Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡബിൾ ഹോഴ്‌സിന്റെ മീറ്റ് മസാലയും സാമ്പാർ പൊടിയും; ഈസ്റ്റേണിന്റെ ഗരം മസാലയും സാമ്പാർ പൊടിയും; നിറപറയുടെ മീൻ മസാലയും രസം പൗഡറും; ബ്രാഹ്മിൻസിന്റെ അച്ചാർ പൊടിയും പാലാട്ടിന്റെ പിക്കിൾ പൗഡറും; മുളക് പൊടിയേക്കാൾ ഭീകരമല്ലെങ്കിലും വൻകിട ബ്രാൻഡുകളുടെ കറി പൗഡറുകളും വിഷമുക്തമല്ല; കേരളത്തിലെ കറി പൗഡറുകളിലെ കീടനാശിനി കണക്ക് മറുനാടൻ പുറത്തു വിടുന്നു

ഡബിൾ ഹോഴ്‌സിന്റെ മീറ്റ് മസാലയും സാമ്പാർ പൊടിയും; ഈസ്റ്റേണിന്റെ ഗരം മസാലയും സാമ്പാർ പൊടിയും; നിറപറയുടെ മീൻ മസാലയും രസം പൗഡറും; ബ്രാഹ്മിൻസിന്റെ അച്ചാർ പൊടിയും പാലാട്ടിന്റെ പിക്കിൾ പൗഡറും; മുളക് പൊടിയേക്കാൾ ഭീകരമല്ലെങ്കിലും വൻകിട ബ്രാൻഡുകളുടെ കറി പൗഡറുകളും വിഷമുക്തമല്ല; കേരളത്തിലെ കറി പൗഡറുകളിലെ കീടനാശിനി കണക്ക് മറുനാടൻ പുറത്തു വിടുന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: നമ്മൾ അതിവേഗം പാകം ചെയ്യാൻ ആശ്രയിക്കുന്ന മസാല പൊടികളും സുരക്ഷിതമല്ല. അവിടേയും കീടനാശിനുയുടെ അംശമുണ്ട്. പല ബ്രാണ്ടുകളുടേയും സാമ്പിളുകൾ വെള്ളായണി കാർഷി കോളേജിലെ വിഗദഗ്ധ ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴേക്കാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ മനസ്സിലായത്. ഇങ്ങനെ കീടനാശിനയുള്ളതും ഇല്ലാത്തതുമായ ബ്രാൻഡുകളുടെ വിവരമാണ് മറുനാടൻ മലായളി പുറത്ത് വിടുന്നത്. നേരത്തെ മുളക് പൊടിയിലെ കീടനാശിനി അംശത്തിന്റെ വിവരങ്ങളും മുറുനാടൻ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. മുളക് പൊടിയേലിതിന് സമാനമായ രീതിയിൽ കീടനാശിനി ഭീഷണിയായെത്തുന്നില്ലെങ്കിലും പല ബ്രാൻഡുകളുടേയും മസാലകൾ ജീവന് ആപത്തുണ്ടാക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.

പലതരത്തിലുള്ള പരാതി ഉയർന്നപ്പോഴാണ് ഭക്ഷ്യസുരക്ഷാ വിഭാഗം വിവിധ ബ്രാൻഡുകളുടെ മസാല പൊടികൾ ശേഖരിച്ചത്. അതിൽ പിഴവുകൾ കണ്ടെത്തിയതായി വാർത്തകളും വന്നു. എന്നാൽ ഏതെല്ലാം ബ്രാൻഡുകളാണെന്ന് പത്രങ്ങൾ പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വിവരവകാശ പ്രകാരം രേഖകൾ മറുനാടൻ നേടിയത്. മുളക് പൊടിയിൽ വ്യാപകമായി കീടനാശിനികൾ കണ്ടെത്തി. എന്നാൽ മിക്ക കമ്പനികളുടെ മസാലകളിലും കീടനാശിനി അത്രയേറെ കണ്ടെത്തിയില്ല. അപ്പോഴും ആശങ്കയ്ക്ക് വകയുണ്ട് താനും. ഇവിടേയും കിടനാശിനി കണ്ടെത്തിയ ബ്രാൻഡുകളുടെ മസാലകൾ ഇപ്പോഴും വിപിണിയിൽ സജീവമാണ്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനിടയുള്ള ഈ ബ്രാൻഡുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ആരും മുതിരുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ കൂടിയാണ് വിശദ പട്ടിക മറുനാടൻ പുറത്തുവിടുന്നത്.

ആച്ചി ബ്രാൻഡിന്റെ 16 മസാല ഇനങ്ങളാണ് പരിശോധിച്ചത്. ഇതിൽ ഫിഷ് കറി മസാലയിലും ഷിഫ് ഫ്രൈ മസാലയിലുമാണ് കീടനാശി കണ്ടെത്തിയത്. ഇതിന്റെ രണ്ടും മൂന്ന് സാമ്പിളുകൾ വീതം പരിശോധിച്ചിരുന്നു. ബ്രാഹ്മിൻസിന്റെ പിക്കിൾ പൗഡറും രസം പൗഡറും സാമ്പാർ പൗഡറും പരിശോധിച്ചു. ഇതിൽ പിക്കിൾ പൗഡറിലാണ് കീടനാശിനി കണ്ടെത്തിയത്. ഇതിന്റെ ഒരു സാമ്പിൾ മാത്രമാണ് പരിശോധനയ്ക്ക് ലഭ്യമായത്. അതിൽ തന്നെ കീടനാശിനിയും ഉണ്ടായിരുന്നു. ഡബിൾ ഹോഴ്‌സിന്റെ 13 ഇനങ്ങൾ പരിശോധിച്ചു. ഇതിൽ മീറ്റ് മസാലയിലും സാമ്പാർ പൗഡറിലുമാണ് കീടനാശിനിയുള്ളത്. മീറ്റ് മസാലയുടെ അഞ്ച് സാമ്പിളുകളിൽ ഒന്നിലും സാമ്പർ പൗഡർ ഏഴിൽ ഒന്നിലുമാണ് കുഴപ്പം കണ്ടെത്തിയത്.

ഈസ്റ്റേണിൽ ഗരം മസാലയിലും സാമ്പർ പൗഡറിലുമാണ് പ്രശ്‌നമുള്ളത്. പത്ത് ഇനങ്ങളാണ് പരിശോധനയ്ക്ക് എത്തിയത്. അതിൽ ഗരം മസാലയുടേത് മാത്രം 12 സാമ്പിളുകൾ. ഇതിൽ ഒന്നിൽ മാത്രമേ കുഴപ്പം കണ്ടെത്തിയുള്ളൂ. ഏഴ് സാമ്പാർ പൗഡർ സാമ്പിളുകളിൽ ഒന്നിലാണ് കീടനാശിനി ഉണ്ടായിരുന്നത്. പാലാട്ടിന്റെ പിക്കിൾ പൗഡറും പ്രശ്‌നത്തിലാണ്. പരിശോധനയ്ക്ക് വിധേയമാക്കിയ ഏക പിക്കിൾ പൗഡർ സാമ്പിളിൽ തന്നെ കീടനാശിനയുണ്ടായിരുന്നു. നിറപറയുടെ ഫിഷ് കറി മസാലയിലും രസം പൗഡറിലുമാണ് പ്രശ്‌നമുള്ളത്. ആറു വീതം രസം പൗഡറിന്റേയും ഫിഷ് കറി മസാലയുടേയും സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ രണ്ടിലും ഓരോ സാമ്പിളുകളിൽ കീടനാശിനുയുണ്ടായിരുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

അച്ചിയുടേയും നിറപറയുടേയും ഫിഷ് കറി മസാലയിൽ എത്തിയോൺ എന്ന കീടനാശിനിയാണ് കണ്ടെത്തിയത്. ഇസ്‌റ്റേണിന്റെ ഗരം മസാലയിൽ ലാംബ്ഡാ സൈഹാലോത്രിനും ഉണ്ടെന്ന് തെളിഞ്ഞു. ഡബിൾ ഹോഴ്‌സിന്റെ മീറ്റ് മസാലയും ബ്രാഹ്മിൻസിന്റേയും പാലാട്ടിന്റേയും പിക്കിൾ പൗഡറിൽ എത്തിയോൺ ഉണ്ടായിരുന്നു. നിറപറയുടെ രസം പൗഡറിൽ പ്രൊഫനോഫോസും കണ്ടെത്തി. ഡബിൾ ഹോഴ്‌സിന്റെ സാമ്പാർ പൗഡറിൽ പ്രൊഫനോഫോസും എത്തിയോണും ഉണ്ടായിരുന്നു. ഈസ്‌റ്റേണിന്റെ സാമ്പാർ പൗഡറിൽ എത്തിയോൺ അംശമാണ് കണ്ടെത്തിയത്. ചില്ലി പൗഡറുകളിൽ നിറപറയിലും ഈസ്റ്റേണിലും ഡബിൾ ഹോഴ്‌സിലുമാണ് കുഴപ്പമുള്ളത്. ഇതിലെല്ലാം കണ്ടെത്തിയത് പ്രൊഫനോഫോസ് എന്ന കീടനാശിനിയാണ്.

കീടനാശി ഇല്ലാത്ത ബ്രാൻഡുകളും വെള്ളയാണിയിലെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഡേവൺ, ബാംബിനോ, ഹെൽത്ത് ഫീൽഡ് ഓർഗാനിക്ക്, എൽസ, എസ്‌റ്റേറ്റ് ഫ്രെഷ്, ഗ്രാൻഡ്മ, എവറസ്റ്റ, ഫ്രെഷ് ആൻഡ് പ്യൂർ, ഗോൾഡൺ ഹാർവെസ്റ്റ്, കൗല, നോർ, കിച്ചൺ ട്രഷേഴ്‌സ്, ലോക്കൽ ബ്രാൻഡ്, മെട്രോ ഫ്രഷ്, എംടിആർ, ടെസ്റ്റേ ബഡസ്, മേളം, പൊന്നൂസ്, പ്രിയം, ക്വാളിറ്റി, ശബരി, സാറാസ് എന്നിവയിലൊന്നും കീടനാശിനി കണ്ടെത്താനായില്ല. ജനുവരി 2015 മുതൽ സെപ്റ്റംബർ 2016വരെയുള്ള പരിശോധനാ ഫലമാണ് വിവരാവകാശത്തിലൂടെ വെള്ളായണി ലാബിൽ നിന്ന് മറുനാടന് ലഭിച്ചത്. മുളക് പൊടിയിലെ കീടനാശിനിയുടെ അളവിനെ കുറിച്ചും ഇത് ലാബിൽ നിന്ന് ലഭിച്ച വിവരാവകാശ പ്രകാരമുള്ള റിപ്പോർ്ട്ട് കഴിഞ്ഞ ദിവസം മറുനാടൻ പുറത്തുവിട്ടിരുന്നു.

ഭക്ഷ്യവസ്തുക്കളിൽ കിടനാശിനികൾ വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. എന്നിട്ടും ഈ ഉൽപ്പനങ്ങൾ ഇപ്പോഴും വിപണിയിൽ സജീവമാണ്. ടിവി അനുപമയുടെ സ്ഥാന ചലനത്തോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഇടപെടലുകൾക്ക് മങ്ങലേറ്റുവെന്ന് ഇതോടെ വ്യക്തമാവുകയാണ്. മുളക് പൊടിയിലേതിന് സമാനമായി മസാലക്കൂട്ടിലും കണ്ടെത്തിയ കീടനാശിനികൾക്കൊന്നും പരിധി നിശ്ചിയിച്ചിട്ടില്ല. ചെറിയ തോതിലെ കീടനാശിനി സാധ്യത പോലും ഗുരുതരമായതുകൊണ്ടാണ് ഇത്. എന്നാൽ വേണ്ട ഗൗരവം ഇക്കാര്യത്തിൽ അധികാരികൾ കാട്ടുന്നുമില്ല. ഭക്ഷ്യവസ്തുക്കളിൽ കീടനാശിനും മായവും കലരാൻ സാധ്യതയുണ്ട്. ഇതിൽ രാസവസ്തുക്കൾ ഉപയോഗിച്ചാകും മായം ചേർക്കുക. ഇതിന്റെ അളവിൽ പരിധി നിശ്ചയിച്ചാണ് സാധാരണ ഉൽപ്പനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുക.

എന്നാൽ കിടാനാശിനി കണ്ടെത്തിയാൽ ഉടൻ തുടർ നടപടി സ്വീകരിക്കേണ്ടതാണ്. ഇത്തരത്തിലെന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും വ്യക്തമാക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP