർവെസ്റ്റിലും ബൈഫൻത്രിൻ, എത്തിയോൺ എന്നിവ നാല് സാമ്പിളുകളിൽ കണ്ടെത്തി. നിറപറയിൽ പ്രൊഫനോഫോസും എത്തിയോണുമുണുള്ളത്. പാലാട്ടിൽ എത്തിയോണും ലാംബ്ഡാ സൈഹാലോത്രിനും കണ്ടെത്തി. സൈപേർമെത്രിനും ഇതിലുണ്ട്. പ്രാദേശിക ബ്രാൻഡുകളിലും ഈ കീടനാശിനികൾ തന്നെയാണ് കണ്ടെത്തിയത്. മാരക വിഷാംശമായ എത്തിയോൺ എന്ന കീടനാശിനി സാധാരണ ഗതിയിൽ മരണത്തിന് പോലും കാരണമാകും. ക്‌ളോർ പൈറിഫോസ് കറിവേപ്പിലയിലും മറ്റും തളിക്കുന്ന കീടനാശിനിയാണ്. ഇവയെല്ലാം മുളക് പൊടിയിൽ നിറഞ്ഞിട്ടും ആരും നടപടി മാത്രം എടുക്കുന്നില്ല.

കിടനാശിനി കലരാത്ത മുളക് പൊടിയും വെള്ളയാണി ലാബിലെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അച്ചി, 24 മന്ത്ര ഓർഗാനിക്, അരോമ ഫ്രഷ്, മേളം, ഫ്രഷ് ആൻഡ് പുയർ, ഗ്രാന്മാസ്, സാറാസ്, കിച്ചൺ ട്രഷേഴ്‌സ്, പ്രിയം, ദേവൺ, കാച്ച്, ദേവൺ പ്രീമിയം, പൊന്നൂസ്, റിലയൻസ് സെലക്ട്, ശബരി എഗ് മാർക്ക്, എക്കോ ലൈഫ്, സ്വാമീസ്, മറിയാസ്, ഡിയർ എർത്ത്, അവീസ്, ശബരി, ഓർഗാനിക് റെഡ് ചില്ലി പൗഡർ, വെൽഗേറ്റ് എന്നിവയുടെ സാമ്പിളുകളിൽ കീടനാശി കണ്ടെത്താനുമായില്ലെന്നും വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി കണ്ടെത്താനുള്ള ലാബിൽ നിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അതിവ ഗൗരവതരമായ വിവരങ്ങളാണ് വെള്ളയാണി ലാബിലെ പരിശോധനാ റിപ്പോർട്ടിലുള്ളത്. എന്നാൽ വമ്പൻ ബ്രാൻഡുകൾക്കെതിരെ പരസ്യം മോഹിച്ച് മുഖ്യധാരാ മാദ്ധ്യമങ്ങൾ വാർത്ത നൽകാറില്ല. ഇതുകൊണ്ട്് തന്നെ ഇത് ജനസമക്ഷം എത്തുകയോ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

മിക്ക ഭക്ഷ്യ പദാർത്ഥങ്ങളുടെയും അവിഭാജ്യഘടകമായമുള്ള പൊടികളിൽ പരിധിയിലേറെ എത്തിയോണിന്റെ അവശിഷ്ടം കണ്ടെത്തിയത് ആശങ്കക്കുവഴിയൊരുക്കുന്നു. ഏതെങ്കിലും ഒരുകമ്പനി പുറത്തിറക്കുന്ന മുളകുപൊടിയിൽ മാത്രമല്ല വിഷാംശം കണ്ടതെന്നത് ഗുരുതര സ്ഥിതി വിശേഷമാണ്. സുഗന്ധവ്യഞ്ജനങ്ങൾ, മസാലപ്പൊടികൾഎന്നിവയുടെ 59 സാമ്പിളുകളിൽ 21 മുളക്‌പൊടി സാമ്പിളുകളിൽ വിഷാംശംകണ്ടെത്തി. സുഗന്ധവ്യഞ്ജനങ്ങളിലെ അവശിഷ്ടവിഷാംശത്തെപ്പറ്റിവിശദമായ പഠനങ്ങൾ ആവശ്യമാണെന്നാണ് ഈ പരിശോധനാഫലങ്ങൾസൂചിപ്പിക്കുന്നത്. ജൂലൈ സപ്തംബർ കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്തറിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

അതേസമയം തിരുവനന്തപുരം, ആലപ്പുഴ നഗരങ്ങളിലെകൃഷിഭവനുകളുടെആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പുകളിൽ നിന്നും, ജൈവപച്ചക്കറിമാർക്കറ്റുകളിൽ നിന്നുംശേഖരിച്ച 31 ഇനം പച്ചക്കറികളുടെഒരു സാമ്പിളിൽ പോലും നിഷ്‌കർഷിച്ചിരിക്കുന്ന പരിധിക്ക് മുകളിലോ പരിധിക്ക്താഴെയോ, പരിധി നിശ്ചയിച്ചിട്ടില്ലാത്തതോ ആയ വിഷാംശംകണ്ടെത്തിയില്ല. ശേഖരിച്ച എല്ലാ സാമ്പിളുകളും പൂർണ്ണമായും വിഷരഹിതമായികാണപ്പെട്ടു. സാമ്പിളുകൾ ശേഖരിച്ച് ലാബിൽഎത്തിക്കുന്നതിനും ഭക്ഷ്യ സുരക്ഷാഉദ്യോഗസ്ഥരുടെ പ്രത്യേക സ്‌ക്വാഡുകൾരൂപീകരിച്ചിട്ടുണ്ട്.

ഈ സ്‌ക്വാഡുകൾശേഖരിച്ച സാമ്പിളുകളാണ് കാർഷികസർവകലാശാലയുടെ കീഴിൽ വെള്ളായണിയിലുള്ള കീട നാശിനി അവശിഷ്ട പരിശോധനാ ലാബിലാണ് വിശകലനം ചെയ്തത്. എന്നാൽ അതിനപ്പുറം ഒരു നടപടിയും ആർക്കെതിരേയും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP