Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടിയെ വിശ്വസിക്കരുതെന്ന് കെ കരുണാകരൻ എപ്പോഴും പറയുമായിരുന്നു; സരിതയെയും ചാണ്ടി ചതിച്ചെന്ന് പാവം പയ്യൻ ആന്റോ; സരിത ഇപ്പോൾ പറയുന്നത് സത്യമെന്ന് ശ്രീധരൻ നായർ: സോളാർ തട്ടിപ്പിലെ മറ്റ് കഥാപാത്രങ്ങൾക്ക് പറയാനുള്ളത് ഇങ്ങനെ

ഉമ്മൻ ചാണ്ടിയെ വിശ്വസിക്കരുതെന്ന് കെ കരുണാകരൻ എപ്പോഴും പറയുമായിരുന്നു; സരിതയെയും ചാണ്ടി ചതിച്ചെന്ന് പാവം പയ്യൻ ആന്റോ; സരിത ഇപ്പോൾ പറയുന്നത് സത്യമെന്ന് ശ്രീധരൻ നായർ: സോളാർ തട്ടിപ്പിലെ മറ്റ് കഥാപാത്രങ്ങൾക്ക് പറയാനുള്ളത് ഇങ്ങനെ

കെ വി നിരഞ്ജൻ

കൊച്ചി: സരിതയും ബിജുരാധാകൃഷ്ണനും മാത്രമല്ലല്ലോ സോളാർ കുംഭകോണത്തിലുള്ളത്. പണം നഷ്ടപ്പെട്ടവരും ഇടനിലക്കാരായവും ഇഷ്ടം പോലെ. സരിതയുടെ മനം മാറ്റത്തിനുശേഷവും ഇവരിൽ ഭൂരിഭാഗവും ആ നിലപാടിൻെ സ്വാഗതം ചെയ്യുകയാണ്. ഇവരൊക്കെ പറയുന്ന സാഹചര്യത്തെളിവുകൾ മുഴുവൻ ഉമ്മൻ ചാണ്ടിക്ക് എതിരാണ്. സോളാർ പദ്ധതിയുടെ 'ഫൗണ്ടറാണ്' സത്യത്തൽ ചാലക്കുടി സ്വദേശിയും കരുണാകരന്റൈ 'പാവം പയ്യനു'മായ സി എൽ ആന്റോ. തന്നെ ചതിച്ച ഉമ്മൻ ചാണ്ടി ഇപ്പോൾ സരിത എസ്. നായരെയും ചതിച്ചെന്ന് ആന്റോ മറുനാടനോട് പ്രതികരിച്ചു.

മുമ്പ് പല കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും ഉമ്മൻ ചാണ്ടിയെ വിശ്വസിക്കരുതെന്ന് കെ കരുണാകരൻ പറയുമായിരുന്നു. വലിയ കസേരയിലെ അൽപനാണ് ഉമ്മൻ ചാണ്ടിയെന്നും ആന്റോ പറഞ്ഞു. നാഷനൽ എനർജി ആൻഡ് വേസ്റ്റ് മാനേജ്‌മെന്റ് കോ-ഓപ്പറേറ്റിവ് മൾട്ടി പർപ്പസ് (കേരള) സൊസൈറ്റി ലിമിറ്റഡ് (ന്യൂസ്‌കോ) എന്ന പേരിൽ ചാലക്കുടി ആസ്ഥാനമായി മാലിന്യ സംസ്‌കരണ, സോളാർ എനർജി പദ്ധതി നടത്തിവരുകയാണ് ആന്റോ.

സോളാർ പദ്ധതി അവതരിപ്പിച്ചതാൻ സർക്കാറിന്റൈ മുതൽമുടക്ക് ആവശ്യമില്ലാത്ത 1,60,000 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്. പരിഗണിക്കുമെന്ന് എഴുതി ഒപ്പിട്ട് നൽകിയതാണ്. എന്നിട്ട് പദ്ധതി സരിതക്ക് കൈമാറി. സരിതയെ ചതിച്ച് പദ്ധതി സ്വന്തം കുടുംബത്തിലേക്കും ശിങ്കിടികളിലേക്കും എത്തിക്കാൻ ശ്രമിച്ചെന്നും ആന്റോ പറഞ്ഞു. 2012 ജൂൺ 26ന് മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് സോളാറിനും മാലിന്യ സംസ്‌കരണത്തിനും പദ്ധതി സമർപ്പിച്ചത്. പിന്നീട് വിവരമൊന്നും ഇല്ലാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ആ പദ്ധതിയിലെ ഒരു ഭാഗമെടുത്താണ് ഇപ്പോൾ ചർച്ച ചെയ്യുന്ന സോളാർ പദ്ധതിക്ക് മുഖ്യമന്ത്രി വഴിയൊരുക്കിയതായി മനസ്സിലാക്കിയത്.

താൻ ചെയർമാനായ സഹകരണ സംഘത്തിന് പദ്ധതി നടത്തിപ്പിന് അംഗീകാരം നൽകാമെന്ന് പറഞ്ഞിരുന്നു. പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ ബാബു, ആര്യാടൻ മുഹമ്മദ് എന്നിവരും ആന്റോ ആന്റണി എംപിയും ചേർന്ന് പദ്ധതി പരിശോധിച്ചു. ഒരു ലക്ഷം കോടിയുടെ മാലിന്യ സംസ്‌കരണ പദ്ധതിയുടെ നടത്തിപ്പ് ലീഗ് മന്ത്രിമാർക്ക് നൽകി. ശേഷിക്കുന്ന 60,000 കോടിയുടെ സോളാർ പദ്ധതിയാണ് മുഖ്യമന്ത്രിയും നാല് കോൺഗ്രസ് മന്ത്രിമാരും ആന്റോ ആന്റണി എംപിയും ചേർന്ന് ബിസിനസായി കൊണ്ടുപോകാൻ തീരുമാനിച്ചത്. ഇതിനായി രണ്ട് ഗ്രൂപ്പുകളെയും സജ്ജമാക്കി. ടീം സോളാർ കമ്പനിയുടെ രൂപവത്കരണം തന്റെ പദ്ധതിയിൽനിന്നാണെന്ന് വ്യക്തമാണെന്നും ആന്റോ പറഞ്ഞു.

പദ്ധതി റിപ്പോർട്ട് നേരിട്ടത്തെിക്കാൻ പറഞ്ഞതിനെ തുടർന്നാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കുഞ്ഞാലിക്കുട്ടി എന്നിവർക്കും പകർപ്പ് കൈമാറി. കൊച്ചിയിൽ നടന്ന എമർജിങ് കേരളയിൽ താനും പദ്ധതി സമർപ്പിച്ചെങ്കിലും മറുപടിയുണ്ടായില്ല. മുഖ്യമന്ത്രിക്കും കെ. ബാബുവിനും വർഷങ്ങളായി അവിഹിത ഇടപാടുകളുണ്ട്. പലതിനും തെളിവുണ്ട്. തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന നാൽപതിലധികം രേഖകൾ സോളാർ കമീഷന് താൻ സമർപ്പിച്ചിട്ടുണ്ടെന്നും ആന്റോ പറഞ്ഞു.

സരിത ഇപ്പോൾ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് സോളാർ കേസിൽ 40 ലക്ഷം രൂപ നഷ്ടപ്പെട്ട കോന്നിയിലെ ക്രഷർ ഉടമ മല്ലേലിൽ ശ്രീധരൻ നായർ 'മറുനാടൻ മലയാളിയോട്' പറഞ്ഞു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് താൻ പത്തനംതിട്ട കോടതിയിൽ ഫയൽ ചെയ്ത കേസിലും പിന്നീട് മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയിലും പറഞ്ഞകാര്യങ്ങൾ വസ്തുതകളാണ്. ഏകദേശം അതേകാര്യങ്ങൾ തന്നെയാണ് സരിതയും ഇപ്പോൾ കമീഷനു മുന്നിൽ പറഞ്ഞത്. അതാണ് സത്യത്തിൽ സംഭവിച്ചത്. മുഖ്യമന്ത്രി കമീഷനു മുന്നിൽ പറഞ്ഞകാര്യങ്ങളെ കുറിച്ച് താൻ ഇപ്പോൾ ഒന്നും പറയുന്നില്‌ളെന്നും ശ്രീധരൻ നായർ പറഞ്ഞു.

സരിതയുടെ പുതിയ മൊഴിയിൽ സത്യമേറെയാണെന്നാണ് വിവാദ വ്യവസായി എം.കെ കുരുവിളയും പറയുന്നത്. രാഷ്ട്രീയം കൊണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ സമ്പാദിച്ച വ്യക്തി ഉമ്മൻ ചാണ്ടിയാണ്. സൗരോർജ പദ്ധതിക്ക് മുഖ്യമന്ത്രി ആയിരംകോടി കമ്മിഷൻ ആവശ്യപ്പെട്ടെന്ന് കുരുവിള സോളാർ കമീഷനിൽ മൊഴി നൽകിയിരുന്നു. അതിൽ താൻ ഉറച്ചു നിൽക്കയാണെന്ന് കുരുവിള ഇപ്പോഴും പറയുന്നു.സോളാർ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയും അദ്ദഹത്തേിന്റെ കുടുംബാംഗങ്ങളും അടുത്തബന്ധുക്കളുമാണെന്ന് ,ഒരുകാലത്ത് ഉമ്മൻ ചാണ്ടിയുടെ അടുത്ത സുഹൃത്തകൂടിയായ ബംഗളൂരുവിലെ വ്യവസായി കോട്ടയം ഉഴവൂർ സ്വദശിയുമായ എം.കെ. കുരുവിള പറഞ്ഞു.അമേരിക്കയിൽ സ്വന്തമായി സ്ഥാപനവും മുന്നൂറ് ഏക്കർ തേക്കിൻ തോട്ടവുമടക്കം കോടികളുടെ സ്വത്ത് ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമുണ്ടെന്നും അദ്ദഹേം ആരോപിച്ചിരുന്നു.

യു.എസിലെ ഫിലാഡെൽഫിയയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തമായുള്ള 'സ്റ്റാർ ഫ്‌ളേക്' എന്ന പേരിലുള്ള ഈ സ്ഥാപനത്തിന്റെ അമേരിക്കയിലെ നടത്തിപ്പുകാരൻ ഉമ്മൻ ചാണ്ടിയുടെ അടുത്തബന്ധു സാജൻ വർഗീസ് ആണ്. ഇവർ തേക്ക് കയറ്റുമതി ചെയ്യുണ്ട്. സ്റ്റാർ ഫ്‌ളേകുമായി താൻ ചില ബിസിനസ് ഇടപാടുകൾക്കായി വിളികൾ നടത്തിയിരുന്നു.അങ്ങനെയാണ് തനിക്ക് ഇക്കാര്യം മനസ്സിലായത്.തമിഴ്‌നാട് വൈദ്യുതി ബോർഡിനായി ഒരു പദ്ധതി 1000 കോടി രൂപക്ക് നടപ്പാക്കാൻ താൻ കരാർ ഒപ്പിട്ടിരുന്നു. ഇതിനുള്ള ഉപകരണങ്ങൾ ഉണ്ടാക്കുന്ന കമ്പനി സ്റ്റാർ ഫ്‌ളേക് ആയതിനാലാണ് അവരുമായി ബന്ധപ്പെട്ടത്. പിന്നീട്, ഈ ഫോൺ സംഭാഷണങ്ങളും രേഖകളും പൊലീസ് നശിപ്പിച്ചതായും കുരുവിള ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP