1 aed = 17.81 inr 1 eur = 70.26 inr 1 gbp = 80.61 inr 1 kwd = 213.98 inr 1 sar = 17.43 inr 1 usd = 65.29 inr
Mar / 2017
23
Thursday

മുങ്ങുന്നതിന് മുൻപ് പൾസർ സുനിലിന്റെ മൊബൈലിലേക്ക് അവസാനം വിളിച്ചത് നിർമ്മാതാവ് ആന്റോ ജോസഫ്; തട്ടിക്കൊണ്ടു പോയ ദിവസം സുനിലിനെ വിളിച്ചത് സിനിമയിലെ പ്രമുഖരായ ആറു പേർ; മുൻ ഡ്രൈവറെന്നു പറഞ്ഞ് ഒഴിയുന്ന സുനിൽ മൂന്നു മാസമായി ഇപ്പോൾ രക്ഷകനായി പ്രത്യക്ഷപ്പെട്ട ലാലിന്റെ ഡ്രൈവർ; വഴിത്തിരിവായത് പി ടി തോമസിന്റെ ഇടപെടൽ

February 19, 2017 | 05:51 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ പിന്നാമ്പുറം തേടി പോയ മറുനാടൻ മലയാളി ലേഖകൻ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. നടിയുടെ രക്ഷകനായി പ്രത്യക്ഷ്യപ്പെട്ട നടനും സംവിധായകനുമായ ലാലിനെ പോലും പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

തട്ടിക്കൊണ്ടു പോകൽ പദ്ധതിയുടെ സൂത്രധാരനായ പൾസർ സുനിൽ നടിയുടെ മുൻ ഡ്രൈവറാണെന്നും പണി പോയതിന്റെ വൈരാഗ്യത്തിൽ ആക്രമം നടത്തിയെന്നും ഒക്കെയുള്ള പ്രചാരണം തന്നെ അടിസ്ഥാന രഹിതം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുൻ ഡ്രൈവർ എന്നതിനേക്കാൾ പ്രധാനം കഴിഞ്ഞ മൂന്നു മാസമായി സുനിൽ ലാലിന്റെ ഡ്രൈവറാണ് എന്നതാണ്. ലാലിന്റെ വീടിനു മുൻപിൽ നടിയെ ഇറക്കി വിട്ടതും ഈ ബന്ധം മൂലമാണ് എന്ന സംശയവുമുണ്ട്.

അതിനേക്കാൾ ഞെട്ടിക്കുന്ന ചില വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മറുനാടനുമായി പങ്കുവച്ചു. പൾസർ സുനിൽ നടിയെ തട്ടിക്കൊണ്ടു പോയ ദിവസം പൾസർ സുനിലിനെ വിളിച്ചവരിൽ ആറു പേരും സിനിമാ മേഖലയുമായി അടുത്തം ബന്ധം ഉള്ളവരാണ് എന്നതാണ്. പൾസർ സുനിൽ മുങ്ങുന്നതിന് മുൻപ് പ്രമുഖ നിർമ്മാതാവ് ആന്റോ ജോസഫ് ഫോണിൽ വിളിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ മറുനാടനോടു പറഞ്ഞു.

ആന്റോയുടെ ഫോൺ ലഭിച്ച ശേഷം പിന്നീട് സുനിലിന്റെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. രക്ഷപ്പെടാൻ സുനിലിനു നിർദ്ദേശം നൽകിയത് ആന്റോ ജോസഫ് ആണ് എന്ന നിഗമനത്തിൽ നിർമ്മാതാവിനെ ചോദ്യം ചെയ്യേണ്ടി വരുമെന്നു അന്വേഷണ ഉദ്യോഗസ്ഥർ മറുനാടനോടു പറഞ്ഞു.

എന്നാൽ ലാൽ വിളിച്ചതിനെ തുടർന്ന് രാത്രിയിൽ തന്നെ വീട്ടിലേക്ക് ചെന്നെന്നും അവിടെ വച്ച് ഒപ്പം ഉണ്ടായിരുന്ന പിടി തോമസ് എംഎൽഎ പറഞ്ഞതു പ്രകാരമാണ് സുനിൽ എവിടെ എന്നറിയാൻ വിളിച്ചതെന്നും ആണ് ആന്റോ ജോസഫ് മറുനാടനോട് പറഞ്ഞത്. 'ഒരു വിഷയം ഉണ്ടെന്നും ഇങ്ങോട്ടു വരണമെന്നും ലാൽ വിളിച്ച് പറഞ്ഞതു കൊണ്ടാണ് ഞാൻ അങ്ങോട്ട് പോയത്.

ഫ്‌ലാറ്റിൽ നിന്ന് ഇറങ്ങി പോകും നേരം പി ടി തോമസിന്റെ വീട്ടിൽ വെളിച്ചം കണ്ടതുകൊണ്ട് അദ്ദേഹത്തെ കൂടി കൂട്ടിയാണ് പോയത്. അവിടെ ചെന്ന് നടിയുമായി സംസാരിച്ചപ്പോൾ എംഎഎൽഎ ആണ് പറഞ്ഞത് സുനിലാണ് ഇതിന്റെ വില്ലൻ എന്ന്. അപ്പോൾ ഞാൻ വിളിച്ച് നീ എവിടെയാടാ എന്ന് ചോദിച്ചു. അവൻ പെട്ടെന്ന് ഫോൺ വച്ചു. പിന്നെ വിളിച്ചിട്ട് കിട്ടിയില്ല' - ഇങ്ങനെയാണ് ആന്റോ ജോസഫ് പറയുന്നത്.

അതേസമയം ഇരുവരെ ലാലിനെ ഈ വിഷയത്തിൽ പൊലീസ് ചോദ്യം ചെയ്യാത്തതിന് എതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്്. നടി അഭിനയിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ ലാൽ ക്രിയേഷൻസ് നടി എന്നും ഭയപ്പാടോടെ കണ്ടിരുന്ന സൂപ്പർ സ്റ്റാറുമായി ബന്ധമുള്ള ക്രിമിനൽ പശ്ചാത്തലമുള്ള പൾസർ സുനിലിനെ ഡ്രൈവറായി നിയോഗിച്ചതാണ് പ്രധാന വിമർശനത്തിന് കാരണം.

വിവേക ബുദ്ധിയോടെ സുനിലിനെ നടി ഒഴിവാക്കിയെങ്കിലും ലാൽ ക്രിയേഷൻസ് തുടർന്നും സേവനം ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ ലാൽ ക്രിയേഷൻസിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല. ലാൽ ക്രിയേഷൻ ഉടമ എന്ന നിലയിൽ ലാൽ സ്വാഭാവികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നാണ് നിയമ വിദഗ്ധരും പറയുന്നത്. എന്നാൽ നടിയെ ആപത്തു സമയത്ത് രക്ഷിച്ചയാൾ എന്ന നിലയിൽ പ്രചരിപ്പിച്ച് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകാൻ ഉന്നത സമ്മർദ്ദം തന്നെയുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം പി ടി തോമസ് എംഎൽഎ യാദൃച്ഛികമായി സംഭവ സ്ഥലത്ത് എത്തിയിരുന്നില്ലെങ്കിൽ വിഷയം വെറും ഗുണ്ടാ ആക്രമണം ആയി മാറുമായിരുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്്. വിവരം അറിഞ്ഞ് ലാലിന്റെ വീട്ടിലേക്ക് പോയ ആന്റോ ജോസഫിന് ഒപ്പമാണ് പി ടി തോമസ് ലാലിന്റെ വീട്ടിൽ എത്തിയത്.

നടിയുമായി സംസാരിച്ച പി ടി തോമസ് ഉടനടി പൊലീസിൽ വിവരം അറിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തോമസിന്റെ നിർദ്ദേശ പ്രകാരമാണ് പൊലീസ് പാഞ്ഞെത്തിയതും നടിയുടെ മൊഴി രേഖപ്പെടുത്തിയതും. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കിൽ മുത്തൂറ്റ് പോൾ വധക്കേസ് പോലെ വെറും ഒരു ഗുണ്ടാ ആക്രമണ കേസായി ഇത് ഒതുങ്ങി തീരുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
തടവറയെ 'ബ്യൂട്ടി പാർലർ' ആക്കിയ ഷെറിന്റെ സൗന്ദര്യത്തിനു മുന്നിൽ ജയിൽ മേധാവി ആർ ശ്രീലേഖയും അടിയറവു പറഞ്ഞു; കാരണവർ വധക്കേസിലെ പ്രതിയെ വിയ്യൂരിലേക്കു മാറ്റണമെന്നു പറഞ്ഞ അതേ സൂപ്രണ്ടിനെക്കൊണ്ട് തിരിച്ചു പറയിച്ചു; 'ഉന്നത' കേന്ദ്രങ്ങളിലെ പിടിപാടു കൊണ്ട് ഷെറിൻ വീണ്ടും അട്ടക്കുളങ്ങരയിൽ; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പരാതികൾ അപ്രത്യക്ഷം
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് റസിഡൻഷ്യൽ അസോസിയേഷൻ; പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ്; സാമൂഹ്യപ്രവർത്തക ഡോ. ഗീതയ്ക്കും മകൾ അപർണയ്ക്കുമെതിരെ നാട്ടിലെ സദാചാര രോഗികൾ ഉറഞ്ഞുതുള്ളുമ്പോൾ കുടപിടിച്ച് നിയമപാലകർ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉറ്റബന്ധുവിന് ഈ ഗതിയെങ്കിൽ കേരളം എങ്ങോട്ട്?
ഉള്ളു കാണാത്ത തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചോടുന്ന ഇന്നോവ ഓവർ ലോഡാണെന്ന് തോന്നി; വാഹനം തടഞ്ഞപ്പോൾ ഒരു പെൺകുട്ടി ഡ്രൈവറുടെ സീറ്റിനടുത്ത്; ഉള്ളിലുള്ളവരെ പുറത്തിറക്കി വിവരങ്ങൾ ബോധ്യപ്പെട്ടപ്പോൾ പറഞ്ഞുവിട്ടു; സിനിമ കാണാത്തതുകൊണ്ട് നടീനടന്മാരെ തിരിച്ചറിയാനായില്ല; വിവാദമാക്കുന്നത് അങ്കമാലി ഡയറീസിന്റെ പ്രമോഷനു വേണ്ടി: സംവിധായകന്റെ ആരോപണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക് പറയാനുള്ളത്
ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
മമ്മൂട്ടി ഇടപെടാതിരുന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ യഥാർത്ഥ പ്രതികൾ പിടിയിലാകും; ആക്രമിക്കപ്പെട്ട നടിയേയും ഗീതു മോഹൻ ദാസിനെയും സംയുക്തവർമ്മയേയും ഒതുക്കാൻ സിനിമ രംഗത്ത് പ്രത്യേക സംഘം; നടിയുടെ മൊഴി കോടതിയിൽ കൊടുപ്പിച്ചത് പ്രതികൾ വമ്പന്മാരെന്ന് പൊലീസിന് ഉറപ്പായതുകൊണ്ട്: ലിബർട്ടി ബഷീറിന് പറയാനുള്ളത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
ആരോപണവിധേയനായ സൂപ്പർസ്റ്റാറും പൾസർ സുനിയും ഒരുമിച്ച് കന്നഡ നിർമ്മാതാവിനെ കാണാൻ കഴിഞ്ഞ ആഴ്ച പോയതിന്റെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു; അക്രമണത്തിന് ഇരയായ നടിയുടെ പ്രതിശ്രുത വരനുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ; തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത് സൂപ്പർസ്റ്റാറും മുൻ ഭാര്യയും നടിയും ചേർന്ന് വാങ്ങിയ സ്ഥല ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങൾ
സിനിമാക്കാരുടെ താവളത്തിൽ പൊലീസ് റെയ്ഡിനെത്തിയപ്പോൾ ഉണ്ടായിരുന്നത് യുവ നടനായ സിദ്ധാർത്ഥ് ഭരതൻ; പ്രതികളിൽ ഒരാളെ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ല; അപകടത്തിൽപ്പെട്ടപ്പോൾ എല്ലാ സഹായവും നൽകിയ സൂപ്പർസ്റ്റാറിനോടുള്ള കടപ്പാട് കെപിഎസി ലളിതയുടെ മകനേയും കുഴപ്പത്തിൽ ചാടിച്ചതായി റിപ്പോർട്ടുകൾ