Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തമിഴ്‌നാട്ടിൽ ഇറങ്ങി ടാക്‌സി വിളിച്ച് തീർത്ഥാടനത്തിന് പോകുന്നവർ സൂക്ഷിക്കുക; വിജന സ്ഥലത്ത് അനേകം മലയാളികൾ കൊള്ളയടിക്കപ്പെടുന്നു; കൊലപാതകങ്ങൾ വാഹനാപകടങ്ങളായി എഴുതിത്ത്തള്ളപ്പെടുന്നു; ഒരു കൊലപാതകത്തിന്റെ ചുരുൾ നിവരുമ്പോൾ

തമിഴ്‌നാട്ടിൽ ഇറങ്ങി ടാക്‌സി വിളിച്ച് തീർത്ഥാടനത്തിന് പോകുന്നവർ സൂക്ഷിക്കുക; വിജന സ്ഥലത്ത് അനേകം മലയാളികൾ കൊള്ളയടിക്കപ്പെടുന്നു; കൊലപാതകങ്ങൾ വാഹനാപകടങ്ങളായി എഴുതിത്ത്തള്ളപ്പെടുന്നു; ഒരു കൊലപാതകത്തിന്റെ ചുരുൾ നിവരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കമ്പത്തും തേനിയിലുമെത്തി വാഹനം പിടിച്ച് തമിഴ്‌നാട്ടിലെ പഴനിയിലും വേളാങ്കണ്ണിയിലും തഞ്ചാവൂരും ചിദംബരത്തും തീർത്ഥാടനവും ചുറ്റിക്കറങ്ങലും ലക്ഷ്യമിടുന്നവർ സൂക്ഷിക്കുക. അപരിചതമായ വാഹങ്ങളിലെ യാത്ര അത്ര സുരക്ഷിതമല്ലെന്നാണ് തമിഴ്‌നാട് പൊലീസിലെ ഉന്നതർ മറുനാടൻ മലയാളിയോട് വിശദീകരിച്ചു.

യാത്രക്കാരിൽ നിന്ന് വിലപിടിപ്പുള്ള സാധനവും കാശും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ടാക്‌സികാറുകളുമായി പെരുങ്കള്ളന്മാർ കറങ്ങി നടപ്പുണ്ട്. നിങ്ങൾ പറയുന്ന കാശിന് വാഹനവുമായി എത്തുന്ന ഡ്രൈവർമാരെ പ്രത്യേകിച്ച്. ക്ഷേത്ര ദർശനത്തിന് എത്തുന്ന മലയാളികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് തമിഴ്‌നാട് പൊലീസ് ജാഗ്രതാ നിർദ്ദേശവുമായി എത്തുന്നത്. കേരളാ പൊലീസിനും വിവരങ്ങൾ ഉടൻ കൈമാറുമെന്നാണ് സൂചന.

വേളാങ്കണ്ണി തീർത്ഥാടനത്തിന് പോകവേ അപകടത്തിൽപ്പെട്ട മലയാളികളിൽ നിന്നാണ് പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ചെറിയ അപകടങ്ങൾ ട്രിച്ചി മേഖലയിൽ(തൃശ്ശ്‌നാപ്പള്ളി) കൂടുന്നതായും ഇതിന് പിന്നിലെല്ലാം മോഷണമാണ് ലക്ഷ്യമെന്നും പൊലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. വണ്ടിപെരിയാറിൽ നിന്ന് ഭാര്യയും മക്കളും മറ്റ് ബന്ധുക്കളുമടക്കമാണ് അശോകൻ വേളാങ്കണ്ണിയിലേക്ക് യാത്രതിരിച്ചത്. കമ്പത്ത് എത്തി ടാക്‌സി പിടിച്ചു. ട്രിച്ചിയിൽ വച്ച് അപകടമുണ്ടായി. അശോകനും ഭാര്യയും തൽക്ഷണം മരിച്ചു. ഡ്രൈവർക്ക് കാര്യമായ പരിക്ക് ഉണ്ടായില്ല. സംഭവത്തിൽ അശോകന്റെ അച്ഛന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹവും അടുത്ത ദിവസം മരിച്ചു. എന്നാൽ മരണത്തിന് മുമ്പ് പൊലീസിന് അശോകന്റെ അച്ഛൻ ദാസയ്യ മൊഴി നൽകി.

ഈ മൊഴിയിലാണ് മോഷണത്തെ കുറിച്ച് വിശദീകരിക്കുന്നത്. ആശോകന്റെ ഭാര്യയയുടെ മുഴവൻ ആഭരണവും അപകടത്തിന് തൊട്ടു പിറകെ ഡ്രൈവർ ഊരിയെടുത്തു. അശോകന്റെ അമ്മയുടെ മൂക്കുത്തി പോലും ഇതിനിടെയിൽ പറിച്ചെടുക്കാൻ ശ്രമിച്ചെന്നാണ് മൊഴി. ഇതേ തുടർന്ന് ഡ്രൈവറും ഗൂഡല്ലൂർ സ്വദേശി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലുമെടുത്തു. ഫെബ്രുവരി 21ന് നടന്ന ആക്‌സിഡന്റിൽ 58/2015 എന്ന ക്രൈം നമ്പറിൽ കേസും രജിസ്റ്റർ ചെയ്തു. തുടർന്ന് ടിഒ 59 ജി 2769 എന്ന കാറിന്റെ ഡ്രൈവർ മണികണ്ഠനെ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് തട്ടിപ്പിന്റെ കഥ പൊലീസ് തിരിച്ചറിയുന്നത്.

കമ്പത്തും തേനിയിലും മറ്റുമെത്തി മലയാളികൾ തീർത്ഥാടന ആവശ്യത്തിന് ടാക്‌സികൾ വാടകയ്ക്ക് എടുക്കുന്നത് സ്ഥിരമാണ്. ഈ അവസരം മമുതലാക്കിയാണ് തട്ടിപ്പ്. വിനോദ സഞ്ചാരികളായതിനാൽ ഇവരുടെ കൈയിൽ ആവശ്യത്തിന് പണം കാണും. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ ടാക്‌സിയുമായി കറങ്ങുന്നത്. പരമാവധി നിരക്ക് കുറച്ച് ഓട്ടത്തിന് സമ്മതിക്കും. കുറച്ച് ദൂരം യാത്ര ചെയ്യുമ്പോൾ ചെറിയൊരു അപകടം. ഈ കാറിനെ ഡ്രൈവറുടെ സുഹൃത്തുക്കൾ തൊട്ടുപിറകേ പിന്തുടരുന്നുമുണ്ടാകും. അപകടമെത്തുമ്പോൾ ഒന്നും അറിയാത്ത തരത്തിൽ സഹായിക്കാനെന്ന വ്യാജേന പിറകെ വരുന്നവർ എത്തും. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആഭരണങ്ങളും മറ്റും തട്ടിയെടുത്ത് അവർ കടക്കും. ഇതാണ് തട്ടിപ്പിന്റെ രീതി.

ഇതിന് സമാനമായ രീതിയിലാണ് അശോകനും കുടുംബവും സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടത്. ആ വാഹനത്തിന് തൊട്ടു പിറകേയും വാഹനമുണ്ടായിരുന്നു. എന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് അപകടമുണ്ടായപ്പോൾ തൊട്ടു മുന്നിൽ പോയ വാഹനത്തിന്റെ ശ്രദ്ധയിൽ അതുപെട്ടു. അവർ പിറകോട്ട് വന്ന് രക്ഷാ പ്രവർത്തനം നൽകിയതിനാൽ മണികണ്ഠനെ സഹായിക്കാൻ പിറകെ വന്ന വണ്ടിയിലുള്ളവർ പുറത്തിറങ്ങിയില്ല. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഡ്രൈവർക്ക് തന്നെ സ്വർണ്ണവും മറ്റും തട്ടിപ്പറിക്കേണ്ടി വന്നു. ഇതാണ് പൊലീസിന് നൽകിയ മൊഴിയിൽ ദാസയ്യ വിശദീകരിച്ചത്. അറസ്റ്റിലായ ഡ്രൈവറുടെ മൊഴിയിലും അവ്യക്തതകൾ ഉള്ളതോടെ പൊലീസ് വിശദമായി കാര്യങ്ങൾ തിരക്കി. അപ്പോഴാണ് സമാന തട്ടിപ്പുകൾ ഈ മേഖലയിൽ സജീവമാണെന്ന് വ്യക്തമായത്.

തഞ്ചാവൂർ, ചിദംബരം, അഗസ്തീശ്വരം ക്ഷേത്രം എന്നിവടങ്ങളിലേക്കും വേള്ളാങ്കണ്ണിയെ പോലെ മലയാളികൾ ധാരളമായി തീർത്ഥാടനത്തിന് എത്താറുണ്ട്. മറ്റ് സംസ്ഥാനത്തിൽ നിന്നുള്ളവരും ചെറുസംഘങ്ങളായി ട്രിച്ചിയുടെ സമീപസ്ഥലങ്ങളിലെത്തി ടാക്‌സി പിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് പോകാറുണ്ട്. ഇത്തരം സഞ്ചാരികളെ അപകടത്തിൽപ്പെടുത്തി പണം തട്ടുന്ന മാഫിയ ട്രിച്ചി ഭാഗത്ത് സജീവമാണ്. അശോകന്റെ കുടുംബത്തിനുണ്ടായ സമാന അപകടങ്ങൾ ഈ റൂട്ടുകളിൽ പതിവുമാണ്. ഡ്രൈവറുടെ സഹായത്തോടെ നടക്കുന്ന മോഷണമാണ് ഈ അപകടങ്ങളിൽ ബഹുഭൂരിഭാഗവുമെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഡ്രൈവറുടെ വിശദാംശങ്ങൾ ഉറപ്പാക്കി മാത്രമേ ടാക്‌സിയിൽ കയറാവൂ എന്നാണ് നിർദ്ദേശം. പക്ഷേ ഇത് പൂർണ്ണമായും പ്രാവർത്തികവുമല്ല. അതുകൊണ്ട് തന്നെ പൊലീസിന്റെ നേതൃത്വത്തിൽ ബദൽ നിരീക്ഷണം വേണമെന്ന ആവശ്യമാണ് സജീവമാകുന്നത്.

വാളാഡി ഡൈമുക്ക് എസ്റ്റേറ്റിൽ റിട്ടയേർഡ് സൂപ്രവൈസർ ദാസയ്യ(68), മകൻ അശോക്(33), അശോകിന്റെ ഭാര്യയും വാളാഡി ഡൈമുക്ക് ലൂദറൻ എൽപി സ്‌കൂൾ അദ്ധ്യാപികയായ കൃപ(30) എന്നിവരാണ് ട്രിച്ചിയിലെ അപകടത്തിൽ മരിച്ചത്. കുമളി വരെ വണ്ടിപ്പെരിയാറിൽ നിന്നുള്ള ടാക്‌സി വാഹനത്തിലായിരുന്നു യാത്ര. തുടർന്ന് കമ്പം ഗൂഡല്ലൂരിൽനിന്ന് വാടകയ്‌ക്കെടുത്ത വാഹനത്തിലായിരുന്നു കുമളിയിൽനിന്ന് സംഘം യാത്ര തിരിച്ചത്. പുലർച്ചെ മൂന്നോടെ ട്രിച്ചി ടൗണിന് സമീപത്തുള്ള പാലത്തിൽ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ദാസയ്യയുടെ മൊഴി കാര്യങ്ങൾ മാറ്റി മറിച്ചു. ഇതിലാ

സംഭവത്തിൽ ദാസയ്യയുടെ ഭാര്യ ഭാനുമതി(60) അശോകിന്റെയും കൃപയുടെയും മക്കളായ ഡാനിയ(10), ബെൽസിയ(ഏഴ്), ആൻഡ്രു കൃപാകരൻ(അഞ്ച്) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP