Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജിഷ കേസിൽ യഥാർത്ഥ പ്രതിയെ പൊലീസ് തല്ലിക്കൊന്നെന്ന് അഡ്വ.ആളൂർ; മരിച്ചത് അമീറുൾ ഇസ്ലാമിനൊപ്പം കസ്റ്റഡിയിലെടുത്ത അനാറുൾ ഇസ്ലാം; കൂട്ടുകാരൻ കൊല്ലപ്പെട്ടതോടെ ഭീതിയിൽ അമിറുൾ കുറ്റം ഏറ്റെടുക്കുകയായിരുന്നു; പെരുമ്പാവൂരിൽ കാണപ്പെട്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്ന കാര്യം കൂടി പരിശോധിക്കണം: വിചാരണ വീണ്ടും തുടങ്ങാനിരിക്കേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകൻ

ജിഷ കേസിൽ യഥാർത്ഥ പ്രതിയെ പൊലീസ് തല്ലിക്കൊന്നെന്ന് അഡ്വ.ആളൂർ; മരിച്ചത് അമീറുൾ ഇസ്ലാമിനൊപ്പം കസ്റ്റഡിയിലെടുത്ത അനാറുൾ ഇസ്ലാം; കൂട്ടുകാരൻ കൊല്ലപ്പെട്ടതോടെ ഭീതിയിൽ അമിറുൾ കുറ്റം ഏറ്റെടുക്കുകയായിരുന്നു; പെരുമ്പാവൂരിൽ കാണപ്പെട്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്ന കാര്യം കൂടി പരിശോധിക്കണം: വിചാരണ വീണ്ടും തുടങ്ങാനിരിക്കേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകൻ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ജിഷ കേസിൽ യഥാർത്ഥ പ്രതിയെ പൊലീസ് തല്ലിക്കൊന്നെന്ന് അഡ്വ.ആളൂർ. നിലവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അമിറുൾ ഇസ്‌ളാമിന് ഒപ്പം കസ്റ്റഡിയിൽ എടുത്ത അനാറുൾ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മർദ്ധനമേറ്റ് മരണപ്പെടുകയായിരുന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യം വിചാരണകോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ആളുർ മറുനാടനോട് വ്യക്തമാക്കി.

അമിറുൾ ഉൾപ്പെടെ മൂന്ന് പേരെയാണ് കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ ഒരാൾ രക്ഷപെട്ടു. ഭീകര മർദ്ധനത്തിനിടെ അനാറുൾ കൊല്ലപ്പെട്ടതോടെ ഭീതിയിൽ അമിറുൾ കുറ്റം ഏറ്റെടുക്കുകയായിരുന്നു. ജിഷ കേസിൽ അറസ്റ്റ് നടക്കുന്ന അവസരത്തിൽ പെരുമ്പാവൂരിൽ കണ്ടെത്തിയ അജ്ഞാത മൃതദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ വസ്തുത കൂടി കേസിൽ പരാമർശിക്കപ്പെടുമെന്നും ഇതോടെ കേസിൽ നിർണ്ണായമായതും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും ആളൂർ കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ പ്രധാനമായും വിസ്തരിക്കുക അന്നത്തെ റൂറൽ എസ് പി ഉണ്ണിരാജയെയായിരിക്കുമെന്നും ചോദ്യം ചെയ്യലിനും അറസ്റ്റിനും നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇദ്ദേഹത്തെ വിസ്തരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. കേസിൽ 30 പേരെ പുനർവിചാരണ നടത്താൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ആളൂർ നൽകിയ ഹർജിയിൽ ആറ് പേരെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിൽ ഉണ്ണിരാജയും ഉൾപ്പെട്ടിട്ടുണ്ട്.

ജിഷയുടെ പിതാവ് പാപ്പു, സഹോദരി ദീപ, ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തികണ്ടെടുത്ത സ്ഥലത്തിന്റെ ഉടമ ശാന്താകുമാരി,അമിറുൾ ഇസ്‌ളാമിനെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്താൻ സഹായിച്ച പൊലീസ് കോൺസ്റ്റബിൾ ഹബീബ്, കുറുപ്പംപടി എസ് ഐ, ആലുവ പൊലീസ് ക്ലെബ്ബ് ഇൻ ചാർജ്ജ് ഓഫീസർ എന്നിവരെയാണ് വിസ്തരിക്കാൻ കോടതി അനുവദിച്ചിരുന്നത്.പാപ്പു മരണപ്പെട്ടതോടെ വിസ്താരം നേരിടേണ്ടവരുടെ എണ്ണം ആറായി ചുരുങ്ങി.

ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ ജിഷയെ കൂടുതലായി ആക്രമിച്ചത് താനല്ല കൂടെയുണ്ടായിരുന്ന സുഹൃത്താണെന്ന് അമിറുൾ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അമിറുൾ അറസ്റ്റിലായത് സംമ്പന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചപ്പോൾ ഇത്തരം പ്രചാരണങ്ങളിൽ കഴമ്പില്ലന്നും ലൈംഗികമായ താൽപര്യം ഉണ്ടായതിനെത്തുടർന്ന് അമിറുൾ വീട്ടിലെത്തി ജിഷയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെന്നും ഇതിനിടെയാണ് കൊലയെന്നുമായിരുന്നു പൊലീസ് വിശദീകരണം.

നേരത്തെ ജിഷ വധക്കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. പ്രധാന പ്രതി അമീറുൾ ഇസ്ളാം കുറ്റക്കാരനാണെന്ന് തെളിയിക്കാനുള്ള സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയത്. പ്രോസിക്യൂഷൻ സാക്ഷികളിൽ 15 പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. 290 രേഖകളും 36 തൊണ്ടി മുതലും കോടതിയിൽ ഹാജരാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക്, ഡി.എൻ.എ. പരിശോധന റിപ്പോർട്ടുകളും കോടതിയിലെത്തിച്ചു. പ്രതിയെ നേരിട്ട് ചോദ്യം ചെയ്യലും പൂർത്തിയായിട്ടുണ്ട്. പ്രതിഭാഗത്തിനായി അഡ്വ. ബി.എ. ആളൂർ ഹാജരായി. 2016 ഏപ്രിൽ 28 നാണ് ജിഷ വധിക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP