Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവരാവകാശ അപേക്ഷയിൽ തീർപ്പ് കൽപിക്കാത്തതിന് അര മണിക്കൂറോളം ഓടിച്ചിട്ട് പൊതിരെ തല്ലി; അസിസ്റ്റന്റ് എഞ്ചിനീയർ രക്ഷപെട്ടത് മതിൽ ചാടിക്കടന്ന്; വനിതാ ജീവനക്കാർക്ക് അസഭ്യവർഷവും; തിരൂർ പൊതുമരാമത്ത് ഓഫീസിൽ അപേക്ഷകൻ അതിക്രമം കാട്ടിയത് മദ്യലഹരിയിലെന്ന് ആരോപിച്ച് അസി.എഞ്ചിനീയർ; അപേക്ഷകനെ തെരഞ്ഞ് പൊലീസ്

വിവരാവകാശ അപേക്ഷയിൽ തീർപ്പ് കൽപിക്കാത്തതിന് അര മണിക്കൂറോളം ഓടിച്ചിട്ട് പൊതിരെ തല്ലി;  അസിസ്റ്റന്റ് എഞ്ചിനീയർ രക്ഷപെട്ടത് മതിൽ ചാടിക്കടന്ന്; വനിതാ ജീവനക്കാർക്ക് അസഭ്യവർഷവും; തിരൂർ പൊതുമരാമത്ത് ഓഫീസിൽ അപേക്ഷകൻ അതിക്രമം കാട്ടിയത് മദ്യലഹരിയിലെന്ന് ആരോപിച്ച് അസി.എഞ്ചിനീയർ; അപേക്ഷകനെ തെരഞ്ഞ് പൊലീസ്

എം പി റാഫി

മലപ്പുറം: വിവരാവകാശ അപേക്ഷയിൽ തീർപ്പ് കൽപ്പിച്ചില്ലെന്ന് ആരോപിച്ച് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ ഓടിച്ചിട്ടു തല്ലി. തിരൂർ പി.ഡബ്ല്യു.ഡി അസി.എഞ്ചിനീയർ ചന്ദ്രാംഗദനെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഫീസിലെത്തിയ ആൾ ഓടിച്ചിട്ട് മർദിച്ചത്.

പി.വി രാമചന്ദ്രൻ എന്നയാളാണ് അസി.എഞ്ചിനീയറെ പിന്തുടർന്ന് മർദിച്ചത്. മർദനം തുടങ്ങിയതോടെ ഓഫീസിൽ നിന്നും എഞ്ചിനീയർ പുറത്തേക്കോടി. എന്നാൽ അപേക്ഷകൻ ഓഫീസറെ അര കിലോമീറ്ററോളം പിന്തുടർന്ന് മർദിക്കുകയായിരുന്നു. ഗവ.റെസ്റ്റ് ഹൗസ് കോമ്പൗണ്ടിന്റെ മതിൽ ചാടിക്കടന്നാണ് അസി.എഞ്ചിനീയർ ചന്ദ്രാംഗദൻ ഒടുവിൽ രക്ഷപ്പെട്ടത്.

കെട്ടിട വാടക ഫിക്‌സ് ചെയ്യുന്നത് സംബന്ധിച്ച വിവരാവകാശ അപേക്ഷയാണ് രാമചന്ദ്രൻ ഇന്ന് രാവിലെ താലൂക്ക് ഓഫീസിൽ സമർപ്പിച്ചത്. താലൂക്ക് ഓഫീസിൽ നിന്നും തിരൂർ അസി.എഞ്ചിനീയറുടെ ഓഫീസിലേക്ക് ഈ അപേക്ഷാഫോർവേഡ് ചെയ്തിരുന്നു. എന്നാൽ കുറ്റിപ്പുറം അസി.എഞ്ചിനീയറുടെ ഓഫീസ് പരിധിയിലാണ് സംഭവമെന്ന് ചന്ദ്രാംഗദൻ താലൂക്ക് ഓഫീസിലെത്തി ബോധിപ്പിച്ചു. തിരിച്ച് ഓഫീസിലെത്തിയപ്പോഴാണ് അപേക്ഷകൻ തന്നെ പിന്തുടർന്ന് മർദിച്ചതെന്ന് അസി.എഞ്ചിനീയർ പറഞ്ഞു.

രാവിലെ വിവരാവകാശ അപേക്ഷ സമർപ്പിച്ച ശേഷം അസി.എഞ്ചിനീയറുടെ ഓഫീസിലെത്തി വനിതാ ജീവനക്കാരോടടക്കം അസഭ്യം പറയുകയും തട്ടിക്കയറുകയും ചെയ്തതായി അസി.എഞ്ചിനീയർ ചന്ദ്രാംഗദൻ മറുനാടൻ മലയാളിയോടു പറഞ്ഞു. മർദിച്ചയാൾ മദ്യപിച്ചിരുന്നതായും അസി.എഞ്ചിനീയർ പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP