Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസി ക്ഷേമനിധിയിലെ 300 രൂപയുടെ അംശാദായം ഓൺലൈൻ വഴി അടക്കുമ്പോൾ കിട്ടുന്നത് 304 രൂപയുടെ രസീത്; പക്ഷേ അക്കൗണ്ടിൽ നിന്ന് പോകുന്നത് 310 രൂപയും; അതീവ രഹസ്യമായി അഞ്ച് രൂപ രഹസ്യമായെടുക്കുന്നത് കെൽട്രോണിന് വേണ്ടിയും; മുണ്ടു മുറുക്കിയുടത്ത് ഭാവി സുരക്ഷിതമാക്കാൻ ക്ഷേമനിധിയിൽ ചേർന്ന പ്രവാസികളുടെ കാശ് സർക്കാർ അടിച്ചെടുക്കുന്നത് ഇങ്ങനെ

പ്രവാസി ക്ഷേമനിധിയിലെ 300 രൂപയുടെ അംശാദായം ഓൺലൈൻ വഴി അടക്കുമ്പോൾ കിട്ടുന്നത് 304 രൂപയുടെ രസീത്; പക്ഷേ അക്കൗണ്ടിൽ നിന്ന് പോകുന്നത് 310 രൂപയും; അതീവ രഹസ്യമായി അഞ്ച് രൂപ രഹസ്യമായെടുക്കുന്നത് കെൽട്രോണിന് വേണ്ടിയും; മുണ്ടു മുറുക്കിയുടത്ത് ഭാവി സുരക്ഷിതമാക്കാൻ ക്ഷേമനിധിയിൽ ചേർന്ന പ്രവാസികളുടെ കാശ് സർക്കാർ അടിച്ചെടുക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ ഉന്നമനത്തിനായി 2008 പ്രവാസിക്ഷേമ ആക്ട് പ്രകാരം രൂപവത്കരിക്കപ്പെട്ടതാണ് പ്രവാസി ക്ഷേമനിധി. 18-നും 60-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കാണ് ക്ഷേമനിധിയിൽ ചേരാൻ അർഹത. വിദേശത്ത് ജോലി ചെയ്യുന്നവരെ പ്രവാസി കേരളീയൻ എന്ന തരത്തിൽ പെടുത്തിയാണ് അംഗത്വം നൽകുന്നത്. ഇവർക്ക് മുന്നൂറ് രൂപ അടയ്ക്കാനുള്ള സംവിധാനവും ഓൺലൈനായി ഒരുക്കുന്നു. എന്നാൽ പ്രവാസികളെ തട്ടിക്കുന്നതാണ് ഈ രീതിയെന്നാണ് ഉയരുന്ന ആരോപണം. പ്രവാസികളിൽ നിന്ന് അമിതമായ തുക ഈടാക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.

മാസ അടവ് 300 രൂപ. ഇതിനായി സൈറ്റിലൂടെ ശ്രമിക്കുമ്പോൾ 304.50 പൈസ അടയ്ക്കണമെന്ന സന്ദേശം വരും. സർവ്വീസ് ചാർജ് അടക്കമുള്ളതാണ് ഇത്. എന്നാൽ കാശ് അടച്ചു തീരുമ്പോൾ അക്കൗണ്ടിൽ നിന്ന് 310 രൂപ പോകുന്നു. അതായത് 5.50 രൂപ അധികമായെടുക്കുന്നു. ഓൺലൈൻ സർവ്വീസുകൾക്ക് ചെറിയ ചാർജ് ഈടാക്കുന്നതു കൊണ്ട് തന്നെ 305.5 രൂപ ഈടാക്കുന്നതിൽ പ്രവാസികൾ ആരും പരാതി പറയാറില്ല. എന്നാൽ അതിന് അപ്പുറത്തേക്ക് പണം ഈടാക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. ഇത് അതീവ രഹസ്യമായാണ് ചെയ്യുന്നത്. ശ്രദ്ധിച്ചു നോക്കാത്തവർക്ക് ആർക്കും ഇതിലെ ചതി മനസ്സിലാവുകയുമില്ല. ബാങ്ക് അല്ല ഈ പണം ഈടാക്കുന്നത്. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കെൽട്രോണിലേക്കാണ് ഈ പണം പോകുന്നതെന്നാണ് ലഭിക്കുന്ന സൂചന.

പ്രവാസിയിൽ നിന്ന് ലഭിച്ച പരാതിയിൽ നിന്നാണ് മറുനാടന് ഈ തട്ടിപ്പിനെ കുറിച്ച് സൂചന ലഭിച്ചത്. പ്രവാസി മലയാളി മറുനാടനോട് കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെ- പ്രവാസി ക്ഷേമനിധിയിലെ മാസത്തെ അടവ് 300 രൂപ ഞാൻ ഓൺലൈൻ ആയി അടച്ചു, പക്ഷെ 304.50 രൂപയുടെ റെസിപ്‌റ് ആണ് എനിക്ക് കിട്ടിയത്.അതിലെനിക്ക് പരാതി ഇല്ല കാരണം ഓൺലൈൻ സർവീസ്‌കൾക്ക് ഒരു ചെറിയ ചാർജ് ഈടാക്കാറുണ്ട് എല്ലാ സൈറ്റുകളും. പക്ഷെ അതിനുശേഷം എന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് നോക്കിയപ്പോൾ ഞാൻ ഞെട്ടിപോയി. അക്കൗണ്ടിൽ നിന്ന് 310 രൂപ പോയിട്ടുണ്ട്.

അതിന്റെ സത്യാവസ്ഥ അറിയാൻ ഞാൻ ഫെഡറൽ ബാങ്കിൽ വിളിച്ചു അന്വേഷിച്ചു. അവർ എന്തെങ്കിലും ചാർജ് ഈടാക്കുന്നുണ്ടെകിൽ അത് സ്റ്റേറ്റ്‌മെന്റിൽ പ്രത്യേകം കാണിക്കാറുണ്ട് എന്നും, അതല്ലാത്ത മാീൗി േ ആണെങ്കിൽ അത് കെൽട്രോൺ ഈടാക്കിയ ചാർജ് ആണെന്നും പറഞ്ഞു. ഇതിനു ശേഷം ഞാൻ പ്രവാസി ക്ഷേമനിധി മെയിൻ ഓഫീസിൽ വിളിച്ചു ചോദിച്ചപ്പോൾ അവർ പറഞ്ഞു അത് കെൽട്രോൺ ഈടാക്കുന്ന ചാർജ് ആണെന്ന്.-അദ്ദേഹം പറയുന്നു. ഒരു ഉപഭോക്താവ് അറിയാതെ ഇങ്ങനെ പൈസ ഈടാക്കാൻ അനുവാദം ഉണ്ടോ എന്ന ചോദ്യമാണ് പ്രവാസികൾ ഉയർത്തുന്നത്. അതായത് പ്രവാസി ക്ഷേമനിധിയിലേക്ക് അതായത് 300 രൂപ അടച്ച എനിക്ക് സർവീസ് ചാർജ് അടക്കം 310.40 രൂപ നഷ്ടമായെന്നും പറയുന്നു.

പ്രവാസികളാണ് നാടിന്റെ കരുത്ത് എന്ന് പറയുന്ന സർക്കാർ അവരുടെ കൈയിൽ നിന്ന് രഹസ്യമായി പോലും പണം അടിച്ചു മാറ്റുന്നതിന് തെളിവായി ഇവർ ഇതിനെ ചൂണ്ടിക്കാട്ടുന്നു. ജീവിത പ്രാരാബ്ദങ്ങൾ ഏറെയുള്ള പ്രവാസികളാണ് ക്ഷേമനിധിയിൽ ചേരുന്നത്. 310 രൂപ വേണമെങ്കിൽ അത് അങ്ങനെ പറഞ്ഞ് വാങ്ങണം. റസീതിൽ 304 രൂപ കാണിച്ച് കെൽട്രോണിന് വേണ്ടി ആറു രൂപ അധികമായി വാങ്ങുന്നതാണ് പ്രശ്‌നം. സർവ്വീസ് ചാർജിന് പുറത്തുള്ള സർവ്വീസ് ചാർജ്ജാണിതെന്ന് അവർ വിമർശനം ഉയർത്തുന്നു. ഇക്കാര്യത്തിൽ ധനമന്ത്രി തോമസ് ഐസക്കിനും മുഖ്യമന്ത്രി പിണറായി വിജയനും പരാതികൾ പ്രവാസികൾ നൽകി കഴിഞ്ഞു. സുതാര്യമായ രീതിയിൽ പണം ഈടാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

പ്രവാസിക്ഷേമ നിധിയിൽ അംഗമാകാൻ www.pravasikerala.org/onlineappln.php എന്ന വെബ്സെറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റിൽ രജിസ്ട്രേഷനുള്ള പേജ് തെളിയുമ്പോൾ, രജിസ്ട്രേഷൻ ടൈപ്പിൽ 'പ്രവാസി കേരളീയൻ( വിദേശം) എന്ന് തിരഞ്ഞെടുക്കുക.തുടർന്ന് ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യുക.ഇംഗ്ലീഷിലാണ് അപേക്ഷ പൂരിപ്പിക്കേണ്ടത്. പാസ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വീസ അല്ലെങ്കിൽ റെസിഡൻസ് പെർമിറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവയും അപലോഡ് ചെയ്യേണ്ടതാണ്.ഓൺലൈൻ അപേക്ഷകൾ പരിശോധനയക്ക് വിധേയമാക്കിയതിന് ശേഷമാകും അംഗത്വം രജിസ്റ്റർ ചെയ്യുകയുള്ളു.

രജിസ്ട്രേഷൻ നടപടി പൂർത്തിയാകുന്ന മുറയ്ക്ക് അംഗത്വ കാർഡ് പ്രിന്റ് ചെയ്യൽ, അംശാദായം അടയ്്ക്കൽ എന്നിവും വെബ്സൈറ്റ് വഴി ചെയ്യാവുന്നതാണ്. അതിന് ശേഷമാണ് കെൽട്രോണിന്റെ ഇ-പേ ഗേറ്റ്‌വേ സംവിധാനത്തിലൂടെയാണ് അംശാദായം അടയ്ക്കേണ്ടത്. ഇവിടെയാണ് രണ്ടു തരം സർവ്വീസ് ചാർജ് ഈടാക്കുന്നതെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP