Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോപണവിധേയനായ സൂപ്പർസ്റ്റാറും പൾസർ സുനിയും ഒരുമിച്ച് കന്നഡ നിർമ്മാതാവിനെ കാണാൻ കഴിഞ്ഞ ആഴ്ച പോയതിന്റെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു; അക്രമണത്തിന് ഇരയായ നടിയുടെ പ്രതിശ്രുത വരനുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ; തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത് സൂപ്പർസ്റ്റാറും മുൻ ഭാര്യയും നടിയും ചേർന്ന് വാങ്ങിയ സ്ഥല ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങൾ

ആരോപണവിധേയനായ സൂപ്പർസ്റ്റാറും പൾസർ സുനിയും ഒരുമിച്ച് കന്നഡ നിർമ്മാതാവിനെ കാണാൻ കഴിഞ്ഞ ആഴ്ച പോയതിന്റെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു; അക്രമണത്തിന് ഇരയായ നടിയുടെ പ്രതിശ്രുത വരനുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ; തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത് സൂപ്പർസ്റ്റാറും മുൻ ഭാര്യയും നടിയും ചേർന്ന് വാങ്ങിയ സ്ഥല ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങൾ

അർജുൻ സി വനജ്

കൊച്ചി: സൂപ്പർ താരവും, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും കഴിഞ്ഞ ആഴ്ച ബംഗളൂരു യാത്ര നടത്തിയതിന്റെ വിശദാംശങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. ഏറെ ദുരൂഹതകളുള്ള ഈ യാത്ര കന്നട നിർമ്മാതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയായിരുന്നു. ഇരുവരും നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന മാർഗ്ഗമാണ് ബംഗളൂരുവിലെത്തിയത്. ബംഗളൂരുവിൽ ഒരു ദിവസം തങ്ങിയ ഇരുവരും നിർമ്മാതാവുമായും, ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുതവരനുമായും കൂടിക്കാഴ്ച നടത്തി.

ചിത്രീകരണം പുരോഗമിക്കുന്ന ഈ നടന്റെ ചിത്രത്തിന് വേണ്ടി ഇതേ നിർമ്മാതാവാണ് സാങ്കേതിക സഹായങ്ങൾ ചെയ്യുന്നത്. നിരവധി ചന്ദന തൈലനിർമ്മാണ ഫാക്ടറികളുള്ള ഈ നിർമ്മാതാവുമായി സൂപ്പർതാരത്തിന് ഉറ്റബന്ധമാണ്. ആക്രമണത്തിന് ഇരയായ നടി, കന്നട നിർമ്മാതാവിൽ നിന്ന്, ചിത്രത്തിന് ഡേറ്റ് തരാമെന്ന് പറഞ്ഞ് മാസങ്ങൾക്ക് മുമ്പ് 40 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ഡേറ്റ് തരാതെ കബളിപ്പിച്ചു. ഇക്കാര്യങ്ങൾ നടൻ- പൾസർ സുനി- നിർമ്മാതാവ് കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.

നടിയിൽ നിന്ന് പണം വാങ്ങിതരാം എന്ന് കൂടിക്കാഴ്ചയിൽ പൾസർ സുനി നിർമ്മാതാവിന് ഉറപ്പുനൽകിയെന്നാണ് വിവരം. പണം തരാൻ തയ്യാറായില്ലെങ്കിൽ നടിക്ക്, അതിന്റെ ഭവിഷത്ത് അറിയിച്ച് കൊടുക്കണമെന്നും ഈ കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നു. നടിയുടെ ആവശ്യപ്രകാരം ഡ്രൈവർ ജോലിയിൽ നിന്ന് പൾസർ സുനിയെ പ്രഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ നീക്കിയതിന് ശേഷമാണ് ബംഗളൂരു യാത്ര നടന്നതെന്നാണ് വിവരം. മലയാളത്തിൽ 18 മുതൽ 25 ലക്ഷം വരെയാണ് ആക്രമിക്കപ്പെട്ട നടി പ്രതിഫലം വാങ്ങുന്നത്. ബംഗളൂരുവിലെത്തിയ നടനും പൾസർ സുനിയും, നടിയുമായി വിവാഹം ഉറപ്പിച്ച നിർമ്മാതാവ് നവീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നവീനോട് വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

അതേസമയം, പൾസർ സുനി ഇന്നലെ ദുബായിൽ എത്തിയതായും സ്ഥിരീകരിക്കപ്പെടാത്ത വിവരമുണ്ട്. സെറ്റിലെ കലാഭവന്മണിയുമായുള്ള തർക്കത്തെ തുടർന്ന് സിനിമ, പാതിവഴിയിൽ ഉപേക്ഷിച്ചുപോയ നിർമ്മാതാവിന്റെ ദുബായിലെ താവളത്തിലാണ് പൾസർ സുനി ഉള്ളതെന്നാണ് വിവരം. അഡ്വ ഇ.സി പൗലോസ്-ആഡ്വ.ബോബി റാഫേൽ എന്നിവർ മുഖാന്തിരം ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ അടുത്ത ദിവസം തന്നെ, കൊച്ചിയിലെത്തി കോടതിയിൽ കീഴടങ്ങുമെന്നാണ് പൾസർ സുനിയുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. തന്റെ ചിത്രങ്ങൾ പകർത്തിയെന്ന് നടിയുടെ മൊഴിയിൽ പറയുന്ന വെള്ള നിറത്തിലുള്ള മൊബൈൽ ആലുവ കോടതിയിൽ ഇന്നലെ അഡ്വ. ഇ.സി പൗലോസ് സമർപ്പിച്ചിരുന്നു. അതിനാൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്ന പൊലീസിന്റെ സ്ഥിരം വാദത്തിന് പ്രസക്തിയില്ലെന്നും, അതിനാൽ ജാമ്യം ലഭിക്കുമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ വിശ്വാസം.

ആക്രമിക്കപ്പെട്ട നടിയും, സൂപ്പർതാരവും, സൂപ്പർതാരത്തിന്റെ ആദ്യ ഭാര്യയും തുല്ല്യ പങ്കാളിത്തത്തോടെ അഞ്ചിടങ്ങളിൽ വസ്തു വാങ്ങിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം കോട്ടായിയടക്കമുള്ള സ്ഥലങ്ങളിലായിരുന്നു മൂവരും ചേർന്ന് വാങ്ങിയ വസ്തു. ഈ സ്ഥലം തനിക്ക് വിൽക്കണമെന്ന് സൂപ്പർതാരം രണ്ട് മാസം മുമ്പ് , ആക്രമിക്കപ്പെട്ട നടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്നാമത്തെ പാട്ണർക്ക് വെറുതെ സ്ഥലം എഴുതി നൽകിയാലും നിങ്ങൾക്ക് നൽകില്ലെന്ന നടിയുടെ വാക്കുകൾ സൂപ്പർതാരത്തെ പ്രകോപിതനാക്കിയിരുന്നു എന്നാണ് വിവരം. മൂവരും നല്ല സുഹൃത്തുക്കളായിരുന്ന കാലത്ത് നിരവധി റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്തിരുന്നതായാണ് സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം. സൂപ്പർ താരത്തിന്റെ ആദ്യഭാര്യയെ ഒരു പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ പോയി നിന്ന് ഒരാഴ്ചയോളം പരിചരിച്ചതാണ് ആക്രമിക്കപ്പെട്ട നായികയുമായുള്ള സൂപ്പർ താരത്തിന്റെ സൗഹൃദ ബന്ധം വഷളാക്കുന്നത്.

അതേസമയം, ഇന്നലെ രാത്രി നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ഇതേ സൂപ്പർതാരം സീനിയർ താരങ്ങളോടടക്കം തട്ടിക്കയറിയെന്നാണ് വിവരം. തന്റെ വായിൽ തന്നിട്ട് ഒരുത്തനേയും ഇവിടെ ജീവിക്കാൻ വിടില്ല. മാദ്ധ്യമങ്ങളും ചിലവന്മാരും ചേർന്ന് തന്നെ വേട്ടയാടുമ്പോൾ എല്ലാവരും കൈയും കെട്ടി നോക്കി നിന്നാൽ, തന്റെ തനിനിറം പുറത്ത് കാണിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയതായാണ് വിവരം. നടൻ സിദ്ദീകിന്റെ കാക്കനാടെ ഹോട്ടലിൽ വച്ച് നടന്ന യോഗം രാത്രി എട്ട് മണി വരെ നീണ്ടു. യോഗം തുടങ്ങി ഏറെ വൈകിയാണ് ഇയാൾ എത്തിയത്. മമ്മൂട്ടി, സിദ്ദീക്, ഇന്നസെന്റ് , മണിയൻപിള്ള രാജു, മുകേഷ്, ഇടവേള ബാബു തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. അതിനിടെ സൂപ്പർ താരത്തിന് സംസാരിക്കാനുള്ള വേദിയൊരുക്കാനാണ് കഴിഞ്ഞ ദിവസം ദർബാർ ഗ്രൗണ്ടിൽ സിനിമ പ്രവർത്തകർ ഒത്തു ചേർന്നതെന്ന വാദവും ശക്തമാവുകയാണ്.

ചിത്രീകരണം പുരോഗമിക്കുന്ന ഹണീബീ രണ്ടാം ഭാഗത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ, ആരോപണ വിധേയനായ സൂപ്പർതാരത്തിന്റെ അടുത്ത സുഹൃത്താണ്. മനോജ് കാരന്തൂരാണ് നടിയുടെ ആവശ്യത്തിനായി നേരത്തെ നിയോഗിച്ച ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ മെമ്പറായ സനോജിനെ പുറത്താക്കി പകരം, ക്രിമിനലായ പൾസർ സുനിയെ നിയമിച്ചത്. ചിത്രീകരണ ആവശ്യത്തിനായി പൾസർ സുനി ഗോവയിലേക്കും നടിയേയും കൊണ്ട് പോയിരുന്നു. ഈ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നടി മനോജ് കാരന്തൂരിനോട് ഡ്രൈവറെ മാറ്റിതരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മെമ്പർഷിപ്പ് ഇല്ലാത്ത മാർട്ടിനെ സുനിയുടെ നിർദ്ദേശ പ്രകാരം മനോജ് കാരന്തൂർ നടിയുടെ ഡ്രൈവറായി നിയമിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ അറിയാതെ നടിയെ കൂട്ടിക്കൊണ്ടുവരാൻ ഒരു ഡ്രൈവറും പോകില്ലെന്നും, അതിനാൽ മനോജ് കാരന്തൂരിനെതിരെ അന്വേഷണം വേണമെന്നും കഴിഞ്ഞ ദിവസം മാക്ട ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP