Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റേഷൻ കാർഡിലെ വീട്ടമ്മമാരുടെ ഫോട്ടോ ദുരുപയോഗം ചെയ്യാനോ? തട്ടിപ്പിന് വഴിയൊരുക്കാനുള്ള നടപടിയെന്ന് ആക്ഷേപം; ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബിന് മതസംഘടനകളുടെ ഭീഷണിക്കത്തുകൾ

റേഷൻ കാർഡിലെ വീട്ടമ്മമാരുടെ ഫോട്ടോ ദുരുപയോഗം ചെയ്യാനോ? തട്ടിപ്പിന് വഴിയൊരുക്കാനുള്ള നടപടിയെന്ന് ആക്ഷേപം; ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബിന് മതസംഘടനകളുടെ ഭീഷണിക്കത്തുകൾ

തിരുവനന്തപുരം: പുതിയ റേഷൻകാർഡിൽ വീട്ടമ്മമാരുടെ ഫോട്ടോ പതിക്കുന്നതിനെതിരേ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസിലേക്ക് മതസംഘടനകളുടെ ഭീഷണിക്കത്തുകൾ. പുതിയ റേഷൻ കാർഡിൽ വീട്ടമ്മമാരുടെ ഫോട്ടോ പതിക്കുന്നത് ഒഴിവാക്കിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണു കത്തിലെ താക്കീത്.

കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ മന്ത്രിയുടെ ഓഫീസിലേക്ക് നിരവിധി കത്തുകളാണ് എത്തിയത്. സ്ത്രീകളുടെ ഫോട്ടോകൾ ഭാവിയിൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സർക്കാരിന്റെ നിർബന്ധിത ഫോട്ടോയെടുപ്പെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഗൃഹനാഥനായ പുരുഷന്മാരുടെ പേരിൽ റേഷൻ കാർഡുകൾ അനുവദിക്കുന്നതിനു പകരം സ്ത്രീകളുടെ ഫോട്ടോ വേണമെന്ന് സർക്കാർ നിർബന്ധം പിടിക്കുന്നത് എന്തിനാണെന്നും കത്തിൽ ചോദിക്കുന്നു.

അതേസമയം, കത്തുകൾ അയച്ച സംഘടനകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കത്തുകളയച്ച ചില സംഘടനകൾക്ക്് മന്ത്രിയുടെ ഓഫീസ് മറുപടി നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭീഷണിക്കത്തുകൾ എത്തിയ സാഹചര്യത്തിൽ വിഷയം ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.

'എല്ലാ സംസ്ഥാനങ്ങളിലെയും റേഷൻ കാർഡിൽ വീട്ടമ്മമാരുടെ ഫോട്ടോ മതിയെന്ന കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരമാണ് കേരളത്തിലും ഇതു നടപ്പാക്കുന്നത്. 2013 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. കേന്ദ്രനിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിനു കഴിയില്ല. ഇതിന്റെ പേരിൽ ഫോട്ടോ എടുക്കാൻ വിസമ്മിതിക്കുന്നവർക്ക് റേഷൻ കാർഡ് അനുവദിക്കാനാവില്ലെന്നാണു തീരുമാനമെന്നും മന്ത്രി അനൂപ് ജേക്കബ്് വ്യക്തമാക്കി. കൂടാതെ സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഏജൻസികളുമാണ് ഫോട്ടോ എടുക്കുന്നത്. ഫോട്ടോകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.

റേഷൻ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാരംഭഘട്ടത്തിൽത്തന്നെ ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. അപേക്ഷാഫോമിലെ ചോദ്യങ്ങളിലെ അവ്യക്തതയ്്ക്കും ഫോട്ടോ പതിക്കൽ ക്യാമ്പുകളിലെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിനും പിന്നാലെയാണ് സ്ത്രീകളുടെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നിരിക്കുന്നത്. ജനുവരി 19 മുതൽ മാർച്ച് 4 വരെയാണ് റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട ഫോട്ടോ ക്യാമ്പുകൾ നടക്കുന്നത്. ജൂലൈ ഒന്നു മുതൽ പുതുക്കിയ റേഷൻ കാർഡുകൾ വിതരണം ചെയ്യാനാണ് സർക്കാരിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP