Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൃഗശാലയിലെ കൂടു നിർമ്മിക്കാൻ കരാർ കൊടുത്തതു മാദ്ധ്യമപ്രവർത്തകന്റെ തട്ടിക്കൂട്ടു സ്ഥാപനത്തിന്; വ്യവസ്ഥകളിൽ ഇളവു ചെയ്തു ലക്ഷങ്ങൾ അടിച്ചു മാറ്റിയതു വിവാദ പുരുഷനായ മുൻ സിഡ്കോ എംഡി; തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർ അധികാര ദല്ലാളുമാർ ആകുന്നതിന് ഉദാഹരണമായി ജനം ടിവിയിലെ അനിൽ നമ്പ്യാരുടെ ഇടപാടു പുറത്ത്

മൃഗശാലയിലെ കൂടു നിർമ്മിക്കാൻ കരാർ കൊടുത്തതു മാദ്ധ്യമപ്രവർത്തകന്റെ തട്ടിക്കൂട്ടു സ്ഥാപനത്തിന്; വ്യവസ്ഥകളിൽ ഇളവു ചെയ്തു ലക്ഷങ്ങൾ അടിച്ചു മാറ്റിയതു വിവാദ പുരുഷനായ മുൻ സിഡ്കോ എംഡി; തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർ അധികാര ദല്ലാളുമാർ ആകുന്നതിന് ഉദാഹരണമായി ജനം ടിവിയിലെ അനിൽ നമ്പ്യാരുടെ ഇടപാടു പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഡ്‌കോ എം ഡി ആയിരിക്കെ സജിബഷീർ നടത്തിയ ഒരു തട്ടിപ്പ് കൂടി പുറത്തുവരുന്നു. ഇക്കുറി തിരുവനന്തപുരത്തെ ഒരു മാദ്ധ്യപപ്രവർത്തകന്റെ പിന്തുണയുള്ള സ്ഥാപനത്തിന് വഴിവിട്ട് 2 കോടി 17 ലക്ഷം രൂപയുടെ കരാർ നൽകിയ വിവരമാണ് പുറത്തുവരുന്നത്. ഡി എൻ എ ക്രിയേഷൻസ് എന്ന സ്ഥാപനത്തിനാണ് വഴിവിട്ട് കരാർ നൽകിയത്. ജനം ടിവിയിലെ അനിൽ നമ്പ്യാർക്കെതിരെയാണ് ആരോപണം ഉയരുന്നത്

കരാർ നൽകുന്ന കമ്പനിക്ക് സിഡ്‌കോയിൽ എംപാനൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ടെണ്ടർ നൽകുകയായിരുന്നു . ഇടപാടിന് പിന്നിൽ ലക്ഷങ്ങളുടെ അഴിമതി ഉണ്ടെന്നാണ് ആരോപണം. തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങൾക്ക് കൂടു നിർമ്മിക്കാനാണ് സിഡ്കോയ്ക്ക് കരാർ ലഭിച്ചത്. ഈ കരാർ നടപ്പാക്കാൻ സിഡ്കോ ഡി എൻ എ ക്രിയേഷൻസിനെ ഏൽപ്പിക്കുകയായിരുന്നു. 2014 ജൂൺ 11 നാണു മൃഗശാലയിലെ കൂട് നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ സിഡ്കോയ്ക്ക് ലഭിക്കുന്നത്.

2014 ജൂലൈ 10 നു സിഡ്‌കോ പദ്ധതി നടപ്പാക്കാൻ ഇ ടെണ്ടർ ക്ഷണിച്ചു. സിഡ്‌കോ എം പാനൽ ചെയ്ത കമ്പനികൾക്ക് മാത്രമേ ടെണ്ടറിൽ പങ്കെടുക്കാണ് യോഗ്യതയുണ്ടായിരുന്നുള്ളൂ. എന്നാൽ അവസാന തീയതി കഴിഞ്ഞപ്പോൾ ഒരു കമ്പനി മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്. അങ്ങനെ ടെണ്ടർ റദ്ദ് ചെയ്തു. വീണ്ടും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ തീയതി അവസാനിച്ചപ്പോൾ ഒരു കമ്പനിയുടെ ടെണ്ടർ മാത്രമാണ് ലഭിച്ചത്. ഡി എൻ എ ക്രിയേഷൻസ്. 39 ലക്ഷം രൂപയ്ക്കായിരുന്നു ടെണ്ടർ. ഡി എൻ എ ക്രിയേഷൻസിന് സിഡ്‌കോ കൂടു നിർമ്മാണ കരാർ നൽകി.

2014 നവംബർ 20 നു നിർമ്മാണം പൂർത്തിയായി. ഇതിനിടെ 2014 ജൂൺ 11 ന് മൃഗശാലയിലെ തന്നെ മറ്റൊരു കരാറും സിഡ്കോയ്ക്ക് ലഭിച്ചിരുന്നു. അത് പാമ്പുകൾക്ക് കൂട് നിർമ്മിക്കാനുള്ള കരാറായിരുന്നു. 2014 ജൂലൈ 14 ന് സിഡ്‌കോ ഇ ടെണ്ടർ ക്ഷണിച്ചു. സിഡ്‌കോയിൽ എം പാനൽ റെജിസ്‌ട്രേഷൻ ഉള്ള കമ്പനികൾ മാത്രമേ ടെണ്ടറിൽ പങ്കെടുക്കാവൂ എന്ന് വ്യവസ്ഥ വച്ചിരുന്നു. ആരും ടെണ്ടറിൽ പങ്കെടുത്തില്ല. തുടർന്ന് രണ്ടാമതും ടെണ്ടർ ക്ഷണിച്ചു. ഒരു കമ്പനി മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്. ഡി എൻ എ ക്രിയേഷൻസ്. 1. 78 കോടി രൂപയ്ക്ക് ഇവർക്ക് കരാർ നൽകി. 2015 മാർച്ച് 30 നു ജോലികൾ പൂർത്തിയായി.

ഈ ജോലികളുടെ ഓഡിറ്റിൽ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഈ രണ്ടു കരാറുകളും നൽകേണ്ടത് സിഡ്‌കോയിൽ എം പാനൽ രജിസ്ട്രേഷൻ ഉള്ള കമ്പനികൾക്ക് മാത്രമാണ്. ഒരു വര്ഷം പ്രവൃത്തിപരിചയമുള്ള കമ്പനികൾക്ക് മാത്രമേ എം പാനൽ രജിസ്ട്രേഷൻ ലഭിക്കാൻ അർഹതയുള്ളൂ. എന്നാൽ കരാർ ലഭിക്കുന്ന സമയത്ത് ഡി എൻ എ ക്രിയേഷൻസ് രൂപീകരിച്ചിട്ട് രണ്ടുമാസം മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഡി എൻ എ ക്രിയേഷൻസിന് കരാർ നൽകിയത് നീതികരിക്കാനാവില്ലെന്ന് ഓഡിറ്റർ കണ്ടെത്തി.

കരാർ നൽകിയതിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും ഓഡിറ്റർ പറയുന്നു. ഇ ടെൻഡറിന് ആവശ്യമായ പബ്ലിസിറ്റി നൽകാനും സിഡ്‌കോ തയ്യാറായില്ല. തലസ്ഥാനത്തെ പ്രമുഖ മാദ്ധ്യമ പ്രവർത്തകനാണ് അനിൽ നമ്പ്യാർ. അനിൽ നമ്പ്യാരുമായി ബന്ധമുള്ള സ്ഥാപനമാണ് ഡി എൻ എ ക്രിയേഷൻസ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP