Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടിലെ സ്റ്റേഷനിൽ ഒരു വധശ്രമക്കേസും രണ്ട് അടിപിടിയും; മാവേലിക്കര കുറത്തികാട് സ്റ്റേഷനിലും ഒരു കേസ്; ആലപ്പുഴ പൊലീസിന്റെ എ കാറ്റഗറിയിൽ പെട്ട ഗുണ്ട; കായംകളത്തും പരിസരങ്ങളിലും നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും സ്വാധീനത്തിന്റെ ബലത്തിൽ രക്ഷപ്പെട്ട് വിലസുന്ന വിരുതൻ; റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കായംകുളം അപ്പുണ്ണി ഉന്നത രാഷ്ട്രീയ ബന്ധമുള്ള കുപ്രസിദ്ധ ക്വട്ടേഷൻ തലവൻ; രക്ഷിക്കാൻ ഇപ്പോഴും കളത്തിലിറങ്ങി സിപിഎം അഭിഭാഷകനും ഡിവൈഎഫ്‌ഐ നേതാവായ വ്യാപാരിയും

നാട്ടിലെ സ്റ്റേഷനിൽ ഒരു വധശ്രമക്കേസും രണ്ട് അടിപിടിയും; മാവേലിക്കര കുറത്തികാട് സ്റ്റേഷനിലും ഒരു കേസ്; ആലപ്പുഴ പൊലീസിന്റെ എ കാറ്റഗറിയിൽ പെട്ട ഗുണ്ട; കായംകളത്തും പരിസരങ്ങളിലും നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും സ്വാധീനത്തിന്റെ ബലത്തിൽ രക്ഷപ്പെട്ട് വിലസുന്ന വിരുതൻ; റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കായംകുളം അപ്പുണ്ണി ഉന്നത രാഷ്ട്രീയ ബന്ധമുള്ള കുപ്രസിദ്ധ ക്വട്ടേഷൻ തലവൻ; രക്ഷിക്കാൻ ഇപ്പോഴും കളത്തിലിറങ്ങി സിപിഎം അഭിഭാഷകനും ഡിവൈഎഫ്‌ഐ നേതാവായ വ്യാപാരിയും

ആർ.പീയൂഷ്

കായംകുളം: റേഡിയോ ജോക്കിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അപ്പുണ്ണി നാട്ടിലും സമീപപ്രദേശങ്ങളിലും ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തുന്ന കുപ്രസിദ്ധ ഗുണ്ടയെന്ന് വ്യക്തമാക്കി പൊലീസ്. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് പല കേസുകളിലും ഊരിപ്പോകാറുണ്ടെന്ന വിവരവും മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

കായംകുളം സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലെയും രണ്ട് അടിപിടിക്കേസിലേയും പ്രതിയാണ് ഇയാൾ. പ്രതിയായ കായംകുളം അപ്പുണ്ണിക്കെതിരെ മാവേലിക്കര കുറത്തിയാട് പൊലീസ് സ്റ്റേഷനിലും അടിപിടി നടത്തിയതിന് കേസുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പൊലീസിൽ കേസില്ല. പല കേസുകളിലും സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്.

2013 ന് ശേഷം ഇയാൾക്കെതിരെ യാതൊരു കേസും നിവിലില്ല എന്ന് കായംകുളം എസ്‌ഐ രാജൻ ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. ഇയാൾക്ക് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാൽ പല കേസുകളും പുറം ലോകം അറിയാറില്ല. എല്ലാം മുകളിൽ നിന്നേ ഒതുക്കി തീർക്കും. കൂടാതെ പകരം ആളെ വിട്ടുകൊടുക്കുകയാണ് പതിവ്. എല്ലാ കൊട്ടേഷനുകളിലും അപ്പുണ്ണി നേരിട്ടാണ് ഇടപെടുന്നത്. എന്നാൽ ഒരു കേസു പോലുമില്ലാ എന്നത് ഇയാൾക്ക് എത്രത്തോളം പിടിപാടുണ്ട് എന്ന് വ്യക്തമാക്കുന്നതായി പൊലീസിലെ ചിലരും നാട്ടുകാരും തന്നെ പറയുന്നു.

ഏതാനം ദിവസങ്ങൾക്ക് മുൻപ് പിടിയിലായ രാജേഷ് വധക്കേസിലെ മുഖ്യപ്രതി ഓച്ചിറ സ്വദേശി അലിഭായി എന്ന സാലിഹുമായി ഇയാൾക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇതാണ് അലിഭായി ഇയാളെ കൊലപാതകത്തിൽ ഒപ്പം കൂട്ടാൻ ഇടയായത്. അതേ സമയം അലിഭായിക്ക് ഒരാളെ വെട്ടാനുള്ള ചങ്കൂറ്റം ഇല്ലാത്തതിനാലായിരുന്നു. ഇതോടെയാണ് അപ്പുണ്ണിയെ ഒപ്പം കൂട്ടിയതെന്നാണ് രഹസ്യ വിവരം. ഇക്കാര്യം പൊലീസ് ചോദ്യം ചെയ്യലിൽ പുറത്ത് വരുമെന്നാണ് കരുതുന്നത്. ഓച്ചിറയിലും കായംകുളത്തുമുള്ള കഞ്ചാവ് മാഫിയയുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്. കായംകുളത്തെ അറിയപ്പെടുന്ന ക്വട്ടേഷൻ താരവുമായിരുന്നു.

ആലപ്പുഴ ജില്ലാ പൊലീസിന്റെ 'എ' ലിസ്റ്റ് കാറ്റഗറിയിയിലുള്ള ഗുണ്ടയാണ് അപ്പുണ്ണി. നേരത്തേ ആലപ്പുഴ പൊലീസിന്റെ നല്ലനടപ്പ് ശിക്ഷയ്ക്കു വിധേയനായിട്ടുള്ള ഇയാൾ അപകടകാരിയായ ക്രിമിനലാണെന്നു പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. അലിഭായിക്ക് ചിക്കൻ പോക്സാണ് എന്ന വാർത്ത ആദ്യം പുറത്ത് വിട്ടത് മറുനാടൻ മലയാളിയാണ്. അതിന് തൊട്ടു പിന്നാലെയാണ് അപ്പുണ്ണി ചിക്കൻ പോക്സ് പിടിപെട്ട് ചികിത്സയ്ക്കായി പുറത്തിറങ്ങിയത്. ഇതോടെയാണ് ഇയാൾ പൊലീസ് വലയിലാകുന്നത്. ചെന്നൈയിലടക്കം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ആലപ്പുഴ ഭാഗത്തുള്ള സുഹൃത്തായ സ്ത്രീയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്.

ഇതിനിടെ ചിക്കൻ പോക്സ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടാനെത്തിയപ്പോഴാണ് പൊലീസിന്റെ വലയിലാകുന്നതെന്നാണ് സൂചന. മുൻപ് നിരവധി കേസുകളിൽ പ്രതിയായ അപ്പുണ്ണി രാജേഷിന്റെ കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങൾ ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെയെല്ലാം പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തപ്പോഴും അപ്പുണ്ണി ഒളിവിൽ തുടരുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ അപ്പുണ്ണി കൊലപാതകത്തിന്റെ പ്രധാന ഗൂഢാലോചനക്കാരനാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഖത്തറിൽ നിന്നും നാട്ടിലെത്തിയ കേസിലെ മറ്റൊരു പ്രതിയായ അലിഭായിക്ക് രക്ഷപെടാനുള്ള സൗകര്യം ഒരുക്കിയതും രാജേഷിന്റെ വിവരങ്ങൾ നൽകിയതും അപ്പുണ്ണിയാണ്.

കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉൾപ്പെടുത്തി വാട്‌സ്് ആപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. കൊലയാളികൾ സഞ്ചരിച്ച വാഹനം സംഘടിപ്പിച്ചതും സംഘത്തിനു താമസ സൗകര്യം കണ്ടെത്തിയതും അപ്പുണ്ണിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസിലെ പ്രതികളിൽ മിക്കവരും കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു. അതേ സമയം പ്രതികളെ രക്ഷിക്കാൻ ഓച്ചിറയിലെ സിപിഎം അഭിഭാഷകന്റെയും ഡിവൈഎഫ്ഐ നേതാവായ വ്യാപാരിയുടെയും നേതൃത്വത്തിൽ ഗൂഢാലോചനകൾ നടക്കുന്നതായ വിവരവും പുറത്തുവന്നു. പണവുമായി പലവട്ടം അന്വേഷണോദ്യോഗസ്ഥരെ കണ്ടുവെന്നും അവർ വഴങ്ങിയില്ലെന്നുമാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP