Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളമശേരി ഏരിയാ സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ചവരെ ചോദ്യം ചെയ്തതു മുംബൈ അധോലോക മാതൃകയിൽ; ചോദ്യം ചെയ്യാനായി ജില്ലാ സെക്രട്ടറി പി രാജീവിന്റെ വീട്ടിൽ കൊണ്ടുപോയെന്ന സക്കീർ ഹുസൈന്റെ വെളിപ്പെടുത്തൽ മറുനാടൻ പുറത്തുവിടുന്നു; രാത്രി പത്തരയ്ക്കു പിടികൂടിയവരെ പൊലീസിൽ ഏൽപ്പിച്ചത് പുലർച്ചെ മൂന്നിന്

കളമശേരി ഏരിയാ സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ചവരെ ചോദ്യം ചെയ്തതു മുംബൈ അധോലോക മാതൃകയിൽ; ചോദ്യം ചെയ്യാനായി ജില്ലാ സെക്രട്ടറി പി രാജീവിന്റെ വീട്ടിൽ കൊണ്ടുപോയെന്ന സക്കീർ ഹുസൈന്റെ വെളിപ്പെടുത്തൽ മറുനാടൻ പുറത്തുവിടുന്നു; രാത്രി പത്തരയ്ക്കു പിടികൂടിയവരെ പൊലീസിൽ ഏൽപ്പിച്ചത് പുലർച്ചെ മൂന്നിന്

അർജുൻ സി വനജ്

കൊച്ചി: ഒളിവിൽപോയ സിപിഐ(എം) മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ കളമശ്ശേരിയിൽ പോസ്റ്റർ ഒട്ടിച്ച സംഘത്തെ ചോദ്യം ചെയ്യാൻ ജില്ലാ സെക്രട്ടറി പി രാജീവിന്റെ വീട്ടിൽ കൊണ്ടുപോയതായി വെളിപ്പെടുത്തൽ. മറുനാടൻ മലയാളിയുടെ ഒളിക്യാമറ ഓപ്പറേഷനിലാണ് സക്കീർ ഹുസൈൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒക്ടോബർ 14ന് രാത്രി പത്തരയോടെ പിടികൂടിയ പോസ്റ്റർ ഒട്ടിച്ച സംഘത്തെ പുലർച്ചെ മൂന്ന് മണിയോടെയാണ് സക്കീർ ഹുസൈനും സംഘവും കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുന്നത്. രണ്ടു മലയാളിയേയും ഒരു ബംഗാളിയേയുമാണ് 15ന് പുലർച്ചെ പൊലീസിൽ ഏൽപ്പിക്കുന്നത്. ഒക്ടോബർ 16ന് വൈകുന്നേരം 4 മണിക്ക് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുതൽ ആലുവ വരെ 15 മിനിറ്റ് സക്കീർ ഹുസൈനൊപ്പം യാത്ര ചെയ്താണ് മറുനാടൻ മലയാളി ഒളിക്യമാറ ഓപ്പറേഷൻ നടത്തിയത്.

സക്കീർ ഹുസൈന്റെ വാക്കുകൾ:

സക്കീർ ഹുസൈൻ: നമ്മുടെയൊരാൾ വന്ന് പെട്ടെന്ന് റെഡിയാവണം, പുറത്തിറങ്ങണം എന്ന് പറഞ്ഞു. പാതാളം വരെ വിവിധ പ്രദേശങ്ങളിൽ പോസ്റ്റർ ഒട്ടിച്ചുണ്ടെന്നു പറഞ്ഞു. പോസ്റ്ററിൽ ഇങ്ങനെയാണ്. ദാവൂദ് ഇബ്രാഹീമിന്റെ അനിയനോ സിപിഐ(എം)...
റിപ്പോർട്ടർ: (ചിരിയോടെ) ഞാൻ കണ്ടു.. സംഭവം കണ്ടു..

സക്കീ: ആ..ആ ആ പോസ്റ്റർ... അപ്പോ റീസെന്റ് ആയിട്ട് ഒട്ടിച്ചിട്ടുള്ളത് ഇവന്മാര് ഇവിടെത്തന്നെയുണ്ടെന്ന് പറഞ്ഞു. പിന്നെ നമ്മള് മെസേജ് കൊടുത്ത്, അഞ്ച്, ആറ് വണ്ടിക്ക് നമ്മുടെ ആളുകൾ കറങ്ങാൻ തുടങ്ങി. ഒരു വണ്ടിക്കാർക്ക്..
റിപ്പോ: അവരെന്തോ 1500 പോസ്റ്റർ തയ്യാറാക്കിയെന്നാ വിവരംകിട്ടിയേ..

സക്കീ: ഇവിടെ വച്ച് എച്ച്.എം ടി ജംഗ്ഷനിൽവച്ച് പിടിയിലായി.
റിപ്പോ: ഒരു ബംഗാളിയും പിന്നെ ഷംസുവോ..

സക്കീ: ഷംസുവല്ല.
റിപ്പോ: മറ്റെ മമ്മൂട്ടിയുടെ സ്ഥാപനത്തിലെ പോസ്റ്റർ ഒട്ടിക്കുന്ന സ്ഥിരം ആൾക്കാര്.

സക്കീ: അവൻ..അവനിണ്ടായില്ല. ഒട്ടിച്ചത്, ഒരു ബംഗാളിയും ഒരു കൊല്ലത്തുകാരനുമാണ്.
റിപ്പോ: പക്ഷെ അവര് സ്റ്റാഫാണെന്ന് പറഞ്ഞു.

സക്കീ: കരാറുകാരൻ, എന്ന് പറയണത് ഷംസുവാണ്. അപ്പോ ഇവന്മാര് ആദ്യം പറഞ്ഞത് ഞങ്ങക്കറിഞ്ഞൂടാ.. ആരോ കൊണ്ടുവന്ന് ഏൽപ്പിച്ചതാണ്. പിന്നെ ചോദ്യം ചെയ്തതോട്കൂടി. അവന്റെ മൊബൈലെടുത്ത്, അവൻ അവസാനം വിളിച്ചയാളെ വിളിച്ചപ്പം ഷംസുവാണ്. അപ്പം ഷംസുവിനെകിട്ടി. ഷംസുവാരാണെന്ന് ട്രുക്കോളറിൽ ഇട്ടു നോക്കിയപ്പോ.. ഷംസു ആരാണെന്നുള്ള വിവരം കിട്ടി. അന്നേരം ഷംസുവിനെ പരിചയമുള്ള ഒരാളുണ്ട്. ഷംസു താമസിക്കുന്നതിവിടെയാ.. അവനെക്കൊണ്ട്.. അപ്പം.. നമ്മുടെ കൂടെയുണ്ടായിരുന്ന ഒരാളുടെ മൊബൈലിൽ അടിക്കുമ്പോൾ ഷംസു ഫ്ളെക്സ് എന്ന് കിട്ടി. വേഗം തന്നെ അവനെ വിളിച്ചു. അവൻ വന്നു.. അപ്പോ അവൻ സമ്മതിച്ചു. അയാളാണ് ഏൽപ്പിച്ചത്. അപ്പം രണ്ട് ദിവസം മുമ്പ്...
റിപ്പോ: അയാള് ഡിജിപിക്ക് സെൽഫ് പ്രൊട്ടക്ഷന് കത്തുകൊടുത്തിട്ടുണ്ട്. എനിക്ക അതിന്റെയൊരു സാധനം തിരുവനന്തപുരത്ത് നിന്ന് കിട്ടി.

സക്കീ: ഇന്ന് കിട്ടിയതാ..?
റിപ്പോ: ഇന്നലെ കൊടുത്തയാള്.. പ്രോട്ടക്ഷന് വേണ്ടീട്ട്. ഡിവൈഎഫ്ഐക്കാരവിടെച്ചെന്നു ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞിട്ട്. തിരുവനന്തപുരത്ത് ഡിജിപിയുടെ ഓഫീസിൽ നമ്മുടെ ഒരു സുഹൃത്ത് ഉണ്ട്. അവര് സാധനം എടുത്ത് തന്നു.. ഇന്നലെ..

സക്കീ: നേരിട്ട് അവിടെക്കുടുക്കുകയായിരുന്നോ..? അല്ല ഫാക്സ് ചെയ്യുകയായിരുന്നോ..
റിപ്പോ: അല്ല.. മെയിൽ ചെയ്തു. അവിടുന്ന് ആരെക്കെയോ വിളിച്ചു പറയിപ്പിച്ചിട്ടുമുണ്ട്.

സക്കീ: ആരാാ എവിടുന്നാാ..
റിപ്പോ: എവിടുന്നാ വിളിച്ച് പറയിച്ചതെന്ന് അറിയില്ല. പക്ഷെ അയാള് ഇടപെട്ടിട്ടുണ്ട്.

സക്കീ: മെയില് കിട്ടിയോ..?
റിപ്പോ: മെയില് കിട്ടിയില്ല. എനിക്ക് സാധനം അവിടെ ഉണ്ട് എന്ന് ഉള്ളത് പറഞ്ഞു. ഫാൽക്കൺ ഗ്രൂപ്പിന്റെ.. എന്നോട് ചോദിച്ചു അത് അതല്ലേ.. വിദ്യാഭാരതിയോ.. ഇൻസ്റ്റിറ്റൂഷൻസ്.. പിന്നെയെന്തോ.. വേറെയെന്തോ.. ആളല്ലെ എന്ന് ചോദിച്ചു എന്നോട്.. സാധനം അത് കൺഫോമാ.. അല്ലെങ്കിൽ ഇത്രയ്ക്കും വിവരം കിട്ടില്ലല്ലോ..? അപ്പം അവര് സെക്യൂരിറ്റിക്ക് ചോദിച്ചിട്ടുണ്ട്. ഞാൻ അയാളെ വിളിച്ചിരുന്നു. മമ്മൂട്ടിയെ ഞാൻ വിളിച്ചു. അവര് നമ്മുടെ കോട്ടക്കലെ കാൻഡിഡേറ്റ് ആയിരുന്ന വ്യക്തിയല്ലേ..

സക്കീ: അതെ..അതെ..
റിപ്പോ: നിങ്ങലുടെ ആൾക്കാരെയല്ലേ.. പിടിച്ചത്.. നിങ്ങള് അല്ലേ സാധനം ചെയ്തത് എന്ന് ചോദിച്ചു. സത്യവസ്ഥ എന്താണ്. പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ നിർദ്ദേശ പ്രകാരംമാത്രമേ അന്വേഷിക്കുകയേ പൊലീസിന് നിവൃത്തിയുള്ളു... നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടെങ്കി നിങ്ങള് പറ അത് വച്ച് ഞങ്ങള് വാർത്ത കൊടുക്കാ.. എന്ന് പറഞ്ഞ്. അയ്യോ.. എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല.

സക്കീ: പുള്ളി അല്ലെന്ന് പറഞ്ഞോ..?
റിപ്പോ: എനിക്ക് അതിന്റെകത്ത് ഒരു ഇൻവോൾവ്‌മെന്റും ഇല്ല. അതുമായിനിക്ക് ഒരു റിലേഷനുമില്ല. പിന്നെ അവര് നമ്മുടെ സ്ഥാപനത്തിലെ സ്റ്റാഫാണ്. അതിലെനിക്കൊന്നും ചെയ്യാനില്ല. വേണമെങ്കിൽ അവർക്കെതിരെ നടപടിയെടുത്ത് അവരെ പുറത്താക്കാമെന്നല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല. എന്നാണ് അയാൾ പറഞ്ഞത്.

സക്കീ: അവര് സ്റ്റാഫൊന്നുമല്ല. എന്ത് സ്റ്റാഫ്.. അവര് ഇയാളുടെ ബോർഡ് വെക്കാൻ കരാറ് എടുക്കന്നയാള്.. ഇവന്റെ സ്റ്റാഫല്ല. ഫ്ലക്സ് ബോർഡ് ഒക്കെ വെക്കൂലേ..? ഇതിനകത്ത് നമ്മുക്കുള്ള തെളിവ് എന്താണെന്ന് അറിയാമോ..? ഇയാളെ.. ഇവന്മാരെ പിടിച്ചുടൻതന്നെ വിളിച്ചു ഇയാളുടെ മൊബൈലില്... അപ്പോ ഇയാളുടെ ഫോണ്.. ഔട്ട് ഓഫ് റേഞ്ചാണ്. ഒന്നരമണിയായപ്പോൾ അയാൾ തിരിച്ച് ഈ ഫോണിലേക്ക് വിളിക്കുകയാണ്.
റിപ്പോ: രാത്രി.. മിനിഞ്ഞാന്ന് രാത്രിയല്ലേ പിടിച്ചത്..?

സക്കീ: അതെ.. ഡൽഹീന്ന് ഫളൈറ്റില് പോരുമ്പോളാണ് ഔട്ട് ഓഫ് റേഞ്ച് ഉണ്ടായിരുന്നത്. തിരിച്ചയാള് വന്നിറങ്ങിയ ഉടൻതന്നെ ഫസ്റ്റ് ഈ കോള് കണ്ടിട്ട് അപ്പ വിളിക്കയാണ്. അങ്ങനെ വിളിക്കുമ്പോ ഒരിത് മനസിലായില്ലേ..? അപ്പോ ഞങ്ങടെ വലയത്തിലാണ് ഇവൻ നിൽക്കുന്നത്. ഇവനെക്കൊണ്ട് സപീക്കർ ഫോൺ ഇടുവിപ്പിച്ചു. അപ്പോ അയാള് പറഞ്ഞു. നി എന്ത് പണിയാ കാണിച്ചത് ശ്രദ്ധിച്ച് ചെയ്യേണ്ടേ.. ഇവരുടെ പിടിയിൽ പെടാമോ.. അപ്പോ സാറേ ഞാനിപ്പം എന്ത് ചെയ്യും. അത് കുഴപ്പമില്ല. നിന്റെ പിള്ളേരെയൊക്കെ സ്റ്റേഷനിൽ നിന്ന് ഞാൻ ഇറക്കിക്കൊള്ളാം.. നി എങ്ങോട്ടെങ്കിലും പോയിക്കോ.. നി ഇനി എന്നെ ഫോണില് വിളിക്കരുത്. എന്റെ വീട്ടിലേക്കും വരരുത്. എന്ന് പറഞ്ഞ് ഇയാള് ഫോൺ കട്ട് ചെയ്തു. രണ്ടാമത് ഇവനെക്കൊണ്ട് വിളിപ്പിച്ചപ്പോ..ഫോൺ ഓഫ് ചെയ്തു അയാള്.. പിന്നെ മൂന്നാമത്.. അല്ല കുറച്ചു കഴിഞ്ഞപ്പോ, വേറൊരു നമ്പറീന്ന്..അയാളടെ ഭാര്യന്റെ നമ്പറിന്ന്.. ഭാര്യന്റെ നമ്പറ് നമ്മള്.. ട്രുക്കോളറിട്ട് നോക്കിയപ്പോ സ്ത്രീയുടെ പേരാണ്. അയാളുടെ ഭാര്യയുടെ പേര് തന്നെയാാ.. ഭാര്യേടെ നമ്പറീന്ന് വിളിക്കയാണ്... വിളിച്ചിട്ട് പറഞ്ഞു. നീ ഇത് ആരോടൊക്കെ പറഞ്ഞു..??.അപ്പം പറഞ്ഞു, രാജീവ് സാറിന്റെ അടത്ത് അവരെന്നെ കൊണ്ടുപോയി.. അയ്യോ..
റിപ്പോ: രാജീവ് സാർ ആരാ...?

സക്കീ: പി രാജീവ് ജില്ലാ സെക്രട്ടറി.
റിപ്പോ: ഹാ.. രാജീവേട്ടൻ..

സക്കീ: രാജീവ് ഇയാളുടെ വീടിനടുത്ത് തന്നെയാ താമസിക്കുന്നേ.. ഇയാളുടെ വീട്ടിൽ നമ്മൾ ഇവനുമായിട്ട് ചെന്നു. അപ്പം ഇല്ലാ എന്നുള്ളതുകൊണ്ടാണ് രാജീവിന്റെ വീട്ടിൽ കൊണ്ടു പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP