1 aed = 17.64 inr 1 eur = 76.55 inr 1 gbp = 85.99 inr 1 kwd = 212.49 inr 1 sar = 17.13 inr 1 usd = 64.19 inr

Sep / 2017
20
Wednesday

ബ്ലേഡ് മാഫിയയുമായി ബന്ധവും പാടില്ലെന്ന പ്ലീനം തീരുമാനത്തിന് പുല്ലുവില; സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി മകളെ കെട്ടിച്ചുവിട്ടത് ബ്ലേഡ് കമ്പനി മുതലാളിയുടെ വീട്ടിലേക്ക്; പള്ളിയിൽ നടന്ന വിവാഹത്തിൽ ആശിർവാദം ചൊരിഞ്ഞ് നിരണം ഭദ്രാസനാധിപൻ; ഒരു ജീവൻ പൊലിഞ്ഞ കോടിയേരിയുടെ 'എസ്‌കോർട്ട് യാത്ര'യും സജി ചെറിയാൻ ഒരുക്കിയ ആഡംബര കല്യാണത്തിൽ പങ്കെടുക്കാൻ; ലെഗ്ഗിൻസ് ധരിച്ചതിന് പ്രതിഭാ ഹരിയെ ശാസിച്ച പാർട്ടി നേതൃത്വത്തിന് ഇപ്പോൾ സ്വന്തം കാര്യം സിന്ദാബാദ്!

September 12, 2017 | 02:05 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മദ്യപാനശീലം, ബ്ലേഡ്, ഭൂ മാഫിയ ബന്ധം എന്നിങ്ങനെയുള്ള തെറ്റായ പ്രവണകൾ വെച്ചുപുലർത്തുന്നവർക്ക് ശക്തമായ താക്കീതായിരുന്നു പാലക്കാട്ടെ പ്ലീനത്തിലൂടെ സി.പി.എം നൽകിയത്. ഇത് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ തന്നെ ലംഘിച്ചുവെന്നാണ് ഇപ്പോൾ സിപിഎമ്മിലെ ചർച്ചാ വിഷയം. പാർട്ടി സമ്മേളനത്തിൽ വിഷയം ചർച്ചയാക്കാനാണ് ആലപ്പുഴയിലെ തോമസ് ഐസക് പക്ഷം ഒരുങ്ങുന്നത്. സജി ചെറിയാനുമായി പഴയ അടുപ്പം ജി സുധാകരനുമില്ല. അതുകൊണ്ട് തന്നെ മകളുടെ വിവാഹ വിഷയം സജി ചെറിയാന് വിനയാകും. വീടിന്റെ പാലുകാച്ചിന് ഗണപതി ഹോമം നടത്തിയ പ്രവർത്തകനെതിരെ പോലും പാർട്ടി നടപടിയെടുത്തിരുന്നു. ബേഡകത്തെ ഈ ഇടപെടൽ പരുമല പള്ളിയിൽ മകളുടെ കല്യാണം നടത്തിയ സജി ചെറിയാനെതിരെ ഉണ്ടാകുമോ എന്നാണ് ഉയരുന്ന ചോദ്യം.

ചെങ്ങന്നൂരിലെ പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ കണ്ണാട് അരുൺ ഫിനാൻസ് ഉടമ അരുൺ തോമസിന്റെ മകൻ അലൻ തോമസാണ് ജി ചെറിയാന്റെ മരുമകൻ. ഓർത്തഡോക്സ് സഭാ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസാണ് അലൻ തോമസ്-നിത്യ എസ് ചെറിയാന്റേയും വിവാഹം ആശിർവദിച്ചത്. അത്യാഡംബര പൂർണ്ണം നടത്തിയ സമ്മേളനത്തിൽ കോടിയേരിയും എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും മന്ത്രിമാരും രമേശ് ചെന്നിത്തലയുമെല്ലാം അതിഥികളായി. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചതായിരുന്നു സജി ചെറിയാന്റെ മകളുടെ കല്ല്യാണം. അറിയപ്പെടുന്ന ധനകാര്യസ്ഥാപനമാണ് കണ്ണാട് അരുൺ ഫിനാൻസ്. ബ്ലേഡ് കമ്പനിയെന്ന വിലയിരുത്തലുള്ള സ്ഥാപനം. അത്തരത്തിലൊരു സ്ഥാപനവുമായി സി.പി.എം ജില്ലാ സെക്രട്ടറി ബന്ധുത്വമുണ്ടാക്കിയത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം. കുടുംബകാര്യം വരുമ്പോൾ പ്ലീന തീരുമാനങ്ങൾ നേതാക്കൾ മറക്കുന്നു. ഇത് അംഗീകരിക്കാനാകില്ലെന്ന് സിപിഎമ്മിലെ വി എസ് പക്ഷം പറയുന്നു.

കോടികളുടെ ആസ്തിയാണ് കണ്ണാട്ട് അരുൺ ഫിനാൻസ് ഗ്രൂപ്പിനുള്ളത്. സജി ചെറിയാനെതിരെ നേരത്തെയും ബ്ലെഡ് മാഫിയാ ബന്ധം ആരോപണമായി ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് പ്രമുഖ സ്വർണ്ണ പണയ ഗ്രൂപ്പായ കണ്ണാട്ട് ഫിനാൻസുമായുള്ള സജി ചെറിയാന്റെ വിവാഹ ബന്ധുത്വം. മകളുടെ വിവാഹത്തിൽ കമ്മ്യൂണിസ്റ്റുകാരൻ പാലിക്കേണ്ട സാമാന്യ തത്വം പോലും ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം. അതുകൊണ്ട്‌ തന്നെ ഈ വിവാഹം പാർട്ടി സമ്മേളനത്തിലും ചർച്ചയാകും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ പൊലീസ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വാനിലുണ്ടായിരുന്ന പൊലീസുകാരൻ മരിച്ചിരുന്നു. ഇതോടെയാണ് സജി ചെറിയാൻ മകളുടെ വിവാഹത്തിന് കോടിയേരി പോയത് ചർച്ചയായത്. സജി ചെറിയാന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പരുമല പള്ളിയിൽ നിന്ന് കോടിയേരി ബാലകൃഷ്ണൻ ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് അകമ്പടിയായ കെ.എൽ. 01 ബി.കെ. 5370 രജിസ്ട്രേഷനിലുള്ള പൊലീസ് വാൻ അപകടത്തിൽപ്പെട്ടതെന്ന വാർത്തയാണ് വിഷയം പാർട്ടിയിലെ സാധാരണ പ്രവർത്തകരുടെ അടുത്തെത്തിച്ചത്.

ലെഗ്ഗിൻസ് ധരിച്ച് പൊതുവേദികളിലെത്തുന്ന ഇടത് എംഎൽഎയെ അംഗീകരിക്കാൻ പോലും തയ്യാറാവാത്തവരാണ് ആലുപ്പഴയിലെ സി.പി.എം ഔദ്യോഗിക നേതൃത്വം. ഇതിന്റെ പേരിൽ കായംകുളം എംഎൽഎ പ്രതിഭാ ഹരിക്കെതിരെ വിമർശനവും പാർട്ടിക്കുള്ളിൽ കുറ്റപ്പെടുത്തലുമുണ്ടായി. ഇതോടെ പ്രതിഭാഹരി തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി പ്രതികരിച്ചതോടെ സംഭവം വലിയ ചർച്ചയായി. വനിതകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതല്ല, അവർ എന്തു വേഷം ധരിക്കുന്നു എന്നാണ് ചർച്ചയാകുന്നത് എന്ന് അവർ പറഞ്ഞു. താൻ ചുരീദാർ ധരിച്ച് നിയമസഭയിൽ പോയതാണ് ചിലർക്ക് വാർത്തയായതെന്ന് പ്രതിഭാ ഹരിക്ക് പ്രതികരിക്കേണ്ടിയും വന്നു. പാലക്കാട് പ്ലീനത്തിന്റെ പേരിൽ പ്രതിഭാ ഹരിയെ വെട്ടി നിരത്താനൊരുങ്ങിയ പാർട്ടി ഘടകത്തിന്റെ നേതാവാണ് മകളുടെ ആഡംബ വിവാഹത്തിൽ ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ബ്ലേഡ് കമ്പനി മുതലാളിയുമായുള്ള സജി ചെറിയാന്റെ ബന്ധുത്വം പാർട്ടി സമ്മേളനത്തിൽ ചർച്ചയാക്കാനാണ് മറുപക്ഷത്തിന്റെ തീരുമാനം.

ലളിത ജീവിതമാകണം സിപിഎമ്മുകാരുടെ മുഖമുദ്രയെന്നായിരുന്നു പാലക്കാട്ടെ പ്ലീനം മുന്നോട്ട് വച്ച ആശയം. ഇത് നടപ്പാക്കാൻ ഏതറ്റം വരേയും പോകുമെന്നും പറഞ്ഞു. മതവിശ്വാസത്തെ തള്ളിപ്പറയാതിരിക്കുമ്പോൾ തന്നെ കൃത്യമായ നിർദ്ദേശങ്ങൾ പ്ലീനം മുന്നോട്ട് വച്ചു. അഢംബരജീവിതത്തോട് പാർട്ടി നേതാക്കൾ കാണിക്കുന്ന താത്പര്യവും ഭൂമി- ക്വാറി മാഫിയകളുമായി ചില നേതാക്കൾക്ക് ഉള്ളതായി പറയപ്പെടുന്ന ബന്ധങ്ങളുമാണ് പാലക്കാട് പ്ലീനം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതോടൊപ്പം സംഘടനാരംഗത്ത് പതുരക്തം കുറവാണെന്ന ആക്ഷേപവും പ്ലീനത്തിൽ ഉയർന്നിരുന്നു. കേരളത്തിലെ വിഭാഗീയത തന്നെയായിരുന്നു അന്നു ചൂണ്ടിക്കാണിക്കപ്പെട്ട മറ്റൊരു വിഷയം. വിഭാഗീയതയ്ക്ക് ഏതാണ്ട് അറുതി വന്നിട്ടുണ്ടൈങ്കിലും നേതാക്കളുടെ ജീവിതശൈലിയും വഴിവിട്ട രഹസ്യ കച്ചവടബന്ധങ്ങളും മാറിയിട്ടില്ലെന്ന ആക്ഷേപവും ഉയർത്തിക്കാട്ടി. കൊൽക്കത്തയിലെ പ്ലീനവും ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.

ഈ നിർദ്ദേശങ്ങൾ സജി ചെറിയാൻ ലംഘിച്ചുവെന്നാണ് ആക്ഷേപം. ഇതിന് കുടപിടിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തി. പരുമല പള്ളയിലെ വിവാഹവും അടിപൊളി ആഘോഷവും വേണ്ടെന്ന് വയ്ക്കാൻ സജി ചെറിയാനോട് പാർട്ടി സെക്രട്ടറിയും പറഞ്ഞില്ല. ഇതാണ് ആലപ്പുഴയിൽ പാർട്ടി സമ്മേളനകാലത്ത് ചർച്ചയാക്കാൻ വി എസ് അച്യുതാനന്ദൻ പക്ഷം തയ്യാറെടുക്കുകയാണ്. നയ വ്യാതിയാനും വരുത്തിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് പാലക്കാട് പ്ലീനം വ്യക്തമാക്കിയിരുന്നു. ഇത്തരക്കാർക്ക് ഇതിനകം തന്നെ താക്കീത് നൽകിയിട്ടുണ്ട്. അത്തരക്കാർ ഇനിയും തിരുത്താൻ തയാറാകുന്നില്ലെങ്കിൽ കർശന നടപടി ഉണ്ടാകും എന്നതായിരുന്നു പ്ലീനം മുന്നോട്ട് വച്ച സന്ദേശം. സജി ചെറിയാൻ മകളുടെ വിവാഹത്തിൽ ഇതെല്ലാം അട്ടിമറിക്കപ്പെട്ടു.

സിപിഎമ്മിന്റെ സംഘടനാ സമ്മേളനങ്ങൾക്ക് ഈയാഴ്ച കൊടി ഉയരുകയാണ്. കാൽക്കത്തയിൽ 2015ലെ സംഘടനാ പ്ലീനം നിർദ്ദേശിച്ചതുപോലെ കൂടുതൽ യുവവനിതാ പ്രാതിനിധ്യം പാർട്ടി കമ്മിറ്റികളിൽ ഉറപ്പാക്കാനാണു സംസ്ഥാന കമ്മിറ്റി തീരുമാനം. ഇതു വ്യക്തമാക്കി സർക്കുലർ കീഴ്ഘടകങ്ങളിലെത്തി. കാര്യക്ഷമതയോടെ പ്രവർത്തിക്കാത്തവർക്കും കമ്മിറ്റികളിൽ സ്ഥാനമുണ്ടാവില്ല. മുസ്‌ലിം, ക്രൈസ്തവ പ്രാതിനിധ്യത്തിലും ശ്രദ്ധ കൊടുക്കും. ബ്രാഞ്ച് മുതൽ സംസ്ഥാന കമ്മിറ്റി വരെ കാര്യമായ മാറ്റത്തിന്റെ സൂചനയാണ് ഇതെല്ലാം നൽകുന്നത്. ഇതിനിടെയാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ മകളുടെ വിവാഹം ചർച്ചയാക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലക്ഷ്യയിൽ നിന്ന് കിട്ടിയ 'രണ്ടര മിനിറ്റ്' ദൃശ്യം നിർണ്ണായകമാകും; മൊബൈൽ ഫോണില്ലെങ്കിലും പീഡനം തെളിയിക്കാം: കേസ് മുറുകാൻ മഞ്ജു വാര്യർ സാക്ഷിയാകണം; രമ്യാനമ്പീശന്റെ മൊഴി നിർണ്ണായകമാകും; വൈരാഗ്യ ബുദ്ധി തെളിയിക്കാൻ അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും ആയുധമാക്കും; കാവ്യയും നാദിർഷായും പ്രതികളാകും; അപ്പുണ്ണിയേയും വക്കീലന്മാരേയും മാപ്പുസാക്ഷികളാക്കാനും ആലോചന; ദിലീപിനെ അഴിക്കുള്ളിൽ തളയ്ക്കാൻ കുറ്റപത്രം തയ്യാറാക്കൽ തുടങ്ങി
ആത്മഹത്യ ചെയ്യാൻ റോക്കറ്റ് ഉണ്ടാക്കുന്നവനെയും അവന്റെ രാജ്യവും ഞങ്ങൾ നശിപ്പിക്കും; മരണത്തിന്റെ സംസ്‌കാരം പേറുന്ന ഇറാനെയും വെറുതെ വിടില്ല; യുഎൻ ജനറൽ അസംബ്ലിയിൽ ആദ്യമായി സംസാരിക്കാൻ എത്തിയ ട്രംപ് ശകാരവർഷങ്ങളും ഭീഷണികളുമായി ഉറഞ്ഞ് തുള്ളി; ലോകരാജ്യങ്ങൾ നിശ്ശബ്ദമായി കേട്ടിരുന്നപ്പോൾ ഉത്തരകൊറിയ ബഹിഷ്‌കരിച്ചു
ഉടുതുണിയില്ലാതെ ലളിതയുടെ വീട്ടിൽ കുടിച്ചു ബഹളമുണ്ടാക്കിയ അടൂർഭാസി മലയാളസിനിമ കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു; വിയോജിപ്പ് പ്രകടിപ്പിക്കാനും മാനനഷ്ടത്തിന് കേസു കൊടുക്കാനും അടൂർഭാസി ജീവിച്ചിരിപ്പില്ല; ആത്മകഥയിലെ പരാമർശം ചൂണ്ടിക്കാട്ടി കെ.പി.എ.സി ലളിതയുടെ ജയിൽ സന്ദർശനത്തെ പരിഹസിച്ച് ദീപാനിശാന്ത്
'കുഫാറുകളുടെ രാജ്യത്തു നിന്നും സ്വർഗം ലഭിക്കുന്നതിനാണ് ഞാൻ ഹിജ്റ ചെയ്തത്! ഞങ്ങളെല്ലാവരും മരണം വരിക്കാൻ കാത്തിരിക്കുന്നു' എന്ന് നജീബ്; 'ഞങ്ങൾ ഇന്ത്യക്കാരാണ്.. ഇന്ത്യയെ സ്‌നേഹിക്കുന്നു.. ഞാൻ ശപിച്ചാൽ നിനക്ക് ഒരു സ്വർഗവും കിട്ടില്ലെന്ന്' തീവ്രവാദത്തിലേക്ക് പോയ മകന് ഉമ്മയുടെ മറുപടി; ഐഎസിൽ പോയ എം.ടെക് വിദ്യാർത്ഥി നജീബ് മാതാവിനയച്ച സന്ദേശങ്ങൾ മറുനാടൻ മലയാളിക്ക്
സെക്‌സിൽ ഏർപ്പെട്ടത് ദൃശ്യം പതിയത്തക്ക രീതിയിൽ മൊബൈൽ ക്യാമറ സജ്ജമാക്കി; പങ്കാളി സംശയം പ്രകടിപ്പിച്ചപ്പോൾ 'വെറുതേ കാണമല്ലോ'എന്ന മറുപടിയും സ്‌നേഹപ്രകടനവും; എഫ് ബിയിൽ ലൈക്കുണ്ടാക്കിയ വിഡിയോ പോൺ സൈറ്റിലെ സ്വകാര്യ അക്കൗണ്ടിലും; അശ്ലീല ദൃശ്യങ്ങൾ പകർത്തി പോസ്റ്റ് ചെയ്ത് പണമുണ്ടാക്കാൻ തന്നെ; ലിനുവിന്റെ സെക്‌സ് ലൈവിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പൊലീസ്
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
അണിഞ്ഞത് 100 പവന്റെ സ്വർണ്ണാഭരണങ്ങൾ; പ്രമുഖ കാറ്ററിംങ് സർവ്വീസ് വഴി ആയിരം പേർക്ക് സദ്യയൊരുക്കി; വധുവിനെ അണിയിച്ചൊരുക്കാൻ സെലബ്രിറ്റികൾക്ക് മേക്കപ്പ് ചെയ്യുന്ന വൻകിട ബ്യൂട്ടിപാർലർ; കേരളത്തെ ഞെട്ടിച്ച പീഡന കേസിലെ പെൺകുട്ടിക്ക് കൊച്ചിയിൽ അത്യാഢംബര വിവാഹം; ഇരയുടെ ലക്ഷങ്ങൾ പൊടിച്ചുള്ള കല്യാണം പീഡന പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷനോ?
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും
ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്
മഞ്ജുവിനെ പിന്തുണയ്ക്കുന്നവരെ ദിലീപ് അനുകൂലികൾ ഇനി സഹകരിപ്പിക്കില്ല; ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുണ്ടെന്ന് പറഞ്ഞ് വനിതാ കൂട്ടായ്മയ്‌ക്കൊപ്പമുള്ള യുവതാരങ്ങളും; പൃഥ്വിരാജും നിവിൻ പോളിയും അസീഫ് അലിയും എന്തും നേരിടാൻ തയ്യാർ! രാമലീലക്കാലത്തെ സിനിമാ പോരിന് പുതുമാനം; താരരാജാവ് അഴിക്കുള്ളിൽ നിന്ന് ഇറങ്ങിയാൽ ഉടൻ 'അമ്മ' യോഗം ചേരും
ലൈവിട്ടത് ലൈക്ക് കിട്ടാൻ മാത്രമല്ല! സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; പങ്കാളി അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തും; പണം സമ്പാദനം ലക്ഷ്യമിട്ട് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യും: ലിനുവിന്റെ ലീലാ വിലാസത്തിൽ കുടുങ്ങിയത് നിരവധി യുവതികൾ; സെക്‌സ് ലൈവ് കഥയിലെ വില്ലന്റെ അറസ്റ്റിൽ ഞെട്ടിയത് നിരവധി കാമുകിമാർ
മഞ്ജു വാര്യർക്കെതിരെയുള്ള ഡിവോഴ്സ് പെറ്റിഷനിൽ പ്രതിയാക്കിയത് ശ്രീകുമാർ മേനോനെ തന്നെ; ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചന തുടങ്ങുന്നത് രവി പിള്ളയുടെ മകളുടെ വിവാഹ പാർട്ടിയിലോ? പുഷ് ശ്രീകുമാറിനും ബിനീഷ് കോടിയേരിക്കുമെതിരെയുള്ള പരോക്ഷ ആരോപങ്ങൾക്കിടെ പ്രവാസി വ്യവസായിയെ കുറിച്ചും കാവ്യയുടെ പരാമർശം; മുൻകൂർ ജാമ്യ ഹർജിയിൽ സിനിമാകാർക്കിടയിൽ എതിർപ്പ്
രണ്ടു പേരിൽ ഒരാളെ കൊന്നാൽ ഓട്ടോറിക്ഷ സമ്മാനം; ഭർത്താവ് മിലിറ്ററിയിൽ നിന്ന് വിരമിച്ചെത്തിയാൽ ഗൾഫിൽ പോകും; പിന്നെ ആറേക്കറോളം വരുന്ന തോട്ടത്തിന്റെ കാര്യസ്ഥപണിയും ജാരന്റെ സ്ഥാനവും; സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും സദാനന്ദൻ തന്നെ; കാമുകനെ ഷീജ കറക്കിയെടുത്തത് മോഹന വാഗ്ദാനങ്ങൾ നൽകി; വയോധിക ദമ്പതികളെ കൊല്ലാനുള്ള മരുമകളുടെ ക്വട്ടേഷൻ കഥ ഇങ്ങനെ
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
അണിഞ്ഞത് 100 പവന്റെ സ്വർണ്ണാഭരണങ്ങൾ; പ്രമുഖ കാറ്ററിംങ് സർവ്വീസ് വഴി ആയിരം പേർക്ക് സദ്യയൊരുക്കി; വധുവിനെ അണിയിച്ചൊരുക്കാൻ സെലബ്രിറ്റികൾക്ക് മേക്കപ്പ് ചെയ്യുന്ന വൻകിട ബ്യൂട്ടിപാർലർ; കേരളത്തെ ഞെട്ടിച്ച പീഡന കേസിലെ പെൺകുട്ടിക്ക് കൊച്ചിയിൽ അത്യാഢംബര വിവാഹം; ഇരയുടെ ലക്ഷങ്ങൾ പൊടിച്ചുള്ള കല്യാണം പീഡന പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷനോ?
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും
ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്
പ്രതീക്ഷ വേണ്ടെന്ന് ഇന്നലെ തന്നെ അഭിഭാഷകൻ ജയിലിൽ എത്തി പറഞ്ഞിട്ടും എല്ലാ ദിവസത്തേക്കാളും നേരത്തെ കുളിച്ച് പ്രാർത്ഥനയോടെ കാത്തിരുന്നു; സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചു വിവരം പറഞ്ഞപ്പോൾ നിസ്സംഗനായി കേട്ടു നിന്നു; സെല്ലിൽ തിരിച്ചെത്തിയ ദിലീപ് ആരോടും ഒന്നും പറയാതെ പായിലേക്ക് വീണു; ആശ്വസിപ്പിക്കാനാവാതെ സഹതടവുകാർ; ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓണം ഉണ്ണാമെന്ന പ്രതീക്ഷ അസ്തമിച്ച വിവരം ദിലീപ് അറിഞ്ഞത് ഇങ്ങനെ
1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും ശരിക്കും ഒരു കെട്ടുകഥയോ? കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥയോ? പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി പറഞ്ഞതിന്റെ വിദ്വേഷമോ? സിനിമാക്കാർക്കിടയിൽ ഒടുവിൽ പ്രചരിക്കുന്ന ഗോസിപ്പ് ഇങ്ങനെ
'മാഡം' കാവ്യയെന്ന് വെളിപ്പെടുത്തിയ പൾസർ സുനിയുടെ വായടപ്പിക്കാൻ ശ്രമം ശക്തം; പണമെറിഞ്ഞ് സ്വാധീനിക്കാൻ രംഗത്തിറങ്ങിയത് ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും; ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിക്കാൻ കരുക്കളുമായി കാവ്യയും; തനിക്കൊപ്പമാണെന്ന് പറഞ്ഞവർ പോലും ദിലീപിന്റെ വിശ്വസ്തരായ മറിമായത്തിൽ അന്തംവിട്ട് നടി; പ്രതിഭാഗത്തിന്റെ 'ഇമോഷണൽ സെറ്റിൽമെന്റിൽ' നടി വീഴുമെന്ന് ഭയന്ന് പൊലീസും
പണം ആവശ്യപ്പെട്ട് താൻ ലക്ഷ്യയിൽ എത്തിയിരുന്നു; കാവ്യയുടെ ഫോണിൽ നിന്ന് ദിലീപിനെ വിളിച്ച് 25,000 രൂപയും ആവശ്യപ്പെട്ടു; ദിലീപ് പറഞ്ഞത് അനുസരിച്ച് കാവ്യ പണവും നൽകി; താൻ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേൾക്കുന്നു; കേസിലെ 'മാഡം' കാവ്യ തന്നെയെന്ന് പൾസർ സുനി; ദിലീപിന് പിന്നാലെ ഭാര്യയും കുടുങ്ങാൻ സാധ്യത; ഓണക്കാല ചിത്രങ്ങൾക്ക് പുതു പ്രതിസന്ധി