Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മംഗലാപുരത്തു നിന്നും തൃശൂരിൽ നിന്നും പത്തംഗ സംഘമെത്തി; മോദിയെത്തുന്നതിന്റെ തലേ ദിവസത്തെ സംഘർഷത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള നുഴഞ്ഞു കയറ്റക്കാർ; മുടിയും താടിയും വളർത്തിയവർക്ക് പിന്നിൽ ടാങ്കർ ലോറി മാഫിയയെന്നും രഹസ്യാന്വേഷണ റിപ്പോർട്ട്; പുതുവൈപ്പിനിൽ സമരത്തിൽ ഭീകര ഇടപെടലെന്ന വിലയിരുത്തലിൽ ഉറച്ച് പൊലീസ്

മംഗലാപുരത്തു നിന്നും തൃശൂരിൽ നിന്നും പത്തംഗ സംഘമെത്തി; മോദിയെത്തുന്നതിന്റെ തലേ ദിവസത്തെ സംഘർഷത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള നുഴഞ്ഞു കയറ്റക്കാർ; മുടിയും താടിയും വളർത്തിയവർക്ക് പിന്നിൽ ടാങ്കർ ലോറി മാഫിയയെന്നും രഹസ്യാന്വേഷണ റിപ്പോർട്ട്; പുതുവൈപ്പിനിൽ സമരത്തിൽ ഭീകര ഇടപെടലെന്ന വിലയിരുത്തലിൽ ഉറച്ച് പൊലീസ്

അർജുൻ സി വനജ്

കൊച്ചി: നിർദ്ദിഷ്ട പുതുവൈപ്പ് എൽപിജി ടെർമിലിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ തീവ്ര സംഘടനകൾ നുഴഞ്ഞുകയറിയതിന്റെ വിശദാംശങ്ങൾ അടങ്ങുന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക റിപ്പോർട്ട് പിണറായി വിജയന് കൈമാറി. ഷാഡോ പൊലീസിന്റെ സഹായത്തോടെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച കൈമാറിയത്. മംഗലാപുരത്തുനിന്നും തൃശ്ശൂരിൽ നിന്നുമായി എത്തിയ പത്തംഗ സംഘമാണ് സമരത്തിന്റെ ഗതി നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

മൂന്നാർ സമരത്തിലും ഇവരിൽ രണ്ട് പേരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സമാധാനപരമായി നടന്നു വരികയായിരുന്ന സമരത്തിന്റെ സ്വഭാവം 119 ആം ദിവസം പൊടുന്നനെ മാറിയതിന്റെ പിന്നിലും ഇവരുടെ പങ്ക് നിർണ്ണായകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പുതുവൈപ്പ് ഉൾപ്പടെയുള്ള തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സംഘടനകളുടെ പങ്കും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. മംഗലാപുരം സ്വദേശികളായി ആറുപേരെ പൊലീസ് ഞാറാഴ്ച വരെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിൽ ഏതാനം പേർ മുടിയും താടിയും നീട്ടി വളർത്തിയവരാണ്. എന്നാൽ ഷാഡോ പൊലീസ് ഇവരോട് നേരിട്ട് സംസാരിച്ച് തിരിച്ചറിയൽ രേഖകൾ ചോദിച്ചപ്പോൾ, രേഖകൾ വീട്ടിലാണെന്നും, സമരം നടക്കുന്നത് അറിഞ്ഞെത്തിയവരാണ് തങ്ങളെന്നും, പുതുവൈപ്പ് സ്വദേശികളുടെ ബന്ധുക്കളാണെന്നുമാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.

ആറുപേരുടേയും തിരിച്ചറിയൽ രേഖ അവരുടെ കൈവശം ഇല്ലായിരുന്നുവെന്നാണ് ഷാഡോ പൊലീസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഞാറാഴ്ച വൈകിട്ടോടെ ഇവർ സമരകേന്ദ്രത്തിൽ നിന്നും അപ്രത്യക്ഷരായി. ഓരോരുത്തരേയും മൂന്ന് ഉദ്യോഗസ്ഥർ വരെയാണ് നിരീക്ഷിച്ച് വന്നത്. ഇവരിലൊരാളുടെ നേതൃത്വത്തിലാണ് മാർച്ചിന് നേരെ കല്ലേറ് ഉണ്ടായതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ടെർമിനൽ പ്രാവർത്തികമാകുന്നതോടെ ഏറ്റവുമധികം നഷ്ടം ഉണ്ടാകുക മംഗലപുരത്ത് നിന്ന് കൊച്ചിയിൽ ഗ്യാസ് എത്തിക്കുന്ന ടാങ്കർ ലോറി ഉടമകൾക്കായിരിക്കും. വർഷം കോടികളുടെ നേട്ടമാണ് ടാങ്കർ ലോബിക്ക് ഇതിലൂടെ ലഭിച്ചുവരുന്നത്. എൽ.പി.ജി ടെർമിനൽ പ്രാവർത്തികമാകുന്നതോടെ ഈ ഇനത്തിൽ ലഭിക്കുന്ന വരുമാനം ടാങ്കർ ലോബിക്ക് നഷ്ടമാകും.

നിലവിൽ മംഗലാപുരത്ത് നിന്നെത്തിയ തീവ്ര സംഘടനകളുടെ ഫണ്ടിംഗിന് പിന്നിൽ ടാങ്കർ ലോബിയാണോയെന്നും രഹസ്യാന്വേഷണ വിഭാൃഗം പിരിശോധിച്ച് വരുകയാണ്. സമരക്കാർക്ക് ആവശ്യമായ അരിയുൾപ്പടെയുള്ള ഭക്ഷണ സാധനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ഇവർ സൗജന്യമായി എത്തിച്ച് നൽകിയിരുന്നു. സമര നേതാക്കളുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ച് വരുകയാണ്. എന്നാൽ പുറത്ത് നിന്ന എത്തിയ തീവ്ര സംഘടനകളുടെ പ്രവർത്തകരിൽ ഭൂരിഭാഗം പേരുടെ കയ്യിലും മൊബൈൽ ഫോൺ ഇല്ലെന്നും രഹസ്യാന്വേഷണ വിഭാഗം മറുനാടൻ മലയാളിയോട് വ്യക്തമാക്കി. പത്താം തിയതിയോടെ പുതുവൈപ്പിനിലെത്തിയ സംഘം വീടുകൾ കയറി ക്യാമ്പയിൻ നടത്തി. അനാവശ്യഭീതിയുണ്ടാക്കി. ഇതാണ് പതിനാലാം തിയതിയോടെ സമരത്തിന്റെ സ്വഭവം മാറിയത്. ഇതിന് മുമ്പേ ഇവർ പുതുവൈപ്പിൻ എത്തിയിരുന്നോയെന്നതും പരിശോധിച്ച് വരുകയാണ്. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പുതുവൈപ്പ് പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ ഒരാഴ്ചയിലധികമായി ഒരു ജോലിക്കും പോകാതെ സമരകേന്ദ്രത്തിലും പരിസരത്തുമായുണ്ട്. സാധാരണ ജോലികൾ മാത്രം ചെയ്ത് കുടുംബം പുലർത്തുന്നവരാണ് അധികവുമെന്നാണ് വിവരം. സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയാൽ എൽ.പി.ജി പദ്ധതിയിൽ ജോലിക്കാരായി കയറിപറ്റാൻ ശ്രമിക്കണമെന്നും ഇവർ പ്രദേശ വാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന. പ്രദേശവാസികൾക്ക് പദ്ധതിയിൽ ജോലി നൽകണമെന്ന നിർദ്ദേശം ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുരജ്ഞന ചർച്ചയിൽ ഐ.ഒ.സി വിരുദ്ധ സമരസമിതി പ്രവർത്തകർ ഉന്നയിക്കും. ഇതിനേയും വളരെ ജാഗ്രതയോടെയാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ കാണുന്നത്. ഇത്തരം ആവശ്യം ഉന്നയിച്ചാൽ വഴങ്ങേണ്ടെന്നാണ് സർക്കാരിന്റെ തീരുമാനവും.

അതേസമയം, പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഹൈവേകൾ വഴിയുള്ള ടാങ്കർ ലോറികളുടെ വരവ് അമ്പത് ശതമാനം എങ്കിലും കുറയുമെന്നാണ് ഐ.ഒ.സി വ്യക്തമാക്കുന്നത്. ദിവസേന ഏകദേശം നൂറ് ബുള്ളറ്റ് ട്രക്കുകളാണ് വീതി കുറഞ്ഞ രോഡുകളിലൂടെ കടന്നുപോകുന്നത്. കൊച്ചി റിഫൈനറിയിൽ നിന്ന് നിർദ്ദിഷ്ട എൽപിജി ടെർമിനിലേക്കും, ഉദയംപേരൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, എന്നിവടങ്ങളിലേക്കും പൈപ്പ് വഴി ബന്ധിപ്പിച്ചാൽ പാതകളിൽക്കൂടിയുള്ള ടാങ്കർ ലോറികളുടെ വരവ് ഗണ്യമായി കുറയുമെന്നും ഐഒസി അധികൃതർ പറയുന്നു. ഒരു ദിവസം നിർമ്മാണം നിർത്തിവെയ്ക്കുന്നത് മൂലം ഒരു കോടി രൂപയ്ക്കടുത്ത നഷ്ടമാണ് ഐഒസിക്ക് ഉണ്ടാകുന്നത്. ആഗോള നിലവാരത്തിലുള്ള സുരക്ഷമുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

മോദി കൊച്ചിയിലെത്തുന്ന തലേ ദിവസമാണ് പുതുവൈപ്പിൻ സമരം സംഘർഷത്തിലെത്തിയത്. ഹൈക്കോടതിക്ക് അടുത്ത് വരെ സമരക്കാരെത്തി. ഇവരെ അതിശക്തമായി ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്തു. ഇതോടെയാണ് വിഷയത്തിൽ വിവാദം തുടങ്ങുന്നത്. യതീഷ് ചന്ദ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡിജിപി സെൻകുമാർ രംഗത്ത് വന്നു. ടെറർ പ്ലോട്ട് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് നടപടി അനിവാര്യമായതെന്നുമായിരുന്നു ഡിജിപിയുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP