1 aed = 17.77 inr 1 eur = 76.28 inr 1 gbp = 86.23 inr 1 kwd = 215.56 inr 1 sar = 17.40 inr 1 usd = 65.32 inr

Nov / 2017
22
Wednesday

സർക്കാർ ഭൂമി അടിച്ചു മാറ്റി 12 ഏക്കറിൽ സ്വന്തം കോളേജുമായി ലക്ഷ്മി നായരും പിതാവും; ക്യാമ്പസിൽ അനധികൃതമായി വീട് വിച്ച് സിപിഐ(എം) സംസ്ഥാന സമിതി അംഗത്തിന്റെ താമസവും; സ്ഥലത്തിന്റെ യഥാർത്ഥ ഉടമയുടെ മകൻ തൊട്ടടുത്ത് ആറു സെന്റിൽ ഒറ്റമുണ്ടുടുത്ത് നക്കാപ്പിച്ച പെൻഷനുമായി ജീവിതം തള്ളി നീക്കുന്നു; കുടുംബ സ്വത്ത് കൈമോശം വന്ന കഥ മറുനാടനോട് വിവരിച്ച് പിഎസ് നടരാജപിള്ളയുടെ മകൻ

January 31, 2017 | 02:29 PM | Permalinkഅരുൺ ജയകുമാർ

തിരുവനന്തപുരം: വിദ്യാർത്ഥികളോടുള്ള പ്രിൻസിപ്പാളിന്റെ സമീപനത്തിൽ തുടങ്ങിയ പ്രക്ഷോഭം രാഷ്ട്രീയപാർട്ടികൾ മത്സരിച്ചേറ്റെടുക്കകയും പിന്നീട് ഭൂമി വിഷയം വരെ ചർച്ചയാവുകയും ചെയ്തു. പക്ഷേ മീറ്ററുകൾ അപ്പുറത്ത് യഥാർഥ അവകാശികളുണ്ടായിരുന്നിട്ടും ആരും തന്നെ അവരെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ലോ അക്കാദമി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമയുടെ മക്കൾ ഇപ്പോഴും തൊട്ടടുത്ത് താമസിക്കുന്നു. അവർ മുൻ ധനകാര്യമന്ത്രിയുടെ മക്കളാണെന്ന് പറഞ്ഞാൽ അത് ആർക്കും സമ്മതിക്കാനാകില്ല. അത്രയ്ക്ക് സാധാരണമാണ് അവരുടെ ജീവിതം. ആർഭാടങ്ങളോ മറ്റ് നിറം ചാലിച്ച ചിത്രങ്ങളോ ഒന്നും ഇവരുടെ ജീവിതത്തിലില്ല. പേരൂർക്കടയിലൂടെ ഒറ്റമുണ്ടുടുത്ത് നീങ്ങുന്ന വയോധികന്റെ പിറകെയുള്ള മറുനാടൻ ടീമിന്റെ യാത്ര എത്തിയത് ലോ അക്കാദമിക്ക് വിളിപ്പാടകലെയുള്ള ഒരു പഴയ വീട്ടിലായിരുന്നു.

അവിടെ തിരുകൊച്ചി സംസ്ഥാനത്തെ ആദ്യത്തെ ധനകാര്യ മന്ത്രി പിഎസ് നടരാജ പിള്ളയുടെ രണ്ടാമത്തെ മകനുണ്ട്. ഓട് പാകിയ ആ ചെറിയ വീട്ടിലിരുന്ന് വെങ്കിടേശൻ മറുനാടനോട് കാര്യങ്ങൾ വിശദീകരിച്ചു. കോളേജ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന 14 ഏക്കർ ഉൾപ്പടെ പേരൂർക്കടയിലെ നിരവധി പ്രധാന കെട്ടിടങ്ങൾ തിരു കൊച്ചി സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന പിഎസ് നടരാജ പിള്ളയുടെ പേരിലുള്ളതായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ് തിരുകൊച്ചി സംസ്ഥാനം ഭരിച്ചിരുന്ന പിഎസ്‌പി സർക്കാറിലെ ധനകാര്യമന്ത്രിയായിരുന്നു നടരാജപിള്ള. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ മക്കൾ ജീവിക്കുന്ന സാഹചര്യം അത് തീർത്തും പരിതാപകരമാണ്. ലോ അക്കാദമി ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഭൂമി ബ്രിട്ടീഷ് ഭരണകാലത്ത് സർക്കാർ കണ്ട് കെട്ടിയതാണ്. ആ ഭൂമി ഇന്ന് സ്വന്തമാക്കി ഉപയോഗിക്കുവർ അതിന്റെ യഥാർഥ അവകാശികളെ കണ്ടില്ലെന്ന് നടിക്കുകയാണ്. അന്നത്തെ ധനകാര്യ മന്ത്രിക്ക് 12മക്കളുണ്ടായിരുന്നു. ലോ അക്കാദമി സമരം ഭൂമി വിഷയം വരെ എത്തി നിൽക്കുമ്പോൾ അവകാശികളുടെ കാര്യം എല്ലാവരും സൗകര്യപൂർവ്വം മറക്കുകയാണെന്ന് നടരാജ പിള്ളയുടെ രണ്ടാമത്തെ മകൻ എൻ വെങ്കിടേശൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ലോ അക്കാദമിയിൽ വിദ്യാർത്ഥികൾ പ്രക്ഷോഭമാരംഭിച്ചത് പ്രിൻസിപ്പൽ ലക്ഷമി നായരുടെ പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിനും കോളേജ് വിദ്യാർത്ഥികളോടുള്ള അവരുടെ മോശം പെരുമാറ്റങ്ങളും പരാമർശനങ്ങളുമൊക്കെകൊണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയ കക്ഷികളും നേതാക്കളും ഇടപെട്ടതോടെ വിഷയം അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമിയിലേക്ക് വരെ എത്തി. ഈ സാഹചര്യത്തിലാണ് നടരാജപള്ളിയുടെ മക്കളുടെ ജീവിത ദുരിതങ്ങളുടെ പ്രസക്തി കൂടുന്നത്. ലോ അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശം ഇപ്പോൾ നാരായണൻ നായർക്കാണ്. ഇടയ്ക്ക് സ്‌കൂളിന് ഒരു മൈതാനത്തിന് വേണ്ട സ്ഥലം സ്‌കൂൾ അധികൃതർക്ക് വേണ്ടി അവരോടൊപ്പം പോയി ചോദിച്ചിട്ടുണ്ട്. പക്ഷേ വിട്ടു തരാൻ അയാൾക്ക് താൽപര്യമുണ്ടായിരുന്നില്ല.-നടരാജ പിള്ളയുടെ മകൻ പറയുന്നു

നടരാജ പിള്ളയുടെ കാലത്ത് സർ സിപി എന്തോ കുടിശ്ശികയുടെ പേര് പറഞ്ഞാണ് ഭൂമി കണ്ടു കെട്ടിയത്. പിന്നീട് 1968ലും 2016ലും തങ്ങൾക്ക് ഭൂമിയിൽ അവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും എൺപത് പിന്നിട്ട വെങ്കിടേശൻ പറഞ്ഞു.വെള്ള ഷർട്ടും വെള്ള മുണ്ടുമുടുത്ത് ഒരു സാധാരണക്കാരന്റെ മുഖ ഭാവത്തോടെ അദ്ദേഹം വിവരിച്ചത് 4 തലമുറകളുടെ കഥയാണ്. അക്കാദിമിയുടെ തൊട്ടടുത്ത് ആറു സെന്റിലാണ് താമസം. സാധാരണ വീട്. ഖാദി ബോർഡിലെ ജോലിയിൽ നിന്ന് വരിമിച്ച ശേഷം കിട്ടുന്ന പെൻഷൻ മാത്രമാണ് വെങ്കിടേശ്വരന്റെ ഏക ആശ്രയം. ആരോടും പരാതി പറയാതെ അച്ഛൻ കാട്ടിയ ധാർമികതയുടെ വഴിയേ യാത്ര ചെയ്യുകയാണ് ഈ മകനും.

ഈ കുടുംബത്തിന്റെ ഭൂമിയിലാണ് നാരായണൻ നായരുടെ ലോ അക്കാദമി. ചെറിയ വീട്ടിൽ യഥാർത്ഥ അവകാശി കഴിയുമ്പോൾ മണി മാളിക കെട്ടി അക്കാദമിക്ക് അകത്ത് നാരായണൻ നായരും കുടുംബവും കഴിയുന്നു. സിപിഎമ്മിലെ തിരുവനന്തപുരത്തെ പ്രധാന നേതാവായ കോലിയക്കോട് കൃഷ്ണൻനായരും തൊട്ടടുത്ത വീട്ടിലുണ്ട്. നാരായണൻ നായരുടെ സഹോദരനായതു കൊണ്ട് മാത്രമാണ് കോലിയക്കോടിന് ഇതിന് കഴിയുന്നത്. ഇതിലെ രാഷ്ട്രീയ ധാർമിക വി എസ് അച്യുതാനന്ദൻ തന്നെ ചർച്ച ചെയ്യുന്നിടത്താണ് ലോ അക്കാദമിയുടെ യഥാർത്ഥ അവകാശിയുടെ വാക്കുകൾക്ക് പ്രസക്തി ഏറുന്നത്.

ഒരു ഒറ്റമുണ്ടുമുടുത്ത് പേരൂർക്കടയിലൂടെ കുശലംപറഞ്ഞ് നടക്കുന്ന സംസ്ഥാനത്തെ മുൻ ധനമന്ത്രിയുടെ മകൻ നാട്ടുകാർക്കെല്ലാം സുപരിചിതൻ. അച്ഛന്റെ പേരിലുണ്ടായിരുന്ന പന്ത്രണ്ടേക്കറിന്റെ അവകാശത്തിന് വേണ്ടി ലോ അക്കാഡമി ഡയറക്ടർ നാരായണൻ നായരും പ്രിൻസിപ്പൽ ലക്ഷ്മിനായരുമുൾപ്പെടെ ശ്രമങ്ങൾ നടത്തുമ്പോൾ, അതിന്റെ പേരിൽ നടക്കുന്ന വിവാദങ്ങളും കോലാഹലങ്ങളും കാണുമ്പോൾ ഈ സ്ഥലത്തിന്റെ യഥാർത്ഥ ഉടമ ആരോടും പരാതിയും പരിഭവവും പറയാതെ ഇവിടെ അരിഷ്ടിച്ച് കഴിഞ്ഞുകൂടുന്നു. ഉള്ള സ്ഥലം സർക്കാരിന് വിട്ടുകൊടുത്തതോടെ അവസാനകാലത്ത് വാടകവീട്ടിൽ കഴിഞ്ഞ് മരിച്ച തന്റെ അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തിൽ കച്ചവട സ്ഥാപനങ്ങളുൾപ്പെടെ കെട്ടിടങ്ങളുയർന്നപ്പോഴും ഇപ്പോൾ താമസിക്കുന്ന, ഒരു കാറുവരാൻ വഴിപോലും ഇല്ലാത്ത വീട്ടിലിരുന്ന് തന്റെ ജീവിതകഥ വെങ്കിടേശ്വരൻ മറുനാടനോട് പങ്കുവച്ചു.

ഓലക്കുടിൽ പോലും ദാരിദ്രം മൂലം വിൽക്കേണ്ടി വന്ന മുൻ ധനമന്ത്രി

ലോ അക്കാദമി സ്ഥിതി ചെയ്യുന്ന ഹാർവിപുരം കുന്നിന്റെ യഥാർത്ഥ അവകാശികൾ നീതി തേടിയുള്ള യാത്ര തുടങ്ങിയിട്ട് അമ്പതുകൊല്ലം പിന്നിടുന്നു. 1966ലും മാസങ്ങൾക്ക് മുമ്പും അവകാശത്തിനായി പരാതി നൽകി. അരും തിരിഞ്ഞു നോക്കിയില്ല. അതിനിടെയാണ് വിദ്യാർത്ഥി സമരമെത്തിയത്. ഇതോടെ ഇതിന്റെ യഥാർത്ഥ അവകാശികളാരെന്നതും ചർച്ചയാകുന്നു.

വസ്തുവിന്റെ അവകാശിയും തിരു-കൊച്ചി സർക്കാരിൽ ധനകാര്യമന്ത്രിയുമായിരുന്നു പിഎസ് നടരാജ പിള്ളയുടെ കുടുംബ അർഹതപ്പെട്ട ഭൂമിക്കായി മുട്ടാത്ത വാതിലുകളില്ല. മഹാപണ്ഡിതനായ അച്ഛന്റെ മകൻ സുഖസൗകര്യങ്ങൾ വിലച്ചെറിഞ്ഞായിരുന്നു രാഷ്ട്രീയത്തിലെത്തിയത്. ജനങ്ങൾക്ക് വേണ്ടി ജീവിച്ച പിഎസ് എന്ന പിഎസ് നടരാജ പിള്ള. മഹാപണ്ഡിതൻ, ധനകാര്യ വിദഗ്ധൻ, ഭൂപരിഷ്‌കരണത്തിന് തുടക്കം കുറിച്ച ഭരണാധിപൻ. ആരോരുമറിയാതെ 1954-55 കാലത്ത് തിരു-കൊച്ചി സംസ്ഥാനത്തെ ഏറ്റവും മികച്ച ധനകാര്യമന്ത്രി എന്ന് പേരെടുത്ത നടരാജൻ പള്ളി പേരൂർക്കടയ്ക്ക് അടുത്തുള്ള തന്റെ ഓലക്കുടിലിൽ താമസിച്ചത് നാടിനും നാട്ടുകാർക്കും മാതൃയായിരുന്നു.

പേരൂർക്കട സ്‌കൂളിന് സ്വന്തം സ്ഥലം പതിച്ചു നൽകിയ നടരാജ പിള്ള സ്വന്തമായുണ്ടായിരുന്ന ഓലക്കുടിൽ പോലും ദാരിദ്രം മൂലം വിൽക്കേണ്ടി വന്നിരുന്നു. പണ്ഡിതനായിരുന്ന റാവു ബഹാദൂർ പ്രൊഫസർ പി സുന്ദരൻപിള്ളയുടെ ഏക മകനായിരുന്നു പിഎസ്. സുന്ദരം പിള്ളയുടെ സ്മരാണാർത്ഥം തമിഴ്‌നാട് സർക്കാർ മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയും സ്ഥാപിച്ചു.

ബ്രിട്ടീഷുകാർക്ക് വേണ്ടി സർ സിപിയുടെ പ്രതികാരം എല്ലാം നഷ്ടമാക്കി

പ്രൊഫസർ പി സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലായിരുന്നു ഒരു കാലത്തു ലോ അക്കാദമിയിരിക്കുന്ന 11 ഏക്കർ 41 സെന്റ് സ്ഥലം.(തിരുനെൽവേലി മനോമണിയം സുന്ദരനാർ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ പേരിലാണ് സ്ഥാപിച്ചത്.) അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഏക മകനും കോൺഗ്രസ്സ് നേതാവുമായ പി എസ് നടരാജ പിള്ളയുടെ പേരിലേക്ക് ഭൂമി വന്നു ചേർന്നത്.

രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വൈരാഗ്യം തീർക്കാൻ ബ്രിട്ടീഷ് ഭരണകാലത്ത് അദ്ദേഹത്തിന്റെ ഭൂമി സർക്കാർ കണ്ടുകെട്ടി. സർ സിപിയുടെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ കണ്ടുകെട്ടൽ ഉണ്ടായതെന്നതും ചരിത്രം. സ്വത്വന്ത്ര്യം കിട്ടിയ ശേഷം ഭൂമി വേണമെങ്കിൽ തിരിച്ചുപിടിക്കാൻ നടരാജ പിള്ളയ്ക്ക് അവസരം വന്നു. പട്ടം താണു പിള്ളയുടെ നേതൃത്വത്തിലുള്ള തിരുകൊച്ചി മന്ത്രിസഭയിൽ 1954-55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. അന്ന് ആ ഭൂമി തിരിച്ചു നൽകാൻ സർക്കാർ ആലോചിച്ചപ്പോൾ അത് വേണ്ടായെന്നാണ് നടരാജ പിള്ള പറഞ്ഞു. അത് മാത്രമല്ല, തന്റെ അച്ഛന്റെ പേരിൽ സ്ഥാപിച്ച സുന്ദര വിലാസം സ്‌കൂൾ പോലും അദ്ദേഹം സർക്കാരിന് വിട്ടു കൊടുത്തു.

ആ സ്‌കൂളാണ് ഇന്ന് ലോ അക്കാദമിക്ക് അടുത്തു സ്ഥിതി ചെയ്യുന്ന പി എസ് നടരാജ പിള്ള മെമോറിയൽ ഗവർമെന്റ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ. 1962 ൽ തിരുവനന്തപുരത്തു നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടരാജ പിള്ള എം പിയായിരിക്കുമ്പോഴാണ് 1966ൽ മരണമടഞ്ഞത്. അന്ന് സ്വന്തം പേരിൽ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടക വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. നടരാജ പിള്ളയ്ക്ക് പേരൂർക്കടയിൽ രണ്ട് ഏക്കർ ഭൂമിയും കൊട്ടിയമ്പലം അടക്കമുള്ള പഴയ നാലുകെട്ട് (ഓല കെട്ടിടം) ഉണ്ടായിരുന്നു. പേരൂർക്കടയിൽ (ജംഗ്ഷനിൽ) കിട്ടുമായിരുന്ന 20 ഓളം ഏക്കർ ഭൂമി സ്‌കൂളിനും ലോ അക്കാദമിക്കുമായി നൽകുകയായിരുന്നു.

അന്നത്തെ സർക്കാർ ഈ സ്‌നേഹത്തിന് പകരമായി നടരാജ പിള്ളയുടെ പൂർണ്ണകായ പ്രതിമ സ്‌ക്കൂൾ അങ്കണത്തിൽ സ്ഥാപിക്കുമെന്ന് പിൽക്കാലത്ത് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ മുഖം മാത്രം പ്രതിമ രൂപത്തിൽ സ്‌ക്കൂളിന്റെ ഒരു മൂലയിൽ സ്ഥാപിച്ചു. പിൽക്കാലത്ത് കുടുംബ പ്രതാപം ക്ഷയിച്ചു. അദ്ദേഹത്തിന്റെ വീട് ഇടിച്ചു നിരത്തപ്പെട്ടു. ഇപ്പോൾ അവിടെ ഫർണിച്ചർ കടയാണ്.

ഹാർവ്വി സായിപ്പിൽ തുടങ്ങുന്ന ചരിത്രവും ഇഎംഎസിന്റെ ജർമനിയിലെ ചികിൽസയും

ഇപ്പോൾ അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു കുന്നിൻ പ്രദേശമായിരുന്നു. യൂണിവേഴ്സിറ്റി അദ്ധ്യാപകനായിരുന്ന ഹാർവ്വി എന്ന സായിപ്പിന്റേതായിരുന്നു. അന്ന് മുത്തച്ഛൻ സുന്ദരൻ പിള്ളയ്ക്ക് സായിപ്പ് കൈമാറിയതാണ് ഈ ഭൂമി. ഹാർവ്വി സായിപ്പ് അമേരിക്കയിലേക്ക് മടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സ്മണാർഥമിട്ട പേരാണ് ഹാർവ്വിപുരം. ഇവിടെ മുത്തച്ഛൻ തന്നെയാണ് ഹാർവ്വിപുരം ബംഗ്ലാവിന്റെ ഉടമസ്ഥനും. ഇപ്പോൾ സ്‌കൂളും ബംഗ്ലാവും ഹാർവ്വിപുരം കോളനിയും ലോ അക്കാദമിയും എല്ലാ സ്ഥിതി ചെയ്യുന്ന സ്ഥലം ഒരുമിച്ചുള്ളതായിരുന്നു.

മുത്തച്ഛന്റെ കാലത്താണ് പേരൂർക്കട പൊലീസ് സ്റ്റേഷനും ആശുപത്രിയും പോസ്റ്റ് ഓഫീസുമെല്ലാം കൊണ്ട് വന്നത്. സ്ഥലം സിപിയുടെ കാലത്ത് സർക്കാർ കണ്ട്കെട്ടി. പിന്നീട് അച്ഛൻ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഭൂമി തിരിച്ച് പിടിക്കാൻ അപേക്ഷകൾ നൽകാൻ പലരും നിർബന്ധിച്ചിരുന്നുവെങ്കിലും താൻ രാഷ്ട്രീയത്തിൽ സജീവമായത് പോലും ഈ ലക്ഷ്യത്തോടെയാണെന്ന വ്യാഖാനമുണ്ടാകുമെന്ന് പറഞ്ഞ് അതിന് തയ്യാറാവാതെ ഒഴിഞ്ഞ്മാറുകയായിരുന്നു. പൊതു പ്രവർത്തനത്തിലെ അപൂർവ്വ മാതൃകയായിരുന്നു നടരാജ പിള്ള.

ഭൂമി തിരിച്ച് ലഭിക്കണമെന്ന് അച്ഛന് താൽപര്യം ഉണ്ടായിരുന്നില്ല. സമൂഹത്തിന് ഗുണകരമായ മാറ്റങ്ങൾ കൊണ്ടവരാനെ ആ ഭൂമി പോലും അച്ഛൻ ഉപയോഗിച്ചിട്ടുള്ളു. അച്ഛന്റെ കാല ശേഷം അമ്മയെകൊണ്ട് 1966ൽ അന്നത്തെ റവന്യു മന്ത്രിയായിരുന്നു ഗൗരിയമ്മയ്ക്ക് അപേക്ഷ നൽകിയിരുന്നു.അന്ന് അവിടെ സ്ഥിതി ചെയ്തിരുന്നത് കൃഷി വകുപ്പിന്റെ ഗ്രാമസേവ പരിശീലന കേന്ദ്രമായിരുന്നു.പിന്നീട് അതുകൊട്ടാരക്കരയിലേക്ക് മാറ്റുകയും ചെയ്തു.

ആ സ്ഥിതിക്ക് റവന്യൂ വകുപ്പിന് തിരികെ നൽകേണ്ടിയിരുന്ന ഭൂമി പക്ഷേ തിരികെ നൽകിയില്ല. പിന്നീട് ആർക്ക് കൈമാറണമെങ്കിലും റവന്യൂ വകുപ്പ് നേരിട്ട് ചെയ്യണമെന്നായിരുന്നു.തങ്ങളുടെ അപേക്ഷയിൽമേൽ അനുകൂല റിപ്പോർട്ടുകൾ വില്ലേജിൽ നിന്നും താലൂക്കിൽ നിന്നും ലഭിച്ചിട്ടും അന്ന് ഭൂമി ലഭിച്ചില്ല.അന്ന് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ചികിത്സയ്ക്കായി ജർമനിയിലേക്ക് പോവുകയായിരുന്നു. പിന്നീട് ഭൂമി സർക്കാറിന്റെ ആവശ്യങ്ങൾക്ക് വേണം എന്ന് പറഞ്ഞാണ് അന്ന് അപേക്ഷ തള്ളിയത്. സിപിഐ നേതാവ് എംഎൻ ഗോവിന്ദൻ നായരായിരുന്നു ഈ അപേക്ഷ തള്ളിയത്

ഭൂമി നാരായണൻനായർക്ക് നൽകിയതിന് പിന്നിൽ രാഷ്ട്രീയം തന്നെ

1967-68 കാലഘട്ടത്തിലാണ് നാരായണൻ നായർക്ക് ഭൂമി നകൈമാറിയത് അന്ന് അവിടെ പ്രവർത്തിച്ചിരുന്നത് കൃഷി വകുപ്പിന്റെ ഗ്രാമസേവ പരിശീലന കേന്ദ്രമായിരുന്നു.പിന്നീട് അതുകൊട്ടാരക്കരയിലേക്ക് മാറ്റുകയും ചെയ്തു. എത്ര അളവ് ഭൂമി കൈമാറിയെന്നോ ഏത് വകുപ്പിൽ കൊടുത്തുവെന്നൊ തങ്ങൾക്ക് അന്ന് വ്യക്തമായിട്ട് അറിയില്ലായിരുന്നു. റവന്യൂ വകുപ്പിന്റെ അനുവാദമില്ലാതെ ഭൂമി കൈമാറിയതും നിയമവിരുദ്ധമായിരുന്നു. താൻ അപേക്ഷ നൽകിയ കാര്യം നാരായണൻനായർക്കും അറിയാമായിരുന്നു. സർക്കാർ ഭൂമി എങ്ങനെ നാരായണൻ നായർക്ക് ലഭിച്ചുവെന്നതിനെക്കുറിച്ച് ഞങ്ങൾക്കും അറിയില്ലായിരുന്നു. രാഷ്ട്രീയ സ്വാധീനത്തോടെയാണ് ഭൂമി ലഭിച്ചതെന്ന് മനസ്സിലാക്കിയതോടെ പിന്മാറുകയായിരുന്നു.

അച്ഛൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നതിനാൽ അമ്മയാണ് മക്കളെ നോക്കിയിരുന്നത്. കുട്ടിക്കാലത്ത് നിരവധി തവണ ആ കുന്നിലേക്ക് പോയിട്ടുണ്ട്. അവിടുത്തെ കാറ്റിനേയും മരങ്ങളേയുംകുറിച്ചെല്ലാം പറഞ്ഞപ്പോൾ 80 പിന്നിട്ട വെങ്കിടേശന്റെ മുഖത്ത് ചിരി പടർന്നു തിളങ്ങി.കുട്ടിക്കാലത്ത് അവിടെ പോയത് മാത്രമാണ് ആ സ്ഥലത്തെക്കുറിച്ച് ഇപ്പോൾ ബാക്കിയുള്ള ഓർമ്മകൾ. അന്ന് അവിടെ നിന്നും ഇറക്കിവിട്ട ശേഷം ഇപ്പോൾ താമസിക്കുന്ന സ്ഥലത്തേക്ക് എത്തി.

അന്ന് ഈ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സ്‌കൂൾ പേരൂർക്കടയിലേക്ക് മാറ്റുകയായിരുന്നു.അച്ഛൻ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ കാല പ്രവർത്തകനായിരുന്നു. ആദ്യ സെക്രട്ടറിയുമായിരുന്നു.അന്ന് സിപിയെ പേടിച്ച് പല രേഖകളും അവിടെ കുടികളിലാണ് സൂക്ഷിച്ചിരുന്നത്.

കുട്ടിക്കാലത്തെ ഓർമ്മകൾ, കുടുംബം

അച്ഛൻ നടരാജപിള്ളയ്ക്ക് 12 മക്കളാണ് ഉണ്ടായിരുന്നത്. എനിക്ക് ഒരു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. പിന്നെ അമ്മയുടെ സഹോദരിയാണ് ഞങ്ങളെ നോക്കിയത്. അച്ഛൻ പിന്നീട് അമ്മയുടെ സഹോദരിയെ വിവാഹം കഴിക്കുകയായിരുന്നു. മൂന്ന് ആൺകുട്ടികളിൽ രണ്ടാമനാണ് ഞാൻ. അച്ഛൻ സജീവ രാഷ്ട്രീയത്തിലും ഒളിവ് ജീവിതത്തിലുമെല്ലാമായിരുന്നതിനാൽ കുട്ടിക്കാലത്ത് അദ്ദേഹത്തെ അങ്ങനെ എപ്പോഴും കുടുംബത്തിൽ ലഭിക്കുമായിരുന്നില്ല. എങ്കിലും ഞങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെല്ലാം കുറവ് വരാതിരിക്കാൻ വേണ്ടത് ചെയ്തിരുന്നു.

പഠിച്ചതും വളർന്നതുമെല്ലാം തന്നെ തിരുവനന്തപുരത്താണ്. 10ാം ക്ലാസ് അന്നത്തെ പത്താം ക്ലാസുകാരനാണ് ഞാൻ. പിന്നീട് ഖാദി ബോർഡിൽ ജോലി ചെയ്തു. മൂത്ത സഹോദരൻ ആലപ്പുഴ എസ്ഡി കോളേജ് അദ്ധ്യാപകനായിരുന്നു. എനിക്ക് താഴെയുള്ളയാൾ ആലപ്പുഴ ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ ജോലി ചെയ്തിരുന്നു പെൺമക്കളാരും തന്നെ ജോലി ചെയ്തിരുന്നില്ല.

അച്ഛന്റെ രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിക്കാതെ മക്കൾ

പൂർണമായും അങ്ങനെ പറയാൻ പറ്റില്ല. സഹോദരി രാഗിണി ആർ പിള്ള ഒരിക്കൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗമായിരുന്നു. കൃത്യമായി പറഞ്ഞാൽ 2000 2005 കാലഘട്ടത്തിൽ. അങ്ങനെ നിന്നതൊന്നുമല്ല. അന്ന് ജില്ലാ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഈ ഡിവിഷനിൽ വനിതകൾക്കായിരുന്നു മത്സരിക്കാൻ സംവരണമുണ്ടായിരുന്നത്. അതുകൊണ്ട് മാത്രമാണ് മത്സരിച്ചത്.

അച്ഛൻ മന്ത്രിയായിരുന്നപ്പോഴും പിന്നീട് ലോക്‌സഭാംഗമായപ്പോഴുമൊന്നും തന്നെ അത്തരം സ്വാധീനങ്ങൾ ഉപയോഗിച്ചിരുന്നില്ല. ഇന്നത്തെ പോലുള്ള രാഷ്ട്രീയ പ്രവർത്തനമല്ലല്ലോ അന്ന്. പിന്നെ അച്ഛൻ പാർലമെന്റംഗമായിരുന്നപ്പോൾ ഒരിക്കൽ അദ്ദേഹത്തിന്റെയൊപ്പം ഡൽഹിയിൽ പോയിറ്റുണ്ട്. മക്കളെ വലിയ നിലയിൽ എത്തിക്കുന്നതിലുമപരി സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യാനായിരുന്നു മുത്തച്ഛനെ പ്പോലെ അച്ഛനും താൽപര്യം. അതിൽ ഞങ്ങൾക്കും സന്തോഷമെ തോന്നിയിട്ടുള്ളു. പിന്നെ ഇവിടെ വരുന്ന എല്ലാ രാഷ്ട്രീയപാർട്ടികളോടും ഒരേ സമീപനമേ സ്വീകരിച്ചിട്ടുമുള്ളു.

സ്വന്തം ഭൂമിയിൽ പോയത് മകൾക്ക് എൽഎൽബി അഡ്‌മിഷൻ കിട്ടയപ്പോൾ

സർ സിപിയുടെ കാലത്താണല്ലോ ഭൂമി കൈവിട്ട് പോയത്. പിന്നീട് ജനാധിപത്യ സർക്കാരുകൾ വന്നിട്ടും ഭൂുമി തിരികെ കിട്ടിയില്ല. പിന്നെ മന്ത്രിയുടെ മക്കൾ എന്ന് പറയുമ്പോൾ ഇന്നത്തെ പോലയുള്ള ഒരു സർക്കാർ സംവിധാനമല്ലല്ലോ അന്ന്. ഐക്യ കേരളം പോലും നിലവിൽ വന്നിട്ടില്ല. അഞ്ചോ ആറോ പേരടങ്ങുന്ന ഒരു ചെറിയ മന്ത്രിസഭ. പിന്നെ സാധാരണക്കാരായി ജീവിക്കേണ്ടി വന്നതിൽ സങ്കടമൊന്നുമില്ല. അത്ര വലിയ ആഡംപരമോ അത്ര വലിയ ദാരദ്ര്യമോ അനുഭവിക്കേണ്ടി വന്നിട്ടില്ല.

ഒരു തവണ പോയിറ്റുണ്ട്. മകൾ ലക്ഷമിക്ക് എൽഎൽബിക്ക് അഡ്‌മിഷൻ ലഭിച്ചപ്പോള്ളാണ് പോകേണ്ടി വന്നത്. മെറിറ്റ് സീറ്റിലാണ് അന്ന് അഡ്‌മിഷൻ ലഭിച്ചത്. പിന്നീട് ഇടയ്ക്ക് സ്‌കൂളിന് ഒരു മൈതാനത്തിന് വേണ്ട സ്ഥലം സ്‌കൂൾ അധികൃതർക്ക് വേണ്ടി അവരോടൊപ്പം പോയി ചോദിച്ചിട്ടുണ്ട്. പക്ഷേ വിട്ടു തരാൻ അയാൾക്ക് താൽപര്യമുണ്ടായിരുന്നില്ല. 2016ലും വീണ്ടും സ്ഥലത്തിന്റെ അവകാശത്തിനായി ശ്രമം നടത്തി. നാട്ടുകാരിൽ ചിലരുടെ സമ്മർദ്ദഫലമായിരുന്നു ഇത്. ഇതിനോടും സർക്കാർ അനുകൂലമായി പ്രതികരിച്ചില്ല.

എല്ലാം രാഷ്ട്രീയം

എല്ലാം രാഷ്ട്രീയമാണ്.....കഴിഞ്ഞ ദിവസം കോടിയേരി ലോ കോളേജിലെത്തി പറഞ്ഞു. ഇത് കുട്ടികളുടെ മാത്രം പ്രശ്നമാണ്. ഭൂമി വിഷയം വരുന്നില്ലെന്ന്.... പ്രശ്നം തന്ത്രപരമായി കൈകാര്യം ചെയ്യുകയാണ് ഏവരും.... എല്ലാത്തിനും പിന്നിൽ രാഷ്ട്രീയം മാത്രമാണ്-ഒറ്റമുണ്ടുടെത്ത് ആരോടും പരിഭവം പറയാതെ സാധാരണക്കാർക്കൊപ്പം ജീവിക്കുന്ന മുൻ മന്ത്രിപുത്രന്റെ വാക്കുകളാണിത്. കാറു പോലും കയറാത്ത വഴിക്കവസാനമുള്ള ചെറിയ വീട്ടിൽ വെങ്കിടേശ്വരനും ഭാര്യയും തന്റെ പൂർവ്വിക സ്വത്തിനെ കുറിച്ചാലോചിച്ച് കഴിയുകയാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സ്വർണത്തിൽ പൊതിഞ്ഞ റോൾസ് റോയ്സും തോക്കുകളും; അറബി മുതലാളിമാർ മാത്രം ഉപയോഗിക്കുന്ന അത്യാഢംബര വാഹനങ്ങളും പ്രൈവറ്റ് ജെറ്റുകളും; രാജ്യമെമ്പാടും ഭൂമിയും കെട്ടിടങ്ങളും; ലോകത്തെ രണ്ടാമത്തെ പാവപ്പെട്ട രാജ്യമായി സിംബാവെയെ മാറ്റിയപ്പോഴും മുഗാബെ ഭരണത്തിൻ കീഴിൽ തിമിർത്ത് ജീവിച്ചത് ഒരു പറ്റം അതിസമ്പന്നർ
പോൺമൂവിസിൽ സ്‌ക്രിപ്റ്റിന് അനുസൃതമായായിരിക്കും ഷൂട്ടിങ് നടക്കുക; അഭിനയിക്കാൻ നഗ്‌നയായി വേണം വരേണ്ടത്; ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് ലൈംഗികത ആസ്വദിക്കുന്നതിനു മരുന്ന് കഴിക്കാറുണ്ട്; ജീവിതപങ്കാളിയെ വരെ നഷ്ടപ്പെട്ടിട്ടും ഈ മേഖലയെ താൻ ഒത്തിരി സ്‌നേഹിക്കുന്നു; വെളിപ്പെടുത്തലുമായി പോൺ ആക്ട്‌റസ് മാഡിസൺ മിസ്സിന്ന
അമലാ പോളിന്റെ താമസം അകത്ത് ടോയിലറ്റ് പോലും ഇല്ലാത്ത ഒറ്റമുറി വീട്ടിൽ; ഒരു ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസി എടുത്തിട്ട് ആദ്യ ഗഡുവായി 860 അടച്ച ശേഷം പണം ഇല്ലാത്തതിനാൽ പോളിസി മുടക്കി പാവം നടി; പുതുച്ചേരി രജിസ്‌ട്രേഷന് വേണ്ടി കേരളത്തിലെ നടീനടന്മാരും സമ്പന്നരും നടത്തുന്ന കൃത്രിമത്വങ്ങളുടെ കണക്കറിഞ്ഞ് ഞെട്ടി മോട്ടോർ വാഹന ഉദ്യോഗസ്ഥർ
സായിബാബ ശൈലിയിൽ വസ്ത്രം ധരിച്ചെത്തുന്ന ചെക്കൻ; വിവാഹത്തിനും ഡിജെ പാർട്ടിക്കും ആടിത്തിമിർക്കുന്ന ഡാൻസർ; കല്ല്യാണ വീട്ടിലെ നൃത്തചുവടുകളിലൂടെ ആണിനേയും പെണ്ണിനേയും വശീകരിക്കും; ദീർഘ നേരം ഡാൻസ് കളിക്കുന്നത് ഗുളികയുടെ കരുത്തിലെന്ന് പറഞ്ഞുപരത്തും: പിന്നെ തലച്ചോറിനെ തകർക്കുന്ന ലഹരിയുടെ കച്ചവടവും; പെൺകുട്ടികളെയേും ചതിക്കുഴിയിൽപ്പെടുത്തി മയക്കുമരുന്ന് വിറ്റു നടന്ന ഫ്രീക്കൻ കുടുങ്ങിയത് ഇങ്ങനെ
ഒടുവിൽ കുറ്റപത്രമായി; മെൻസ്‌റിയ ഉറപ്പുവരുത്താൻ മഞ്ജു വാര്യർ തന്നെ പ്രധാന സാക്ഷിയാകും; അൻപതോളം സിനിമാക്കാർ സാക്ഷിപ്പട്ടികയിൽ; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ദിലീപിനെതിരെ കേസെടുക്കും; ആകെയുള്ള 14 പ്രതികളിൽ എട്ടാം പ്രതിയായി ജനപ്രിയ നടൻ; രണ്ട് മാപ്പുസാക്ഷികളും; റിമി ടോമിയുടേത് അടക്കം 12 രഹസ്യമൊഴികളും; ദിലീപിനെതിരെ ഉച്ചയോടെ അങ്കമാലി കോടതിയിൽ കുറ്റപത്രം ഉച്ചയോടെ സമർപ്പിച്ചേക്കും
പെൺകെണിയിൽ കുറ്റവിമുക്തനായതോടെ ശശീന്ദ്രനെ മന്ത്രിയാക്കാൻ ശക്തമായ ചരട് വലിയുമായി തോമസ് ചാണ്ടി രംഗത്ത്; ഗണേശ് കുമാറിനെ എൻസിപിയിൽ ചേർത്ത് മന്ത്രി പദം നൽകാനും നീക്കം തുടങ്ങി; പാർട്ടി ലയിപ്പിച്ച് മന്ത്രിസ്ഥാനം ഉറപ്പാക്കാൻ ഗണേശ് കുമാറും; മകന്റെ മന്ത്രിസ്ഥാനത്തിന് വേണ്ടി സ്വന്തം പാർട്ടിയെ കൈവിടാൻ മടിച്ച് ബാലകൃഷ്ണ പിള്ളയും: സോളാറും ദിലീപും ഗണേശിന് വിനയാകാനും സാധ്യത; ഇടതുപക്ഷത്ത് മന്ത്രിപദ ചർച്ചകൾ സജീവം
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
തോമസ് ചാണ്ടിയുടെ തുറുപ്പ് ചീട്ട് പീഡന രഹസ്യമോ? ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടത് തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ; വി ഐ പികളുടെ പേര് വെളിപ്പെടുത്തുമെന്ന് തോമസ്ചാണ്ടി സി.പി.എം നേതാക്കളെ ബ്ലാക്ക്‌മെയിൽ ചെയ്തതായി ആക്ഷേപം; മന്ത്രിയുടെ രാജിക്കൊപ്പം കിളിരൂർ കേസും ചർച്ചയാകുന്നു; ശാരിയുടെ മരണത്തിന് പിന്നിൽ ആര്?
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
സഹധർമ്മണിയുമായുള്ള കാമകേളി കാട്ടി കുട്ടികളെ വശീകരിച്ചു; സംഗീത ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനികളെ വിവസ്ത്രയാക്കി ചൂഷണം ചെയ്തു; പ്രാദേശിക പത്രക്കാരനായിരുന്ന നാടക അദ്ധ്യാപകന്റെ ഫോണിൽ നിറയെ ലൈംഗിക വൈകൃത വീഡിയോകൾ; ഭർത്താവ് പറഞ്ഞാൽ എന്തും ചെയ്യുമെന്ന ഭാര്യയുടെ മൊഴി കേട്ട് ഞെട്ടി പൊലീസും: കീഴുക്കുന്ന് ഇറക്കത്തിൽ സിബി ചില്ലറക്കാരനല്ല
പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ! കറകളഞ്ഞ എസ് എഫ് ഐക്കാരൻ; ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതം; ടിപി കേസ് പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം പുറലോകത്ത് എത്തിച്ച പ്രൊഷണലിസം; ജയ്ഹിന്ദിലൂടെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി ടിവി പ്രസാദ്; ഇടത് മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ രാജിവയ്‌പ്പിച്ചത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരനായ മാധ്യമ പ്രവർത്തകൻ തന്നെ
പൃഥ്വിയെ അടുപ്പിക്കാനുള്ള ലാലിന്റെ ശ്രമങ്ങൾ എങ്ങുമെത്തിയില്ല; അനുനയ ചർച്ചകൾക്ക് വഴങ്ങാതെ സ്വന്തം വഴിയിലൂടെ ദിലീപ്; കുഞ്ചാക്കോയും നിവിൻ പോളിയും മനസ്സ് തുറക്കുന്നില്ല; മമ്മൂട്ടിയും ഇന്നസെന്റും അസ്വസ്ഥർ; സ്ത്രീകൾക്കായി വാദിച്ച് മഞ്ജു വാര്യരും കൂട്ടരും; സ്ഥാനമൊഴിയാൻ ഉറച്ച് നിലവിലെ ഭാരവാഹികൾ; എക്‌സിക്യൂട്ടീവ് ചേരാൻ പോലും കഴിയാത്ത വിധം താരസംഘടനയിൽ പ്രതിസന്ധി രൂക്ഷം; ജനറൽ ബോഡി വിളിക്കുന്നതിലും ധാരണയാകുന്നില്ല; 'അമ്മ'യിലെ ഒത്തുതീർപ്പിൽ ആർക്കും എത്തുംപിടിയുമില്ല
2.16 കോടി കൈപ്പറ്റിയ ഉമ്മൻ ചാണ്ടി സരിതയെ കൊണ്ട് പലതവണ വദനസുരതം ചെയ്യിച്ചു; ആര്യാടന് 25 ലക്ഷവും ലൈംഗിക സുഖവും; റോസ് ഹൗസിലും കേരളാ ഹൗസിലും ലേ മെറിഡിയനിലും അനിൽകുമാർ പീഡിപ്പിച്ചു; ലൈംഗികതയും ടെലിഫോൺ സെക്‌സും ശീലമാക്കി അടൂർ പ്രകാശ്; വേണുഗോപാലും ഹൈബിയും ബലാത്സംഗം ചെയ്തു; ജോസ് കെ മാണിയും വദന സുരതം നടത്തി; എഡിജിപി പത്മകുമാർ പീഡിപ്പിച്ചപ്പോൾ ഐജി അജിത് കുമാറിന്റേത് ഫോൺ സെക്‌സ്; കേരളീയ സമൂഹത്തിന് താങ്ങാൻ ആവില്ലെന്ന് സരിത പറഞ്ഞ കാര്യങ്ങൾ എണ്ണി നിരത്തി സോളാർ കമ്മീഷൻ റിപ്പോർട്ട്
മമ്മൂട്ടിയിൽനിന്നുള്ള മാനസിക പീഡനം താങ്ങാനാവാതെ ബൽറാം വേഴ്‌സസ് താരാദാസിന്റെ സെറ്റിൽ പൊട്ടിക്കരഞ്ഞു; ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് മോഹൻലാൽ കറക്കിയത് മൂന്നുവർഷം; അവസാന ചിത്രങ്ങൾ ഒന്നൊന്നായി പൊട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഏറ്റവും വേദനിപ്പിച്ചത് സീമയുമായുള്ള ബന്ധം പിരിയുകയാണെന്ന് സിനിമാക്കാർ തന്നെ അടിച്ചുവിട്ട ഗോസിപ്പികൾ; മലയാളം കണ്ട മാസ്റ്റർ സംവിധായകനോട് ചലച്ചിത്രലോകം കാട്ടിയത് ക്രൂരത തന്നെ
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ചിലത് തുറന്ന് പറയുമെന്ന ഭീഷണിയിൽ മമ്മൂട്ടി വീണുവോ? യഥാർത്ഥ രംഗങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി യഥാർത്ഥ കമ്മ്യൂണിസ്റ്റുമായി; പിന്നെ എല്ലാം വേഗത്തിലുമായി; ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയിൽ ഇപ്പോൾ അതെല്ലാം സജീവം; നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായത് മെഗാതാരത്തിനും മകനും വിനയാകുമോ? മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമമെന്ന് പല്ലിശേരി
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
എന്റെ മകൻ വിവാഹിതനാണ്; അതിൽ ഒരു കുഞ്ഞുമുണ്ട്; പെൺകുട്ടിയുടെ വീട്ടുകാരെകുറിച്ച് പറയാൻ ബുദ്ധിമുട്ടുള്ളത് കാരണമാണ് അത് മറച്ചു വച്ചത്; പേരക്കുട്ടിയെ കൊല്ലാൻ കവിതാ ലക്ഷ്മി ശ്രമിച്ചുവോ? ദോശ കഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം ജീവിതം മാറ്റിമറിച്ചപ്പോൾ പിറകേ എത്തിയത് വിവാദങ്ങളും; മരുമകളെ ഒപ്പം നിർത്തി ലണ്ടനിലുള്ള മകന്റെ വിവാഹ രഹസ്യം വെളിപ്പെടുത്തി പ്രൈംടൈം സീരിയൽ നടി; മറുനാടനോട് കവിതാ ലക്ഷ്മി പറഞ്ഞത്
വീട് വയ്ക്കാൻ സഹായ വാഗ്ദാനം ചെയ്ത് അടുപ്പം തുടങ്ങി; ഞാൻ വിശ്വസിക്കുന്ന ബിംബങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് ബ്രെയിൻവാഷ് ചെയ്തു; പ്രബോധനം മാസിക വായിക്കാൻ നിർബന്ധിച്ചു; ബലാത്സംഗത്തിന് ഇരയായപ്പോൾ പുറത്തു പറയാതിരിക്കാൻ വിവാഹ വാഗ്ദാനം; വിവാഹം കഴിക്കണമെങ്കിൽ സത്യസരണിയിൽ പോയി മതം മാറണമെന്ന് നിർബന്ധിച്ചതോടെ ഞാൻ സമ്മതിച്ചില്ല; 'ലൗ ജിഹാദിന്' ഇരയായ ദുരന്തം മറുനാടനോട് വിവരിച്ച് പവറവൂരിലെ കളേഴ്സ് ടെക്‌സ്‌റ്റൈൽസ് ജീവനക്കാരി ; സംശയമുനയിൽ തണൽ എന്ന സംഘടന