Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും വലിപ്പമേറിയ വസ്തു അടിച്ചു കയറ്റി; കൊന്നത് ഓരോ ഇഞ്ചും പീഡിപ്പിച്ച്; ഡൽഹിയിലെ നിർഭയയ്ക്ക് അനുഭവിക്കേണ്ടി വന്നതിന് സമാന പീഡനം ആവർത്തിച്ചു; പുല്ലൂപ്രം ബാലികാ സദനത്തിലെ ദളിത് യുവതിയുടെ മരണം കൊലപാതകം തന്നെ; അമ്പിളി കൊലക്കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; മറുനാടൻ ഇംപാക്ട്

ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും വലിപ്പമേറിയ വസ്തു അടിച്ചു കയറ്റി; കൊന്നത് ഓരോ ഇഞ്ചും പീഡിപ്പിച്ച്; ഡൽഹിയിലെ നിർഭയയ്ക്ക് അനുഭവിക്കേണ്ടി വന്നതിന് സമാന പീഡനം ആവർത്തിച്ചു; പുല്ലൂപ്രം ബാലികാ സദനത്തിലെ ദളിത് യുവതിയുടെ മരണം കൊലപാതകം തന്നെ; അമ്പിളി കൊലക്കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; മറുനാടൻ ഇംപാക്ട്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: റാന്നി പുല്ലൂപ്രം കൃഷ്ണകൃപ ബാലികാസദനത്തിലെ അന്തേവാസിയും ഇലന്തൂർ ഗവ. കോളജിലെ ബി.എ. വിദ്യാർത്ഥിനിയുമായിരുന്ന പുതുശേരിമല തേവാരപ്പുര വീട്ടിൽ വൽസലയുടെ മകൾഅമ്പിളി(18)െയ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായി. നാടിനെ ഞെട്ടിക്കുന്ന വാർത്ത മറുനാടൻ പുറത്തു വിട്ടതോടെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാൻ എസ്‌പി ഉത്തരവിട്ടു.

ഡൽഹിയിലെ പെൺകുട്ടിയെ പീഡിപ്പിച്ചതിന് സമാനമായ രീതിയിലാണ് അമ്പിളിയെ കൊലപ്പെടുത്തിയിരിക്കുന്നത്. മുറിവും പൊള്ളലും നഖക്ഷതങ്ങളുമൊക്കെയായി പീഡനമേൽക്കാത്ത ഒരിഞ്ചു സ്ഥലം പോലും ഈ പെൺകുട്ടിയുടെ ശരീരത്ത് ബാക്കിയില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മലദ്വാരത്തിലും ജനനേന്ദ്രിയത്തിലും വലിപ്പമേറിയ വസ്തു തള്ളിക്കയറ്റിയതായും സംശയിക്കുന്നു. രണ്ടുഭാഗങ്ങളിലുമുണ്ടായ മുറിവിന്റെ വ്യാസമാണ് ഇങ്ങനെ ഒരു സംശയത്തിന് ഇട നൽകിയിരിക്കുന്നത്.

യോനീമുഖവും മലദ്വാരവും പിളർന്നിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇത്രയുമൊക്കെ സൂചനയുണ്ടായിട്ടും ഈ മരണം വെറും ആത്മഹത്യയാക്കി എഴുതിത്ത്തള്ളി കേസ് ഫയൽ മടക്കിയ പൊലീസിന്റെ നടപടിയാണ് ഏറ്റവും ദുരൂഹം. ഈ വാർത്ത ഇന്നലെ മറുനാടൻ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ ഇടപെട്ടു. 2015 ക്രൈം നമ്പർ 103/15 ഫയൽ ഉടൻ എത്തിക്കാൻ റാന്നി സിഐ, എസ്‌ഐ എന്നിവർക്ക് എസ്‌പി നിർദ്ദേശം നൽകുകയായിരുന്നു.

വലിയ പിഴവാണ് പൊലീസിന്റെ ഭാഗത്തുനിന്നും അന്വേഷണത്തിലുണ്ടായിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അമ്പിളിയുടെ ശരീരത്തുള്ള ഓരോ ചെറിയ പീഡനങ്ങൾ വരെ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ശരീരത്തിന് പുറത്തുള്ള 14 മുറിവുകളാണ് അക്കമിട്ടു നിരത്തിയിരിക്കുന്നത്. എന്നിട്ടും ഇത് വെറും ആത്മഹത്യയാക്കി പൊലീസ് മാറ്റുകയായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണങ്ങളൊന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടില്ല. അന്തിമ നിഗമനം ഫോറൻസിക് പരിശോധനയ്ക്ക് ശേഷമെന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ പൊലീസ് സർജൻ പറഞ്ഞിരുന്നത്. ഈ റിപ്പോർട്ട് എന്താണെന്ന് പോലും നോക്കാതെയാണ് ആത്മഹത്യയെന്ന് എഴുതി പൊലീസ് ഫയൽ മടക്കിയത്. 2015 ഫെബ്രുവരി അഞ്ചിനാണ് അമ്പിളി മരിച്ചത്.

രാവിലെ 7.30 ന് അമ്പിളി ഛർദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. റാന്നി മേനാന്തോട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വൈകിട്ട് നാലിനാണ് മരിച്ചത്. മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. ശശികലയാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഫോറൻസിക് പരിശോധന പൂർത്തിയാകാതെ അന്തിമ നിഗമനത്തിൽ എത്താൻ കഴിയില്ലെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർ പറഞ്ഞിരുന്നത്. എന്നിരുന്നാലും അമ്പിളി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. ജനനേന്ദ്രിയം, മലദ്വാരം എന്നിവിടങ്ങളിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നു.

വയറ്റിൽ കറുത്ത നിറത്തിലുള്ള ദ്രാവകത്തിന്റെ അംശം കണ്ടെത്തി. ഇതിന് പുറമേ ശരീരമാസകലം നഖം കൊണ്ട് മുറിവേറ്റിരുന്നു. കാലിൽ പൊള്ളലേറ്റിരുന്നുവെന്നും ഇടതു നെഞ്ചിലും കൈകളിലും കുത്തിവയ്പുകൾ എടുത്ത പാടുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുചെവികളിലും ചോര കട്ടി പിടിച്ചിരുന്നു. വലതു കൈവെള്ളയിൽ മൈലാഞ്ചി കൊണ്ട് അച്ചു എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ഇടതു കൈവെള്ളയിലും ഇതേ പോലെ എഴുതിയിട്ടുണ്ടെങ്കിലും വ്യക്തമല്ല. അമ്പിളിയുടെ ഗർഭപാത്രത്തിന് ശക്തമായ ക്ഷതമേറ്റ് ചതഞ്ഞിരുന്നു. കുടലുകളിൽ നിന്ന് രക്തം പൊടിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പിതാവ് മരിച്ചു പോയതിനാലും മാതാവ് രോഗബാധിതയായിരുന്നതിനാലുമാണ് ബാലികാ സദനത്തിൽ നിന്ന് അമ്പിളി പഠിച്ചിരുന്നത്.

അമ്പിളിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഇലന്തൂർ കോളജിലെ വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. എന്നിട്ടും അനേ്വഷണത്തിൽ പുരോഗതിയുണ്ടായില്ല. ബന്ധുക്കൾ പരാതിയുമായി മുന്നോട്ടു പോകാതിരുന്നതും പൊലീസിന്റെ അനാസ്ഥയ്ക്ക് കാരണമായി. അന്നത്തെ റാന്നി എസ്‌ഐ ലാൽ സി ബേബിയാണ് കേസ് അനേ്വഷിച്ചത്. ഫയൽ പഠിച്ചതിന് ശേഷം പുനരനേ്വഷണം വേണമെങ്കിൽ നടത്തുമെന്നും ആരും പരാതിയുമായി മുന്നോട്ടു വന്നിട്ടില്ലെന്നും എസ്‌പി പറഞ്ഞു. റാന്നി പൊലീസ് കേസൊതുക്കിയെന്ന ആരോപണവുമായി അമ്പിളിയുടെ സഹപാഠികളും രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP