Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാവ്യ നാല് മാസം ഗർഭിണിയായത് അറിഞ്ഞ് ദിലീപ് വീണ്ടും ഞെട്ടി; മകൾക്ക് പരീക്ഷയായതിനാൽ വീട്ടിൽ കൃത്യമായി വിളിക്കാറുണ്ട്; ഗർഭ വാർത്ത വ്യാജം; ഇത് ക്രൂശിക്കലും വേട്ടയാടലും; ഗോസിപ്പുകൾക്ക് പിന്നിൽ സിനിമയിലെ സുഹൃത്തുക്കളെ സംശയം; ആലുവ ജയിലിൽ ജനപ്രിയ നായകൻ തീർത്തും അസ്വസ്ഥൻ

കാവ്യ നാല് മാസം ഗർഭിണിയായത് അറിഞ്ഞ് ദിലീപ് വീണ്ടും ഞെട്ടി; മകൾക്ക് പരീക്ഷയായതിനാൽ വീട്ടിൽ കൃത്യമായി വിളിക്കാറുണ്ട്; ഗർഭ വാർത്ത വ്യാജം; ഇത് ക്രൂശിക്കലും വേട്ടയാടലും; ഗോസിപ്പുകൾക്ക് പിന്നിൽ സിനിമയിലെ സുഹൃത്തുക്കളെ സംശയം; ആലുവ ജയിലിൽ ജനപ്രിയ നായകൻ തീർത്തും അസ്വസ്ഥൻ

പ്രവീൺ സുകുമാരൻ

കൊച്ചി. കാവ്യ മാധവൻ നാലു മാസം ഗർഭിണിയാണന്ന രീതിയിൽ വന്ന വാർത്തകളിൽ ഏറെ ഖിന്നനാണ് ദിലീപ്. പത്രം വായിക്കാറില്ലെങ്കിലും ജയിൽ ഉദ്യോഗസ്ഥരിൽ വിവരങ്ങൾ അറിയുന്നുണ്ട്. അങ്ങനെ ദിലീപ് കിടക്കുന്ന സെല്ലിലെ ചുമതലക്കാരനായ വാർഡൻ ആണ് കാവ്യ ഗർഭിണിയാണോ എന്ന് ദിലീപിനോടു തിരക്കിയത്.പ്രമുഖ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ കാര്യവും ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അങ്ങനെ ഒരു സംഭവമില്ലന്നും വ്യാജ വാർത്തയാണിതെന്നുമാണ് ദിലീപ് പറഞ്ഞത്.

കഴിഞ്ഞ ദിവസവും കാവ്യയുമായും മകൾ മീനാക്ഷിയുമായും ദിലീപ് സംസാരിച്ചിരുന്നു. മാധ്യമങ്ങൾ എന്നെ ക്രൂശിക്കുന്നതിനൊപ്പം കൂടുംബത്തെ വേട്ടായാടുകയാണന്നും ദിലീപ് പറഞ്ഞു. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി ആലോചിക്കുന്നുവെന്നും ദീലീപ് സൂചന നൽകി. അടുത്ത് അഭിഭാഷകർ ജയിലിൽ എത്തുമ്പോൾ ഇക്കാര്യം അവരുമായി ചർച്ചചെയ്ത ശേഷമാകും തീരുമാനം. ഗോസിപ്പുകൾ പ്രചരിപ്പിക്കന്നതിന് പിന്നിൽ സിനിമ രംഗത്തുള്ളവർ തന്നെയാണന്നും ദിലീപ് പറഞ്ഞു. മകൾക്ക് പരീക്ഷ നടക്കുന്നതിനാൽ വിളിക്കാൻ കഴിയുമ്പോൾ ഒക്കെ ദീലീപ് വീട്ടിലേക്ക് വിളിക്കുന്നുണ്ട്. അപ്പോൾ കാവ്യയും സംസാരിക്കാറുണ്ട്. അങ്ങനെ ഒരു വിഷയം ഉണ്ടെങ്കിൽ ആദ്യം അറിയുന്നത് താൻ ആയിരിക്കില്ലെ എന്നും സംശയം രൂപേണ ദിലീപ് ചോദിച്ചു.

നടി കാവ്യാമാധവൻ അമ്മയാകാൻ പോകുന്നുവെന്ന് ശ്രുതി കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയലും പിന്നീട് വർത്തമാന പത്രങ്ങളിലും നിറഞ്ഞത്. കാവ്യ നാലു മാസം ഗർഭിണിയാണെന്ന് കുടുംബവൃത്തങ്ങളിൽ നിന്നു വിവരം ലഭിക്കുന്നാതായാണ് വാർത്ത വന്നത്. ജയിലിലായ ദിലീപിനെ കാണാൻ കാവ്യ എത്താത്തതും ഇതിനെ തുടർന്നാണെന്നാണ് എന്നായിരുന്നു വിവരം. കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങൾ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്. ഈ വിവരം പൊലീസിന് അറിയാമെങ്കിലും വാർത്തയിലെ വസ്തുത ഇതുവരെ പരിശോധിച്ചിട്ടില്ല. . കാവ്യയുടെ വീട്ടിൽച്ചെന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞതും ഇക്കാര്യം കൊണ്ടുതന്നെ. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാർത്ത പുറത്തുവരുമ്പോഴും അത്തരമൊരു നീക്കത്തെക്കുറിച്ച് പൊലീസ് കാര്യമായി പ്രതികരിക്കുന്നില്ല. ദിലീപ് ജയിലിലാകുന്നതിനു മുൻപു തന്നെ കാവ്യ ഗർഭിണിയാണെന്ന മട്ടിൽ വാർത്ത വന്നെങ്കിലും തന്റെ ഭാര്യയുടെ വിശേഷം ഓൺലൈൻ വഴിയാണ് അറിഞ്ഞതെന്ന താരത്തിന്റെ മറുപടിയോടെ ആ വാർത്തകൾ നിലച്ചിരുന്നു.

എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിനും മറ്റും കാവ്യ ഹാജരാകാൻ വൈകിയത് ഗർഭസംബന്ധമായ പ്രശ്‌നങ്ങൾ കാരണമാണെന്നും അതേ തുടർന്നാണ് പൊലീസ് ചോദ്യം ചെയ്യൽ ദിലീപിന്റെ തറവാട്ടിലേക്ക് മാറ്റിയതെന്നും വാർത്തകൾ ഉണ്ടായിരുന്നു.അതേസമയം, ഇത് വെറുമൊരു പ്രചാരണം മാത്രമാണെന്നും ചിലർ പറയുന്നത്. എന്നാൽ, കുടുംബത്തോട് അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇതിന് സ്ഥിരീകരണം നൽകുന്നത്. സന്തോഷം നിറയേണ്ട ഈ അവസരത്തിൽ ഒന്നു ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കാവ്യ. ദിലീപിന്റെ അറസ്റ്റിന് ശേഷം ആലുവയിൽ ഭർത്താവിന്റെ തറവാട്ടു വീട്ടിലാണ് കാവ്യ ഉള്ളത്.

പുറത്തുനിന്ന് ആരെയും കാണാനോ സംസാരിക്കാനോ കാവ്യ ഇതുവരെ തയാറായിട്ടില്ല. എന്നാൽ, കാവ്യയുടെ കുടുംബം രണ്ടാഴ്ച മുൻപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊൻകുടം നേർച്ച കഴിപ്പിച്ചിരുന്നു. ദിലീപിന്റെ ജാമ്യ ഹർജി കോടതി പരിഗണിക്കുന്നതിന്റെ തലേദിവസമായിരുന്നു പൊൻകുടം നേർച്ച നടത്തിയത്. ദിലീപിനു വേണ്ടി സഹോദരൻ അനൂപ് ജഡ്ജിയമ്മാവൻ ക്ഷേത്രത്തിൽ എത്തി പൂജകൾ കഴിപ്പിച്ചപ്പോഴും കാവ്യയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2016 നവംബർ 25നായിരുന്നു 49 വയസ്സുള്ള ദിലീപും 34 വയസ്സുള്ള കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയിൽ നടന്നത്. തികച്ചും അപ്രതീക്ഷിതമായി വിവാഹ വാർത്ത ഫേസ്‌ബുക്ക് ലൈവിലൂടെ ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു. മകൾ മീനാക്ഷിയുടെ സാന്നിദ്ധ്യത്തിൽ ആണ് ദിലീപ് കാവ്യയ്ക്ക് താലി ചാർത്തിയത്. ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരിലുള്ള മകളാണ് മീനാക്ഷി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP