1 usd = 68.05 inr 1 gbp = 89.63 inr 1 eur = 78.79 inr 1 aed = 18.53 inr 1 sar = 18.15 inr 1 kwd = 224.96 inr

Jun / 2018
21
Thursday

അച്ഛനെ പുറത്താക്കിയതിന്റെ പ്രതികാരം തീർക്കാൻ മകനെ അനുവദിക്കില്ല! 'താര സംഘടനയുടെ'യുടെ എക്‌സിക്യൂട്ടീവ് ദിലീപിന് ജാമ്യം കിട്ടിയ ശേഷം മാത്രം; സൂപ്പർതാരങ്ങളുടെ കള്ളക്കളിയിൽ യുവതാരങ്ങളിൽ കടുത്ത അമർഷം; സംഘടനയിലെ പിടി അയയാതിരിക്കാൻ കരുക്കൾ നീക്കി ലാലും മമ്മൂട്ടിയും; അമ്മയുടെ യോഗം മാറ്റി വച്ചത് പൃഥ്വിരാജിനെ പേടിച്ച് തന്നെ

July 15, 2017 | 01:29 PM IST | Permalink



അച്ഛനെ പുറത്താക്കിയതിന്റെ പ്രതികാരം തീർക്കാൻ മകനെ അനുവദിക്കില്ല! 'താര സംഘടനയുടെ'യുടെ എക്‌സിക്യൂട്ടീവ് ദിലീപിന് ജാമ്യം കിട്ടിയ ശേഷം മാത്രം; സൂപ്പർതാരങ്ങളുടെ കള്ളക്കളിയിൽ യുവതാരങ്ങളിൽ കടുത്ത അമർഷം; സംഘടനയിലെ പിടി അയയാതിരിക്കാൻ കരുക്കൾ നീക്കി ലാലും മമ്മൂട്ടിയും; അമ്മയുടെ യോഗം മാറ്റി വച്ചത് പൃഥ്വിരാജിനെ പേടിച്ച് തന്നെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ജാമ്യം കിട്ടയ ശേഷം മാത്രമേ താരസംഘടനയായ അമ്മയുടെ നേതൃയോഗം ഇനി നടക്കൂ. കേസിൽ ദിലീപ് കുറ്റാരോപിതൻ മാത്രമാണെന്ന വാദം സജീവമാക്കാനാണ് ഇത്. അമ്മയിൽ പിളർപ്പിന് ശ്രമിക്കുന്നവരെ നിരായുധരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. സംഘടനയുടെ തലപ്പത്ത് നിന്ന് ഇന്നസെന്റും മോഹൻലാലും മമ്മൂട്ടിയും മാറാൻ തീരുമാനം എടുത്തിരുന്നു.

എന്നാൽ ഇത് ചെയ്യരുതെന്ന് ദിലീപ് അനുകൂലികളായ നടന്മാർ താരങ്ങളിൽ സമ്മർദ്ദം തുടരുകയാണ്. ഒരു കാരണവശാലും പൃഥ്വിരാജിന്റെ കൈയിലേക്ക് താര സംഘടനയെ എറിഞ്ഞു കൊടുക്കരുതെന്നാണ് നിർദ്ദേശം. ഈ സാഹചര്യത്തിലാണ് ഇന്നലെ നടക്കാനിരുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചത്. അടുത്തയാഴ്ച നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല. പൃഥ്വിരാജും സിനിമയിലെ വനിതാ കൂട്ടായ്മയും നടത്തുന്ന യോജിച്ചുള്ള നീക്കങ്ങളെ ഗൗരവത്തോടെയാണ് അമ്മയിലെ ഒരു പക്ഷം കാണുന്നത്.

ദിലീപ് അറസ്റ്റിലായ അന്ന് അമ്മയുടെ അവൈലബിൾ എക്‌സിക്യൂട്ടീവ് ചേർന്നിരുന്നു. ഇത് മമ്മൂട്ടിയുടെ വീട്ടിലാണ് ചേർന്നത്. ഏവരേയും അൽഭുതപ്പെടുത്തി പൃഥ്വിരാജ് യോഗത്തിനെത്തി. ഇതോടെ വിമതസ്വരം ആദ്യമായി യോഗത്തിൽ ഉയർന്നു. മമ്മൂട്ടിയുടെ വാക്കുകളെ പോലും ചോദ്യം ചെയ്തു. ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങി ദിലീപിനെ പുറത്താക്കി. സസ്‌പെൻഷൻ മതിയെന്ന മമ്മൂട്ടിയുടെ നിലപാട് പൃഥ്വി അംഗീകരിച്ചില്ല. സംഘടന പിളരില്ലെന്ന് ഉറപ്പാക്കാൻ മോഹൻലാൽ വിട്ടുവീഴ്ചയ്ക്ക് നേതൃത്വം കൊടുത്തു. ഇതെല്ലാം പൃഥ്വിയുടെ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു.

അതിന് ശേഷം തന്റെ അച്ഛനെ പുറത്താക്കി വേദനിപ്പിച്ച സംഘടന പിടിച്ചെടുക്കുമെന്ന് പൃഥ്വി ചില സിനിമാക്കാരോട് പറഞ്ഞു. ഇതാണ് അതിന് പറ്റിയ സമയമെന്നും സിനിമയിലെ ദുഷിപ്പുകൾക്കെതിരെ പോരാട്ടം നടത്തുമെന്നും അറിയിച്ചു. ഈ സാഹചര്യത്തിൽ എക്‌സിക്യൂട്ടീവ് നടന്നാലും പൃഥ്വി എത്തും. നിലവിൽ ദിലീപ് അറസ്റ്റിലായതു കൊണ്ട് തന്നെ പലർക്കും പൃഥ്വിയുടെ വാദങ്ങളെ ചെറുക്കാൻ പോലും കഴിയില്ല. ഈ സാഹചര്യത്തിലാണ് യോഗം നീട്ടി വയ്ക്കുന്നത്. ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം യോഗം നടത്തിയാൽ മതിയെന്നാണ് ധാരണ.

അടുത്ത വെള്ളിയാഴ്ചയോടെ ദിലീപിന് ജാമ്യം കിട്ടുമെന്നാണ് സിനിമാക്കാർക്ക് കിട്ടിയിരിക്കുന്ന സൂചന. ഇതിന് അനുസരിച്ചാണ് കാര്യങ്ങൾ നീക്കുന്നത്. ജാമ്യം കിട്ടിയാൽ അത് ദിലീപിന് നേട്ടമാകും. പ്രോസിക്യൂഷൻ ജാമ്യത്തെ എതിർക്കും. അതുകൊണ്ട് തന്നെ കോടതിയുടെ അനുകൂല പരാമർശങ്ങളും ഉണ്ടാകും. ഇതോടെ ദിലീപിന് അനുകൂലമാകും കാര്യങ്ങൾ. ദിലീപ് ചിത്രമായ രാമലീല പോലും 21ന് തന്നെ റിലീസ് ചെയ്യാമെന്നാണ് പ്രൊഡ്യൂസറുടെ വിശ്വാസം.

ഇതെല്ലാം അടുത്ത ആഴ്ച അവസാനം ജാമ്യം ഉറപ്പാണെന്ന വിശ്വാസത്തിലാണ്. ദിലീപിന്റെ സിനിമയുടെ വിജയത്തിന് എല്ലാ സംഘടനകളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നടൻ സിദ്ദിഖിന്റെ നേതൃത്വത്തിൽ കരുനീക്കങ്ങൾ സജീവമാണ്. ദിലീപിനെ പുകഴ്‌ത്തി അടൂർ ഗോപാലകൃഷ്ണൻ രംഗത്ത് വന്നതും ഈ നീക്കങ്ങൾക്ക് കരുത്ത് പകർന്നു. പരമാവധി സിനിമാക്കാരെ കൊണ്ട് ദിലീപിനെ അനുകൂല പ്രസ്താവന ഇറക്കിക്കാനാണ് നീക്കം.

കോടതി ശിക്ഷിക്കും മുൻപ് സംഘടനകളിൽ നിന്ന് ദിലീപിനെ പുറത്താക്കിയതിൽ സിദ്ദിഖിനെ പോലുള്ളവർക്ക് അതൃപ്തിയുണ്ട്. അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേർന്നാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിക്കുന്നത്. പൃഥ്വിരാജ്, രമ്യാ നമ്പീശൻ എന്നിവരുടെ നിലപാട് ആണ് ഇക്കാര്യത്തിൽ നിർണായകമായത്. നടൻ സിദ്ദിഖിന്റെ നേതൃത്വത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ഇത് ചർച്ചയാക്കാനായിരുന്നു നീക്കം. ഭൂരിപക്ഷം ഉപയോഗിച്ച് പുറത്താക്കൽ സസ്‌പെൻഷനാക്കി കുറയ്ക്കും. എന്നാൽ ദിലീപ് ജയിലിലുള്ളപ്പോൾ ഈ നീക്കം പാളാനാണ് സാധ്യത.

അതുകൊണ്ടാണ് അമ്മയുടെ യോഗം തന്നെ മാറ്റി വച്ചത്. ഇന്നസെന്റ് മമ്മൂട്ടി മോഹൻലാൽ കെ ബി ഗണേശ് കുമാർ, ഇടവേള ബാബു, ആസിഫലി, കുക്കൂ പരമേശ്വരൻ, ദേവൻ, കലാഭവൻ ഷാജോൺ, മണിയൻ പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിൻ പോളി, പൃഥ്വിരാജ്, രമ്യാ നമ്പീശൻ, സിദ്ദീഖ് എന്നിവരടങ്ങുന്നതാണ് നിലവിലെ എക്സിക്യുട്ടീവ്. ഇതിൽ രാജുവും നെടുമുടിയും നിവിനും രമ്യയും പൃഥ്വിക്ക് ഒപ്പമാണെന്നാണ് സൂചന. ആസിഫലിയും മറുപക്ഷത്തേ നിൽക്കൂ. ലാലിനും മമ്മൂട്ടിക്കും ഇന്നസെന്റിനും നിലപാട് എഠുക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ ദിലീപ് ജയിലിലുള്ളപ്പോൾ ചർച്ച വന്നാൽ മറുപക്ഷം പെട്ടു പോകും.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായതോടെ അമ്മയിലെ താരങ്ങൾ സമ്മർദ്ദത്തിലായി. നടിക്കൊപ്പം നിൽക്കുന്ന ആളുകൾ ദിലീപിനെ പുറത്താക്കണം എന്ന ആവശ്യം ഉന്നയിച്ചു. അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കിയാൽ പോരേ എന്ന ചോദ്യത്തിന് 'ആദ്യം പുറത്താക്ക് എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യങ്ങൾ' എന്നായിരുന്നു പ്രിഥ്വിരാജ് അടക്കമുള്ള യുവതാരങ്ങൾ ആവശ്യപ്പെട്ടത്. യുവതാരങ്ങളടക്കം നിരവധി പേർ ഈ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നതോടെ മുതിർന്ന താരങ്ങൾക്ക് വേറെ വഴിയില്ലാതെ ആയി. അങ്ങനെ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്ന് മാത്രമല്ല, അമ്മയിൽ നിന്നു തന്നെ ദിലീ പുറത്തായി. മോഹൻലാൽ, ദേവൻ, പ്രിഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശൻ എന്നിവരുടെ സാന്നിധ്യത്തിൽ മമ്മൂട്ടി തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. ദിലീപിനോട് പൃഥ്വിരാജിന് വൈരഗ്യമുണ്ട്. ഈ തിരക്കഥയ്‌ക്കൊപ്പം അമ്മ നീങ്ങരുതെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്.

തന്റെ അച്ഛൻ സുകുമാരനെ പുറത്താക്കിയ സംഘടന താൻ പിടിച്ചെടുക്കുമെന്ന നിലപാടിലാണ് പ്രഥ്വി. ഈ വാശിയും വൈരാഗ്യവും മോഹൻലാലിനും മമ്മൂട്ടിക്കും അറിയാം. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് പൃഥ്വിയുടെ ഉറച്ച നിലപാടിനെ ഇരുവരും മറ്റ് നിവർത്തിയില്ലാതെ അംഗീകരിച്ചത്. അമ്മയിലെ ദുഷിപ്പിനെ മാറ്റുമെന്ന് ഈ യോഗത്തിന് ശേഷം പൃഥ്വി തന്നെ പലരോടും പറഞ്ഞു കഴിഞ്ഞു. അമ്മയിലെ നടീ നടന്മാർക്ക് പെരുമാറ്റ ചട്ടം കൊണ്ടു വരും. അത് ലംഘിച്ചാൽ സംഘടനയിൽ നിന്ന് പുറത്തുമാക്കും. ഇതിനർത്ഥം അവരെ സിനിമയിൽ നിന്ന് വിലക്കുമെന്നല്ല. മറിച്ച് താരസംഘടനയുടെ പേരിലെ വിലപേശലുകൾക്ക് അച്ചടക്കം ലംഘിക്കുന്നവരെ അനുവദിക്കില്ല. യുവതാരങ്ങളുടെ സിനിമകളെ കൂവി തോൽപ്പിക്കുന്ന ജനപ്രിയ താരങ്ങളെ ഇനി അമ്മ ഉൾക്കൊള്ളേണ്ടതില്ലെന്നാണ് പൃഥ്വിയും നിലപാട്. തന്റെ അച്ഛന്റെ ഗതി തിലകനുണ്ടായി. ഇനിയത് ആർക്കും പാടില്ലെന്നും പൃഥ്വി വിശദീകരിക്കുന്നു.

അമ്മയിലെ തെറ്റുകൾ തിരുത്താൻ ഉചിതമായ സമയമാണിത്. സിനിമയിലെ മാഫിയാ വൽക്കരണം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഉറച്ച നിലപാടുകൾ താനെടുക്കുമെന്ന് പൃഥ്വി മുതിർന്ന താരങ്ങളേയും സംവിധായകരേയും നിർമ്മാതാക്കളേയും അറിയിച്ചിട്ടുണ്ട്. അമ്മയുടെ തലപ്പത്ത് സമ്പൂർണ്ണ അഴിച്ചു പണി വേണമെന്നാണ് പൃഥ്വിയുടെ ആവശ്യം. അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുന്ന മാതൃകയെ അവസാനിപ്പിക്കണം. യുവതാരങ്ങളുടെ സിനിമകളെ തിയേറ്റർ ഹോൾ ഓവർ ആക്കുന്നതും ചില നടന്മാരുടെ രീതിയാണ്. എത്ര പരാതി ആരൊക്കെ അമ്മയ്ക്ക് നൽകി.

അതിലൊന്നും തീരുമാനമുണ്ടായില്ല. ഇനിയത് അംഗീകരിക്കില്ല. പരാതികൾ പരിശോധിച്ച് നടപടിയെടുക്കണം. കുറ്റക്കാരെ പൊതുജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടണം. ഇതിലൂടെ കള്ളക്കളികൾ കുറയ്ക്കാനാകും. എല്ലാ നല്ല സിനിമയും വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും പൃഥ്വി പറയുന്നു. ഇതിനെ യുവതാരങ്ങളും സ്ത്രീകളുടെ കൂട്ടായ്മയും കൈയടിച്ചു പിന്തുണയ്ക്കുന്നു.താര സംഘടന പിടിച്ചെടുക്കാൻ തന്നെയാണ് തീരുമാനം. ഇതെല്ലാം സൂപ്പർതാരങ്ങളെ ലക്ഷ്യമിട്ട നീക്കമാണെന്ന് മോഹൻലാലും മമ്മൂട്ടിയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ സ്ഥാനമൊഴിഞ്ഞാലും തങ്ങൾക്കൊപ്പമുള്ളവരെ മാത്രമേ നേതൃസ്ഥാനത്ത് ഇവർ കൊണ്ടുവരികെയുള്ളൂ. ഇതിന് പറ്റിയ യുവതാരങ്ങളെ തേടുകയാണ് ലാലും മമ്മൂട്ടിയും.

അമ്മയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തകൾ തള്ളി ആസിഫ് അലി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്ത തെറ്റാണ്. യുവനിരയ്ക്ക് സംഘടനാപരമായ പരിമിതികളുണ്ട്. പരിചയസമ്പന്ന നേതൃനിര അമ്മയ്ക്കുണ്ട്. കേസിൽ ദിലീപ് പ്രതി ആകരുതെന്നാണ് താൻ ആഗ്രഹിച്ചിരുന്നത്, ഇപ്പോഴും അങ്ങനെയാണ് ആഗ്രഹിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു. ഇത് മലക്കം മറിയലുമാണ്. ദിലീപിനെതിരെ പരസ്യ നിലപാട് എടുത്ത ആസിഫ് അലിയുടെ ഈ ചുവടുമാറ്റം അമ്മയിലെ അംഗങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

സ്ഥാനങ്ങൾ വിട്ടുനൽകാൻ മുതിർന്ന താരങ്ങൾ തയ്യാറാകില്ലെന്ന സൂചനയാണ് ആസിഫ് അലിയുടെ വാക്കുകളിലുള്ളത്. പൃഥ്വിയുടെ ശുദ്ധീകരണ നീക്കത്തിൽ ചില ഇടപെടലുകൾ നടക്കുന്നുവെന്നതിന്റെ സൂചനയായി ആസിഫ് അലിയുടെ ചുവടുമാറ്റത്തെ വിലയിരുത്തുന്നവരുമുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
മരിക്കുമെന്ന സന്ദേശം മുമ്പും ജെസ്‌ന അയച്ചിട്ടുണ്ട്; അവളുടെ ആൺ സുഹൃത്തിനെ സംശയമില്ലാതില്ല; അയാൾ പീഡിപ്പിക്കപ്പെടരുതെന്ന് സഹോദരൻ ജെയ്‌സ് ജോൺ; ഒരു വർഷത്തിനിടെ ആയിരത്തിലേറെ തവണ ആൺസുഹൃത്ത് ജെസ്‌നയെ വിളിച്ചിരുന്നതായി ഫോൺ രേഖകൾ; കാണാതാകുന്നത് മുമ്പ് അവസാനമായി മൊബൈൽ സന്ദേശമയച്ചതും ഇയാൾക്ക്: 'അയാം ഗോയിങ് ടു ഡൈ' എന്ന സന്ദേശമയച്ച ജെസ്‌നക്ക് എന്തുസംഭവിച്ചെന്ന് എത്തും പിടിയുമില്ലാതെ അന്വേഷണം സംഘം
നീ എന്തിനാടീ ഗംഗാധരൻ ചേട്ടനെ കാണാൻ വന്നേ...! മുക്കൂട്ടുതറ ടൗണിൽ ബസിറങ്ങിയ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി; ചോരയൊലിപ്പിച്ചുട്ടും നിർത്താതെ ബഹളം വെച്ചതോടെ ഗതാഗതം സ്തംഭിച്ചു; കണ്ടു നിന്നവർ പിടിച്ചുമാറ്റിയിട്ടും വാക്കേറ്റം തുടർന്നു; ചോര ഒലിപ്പിച്ചു നിൽക്കുന്നയാളെ ആശുപത്രിയിലെത്തിക്കാമെന്ന് നാട്ടുകാർ പറഞ്ഞപ്പോഴും ചെവിക്കൊണ്ടില്ല; രംഗം ശാന്തമായത് പൊലീസെത്തിയപ്പോൾ
പെൺകുട്ടികളെ മുണ്ടുമാറ്റി ലിംഗം കാണിക്കുന്നവനെതിരെ പ്രതികരിക്കണമെന്ന് എല്ലാവരും പറയും; അനുഭവം വരുമ്പോൾ പ്രതികരിച്ചാൽ കണ്ടുനിൽക്കുന്നവർക്ക് ഞാനൊന്നുമറിഞ്ഞില്ലെന്ന് ഭാവം; സോഷ്യൽ മീഡിയയിൽ ഉശിരുകാട്ടുന്ന പലരും യഥാർഥ ജീവിതത്തിൽ വാതുറക്കില്ല; കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലുണ്ടായ അനുഭവം എഴുതുന്നു കവിത.ജെ.കല്ലൂർ
വർഷങ്ങളായി കുടിവെള്ളം നൽകികൊണ്ടിരുന്ന കിണറുകളിൽ പ്രത്യക്ഷപ്പെടുന്നത് കറുത്ത നിറമുള്ള വെള്ളം; അടുത്ത വീടുകളിലും ഇതേ പ്രതിഭാസം കണ്ടതോടെ പ്രതിയെ പിടികൂടി; കിണറുകളിലേക്ക് ഒഴുകിയെത്തിയത് സമീപത്തെ ഫ്‌ളാറ്റിലെ കക്കൂസ് മാലിന്യം; പരാതി നൽകിയപ്പോൾ അധികൃതർക്ക് പതിവ് പല്ലവി; മരുതം ഗ്രൂപ്പ് കക്കൂസ് മാലിന്യം ഒഴിക്കിവിട്ട് ഒരു നാടിന്റ കുടിവെള്ളം മുട്ടിച്ച കഥ
കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ദിലീപിന് സർക്കാറിന്റെ ചെക്ക്..! സർക്കാറിനെയും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വാദമുന്നയിക്കുന്ന താരത്തോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി; സിബിഐ അന്വേഷണ ആവശ്യം വിചാരണ തടസപ്പെടുത്താനെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ പ്രതിരോധം തീർത്ത് സർക്കാർ; വിചാരണ തുടങ്ങിയാൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീതിയിൽ ജനപ്രിയൻ
സിപിഎം കേന്ദ്രങ്ങൾ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടും ഊരാളുങ്കൽ സൊസൈറ്റി ചുളുവിൽ അടിച്ചുമാറ്റിക്കൊണ്ടിരുന്ന കോടികൾ വെട്ടി തച്ചങ്കരി; വളഞ്ഞ വഴിയിലൂടെ ഒരു ടിക്കറ്റിന് പത്തു രൂപയോളം അടിച്ചു മാറ്റിയിരുന്ന ഊരാളുങ്കലുകാരനെ പുറത്താക്കി കരാർ നേരിട്ടു നൽകി എംഡി; ഒരു ടിക്കറ്റിന് 15.5 രൂപ നൽകിയിരുന്നത് 3.25 ആക്കിയതോടെ കെഎസ്ആർടിസി ലാഭിക്കുന്നത് കോടികൾ; ടോമിനെതിരെ സിപിഎമ്മിലും മുറുമുറുപ്പ്
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു