Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഡിജിപി സന്ധ്യയോട് എല്ലാം തുറന്നു പറഞ്ഞ നടിയുടെ യാത്ര മഞ്ജു വാര്യർക്കൊപ്പം യുകെയിലേക്ക്; അന്വേഷണം അട്ടിമറിക്കാൻ പഴുതുകളില്ലെന്ന് തിരിച്ചറിഞ്ഞ് നടനും സംവിധായകനും; പഴുതുകളച്ച അന്വേഷണവുമായി എഡിജിപി സന്ധ്യ; പൾസർ സുനി ഉറച്ചു നിന്നാൽ സൂപ്പർതാരത്തിന്റെ അറസ്റ്റ് ഉടനെന്ന തിരിച്ചറിവിൽ സിനിമാ ലോകം

എഡിജിപി സന്ധ്യയോട് എല്ലാം തുറന്നു പറഞ്ഞ നടിയുടെ യാത്ര മഞ്ജു വാര്യർക്കൊപ്പം യുകെയിലേക്ക്; അന്വേഷണം അട്ടിമറിക്കാൻ പഴുതുകളില്ലെന്ന് തിരിച്ചറിഞ്ഞ് നടനും സംവിധായകനും; പഴുതുകളച്ച അന്വേഷണവുമായി എഡിജിപി സന്ധ്യ; പൾസർ സുനി ഉറച്ചു നിന്നാൽ സൂപ്പർതാരത്തിന്റെ അറസ്റ്റ് ഉടനെന്ന തിരിച്ചറിവിൽ സിനിമാ ലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൾസർ സുനി ആക്രമിച്ച നടിയുടെ മൊഴി അതിവേഗം കേരളാ പൊലീസ് എടുത്തത് വിദേശ യാത്രയ്ക്ക് നടി പോകുന്നതിനാൽ. പൾസർ സുനിയുടെ ജയിലിലെ വെളിപ്പെടുത്തൽ പൊലീസിനെ അറിയിച്ചത് ജിൻസൺ എന്ന സഹ തടവുകാരനായിരുന്നു. ഇയാളുടെ മൊഴി മജിസ്‌ട്രേട്ടിന് മുമ്പിൽ രേഖപ്പെടുത്തിയതിന് ശേഷം നടിയിൽ നിന്ന് മൊഴിയെടുക്കാനായിരുന്നു ആലോചന. ഇതിനിടെയാണ് നടിയുടെ യുകെ വാർത്തയുടെ വിവരം പൊലീസ് അറിഞ്ഞത്. മഞ്ജുവാര്യരുമൊന്നിച്ച് വിദേശത്ത് പോകുന്നതിനാൽ നടിയുടെ മൊഴി അതിവേഗം രേഖപ്പെടുത്തുകയായിരുന്നു. കേസ് അട്ടിമറിക്കാൻ അണിയറയിൽ കോടികൾ ഒഴുക്കുന്നത് തിരിച്ചറിഞ്ഞായിരുന്നു പൊലീസിന്റെ നീക്കം. വിദേശത്ത് പോകുന്ന നടിയെ ഇനിയാർക്കും ബന്ധപ്പെടാൻ അവസരമുണ്ടാകില്ലെന്നതും പൊലീസ് പ്രതീക്ഷയോടെയാണ് കാണുന്നത്.

അതീവ രഹസ്യമായാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. പഴുതുകൾ അടയ്ക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ ആരോപണ വിധേയരെ പൊലീസ് അറസ്റ്റ് ചെയ്യും. അതിന് മുമ്പ് നടനേയും സംവിധായകനേയും പൊലീസ് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. മൊഴി കൊടുത്ത നടിയുടെ വിദേശ യാത്ര മഞ്ജുവിനൊപ്പമാണെന്നത് നടനേയും കൂട്ടരേയും അലോസരപ്പെടുത്തുന്നുണ്ട്. സ്വകാര്യ ചടങ്ങിന് പോകുന്ന ഇവർക്കൊപ്പം മലയാള സിനിമയിലെ പ്രമുഖരും ഉണ്ട്. ഈ യാത്രയോടെ സിനിമാ ലോകം മുഴുവൻ നടിക്ക് പിന്നിൽ അണിനിരക്കുമോ എന്ന സംശയവും നടനും ആരോപണ വിധേയനനായ സംവിധായകനും വച്ചു പുലർത്തുന്നു. അതുണ്ടായാൽ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും പൊളിയും. പൾസർ സുനി തുറന്നു പറച്ചിലുകളിൽ ഉറച്ചു നിന്നാൽ നടൻ കുടുങ്ങുമെന്ന് ഉറപ്പാണ്. ഇക്കാര്യം ചലിച്ചിത്ര ലോകവും തിരിച്ചറിയുന്നു. അതിനാൽ ആരോപണ വിധേയരിൽ നിന്നും അകലം പാലിക്കാനാണ് ഏവരുടേയും തീരുമാനം.

നടിക്കും മഞ്ജുവാര്യർക്കുമൊപ്പം മോഹൻലാലും യുകെയിൽ പരിപാടിക്ക് പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം പിന്മാറി. കേസുമായി ബന്ധപ്പെട്ട് മഞ്ജുവിന് പിന്തുണ നൽകുന്നത് മോഹാൻലാലാണെന്ന പ്രചരണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദങ്ങളും മറ്റും ഒഴിവാക്കാൻ ലാൽ യുകെ യാത്ര ഒഴിവാക്കിയതെന്നും സൂചനയുണ്ട്. ഏതായാലും എഡിജിപി സന്ധ്യയുടെ അന്വേഷണത്തെ ഗൗരവത്തോടെയാണ് സിനിമാ ലോകം കാണുന്നത്. ഒരു തരത്തിലുമുള്ള സമ്മർദ്ദങ്ങൾക്കും വഴങ്ങേണ്ടതില്ലെന്ന് ഡിജിപി സെൻകുമാർ, സന്ധ്യക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഉറച്ച നിലപാടിലാണ്. ഈ സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കൽ. ആലുവ പൊലീസ് ക്ലബ്ബിൽ വച്ചായിരുന്നു ഈ നടപടി. കേസ് ശക്തിപ്പെടുന്നതിന്റെ സൂചനയാണ് ഇത്.

ആക്രമിക്കപ്പെട്ട സംഭവത്തിൽ നടന് പങ്കുണ്ടോ എന്നതായിരുന്നു നടിയോട് എഡിജിപിയുടെ ആദ്യ ചോദ്യം. അതേ കുറിച്ച് അറിയില്ലെന്നും എന്നാൽ തന്നെ ചില സിനിമകളിൽ നിന്ന് ഈ നടൻ ഒഴിവാക്കിയതായി അറിയാമെന്നും നടി മൊഴി നൽകി. ചില നിർമ്മാതാക്കളോട് തന്നെ വച്ച് സിനിമയെടുക്കരുതെന്ന് ഈ നടൻ പറഞ്ഞിട്ടുള്ളതായി അറിയാമെന്നും വിശദീകരിച്ചു. അതായത് ആരോപണ വിധേയനായ നടന് തന്നോട് മുൻ വൈരാഗ്യമുണ്ടെന്ന് നടിയും സമ്മതിച്ചു. ഈ സാഹചര്യത്തിൽ പൾസർ സുനിയുടെ മൊഴിയിൽ നടനെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഇത് നടന്നേക്കും. പൾസർ സുനിക്ക് യാത്രാ വിവരങ്ങൾ ചോർത്തി നൽകിയ സംവിധായകന്റെ പങ്ക് അന്വേഷണത്തിലാണ് തെളിയേണ്ടതെന്നും നടി വിശദീകരിക്കുന്നു. ഇതോടെ കേസ് പുതിയ വഴിത്തിരിവിലുമെത്തി.

നടിയിൽ നിന്നും പണം തട്ടാനായി കേസിലെ മുഖ്യപ്രതി പൾസർ സുനി ആസൂത്രണം ചെയ്ത് നടത്തിയ ആമ്രകമണമായിരുന്നു ഇതെന്നായിരുന്നു പൊലീസ് നിഗമനം എന്നിരിക്കെയാണ് ഇപ്പോൾ കേസിൽ വഴിത്തിരിവായി സഹതടവുകാരന്റെ വെളിപ്പെടുത്തൽ എത്തിയിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അനുബന്ധ കുറ്റപത്രം നൽകാനാണ് പൊലീസിന്റെ ആലോചന. സംഭവത്തിന് പിന്നിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നടി മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് അഭ്യർത്ഥിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാണ് ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണ് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവമുണ്ടായത്. കേസിൽ സിനിമാരംഗവുമായി ബന്ധമുള്ള പൾസർ സുനിയടക്കമുള്ള പ്രതികളെ പിടികൂടുകയും ഇവർക്കെതിരെയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. നടിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ സുനി ആസൂത്രണം ചെയ്ത സംഭവമെന്ന നിലയിലാണ് കേസന്വേഷണം പൊലീസ് കൊണ്ടുപോയത്. ഇതുപ്രകാരം കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരെ പ്രതിയാക്കി കുറ്റപത്രം നൽകുകയും അവരിപ്പോഴും റിമാൻഡിൽ കഴിയുകയുമാണ്.

എന്നാൽ, സംഭവത്തിൽ മറ്റുചിലർക്ക് പങ്കുള്ളതായിട്ടുള്ള സൂചനകൾ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ പുറത്തുവന്നിരുന്നു. സിനിമ മേഖലയിലെ പല പ്രമുഖരുടെയും പേരുകൾ സംഭവവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർത്തുകയും ചെയ്തു. ഗൂഢാലോചന സംബന്ധിച്ച സൂചനകൾ തള്ളിക്കളയാതിരുന്ന പൊലീസ് ആലുവ, കാക്കനാട് ജയിലുകളിൽ കഴിയുന്ന പ്രതികളെ കർശനമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇവർ ജയിലിൽനിന്നും നടത്തിയ ഫോൺവിളികൾ നിരീക്ഷിച്ച പൊലീസിന് ഗൂഢാലോചന സംബന്ധിച്ച നിർണായക സൂചനകളാണ് ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്. കൂടാതെ കേസിലെ മുഖ്യപ്രതിയായ സുനി സഹതടവുകാരനായ ജിൻസൺ എന്നയാളോട് നടത്തിയ വെളിപ്പെടുത്തലുകളും ഗൂഢാലോചനകളിലേക്കാണ് വിരൽചൂണ്ടുന്നത്.

നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദ്ദേശപ്രകാരമായിരുന്നെന്നും ജയിലിൽവെച്ച് ജിൻസനോട് സുനി വെളിപ്പെടുത്തിയതിന്റെ വസ്തുതകൾ സ്ഥിരീകരിക്കാൻ മജിസ്‌ട്രേറ്റ് മുൻപാകെ ജിൻസന്റെ മൊഴികൾ രേഖപ്പെടുത്താൻ കോടതിയുടെ അനുമതി തേടി കാത്തിരിക്കുകയാണ് പൊലീസ്. ഈ നടപടികൾ പൂർത്തിയായാൽ വിവാദമായ കേസിന്റെ പുനരന്വേഷണത്തിന് പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടാനാണ് സാധ്യത. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചനയ്ക്കുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകളുടെ വസ്തുതകളാണ് പൊലീസ് പരിശോധിക്കുന്നത്.

സംഭവത്തിൽ മറ്റുചിലർക്ക് പങ്കുള്ളതായിട്ടുള്ള സൂചനകൾ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ പുറത്തുവന്നിരുന്നു. സിനിമാമേഖലയിലെ പല പ്രമുഖരുടെയും പേരുകൾ സംഭവവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർത്തുകയും ചെയ്തു. ഗൂഢാലോചന സംബന്ധിച്ച സൂചനകൾ തള്ളിക്കളയാതിരുന്ന പൊലീസ് ആലുവ, കാക്കനാട് ജയിലുകളിൽ കഴിയുന്ന പ്രതികളെ കർശനമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇവർ ജയിലിൽനിന്നും നടത്തിയ ഫോൺവിളികൾ നിരീക്ഷിച്ച പൊലീസിന് ഗൂഢാലോചന സംബന്ധിച്ച നിർണായക സൂചനകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കൂടാതെ കേസിലെ മുഖ്യപ്രതിയായ സുനി സഹതടവുകാരനായ ജിൻസൺ എന്നയാളോട് നടത്തിയ വെളിപ്പെടുത്തലുകളും ഗൂഢാലോചനകളിലേക്കാണ് വിരൽചൂണ്ടുന്നത്.

നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദ്ദേശപ്രകാരമായിരുന്നെന്നും ജയിലിൽവെച്ച് ജിൻസനോട് സുനി വെളിപ്പെടുത്തിയതിന്റെ വസ്തുതകൾ സ്ഥിരീകരിക്കാൻ മജിസ്‌ട്രേറ്റ് മുൻപാകെ ജിൻസന്റെ മൊഴികൾ രേഖപ്പെടുത്താൻ കോടതിയുടെ അനുമതി തേടി കാത്തിരിക്കുകയാണ് പൊലീസ്. ഈ നടപടികൾ പൂർത്തിയായാൽ വിവാദമായ കേസിന്റെ പുനരന്വേഷണത്തിന് പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടാനാണ് സാധ്യത. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചനയ്ക്കുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകളുടെ വസ്തുതകളാണ് പൊലീസ് പരിശോധിക്കുന്നത്.

ആലുവ ഡിവൈഎസ്‌പി കെ.ജി. ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേച്ചിരുന്നത്. എന്നാൽ ഇദ്ദേഹം ഡപ്യൂട്ടേഷനിൽ സ്ഥലംമാറിപ്പോയതിനാൽ ഇപ്പോൾ എഡിജിപി ബി. സന്ധ്യ നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP