Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ മറ്റുള്ളവർക്ക് അനുമതി നിഷേധിച്ചപ്പോഴും എം ജി ശ്രീകുമാറിന് മുമ്പിൽ നിയമം വളഞ്ഞു; മുളവുകാട് പഞ്ചായത്തിൽ ഗായകൻ മണിമാളിക കെട്ടിപ്പൊക്കിയത് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി; വീടിനോട് ചേർന്നുള്ള ജങ്കാർക്കടവും കൈയടക്കി ഇരുമ്പു വേലി കൊണ്ട് കെട്ടിമറച്ചു; പൊതുവഴി അടച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ

തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ മറ്റുള്ളവർക്ക് അനുമതി നിഷേധിച്ചപ്പോഴും എം ജി ശ്രീകുമാറിന് മുമ്പിൽ നിയമം വളഞ്ഞു; മുളവുകാട് പഞ്ചായത്തിൽ ഗായകൻ മണിമാളിക കെട്ടിപ്പൊക്കിയത് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി; വീടിനോട് ചേർന്നുള്ള ജങ്കാർക്കടവും കൈയടക്കി ഇരുമ്പു വേലി കൊണ്ട് കെട്ടിമറച്ചു; പൊതുവഴി അടച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ

അർജുൻ സി വനജ്

കൊച്ചി: തീരദേശ പരിപാലന നിയമം കാറ്റിൽപറത്തി പിന്നണി ഗായകൻ എംജി ശ്രീകുമാറിന്റെ മണിമാളിക. മുളവുകാട് പഞ്ചായത്തിൽ ബോൾഗാട്ടി പാലസിന് സമീപമാണ് കായലിനോട് ചേർന്ന് എംജി ശ്രീകുമാർ ബഹുനിലമാളിക നിർമ്മിച്ചിരിക്കുന്നത്. കായലിൽ നിന്ന് ഇരുപത്തിയഞ്ചും അമ്പതും മീറ്റർമാറിയുള്ള വീടുകൾക്ക് തീരദേശ പരിപാലന നിയമത്തിന്റെ പേര് പറഞ്ഞ് അനുമതി നിഷേധിച്ച പഞ്ചായത്ത് അധികൃതർ എന്നാൽ എംജി ശ്രീകുമാറിന്റെ പണം കണ്ട് കണ്ണ് മഞ്ഞളിച്ചാണ് കായലിനോട് ചേർന്നുള്ള ഭൂമിയിൽ മണിമാളിക നിർമ്മിക്കാൻ അനുമതി നൽകിയതെന്ന് സമീപവാസികളും ചൂണ്ടിക്കാട്ടുന്നു. നേരത്തെ ജങ്കാർ കടവായിരുന്ന എംജി ശ്രീകുമാറിന്റെ വീടിനോട് ചേർന്നുള്ള പത്ത് സെന്റ് ഭൂമി ഇരുമ്പ് വേലി തീർത്ത് ഇവർ കൈവശപ്പെടുത്തിയിരിക്കുകയാണ്.

രണ്ട് വർഷം മുമ്പാണ് ബോൾഗാട്ടിയിലെ വീട്ടിൽ എംജി ശ്രീകുമാറും ഭാര്യയും താമസം ആരംഭിക്കുന്നത്. എംജി ശ്രീകുമാർ ഈ സ്ഥലം വാങ്ങുമ്പോൾ 900 സ്‌ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തൃതിയുള്ള ഓടിട്ട ഒറ്റനിലവീടായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ ആ വീട് പൊളിച്ചാണ് ബഹുനില വീട് നിർമ്മിച്ചത്. വീടിനോട് ചേർന്നുള്ള മുൻ ജങ്കാർ കടവ് ഇപ്പോൾ എംജി ശ്രീകുമാർ കൈവശപ്പെടുത്തിയിരിക്കുകയാണ്.

എന്നാൽ രേഖകളിൽ പൊതുവഴിയായ ഈ സ്ഥലം (മുളവുകാട് വില്ലേജിൽ പന്ത്രണ്ടാം വാർഡിൽ 299/11) ഇതുവരെ ആർക്കും ലേലം ചെയ്തിട്ടില്ലെന്നാണ് ജൂലൈ പതിമൂന്നിന് വിവരാവകാശ നിയമ പ്രകാരം മുളവുകാട് പഞ്ചായത്ത് നൽകിയിരിക്കുന്ന മറുപടി. ശരാശരി ഒന്നരക്കോടിയിലധികം വിലവരുന്ന സ്ഥലമാണ് ഇത്. ഇരുമ്പ് മതിൽ തീർത്തിരിക്കുന്ന സ്ഥലത്തിന് സമീപം ഇപ്പോളും ബോട്ട് ജെട്ടി പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുമ്പ് പൊടുന്നനെ ഇരുമ്പ് വേലി കൊണ്ടുവന്ന് ഇവിടെ സ്ഥാപിച്ച് സ്ഥലം അവകാശപ്പെടുത്തുകയായിരുന്നു എന്ന് സമീപവാസിയും പൊതുപ്രവർത്തകയും കൂടിയായ വേലിയാത്ത് വീട്ടിൽ ഷാഷാങ്ക ചൂണ്ടിക്കാട്ടുന്നു. രാവിലെ അമ്പലത്തിൽ പോകാൻ ഇറങ്ങുമ്പോൾ കുറച്ച് തമിഴന്മാരായ പണിക്കാർ വന്ന് ആ ഭാഗത്തുനിന്നും മണ്ണ് കോരുന്നുണ്ടായിരുന്നു. ജൂൺ മാസം ആദ്യമായിരുന്നു ഇത്. അമ്പലത്തിൽ പോയി തിരിച്ച് വന്നപ്പോഴേയ്ക്കും ഇപ്പോൾ കാണുന്ന വിധത്തിൽ, ഇരുമ്പ് വേലികൾക്കൊണ്ട് ഈ സ്ഥലത്തിന്റെ രണ്ട് ഭാഗവും പൂർണ്ണമായും മറച്ചിരിക്കുന്നു. ഇതേത്തുടർന്നാണ് ഈ സ്ഥലം ആർക്കെങ്കിലും ലേലം നൽകിയിട്ടുണ്ടോ എന്നറിയാൻ വിവരാവകാശം വെച്ചത്. എന്നാൽ ലേലം ചെയ്തിട്ടില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.

ഗോശ്രീ പാലം വരുന്നത് വരുന്നത് വരെ ജങ്കാർ കടവായിരുന്നു ഈ സ്ഥലം. 1992 മുതലായിരുന്നു ഇത്. ഈ പ്രദേശത്തെ കായലുകൾ പൂർണ്ണമായും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പരിധിയിലാണ്. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച സോളാർ വഴി വിളയ്ക്കും, എംജി ശ്രീകുമാർ കൈവശപ്പെടുത്തിയ സ്ഥലത്താണിപ്പോൾ. റാം സാം സൈറ്റായ ഈ ഭൂമി നിയമപ്രകാരം അടച്ച് കെട്ടാൻ പാടുള്ളതല്ലെന്ന് പ്രകൃതി സ്നേഹികളും ചൂണ്ടിക്കാട്ടുന്നു. വില്ലേജ് ഓഫീസർമാർക്കും, പഞ്ചായത്ത് അധികൃതർക്കും മുന്നിൽ എംജി ശ്രീകുമാർ പണം ഒഴുക്കിയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് മണിമാളികെ നിർക്കുകയും ജങ്കാർ കടവ് കയ്യേറുകയും ചെയ്തിരിക്കുന്നതെന്നാണ് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP