Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറങ്ങി പോടോയെന്ന് മുഖത്ത് നോക്കി ആക്രോശിച്ചവരുണ്ട്; ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന് പറയുന്നതും സത്യം; ദിലീപ് പൊട്ടിത്തെറിച്ചതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല; തെറ്റുകൾക്ക് നേരേ നിരന്തരമായി കലഹിച്ചപ്പോൾ അച്ഛൻ ആർക്കും വേണ്ടത്താവനായി; താര സംഘടനയിൽ ബാഹ്യ ഇടപെടലുകൾ അതിശക്തം; എല്ലാത്തിനും കാരണം ഇന്നസെന്റും കൂട്ടരും: മോഹൻലാൽ നീതി നൽകുമെന്നും പ്രതീക്ഷ; 'എഎംഎംഎ'യെ തിലകനോട് കാട്ടിയതുകൊടുംക്രൂരത; മകൻ ഷമ്മി തിലകൻ മറുനാടനോട്

ഇറങ്ങി പോടോയെന്ന് മുഖത്ത് നോക്കി ആക്രോശിച്ചവരുണ്ട്; ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന് പറയുന്നതും സത്യം; ദിലീപ് പൊട്ടിത്തെറിച്ചതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല; തെറ്റുകൾക്ക് നേരേ നിരന്തരമായി കലഹിച്ചപ്പോൾ അച്ഛൻ ആർക്കും വേണ്ടത്താവനായി; താര സംഘടനയിൽ ബാഹ്യ ഇടപെടലുകൾ അതിശക്തം; എല്ലാത്തിനും കാരണം ഇന്നസെന്റും കൂട്ടരും: മോഹൻലാൽ നീതി നൽകുമെന്നും പ്രതീക്ഷ; 'എഎംഎംഎ'യെ തിലകനോട് കാട്ടിയതുകൊടുംക്രൂരത; മകൻ ഷമ്മി തിലകൻ മറുനാടനോട്

അഖിൽ രാമൻ

കൊല്ലം: മലയാളത്തിന്റ മഹാനടൻ തിലകന് അമ്മയുടെ യോഗത്തിൽ ആരുടെയെങ്കിലും കൈയിൽ നിന്ന് മർദ്ദനം ഏറ്റിരുന്നോ? അതെയെന്നാണ് തിലകന്റെ മകൻ ഷമ്മി തിലകൻ പറയുന്നത്. നടനും ്അമ്മയിൽ അംഗവുമായി ഷമ്മി തിലകന്റെ ആരോപണ വരലുകൾ നീളുന്നത് മുൻ ഭരണമതികളിലേക്കാണ്. ബാഹ്യശക്തിയുടെ ഇടെപടൽ അമ്മയിൽ സജീവമാണെന്നും ഷമ്മി തിലകൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

തന്റെ പിതാവ് തിലകന് അമ്മയുടെ മീറ്റിഗിനിടയിൽ ശാരീരിക ഉപദ്രവം ഏറ്റിട്ടുണ്ട് എന്നാണ് മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഷമ്മി ഈ വെളിപ്പെടുത്തൽ നടത്തിയത്. മരിച്ച് പോയ തിലകന് നീതി ലഭിക്കാൻ വിലക്ക് ഇനി എങ്കിലും നീക്കണം എന്നാവിശ്യപ്പെട്ട് ഷമ്മിതിലകൻ കഴിഞ്ഞ ദിവസം ചലച്ചിത്രനടീനടന്മാരുടെ കൂട്ടായ്മ ആയ അമ്മ എന്ന സംഘടനയ്ക്ക് കത്ത് നൽകീരുന്നു. തിലകൻ മരിക്കുന്നതിന് മുൻപ് നിരുപാധികം മാപ്പ് പറഞ്ഞ് വിലക്ക് നീക്കണം എന്നാവിശ്യപ്പെട്ട് താൻ നൽകിയ കത്തിന്റെ കാര്യം ഇപ്പോൾ ഓർമ്മിപ്പിക്കുകയാണ് ചെയ്തത് എന്ന് ഷമ്മി പറയുന്നു.

കലാകാരന്മാരുടെ അന്തസിനെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. താൻ അമ്മയ്ക്ക് എതിരല്ല. ഈ അഭിപ്രായം തന്നെയാണ് തിലകനും പലപ്രവിശ്യം തുറന്ന് പറഞ്ഞത്. സംഘടനയെ നയിക്കുന്നു എന്ന് തോന്നുന്ന ചിലരുടെ തെറ്റായപ്രവർത്തനങ്ങളും ഈഗോയുമാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. അവർക്കെതിരേ മാത്രമാണ് താൻ സംസാരിക്കുന്നത് അതിനെ സംഘടനാവിരുദ്ധപ്രവർത്തനമായി വിലയിരുത്തേണ്ടതില്ല. അച്ഛന് സംഘടനയിലെ മീറ്റിഗിനിടയിൽ നിന്നും മോശം അനുഭവം ഉണ്ടായപ്പോൾ മുതൽ താൻ സംഘടനയോട് ഗാന്ധിയൻ രീതീയിൽ സമരം ചെയ്യുകയാണെന്ന് ഷമ്മി പറയുന്നു.

എന്തായിരു തിലകനോട് ഈ പറയപ്പെടുന്ന ചിലരുടെ എതിർപ്പിന് കാരണം എന്ന ചോദ്യത്തിന് ഷമ്മി നൽകിയ ഉത്തരം ഇങ്ങനെ ആദ്യം മുതൽ തന്നെ ഈ ചിലർ പലരെയും നിലയ്ക്ക് നിർത്താൻ ശ്രമിച്ചിരുന്നു ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെയും മാപ്പ് പറയിക്കുക, കൂട്ടത്തിൽ ഒറ്റപ്പെടുത്തി കുറ്റാരോപിതരാക്കുക എന്നി പ്രവണത ഇവർ വെച്ച് പുലർത്തി. ഇത്തരം പ്രവണതയ്‌ക്കെതിരേ ആദ്യം മുതൽക്ക് തിലകൻ ശബ്ദമുയർത്തീരുന്നു. അതായത് സ്വന്തം കാര്യങ്ങൾക്കായിട്ടല്ല ആദ്യകാലങ്ങളിൽ മറ്റുള്ളവർക്ക് നേരേ നടക്കുന്ന അനീതിക്കെതിരേയാണ് തിലകൻ പ്രതികരിച്ചത്.. തെറ്റുകൾക്ക് നേരേ നിരന്തരമായി കലഹിക്കുന്ന ഈ സ്വഭാവം അമ്മയുടെ കണ്ണിൽ തലകൻ കരടാകാൻ ഇടയാക്കി.

പതുക്കെ തിലകൻ മാത്രം അവരുടെ ശത്രുവായി. അതിനേ പ്രതിരോധിക്കാൻ തൊഴിൽ വിലക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ഗുണ്ടകളെ വിട്ട് പേടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അന്യായമായി പുറത്താക്കിയതിനെ തുടർന്ന് തിലകൻ മാനസികമായി വളരെ ദുഃഖിച്ചിരുന്നു. ഇന്ന് തിലകൻ ചേട്ടൻ എന്ന് പറഞ്ഞ് കണ്ണീരോഴുക്കുന്ന ആരും തന്നെ പേരിനു പോലും ആരും തിലകനെ വിളിച്ച് ആശ്വസിപ്പിച്ചില്ല. മകൻ എന്ന് തിലകൻ കൊട്ടിഘോഷിച്ച മോഹൻലാലും വിളിച്ചതായി അറിയില്ലെന്നും ഷമ്മി തിലകൻ പറയുന്നു

നടൻ ദിലീപ് അമ്മയുടെ മീറ്റിംഗിനിടെ തിലകനോട് ഷൗട്ട് ചെയ്ത് സംസാരിച്ചതായി ദിലിപ് തന്നെ അഭിമുഖങ്ങളിൽ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ദിലീപ് അങ്ങനെ പെരുമാറിയോ എന്നറിയില്ല. എന്നാൽ തനിക്ക് പേര് വെളിപ്പെടുത്താൻ പറ്റാത്ത മറ്റോരാൾ തിലകനോട് മിറ്റിഗിൽ നിന്നും ഇറങ്ങിപോടോ എന്ന് ആക്രോശിച്ചു . അച്ഛന് ഏറ്റ മാനഹാനിക്ക് ദൃക്‌സാക്ഷിയായ താൻ സംഭവത്തിന് ശേഷം അമ്മയുടെ ഒരു പരുപാടിയിലും താൻ പങ്കെടുത്തിരുന്നില്ല. സഭ്യമായ ഭാഷയിൽ അച്ഛന്റെ വിലക്ക് നീക്കണം എന്നാവിശ്യപ്പെടുക മാത്രമാണ് ഇപ്പോഴും ചെയ്യുന്നത്. സംവിധായകൻ രഞ്ജിത്തിനേ പോലെ ചങ്കുറപ്പുള്ള ചില ആളുകൾ മാത്രമാണ് തിലകനെ സഹായിച്ചത്. തിലകൻ അഭിനയിച്ചില്ലെങ്കിൽ ഇന്ത്യൻ റുപ്പി എന്ന സിനിമ ചെയ്യില്ല എന്ന് തന്നെ തീർത്ത് പറഞ്ഞ രജ്ഞിത്താണ് യഥാർത്ഥ കലാകാരൻ.

തിലകനെ പുറത്താക്കിയ ചിലരോടോപ്പം ഷമ്മി സ്ഥിരമായി അഭിനയിക്കാൻ അവസരം നൽകിയത് അച്ഛനെതിരേ അവർ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള കൈക്കൂലിയല്ലേ എന്ന ചോദ്യത്തിന് ആ സിനിമകൾ എല്ലാം സംവിധാനം ചെയ്തത് എല്ലാം ജോഷി എന്ന സംവിധായകൻ ആണ്. തന്റെ ഗുരുനാഥനായ ജോഷിയാണ് തനിക്ക് ആ അവസരങ്ങൾ നൽകിയത് എന്ന് ഷമ്മി പറഞ്ഞു. വിവാദം ഉണ്ടാകുന്നതിന് മുൻപും ജോഷിചിത്രങ്ങളിൽ നടനായും അസിസ്റ്ററ്റായും താൻ ഉണ്ടായിരുന്നു. ദീലിപ് വിഷയത്തിൽ ഇരയക്കോപ്പം തന്നെയാണ് താൻ എന്നും ഷമ്മിതിലകൻ വ്യക്തമാക്കി.

മനുഷ്യരേ പൊലെ ചിന്തിക്കുന്ന ആർക്കും അങ്ങനെ ആകാനേ കഴിയൂ. പ്രശ്‌നമുണ്ടായപ്പോൾ ദീലീപിനെ വിശദീകരണം കൂടാതെ പുറത്താക്കിയതും ഇപ്പോൾ തിരിച്ചെടുത്തതും തെറ്റാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള പഴയ ഭരണസമിതിയാണ്. മോഹൻലാൽ പ്രസിഡന്റായി തിരഞ്ഞെടുത്ത ആദ്യ നാളിൽ പഴയഭരണസമിതിയുടെ തീരുമാനപ്രകാരമാണ് ദീലിപിനെ തിരിച്ചെടുത്തത് ഇതിൽ മോഹൻലാൽ തെറ്റുകാരനല്ല.

ഇതിനേ തുടർന്ന് മോഹൻലാലിനെതിരേ നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണ്. മോഹൻലാലിന്റെ നേതൃത്വത്തിൽ ഉള്ള പുതിയ ഭരണസമിതി തിലകന് നീതി നൽകും എന്നാണ് തന്റെ വിശ്വാസം എന്നും ഷമ്മി തിലകൻ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP