Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും ശരിക്കും ഒരു കെട്ടുകഥയോ? കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥയോ? പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി പറഞ്ഞതിന്റെ വിദ്വേഷമോ? സിനിമാക്കാർക്കിടയിൽ ഒടുവിൽ പ്രചരിക്കുന്ന ഗോസിപ്പ് ഇങ്ങനെ

1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും ശരിക്കും ഒരു കെട്ടുകഥയോ? കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥയോ? പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി പറഞ്ഞതിന്റെ വിദ്വേഷമോ? സിനിമാക്കാർക്കിടയിൽ ഒടുവിൽ പ്രചരിക്കുന്ന ഗോസിപ്പ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. പക്ഷേ ആഘോഷത്തിന് ഏതെല്ലാം സിനിമ ഇറങ്ങുമെന്ന് ആർക്കും ഉറപ്പില്ല. അതിനിടെയിലും എല്ലാം നശിപ്പിച്ചത് ശ്രീകുമാർ മേനോന്റെ രണ്ടാമൂഴമെന്നാണ് അടക്കം പറച്ചിൽ. രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ഇതെല്ലാമെന്നാണ് സിനിമയിലെ ദിലീപ് അനുകൂലികൾ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് അവരും കരുതുന്നു. എന്നാൽ എങ്ങനെ ദിലീപിനെ രക്ഷിക്കുമെന്ന് ആർക്കും അറിയില്ല. പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് അവർ പറയുന്നത്.

ദിലീപിന്റെ കുടുംബ പ്രശ്‌നങ്ങൾ തന്നെയാണ്രേത ഇതിന് കാരണം. എല്ലാം ദിലീപ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ കുടുംബ പ്രശന്ങ്ങൾ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്. മരണ വാർത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകർക്കുമെന്ന് ഈ സംവിധായകൻ ശപഥം ചെയ്തു. ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ദിലീപ് പ്രശ്‌നങ്ങളിലേക്ക് നീങ്ങി. ഇതിന്റെ തുടർച്ചയാണ് അഴിക്കുള്ളിലാകലെന്നാണ് അടക്കം പറച്ചിൽ.

സിനിമയിലെ പ്രമുഖൻ കഴിഞ്ഞ ദിവസം മറുനാടനെ ഇങ്ങോട്ട് ബന്ധപ്പെട്ടാണ് ഈ കഥ പറഞ്ഞത്. രണ്ടാമൂഴത്തിന്റെ പേരു പറഞ്ഞ് കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയെ ശ്രീകുമാർ വിശ്വാസത്തിലെടുത്തുവെന്നാണ് അയാൾ വിശദീകരിക്കുന്നത്. പല സിനിമാക്കാരും ഈ കഥകൾ സജീവ ചർച്ചയാണെന്ന് സമ്മതിക്കുന്നുമുണ്ട്. ദിലീപിന് അനുകൂലമായി പലരും നിലപാട് എടുക്കാൻ കാരണം ഈ കഥയുടെ സ്വാധീനം മൂലമാണെന്നും പറയുന്നു. രണ്ടാമൂഴം എന്ന 1000 കോടിയുടെ സിനിമയ്ക്ക് അർഹമായ മുന്നൊരുക്കങ്ങളൊന്നും നടക്കുന്നില്ല. സെറ്റു കാണലും മറ്റുമാണ് പുരോഗമിക്കുന്നത്. ബാഹുബലിക്ക് വേണ്ടി രാജമൗലി എടുത്ത എഫേർട്ട് എന്തുകൊണ്ട് രണ്ടാമൂഴത്തിനില്ലെന്നതും പലരേയും അത്ഭുതപ്പെടുത്തുന്നു.

അടുത്ത വർഷം രണ്ടാമൂഴത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്ന് മോഹൻലാലിനോട് ശ്രീകുമാർ പറഞ്ഞിട്ടുണ്ട്. ഇതിനിടെയിൽ ഓടിയനും സംവിധാനം ചെയ്യും. ഇതെല്ലാം അവശ്വസനീയമായ കാര്യങ്ങളാണ്. രണ്ടാമൂഴത്തെ സീരിയസായി കാണുന്ന ആർക്കും ഓടിയൻ അതിനിടെയിൽ എടുക്കാനാകില്ല. ഇതിലെല്ലാം അസ്വാഭാവികതയുണ്ടെന്ന് സിനിമാ രംഗത്തെ പ്രമുഖർ മറുനാടനോട് പറയുന്നു. ഇതെല്ലാം ദിലീപിനെ കുടുക്കാനുള്ള തന്ത്രമാണോ എന്ന് കാലം തെളിക്കുമെന്നാണ് പൊതു അഭിപ്രായം. മുംബൈയിലാണ് എല്ലാ ഗൂഢാലോചനയുമെന്ന് ആദ്യമേ ദിലീപ് പറഞ്ഞതിൽ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാകുമെന്നും സിനിമോ ലോകം വിലയിരുത്തുന്നു.

ശ്രീകുമാർ മേനോന്റെ രണ്ടാമൂഴം മലയാളത്തിന് താങ്ങാനാവുന്നതല്ല. അതുകൊണ്ട് തന്നെ അത്തരമൊരു പ്രോജക്ട് ഒരിക്കലും നടക്കില്ല. മോഹൻലാലിനെ കൂടെ നിർത്താനും ദിലീപിന് സിനിമയിലുള്ള സ്വാധീനം കുറയ്ക്കാനുമുള്ള തന്ത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് രണ്ടാമൂഴം സിനിമയെന്ന് കരുതുന്നവരും മലയാള സിനിമയിലുണ്ട്. 1000 കോടി രൂപയ്ക്ക് രണ്ടാമൂഴം മലയാളത്തിലെ സൂപ്പർതാരത്തെ വച്ചെടുക്കുന്നു. ബാഹുബലി പോലും ചെലവാക്കിയത് 450 കോടി രൂപയാണ്. പ്രഭാസിനെ പോലൊരു നായകനായിട്ടും ആദ്യ പതിപ്പ് നഷ്ടക്കച്ചവടമായി. രണ്ടാം ഭാഗത്തിലാണ് നേട്ടമുണ്ടായത്. രണ്ടാമൂഴത്തിന് ആകെയുള്ളത് എംടിയുടെ തിരക്കഥ മാത്രമാണ്-സിനിമാ ലോകത്തെ ദിലീപ് അനുകൂലികൾ പറയുന്നു.

അതുകൊണ്ട് തന്നെ രണ്ടാമൂഴം നടക്കുക പ്രായോഗികമല്ല. ദിലീപിനെതിരെ ആളുകളെ കൂട്ടാനുള്ള നീക്കമായിരുന്നു രണ്ടാമൂഴം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. പൊലീസിനേയും സർക്കാരിനേയും സ്വാധീനിക്കാൻ പോലും ഇതിലൂടെ ചിലർ ശ്രമിച്ചു. അവരുടെ ഗൂഢാലോചനയാണ് ദിലീപിനെ അഴിക്കുള്ളിൽ നിർത്തുന്നത്. വ്യക്തമായ തിരക്കഥയാണ് എല്ലാത്തിനും പിന്നിൽ. മലയാളത്തിലെ മാധ്യമങ്ങളെ സ്വാധീനിക്കാനുള്ള കരുത്തും ഈ ഗ്രൂപ്പിനുണ്ട്. ഇവരുടെ ഇടപെടലാണ് ദിലീപിനെ അഴിക്കുള്ളിൽ കിടത്തുന്നത്. അതിനപ്പുറമൊന്നുമില്ലെന്ന് ദിലീപ് അനുകൂലികൾ പറയുന്നു. സിനിമയിലെ പ്രതിസന്ധിയുടെ ആഴം വലുതാണ്. അതിപ്പോൾ ഏല്ലാവരും ഉൾക്കൊള്ളുന്നു. പക്ഷേ എല്ലാം വൈകിപ്പോയി. വർഷങ്ങൾ എടുത്താലേ ഈ പേരുദോഷം സിനിമയെ വിട്ടകലൂവെന്നാണ് അവർ പറയുന്നത്.

ദിലീപിനെതിരെ ഇരുനൂറിലധികം തെളിവുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ജാമ്യഹർജിയിൽ ഹാജരാക്കിയിരിക്കുന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നലെ പൂർത്തിയായി. രണ്ട് ദിവസമാണ് കോടതിയിൽ വാദം നടന്നത്. ദിലീപിനെതിരെ 223 തെളിവുകളുണ്ടെന്ന് പ്രോസിക്യുഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ കോടതിയെ അറിയിച്ചു. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന 169 രേഖകളും 15 രഹസ്യമൊഴികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇന്നലെ കോടതിയിൽ വാദം നടക്കുന്നതിനിടെ ദിലീപിനെ കിങ് ലയർ എന്നാണ് പ്രോസിക്യൂഷൻ വിശേഷിപ്പിച്ചത്. പൾസർ സുനിയും കാവ്യാ മാധവനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പ്രോസിക്യുഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കാവ്യയും കുടുംബവുമായി ബന്ധമുണ്ടെന്ന് പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. തൃശൂർ ടെന്നീസ് ക്ലബിലെ ജീവനക്കാർ ദിലീപിനേയും പൾസർ സുനിയേയും ഒരുമിച്ച കണ്ടതായി രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം ചിലരുടെ ബുദ്ധിയുടെ പ്രതിഫലനമാണെന്നും ആരോപണമുണ്ട്. കാവ്യയേയും ജയിലിൽ അടയ്ക്കാൻ നീക്കമുണ്ട്. ഇതും നേരത്തെ തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സത്യമറിയമെന്നാണ് ദിലീപ് അനുകൂലികൾ പറയുന്നത്. എന്നാൽ രാഷ്ട്രീയ-സിനിമാക്കാരുടെ ഇടപെടൽ അതീവ ശക്തമാണ്. അതിനാൽ ഡിജിപിക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ലത്രേ. മലയാള സിനിമയെ എല്ലാ അർത്ഥത്തിലും താങ്ങി നിർത്തിയ ദിലീപിനെ പുറത്തിറക്കിയാൽ മാത്രമേ ഇൻഡസ്ട്രിക്ക് ഇനി രക്ഷയുള്ളൂവെന്നാണ് ഇവർ പറയുന്നത്.

രണ്ടാമൂഴം സിനിമയ്ക്ക് എന്ത് സംഭവിക്കുമെന്ന് തിരിച്ചറിയാൻ ഇനിയും വർഷങ്ങളെടുക്കും. അപ്പോഴേ ദിലീപിനെതാരായ യഥാർത്ഥ ഗൂഢാലോചനയുടെ ചിത്രം പുറംലോകത്തിന് മനസ്സിലാകൂവെന്നാണ് ദിലീപ് അനുകൂലരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP