Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുകുമാരൻ നായരുടെ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ പിണറായി വിജയനു പോലും പിടിച്ചു നിൽക്കാൻ കഴിയില്ലേ? ദേവസ്വം ബോർഡ് പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിച്ചതിന് പിന്നാലെ ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കാൻ എൻ എസ് എസ് സെക്രട്ടറിയുടെ ശ്രമം; കാബിനെറ്റ് റാങ്കിനെ ചൊല്ലി തർക്കം

സുകുമാരൻ നായരുടെ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ പിണറായി വിജയനു പോലും പിടിച്ചു നിൽക്കാൻ കഴിയില്ലേ? ദേവസ്വം ബോർഡ് പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിച്ചതിന് പിന്നാലെ ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കാൻ എൻ എസ് എസ് സെക്രട്ടറിയുടെ ശ്രമം; കാബിനെറ്റ് റാങ്കിനെ ചൊല്ലി തർക്കം

തിരുവനന്തപുരം. ഒടുവിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ സമ്മർദ്ദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വഴങ്ങുന്നു. കേരള കോൺഗ്രസ് ബി ലീഡർ ആർ ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആക്കാൻ നീക്കം ആരംഭിച്ചു കഴിഞ്ഞു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിള്ള കോർപ്പറേഷന്റെ അമരത്ത് എത്തിയപ്പോൾ വിമർശന ശരം തൊടുത്തു വിട്ടവർ തന്നെയാണ് പിള്ളയെ ആ സ്ഥാനത്ത് ഇരുത്താൻ നടപടി തുടങ്ങിയിരിക്കുന്നത്.

പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് വെള്ളാനയാണെന്ന വിലയിരുത്തലിൽ ഇടതു മുന്നണി എത്തി. ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചു. ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുറന്നു പറയുകയും ചെയ്തു. ഇതോടെ എതിർപ്പറിയിച്ച് എൻ എസ് എസ് രംഗത്തുവന്നു. ബോർഡ് പിരിച്ചുവിടുന്നതിൽ വിവാദവുമായി. അതിനിടെ സുകുരമാൻ നായരെ നേരിട്ട് കണ്ട് കടകംപള്ളി ചർച്ച നടത്തി. ദേവസം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ അംഗ സംഖ്യ കുറച്ച് ഇടത് സർക്കാർ സുകുമാരൻ നായരുടെ പിണക്കം മാറ്റി. ഇതിന് പിന്നാലെയാണ് മുന്നോക്ക് കോർപ്പറേഷന്റെ അമരത്ത് ബാലകൃഷ്ണ പിള്ളയെ നിയോഗിക്കാൻ പിണറായി തത്വത്തിൽ തീരുമാനിച്ചത്.

നിയമസഭാ തെരെഞ്ഞടുപ്പിൽ സഹകരിച്ചു പ്രവർത്തിച്ചു വെങ്കിലും പിള്ളയ്ക്കു പാർട്ടിക്കും സിപിഐ എം വാഗദ്ാനങ്ങളൊന്നും നൽകിയിരുന്നില്ല. എന്നാൽ എൻ എസ് എസിന്റെ സമ്മർദ്ദവും കേരള കോൺഗ്രസിന്റെ അപേക്ഷയും എത്തിയതോടെ പിള്ളയ്ക്ക് വീണ്ടും മുന്നോക്ക കോർപ്പറേഷന്റെ പടി കയറാനുള്ള നറുക്ക് വീണിരിക്കുകയാണ്. ഇത് സംബന്ധിച്ച് സിപിഎമ്മും പിള്ളയ്ക്ക് അനുകൂലമായി റിപ്പോർട്ട് നൽകി കഴിഞ്ഞു. ഈ ശുപാർശ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ കൈവശമാണ് ഉള്ളത്. പിള്ളയെ കോർപ്പറേഷൻ ചുമതലയേൽപ്പിക്കുന്നതിൽ ഇടമലയാർ കേസുമായി ബന്ധപ്പെട്ട്്് ചില നിയമപ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ഉപദേശകൻ ചൂണ്ടികാണിച്ചു വെങ്കിലും ആ സാങ്കേതികത്വവും അടുത്ത മാസം ആറിന് ശേഷം ഇല്ലാതാകും.

ഗൂഢാലോചനയ്ക്കാണ് പിള്ളയെ ശിക്ഷിച്ചതെങ്കിലും അഴിമതി കേസായതിനാൽ ആറു വർഷം തെരെഞ്ഞെടുപ്പിൽ മത്സരിക്കാനോ പൊതു സ്ഥാനമാനങ്ങൾ വഹിക്കാനോ പാടില്ലന്ന് മുഖ്യമന്ത്രിക്ക് നിയമപോദേശം ലഭിച്ചു. ഫെബ്രൂവരി ആറു കഴിയുന്നതോടെ ആ വിലക്കും നീങ്ങും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്് കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനം പിള്ള വഹിച്ചുരുന്നുവെങ്കിലും നിയമപ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ഡയറക്ടർ ബോർഡിൽ പങ്കെടുത്തിരുന്നില്ലായെന്നാണ് വിവരം. ഫെബ്രുവരി ആറു കഴിഞ്ഞാൽ ഈ പ്രശ്‌നവും മാറും. അതിനിടെ എൻ എസ് എസ്്് സമ്മർദ്ദം ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് നിയമനം മനഃപൂർവ്വം വൈകിപ്പിക്കുന്നതായി കേരളാ കോൺഗ്രസിന് പരാതി ഉണ്ട്്്.

രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ബാലകൃഷ്ണ പിള്ള കാബിനറ്റ് റാങ്ക് ലഭിച്ചില്ലങ്കിൽ പുതിയ പദവിയിലേക്കില്ലന്ന് വ്യക്തമാക്കിയതാണ് സൂചന. മുഖ്യമന്ത്രി അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. അതേ സമയം പിള്ളയ്ക്ക് സ്ഥാന മാനങ്ങൾ നൽകിയാൽ അതിനെതിരെ കടുത്ത വിമർശനവുമായി വി എസ് രംഗത്ത് എത്തുമെന്ന് അദ്ദേഹവുമായി അടുത്തു ബന്ധമുള്ള ചിലർ സൂചിപ്പിച്ചു. പിള്ളയെ ഈ സ്ഥാനത്ത് അവരോധിക്കാൻ വി എസ് അനുവദിക്കില്ലന്നും അവർ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി വി എസ് വേണ്ടി വന്നാൽ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും സാധ്യത ഉണ്ട്്്

ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ലഭിച്ച വി എസിന്റെ താൽപര്യത്തിന് അനുസരിച്ച് ഓഫീസു പോലും അനുവദിക്കാത്ത സർക്കാരാണ് ഇപ്പോൾ പിള്ളയെ മുന്നോക്ക കോർപ്പറേഷൻ ചെയർമാൻ ആക്കാൻ നടപടി തുടങ്ങിയിരിക്കുന്നതെന്നതാണ് വിഎസിനെ ചൊടിപ്പിക്കുന്നത്. ഇടമലയാർ കേസിൽ പിള്ളയ്‌ക്കെതിരെ സുപ്രീംകോടതി വരെ പോരാട്ടം നടത്തിയും വിഎസായിരുന്നു. അത്തരത്തിലൊരാളെ ഇടതു സർക്കാർ സുപ്രധാന പദവിയിൽ നിയമിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നാണ് വിഎസിന്റെ പക്ഷം. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തെ ഇടപെടുവിപ്പിക്കാനാണ് നീക്കം. ഇടത് സർക്കാരിന്റെ പ്രതിച്ഛായയെ തകർക്കുന്ന തീരുമാനമാകും ഇതെന്നും വി എസ് അഭിപ്രായപ്പെടുന്നു.

എന്നാൽ തന്നെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആക്കാൻ നീക്കം നടക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും എല്ലാം തീരുമാനിക്കുന്നത് പാർട്ടിയാണന്നും ആർ ബലകൃഷ്ണ പിള്ള പ്രതികരിക്കുന്നു. പിള്ളയ്ക്ക് സ്ഥാനം കൊടുത്താൽ നിയമസഭാ തെരെഞ്ഞടുപ്പിൽ സഹകരിച്ച ജനാധിപത്യ കോൺഗ്രസ്, ആർ എസ് പി ലെനിനിസ്റ്റ്, സി എം പി അരവിന്ദാക്ഷൻ വിഭാഗം , എന്നിവർക്കും പരിഗണന നൽകേണ്ടിവരും. പിള്ളയുടെ നീക്കത്തെ ഇവർ രഹസ്യമായി പിന്തുണയ്ക്കുന്നതാണ് വിവരം. കാരണം ബാലകൃഷ്ണപിള്ളയ്ക്ക് പദവി കിട്ടിയാൽ അതിൽ പിടിച്ച് തങ്ങളുടെ പാർട്ടിക്കും പരിഗണന വേണമെന്ന് ഇവർ ആവശ്യപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP