Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൾസർ സുനിയെ പ്രത്യേക സെല്ലിലേക്ക് മാറ്റി; സത്യങ്ങൾ പുറത്തുവരാൻ കാരണം വിചാരണതടവിലുള്ള അഭിഭാഷകന്റെ ഇടപെടൽ; നടിയെ ആക്രമിച്ചത് ക്വട്ടേഷന്റെ ഭാഗം തന്നെന്ന് പ്രതി കുറ്റസമ്മതവും നടത്തി; ജയിലിലെത്തി പൊലീസ് ചോദ്യം ചെയ്തുവെന്നതും വസ്തുത; മലയാള സിനിമാ ലോകം കാതോർക്കുന്നത് കാക്കനാട്ടെ ജയിലിലെ വെളിപ്പെടുത്തലുകൾക്ക്

പൾസർ സുനിയെ പ്രത്യേക സെല്ലിലേക്ക് മാറ്റി; സത്യങ്ങൾ പുറത്തുവരാൻ കാരണം വിചാരണതടവിലുള്ള അഭിഭാഷകന്റെ ഇടപെടൽ; നടിയെ ആക്രമിച്ചത് ക്വട്ടേഷന്റെ ഭാഗം തന്നെന്ന് പ്രതി കുറ്റസമ്മതവും നടത്തി; ജയിലിലെത്തി പൊലീസ് ചോദ്യം ചെയ്തുവെന്നതും വസ്തുത; മലയാള സിനിമാ ലോകം കാതോർക്കുന്നത് കാക്കനാട്ടെ ജയിലിലെ വെളിപ്പെടുത്തലുകൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാക്കനാട്ടെ ജില്ലാ ജയിലിൽ സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾക്കാണ് അരങ്ങേറുന്നത് അതി നാടകീയ സംഭവങ്ങളാണ്. നടിയെ ആക്രമിച്ചി കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ പ്രത്യേക സെല്ലിലേക്ക് ജയിൽ അധികൃതർ മാറ്റിയെന്നാണ് മറുനാടന് ലഭിച്ച വിശ്വസനീയ വിവരം. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പ്രതി പുറത്തു പറഞ്ഞ സാഹചര്യത്തിലാണ് ഇത്. ജയിലിൽ ഒപ്പമുണ്ടായിരുന്ന സഹതടവുകാരോടാണ് എല്ലാം കുറ്റസമ്മതമായി സുനി വിവരിച്ചത്. ഇത് കേട്ട് പലരും ഞെട്ടി. എത്ര തുകയ്ക്കാണ് ക്വട്ടേഷൻ എടുത്തതെന്നും അത് ആർക്ക് വേണ്ടിയാണെന്നും വരെ വിവരിച്ചു. ജയിലിൽ വിചാരണത്തടവുകാരനായെത്തിയ അഭിഭാഷകനാണ് സുനിക്ക് മാനസിക പിന്തുണ നൽകിയതും എല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പ്രേരണ നൽകിയതും.

എഴുതാനറിയാത്ത സുനിയുടെ വെളിപ്പെടുത്തലുകൾ കത്തിന്റെ രൂപത്തിലാക്കിയതും ഈ അഭിഭാഷകനാണ്. ചെക്ക് കേസിൽ ചതിക്കപ്പെട്ട് ജയിലിലായതാണ് ഇയാൾ. മറ്റൊരാൾക്ക് വേണ്ടി ജാമ്യം നിന്നതാണ് വിനയായത്. ഒരേ കേസ് പലസ്ഥലത്ത് നൽകിയതിലൂടെയാണ് ഇയാളെ റിമാൻഡ് ചെയ്യുന്ന തരത്തിലേക്ക് ശത്രുക്കൾ കാര്യങ്ങളെത്തിച്ചത്. കാക്കനാട്ടെ ജയിലിലെ മാന്യതയുടെ മുഖമായ ഈ അഭിഭാഷകനും സുനിയുമായി അടുപ്പം വന്നു. അങ്ങനെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് എത്തുന്നത്. കുറ്റക്കാരെല്ലാം ശിക്ഷിക്കണമെന്ന ഈ അഭിഭാഷകന്റെ ധാർമികമായ ഉപദേശമാണ് സുനിയെ സ്വാധീനിച്ചത്. ജയിലർ അടക്കമുള്ളവരോട് ഇക്കാര്യം പറയുകയും ചെയ്തു. ചാലക്കുടിക്കാൻ ജിൻസണിലൂടെ വിഷയം പൊലീസിന് മുന്നിലെത്തിയതും അങ്ങനെയാണ്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലെ സംഘം ജയിലിലെത്തി പൾസർ സുനിയോട് നേരിട്ട് കാര്യങ്ങളും തിരക്കി. ഇതോടെയാണ് വീണ്ടും നടിയെ ആക്രമിക്കപ്പെട്ട കേസ് കീഴ് മേൽ മറിയുന്നത്.

സുനിയോടൊപ്പം കാക്കനാട് ജില്ല ജയിലിൽ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിൻസനാണ് പൊലീസിന് നിർണായക വിവരങ്ങൾ കൈമാറിയതായി പറയുന്നത്. നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണെന്നും പൾസർ സുനി ജിൻസനോട് പറഞ്ഞിരുന്നതായി ജയിൽ അധികാരികൾക്ക് വിവരം കിട്ടിയതോടെ ഈ കാര്യം അവർ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ അന്വേഷണം സംഘം ജിൻസന്റെ മൊഴിയെടുത്തു. പൾസർ സുനി പൊലീസനോട് പറയാതിരുന്ന പലകാര്യങ്ങളും ജിൻസന്റെ മൊഴിയിൽ ഉണ്ടെന്നു പൊലീസ് പറയുന്നു. നെടുമ്പാശ്ശേരിയിൽ ഒരു തട്ടിപ്പുകേസുമായാണ് ജിൻസനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. റിമാൻഡ് പ്രതിയായ ജിൻസന്റെ അതേ മുറിയിലാണ് പൾസർ സുനിയെയും പാർപ്പിച്ചിരുന്നത്.

ഇവർ തമ്മിൽ നല്ല സൗഹൃദത്തിലാവുകയും അതെ തുടർന്ന് സുനി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജിൻസനുമായി പങ്കുവയ്ക്കുകയുമായിരുന്നുവെന്നാണ് പുറത്തുവന്ന സൂചനകൾ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സഹതടവുകാരനായ അഭിഭാഷകന്റെ വിവരങ്ങൾ മറുനാടന് ലഭിച്ചത്. സുനിയെ കൂടുതൽ സമ്മർദ്ദങ്ങൾക്ക് വിധേയനാകാതിരിക്കാനാണ് സെല്ല് മാറ്റിയതെന്നും സൂചനയുണ്ട്. പിടിക്കപ്പെട്ട സുനി പൊലീസിനോടും ഇവയൊക്കെ പങ്കുവച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ പൊലീസ് രേഖപ്പെടുത്തിയതിൽ അവയൊന്നും ഇല്ലായിരുന്നു. എല്ലാം സ്വന്തം ഇഷ്ടപ്രകാരം നടത്തിയ നാടകമാണെന്നും വരുത്തി തീർത്തു. ഇതിനാണ് കാക്കനാട്ടെ ജയിലിൽ മാറ്റം വരുന്നത്. ജയിൽ അധികൃതരും ഇത് ഗൗരവത്തോടെ എടുത്തു. ജയിലിനകത്ത് നടക്കുന്നതൊന്നും പുറത്ത് എത്തിയതുമില്ല.

അതുകൊണ്ട് തന്നെ സുനിയുടെ മൊഴിയും രേഖാമൂലം ജിൻസൺ പൊലീസിന് കൈമാറി. ഒപ്പം തന്നോട് പറഞ്ഞ കാര്യങ്ങൾ മൊഴിയായും നൽകി. ഇതിന് ശേഷം പൊലീസ് ജയിലിലെത്തി സുനിയോടും കാര്യങ്ങൾ തിരക്കി. ജിൻസന്റെ മൊഴിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൾസർ സുനി നിഷേധിച്ചുമില്ല. കേസിൽ പൊലീസ് കുറ്റംപത്രം നേരത്തെ തന്നെ സമർപ്പിച്ചിതാണെങ്കിലും കൂടുതൽ തെളിവുകൾ കിട്ടിയാൽ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകാവുന്നതാണ്. ജിൻസനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്താനായിരിക്കും പൊലീസ് ശ്രമിക്കുക. മഞ്ജുവാര്യരുടെ ഇടപെടലും നിർണ്ണായകമായി. പ്രശ്‌നത്തിലെ സത്യം പുറത്തുവരണമെന്ന മഞ്ജുവിന്റെ നിർദ്ദേശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകുകയും ചെയ്തു.

അഡ്വവഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടിന്റെ റിലീസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ വീണ്ടും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതും സംഭവങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതോടെ മഞ്ജു വാര്യർക്ക് കൂടുതൽ പിന്തുണ കിട്ടി. സൂപ്പർ താരങ്ങൾ പോലും മഞ്ജുവിനൊപ്പമായി. മലയാള സിനിമയിലെ സ്വാധീന ശക്തികൾക്കെതിരെ നിലപാടും എടുത്തു. ഇത് സർക്കാരിനേയും ബന്ധപ്പെട്ടവർ അറിയിച്ചു. പൊലീസ് മേധാവിയായി ടിപി സെൻകുമാർ എത്തിയതും എല്ലാം മാറ്റി മറിച്ചു. സെൻകുമാറിന് ശേഷം ചുമതലേൽക്കുന്ന ആളിന്റെ നിലപാടും നിർണ്ണായകമാകും. എന്നാൽ മുഖ്യമന്ത്രിയുടെ മനസ്സ് മാറ്റം കേസിനെ ഇനി അട്ടിമറിക്കില്ലെന്നാണ് മഞ്ജുവിനെ പിന്തുണയ്ക്കുന്നവരുടെ പക്ഷം. ഏതായാലും നടിയെ ആക്രമിക്കപ്പെട്ടതിലെ സ്ത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.

എന്നാൽ പൾസർ സുനിയുടെ വെളിപ്പെടുത്തലുകൾ സിനിമയിലെ വിഴുപ്പലക്കലുകളും സജീവമാക്കും. പരസ്പരം ചെളിവാരി എറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. കൂടുതൽ വെളിപ്പെടുത്തലും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകും. അതുകൊണ്ട് തന്നെ എങ്ങനേയും കേസ് ഒതുക്കി തീർക്കാൻ ഒരു സംഘം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എന്നാൽ മഞ്ജു വാര്യർ നടത്തിയ നീക്കങ്ങൾ ഇവരുടെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. സിനിമാ നിർമ്മാണത്തിനും സ്റ്റേജ് ഷോയ്ക്കും വനിതകളുടെ കൂട്ടായ്മ എത്തുന്നതും അതി നിർണ്ണായകമാണ്. ഈ സ്ത്രീ പക്ഷത്തെ എതിർക്കാൻ ആർക്കും പരസ്യമായി കഴിയുകയുമില്ല. അമ്മയിലെ അംഗങ്ങൾ മറ്റൊരു കൂട്ടായ്മയിൽ അംഗമാകരുതെന്ന നിബന്ധനയും വയ്ക്കാനാവില്ല. കാരണം നടന്മാർ തന്നെയാണ് നിർമ്മാതാക്കളുടെ സംഘടനയേയും നയിക്കുന്നത്. അത് എങ്ങനെയെന്ന ചോദ്യം വനിതകൾക്ക് വിലക്ക് കൊണ്ടു വന്നാൽ ഉയർന്നു വരും.

അതിനിടെ താരസംഘടനയായ അമ്മയിലെ പലരും നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന പുറത്തുവരട്ടേയെന്ന അഭിപ്രായക്കാരായിട്ടുണ്ട്. അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടൻ സിനിമയ്ക്കുണ്ടായ ദുർഗതിയാണ് ഇതിന് കാരണവും. പൾസർ സുനിയോടൊപ്പം ജയിൽ മുറിയിൽ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിൻസ(ജിൻസ്)ന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവ് ഏറെ നിർണ്ണായമാണെന്ന് സിനിമാ മേഖലയും തിരിച്ചറിയുന്നു. അന്വേഷണ സംഘത്തിന്റെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ആലുവ മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരായി മൊഴികൾ രേഖപ്പെടുത്താനാണ് ഉത്തരവിൽ പറയുന്നത്. ജയിലിനുള്ളിൽ സുനി എഴുതിയ ഒരു കത്ത് പുറത്ത് എത്തിച്ചത് ജിൻസനാണ്. അതിനിടെ ജയിലിൽ സുനിക്ക് മാനസിക പിന്തുണ നൽകിയ അഭിഭാഷകനും ജാമ്യം ലഭിച്ച് ഉടൻ പുറത്തുവരാൻ സാധ്യതയുണ്ട്. ഇതു സംഭവിച്ചാൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്താകും. ഒരു സംവിധായകനും നടനും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഈ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവു ലഭിച്ചാൽ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകാം. പുതിയ മൊഴികൾ തെളിവു നിയമപ്രകാരം പ്രോസിക്യൂഷനു സഹായകരമല്ല. അതിനാലാണു സഹതടവുകാരന്റെ മൊഴി മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാൻ പൊലീസിനു നിയമോപദേശം ലഭിച്ചത്. അതുകൊണ്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രിൽ 18 ന് ഏഴു പ്രതികൾക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു. കേസിൽ കൂടുതൽ പ്രതികളുണ്ടാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ, ജിൻസന്റെ മൊഴിയോടെ കേസ് വീണ്ടും സജീവമാകും. ക്വട്ടേഷൻ സാധ്യത സംബന്ധിച്ച്, അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും ആദ്യം മുതൽ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വഴിത്തിരിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP