Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രി ഇബ്രാഹിംകുഞ്ഞിന് പിന്നാലെ സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയുടെ സഹായം തേടി രാഹുൽ ആർ നായരും; മനോജ് എബ്രഹാമിനേയും ശ്രീലേഖയെയും കുരുക്കാനുള്ള തെളിവുകൾ തപ്പിയെടുക്കാൻ ശ്രമം

മന്ത്രി ഇബ്രാഹിംകുഞ്ഞിന് പിന്നാലെ സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയുടെ സഹായം തേടി രാഹുൽ ആർ നായരും; മനോജ് എബ്രഹാമിനേയും ശ്രീലേഖയെയും കുരുക്കാനുള്ള തെളിവുകൾ തപ്പിയെടുക്കാൻ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളിയുടെ രഹസ്യങ്ങൾ അറിയുന്നതിനും കുടുംബ രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനും മറ്റും സ്വകാര്യ ഡിക്ടറ്റീവ് ഏജൻസികളുടെ സഹായം തേടുന്ന പ്രവണത കേരളത്തിൽ പതിവായി മാറുന്നു. സർക്കാറിന് കീഴിലുള്ള അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയിൽ സംശയമുള്ള ഘട്ടത്തിലും ഒളിഞ്ഞു നിന്നുകൊണ്ട് വിവരശേഖരണം നടത്തേണ്ടുന്ന ഘട്ടത്തിലുമാണ് സ്വകാര്യ ഡിക്ടറ്റീവ് ഏജൻസികളെ തേടി ആളുകളെത്തുന്നത്. സിനിമയിലും മറ്റും കണ്ട് മലയാളികൾക്ക് പരിചയമുള്ള ഡിക്ടറ്റീവ് ഏജൻസികൾ നമ്മുടെ പ്രധാന നഗരങ്ങളിൽ കേസുകൾ കാത്തിരിക്കയാണ്.

വിജിലൻസ് കേസിൽ കുടുങ്ങിയ പൊതുമരാമത്തെ സെക്രട്ടറി ടി ഒ സൂരജിനെതിരായ രഹസ്യങ്ങൾ തപ്പിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയുടെ സഹായം തേടിയെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇങ്ങനെ വിജിലൻസ് വഴി ലഭിച്ച വിവരങ്ങൾ മന്ത്രി വിജിലൻസിന് കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് കൈക്കൂലി കേസിൽ സസ്‌പെൻഷനിലായ എസ് പി രാഹുൽ ആർ നായരും സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയുടെ സഹായം തേടിയത്.

സംസ്ഥാന പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ തന്നെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരായ എഡിജിപി ശ്രീലേഖയെ കുറിച്ചും ഐജി മനോജ് എബ്രഹാമിനും എതിരായ വിവരങ്ങൾ തേടിയാണ് രാഹുൽ സ്വകാര്യ ഡിക്ടറ്റീവ് ഏജൻസികളെ സമീപിച്ചതത്രേ. ക്വാറി ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ സസ്‌പെൻഷനിലാണ് രാഹുൽ ആർ നായർ. ക്വാറി ഉടമകളെ സഹായിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് മനോജ് എബ്രഹാമും ശ്രീലേഖയും തന്നെ ഭീഷണിപ്പെടുത്തിയെന്ന് രാഹുൽ നേരത്തെ വിജിലൻസിനോട് പറഞ്ഞിരുന്നു. പിന്നീട് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരവൻ നായർ എന്നയാൾ കോടതിൽ നൽകിയ പരാജിയിൽ മനോജ് എബ്രഹാമിനെതിരെ വിജിലൻസ് കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു.

മനോജ് എബ്രഹാമിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്നായിരുന്നു കോടതി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നടക്കുന്ന വിജിലൻസ് അന്വേഷണത്തെ സഹായിക്കാൻ ഉതകുന്ന വിധത്തിലുള്ള തെളിവുകൾ ശേഖരിക്കുന്നതിനാണ് രാഹുൽ സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയുടെ സഹായം തേടിയത്. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഏജൻസിയെയാണ് രാഹുൽ ആർ നായർ സഹായിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാന പൊലീസിൽ ഡിഐജി റാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന് ഡിക്ടറ്റീവ് ഏജൻസിയുടെ സഹായമായിരുന്നു ഇബ്രാഹിംകുഞ്ഞ് നേടിയത്.

ഇങ്ങനെ കൊച്ചിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഏജൻസിയുടെ സഹായം തന്നെയാണ് രാഹുലും നേടിയത്. സംസ്ഥാന പൊലീസിൽ നിന്നും ഐബിയിൽ നിന്നും വിരമിച്ച നിരവധി ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും വിരമിച്ചവരും പ്രവർത്തിക്കുന്ന ഏജൻസിയെ തന്നെയാണ് രാഹുൽ സമീപിച്ചത്. അതേസമയം രാഹുലിന്റെ നീക്കം അറിഞ്ഞ ഉദ്യോഗസ്ഥർ തന്നെയാണ് അദ്ദേഹത്തിനെതിരെ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്.

ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടനകളുടെ മേധാവിക്കെതിരെ അന്വേഷണം നടത്താൻ സ്വകാര്യ ഏജൻസികളുടെ സഹായം തേടിയത് ഉദ്യോഗസ്ഥരിൽ ചെറിയ ആശങ്കയ്ക്ക് ഇടയാക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തന്നെ നടത്താൻ മുതിർന്ന ഉദ്യോഗസ്ഥർ തയ്യാറായേക്കും.

എതിരാളികൾക്കെതിരായ രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റുമായി ഡിക്ടറ്റീവ് ഏജൻസികളുടെ സഹായം തേടുന്ന പ്രവണത അടുത്തകാലത്തായി വർദ്ധിച്ചു വരികയാണ്. പൊലീസ് തലപ്പത്തു പ്രവർത്തിക്കുന്നവർ തന്നെ ഇത്തരം ഏജൻസികളുടെ സഹായം തേടുന്നുണ്ട് എന്നത് ഇവരുടെ വിശ്വാസത്യതും വർധിപ്പിക്കുന്നു. എന്നാൽ ഇവർ ശേഖരിക്കുന്ന രേഖകൾക്ക് എത്രമാത്രം വിശ്വാസ്യത ഉണ്ടാകുമെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP