Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സരിത ചിരിച്ചു.. കൂടെ മജിസ്‌ട്രേറ്റും', ഒരു വാർത്ത വന്ന വഴി; ബിജുവും ശാലു മേനോനും എല്ലാ തെറ്റും തന്റെ തലയിൽ ഇട്ട് രക്ഷപെടാൻ ശ്രമിച്ചു; പുതുപ്പള്ളിയിൽ പോയി ഭക്ഷണം കഴിച്ചത് എന്തിന്? സരിതയുടെ വിശദീകരണം കേൾക്കാം

'സരിത ചിരിച്ചു.. കൂടെ മജിസ്‌ട്രേറ്റും', ഒരു വാർത്ത വന്ന വഴി; ബിജുവും ശാലു മേനോനും എല്ലാ തെറ്റും തന്റെ തലയിൽ ഇട്ട് രക്ഷപെടാൻ ശ്രമിച്ചു; പുതുപ്പള്ളിയിൽ പോയി ഭക്ഷണം കഴിച്ചത് എന്തിന്? സരിതയുടെ വിശദീകരണം കേൾക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസ് മാസങ്ങളോളം ചർച്ച ചെയ്ത രാഷ്ടീയ വിഷയമായി മാറിയത് മാദ്ധ്യമങ്ങളുടെ ഇടപെടലോടെ ആണെന്ന കാര്യം ഒരു വസ്തുതയാണ്. ഒരു വനിത പ്രതിസ്ഥാനത്തു വന്ന കേസ് എന്ന നിലയിലാണ് മാദ്ധ്യമങ്ങൾ സോളാർ കേസിൽ കൂടുതൽ താൽപ്പര്യം കാണിച്ചതെന്ന കാര്യം പൊതുസമൂഹത്തിനെന്ന പോലെ സരിതയ്ക്കും ബോധ്യമുണ്ട്. മാദ്ധ്യമപ്രവർത്തകരുമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയെങ്കിലും അതുകൊണ്ട് തനിക്ക് ദ്രോഹമല്ലാതെ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സരിത മാദ്ധ്യമപ്രവർത്തക സുനിത ദേവദാസുമായുള്ള സംഭാഷണത്തിനിടെ പറയുന്നത്. ഇതിന് ഉദാഹരണമായി അവർ പറയുന്നത് കൈരളി ടിവി എം ഡി ജോൺ ബ്രിട്ടാസുമായുള്ള ബന്ധത്തെ കുറിച്ചാണ്. 

സോളാർ കേസ് ഇത്രമാത്രം ചർച്ച ചെയ്യാനുള്ള തട്ടിപ്പു കേസാണോ എന്നാണ് സരിതയുടെ ചോദ്യം. കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞതു പോലെ സംസ്ഥാന ഖജനാവിന് യാതൊരു നഷ്ടമുണ്ടാക്കാത്ത ഇടപാടാണ് സോളാറെന്നും അവർ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ വിവാദങ്ങളാണ് പദ്ധതികൾക്ക് തടസം. ആറന്മുള, കണ്ണൂർ വിമാനത്താവളങ്ങൾ തുടങ്ങിയവയെ കുറിച്ച് പരാമർശിക്കുന്ന സരിത നായർ സീപ്ലെയ്ൻ പദ്ധതിയുടെ പേരിൽ സംസ്ഥാന ഖജനാവിൽ നിന്നും കോടികൾ മുടങ്ങിയ കാര്യവും സംഭാഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതികളൊക്കെ ഖജനാവിന് നഷ്ടമുണ്ടാക്കിയ പദ്ധതികളാണെന്ന കാര്യമാണ് സരിത പറയുന്നത്. സോളാറിന് വേണ്ടി പണം അങ്ങോട്ടു വാങ്ങിയതല്ലാതെ, ഒരു രൂപ പോലും സംസ്ഥാന സർക്കാർ മുടക്കിയിട്ടില്ല. കേന്ദ്രസർക്കാറാണ് പണം മുടക്കിയത്. സബ്‌സിഡി എല്ലാവർക്കും കൊടുക്കുന്നതാണെന്നും അവർ വ്യക്തമാക്കുന്നു.

മാദ്ധ്യമപ്രവർത്തകർ തന്റെ സാരികളെ കുറിച്ചായിരുന്നു സംസാരിക്കുന്നത്. നാട്ടുകാർപോലും പൊതുവേ സ്ഥലങ്ങളിൽ വച്ച് ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു. പൊലീസുകാർ മാന്യന്മാരാണ്. എന്നാൽ താൻ കാരണം ഇവരെല്ലാം അപവാദം കേൾക്കേണ്ടി വന്നെന്നും സരിത പറയുന്നു. വനിതാ പൊലീസിനൊപ്പമാണ് പോയതെന്നതിനാൽ സുരക്ഷിതയായിരുന്നുവെന്നും സുനിതയോടെ സംഭാഷണത്തിനിടെ സരിത പറയുന്നു.

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് ഏഷ്യാനെറ്റിൽ ആയിരുന്ന വേളയിൽ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം സോളാറുമായി ബന്ധപ്പെട്ട നമ്മൾ തമ്മിലിൽ ഒരു ചർച്ച സംഘടിപ്പിക്കുന്നത് വേണ്ടിയായിരുന്നു വിളിച്ചത്. അന്ന് വിളിച്ചത് ഞാൻ യുഡിഎഫുകാരി ആയതു കൊണ്ടാണ്. അന്ന് കുറേ വിവരങ്ങൾ അവർക്ക് കൊടുക്കുകയും ചെയ്തു. ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണിച്ചെങ്കിലും താൻ ഒഴിവാകുകയായിരുന്നു എന്നും സരിത പറയുന്നു. പിന്നീട് ഈ പ്രോഗ്രാം നടക്കുകയും ചെയ്തു. ഇതിന് ശേഷമാണ്് അദ്ദേഹം കൈരളി ചാനലിലേക്ക് പോയത്. ഫോണിൽ വിളിച്ചപ്പോഴാണ് ചാനൽ മാറിയ കാര്യം ബ്രിട്ടാസ് തന്നോട് പറഞ്ഞത്- സരിത പറഞ്ഞു.

എന്നാൽ വാർത്തയുടെ ആവശ്യത്തിനായി സരിതയെ വിളിച്ചെന്ന പേരിൽ ബ്രിട്ടാസ് പഴികേൾക്കേണ്ടി വന്നിരുന്നു. വാർത്ത അറിയാൻ വേണ്ടി തന്നെ വിളിക്കുന്നവരെ പോലും അപകീർത്തിപ്പെടുത്തുകയായിരുന്നു ചില മാദ്ധ്യമങ്ങളെന്ന പരാതിയും സരിത സംഭാഷണ മധ്യേ ഉന്നയിച്ചു. ചില മാദ്ധ്യമപ്രവർത്തകരുടെ വാർത്താ ശൈലിയെയും സരിത സംഭാഷണത്തിനിടെ കളിയാക്കുന്നുണ്ട്. 'സരിത ചിരിച്ചു.. കൂടെ മജിസ്‌ട്രേറ്റും' എന്ന തലക്കെട്ട് വന്നതിനെ കുറിച്ചും സരിത സുനിതയോടെ പറയുന്നുണ്ട്.

ടീം സോളാറിനെതിരെ ആരോപണം ഉയർന്ന വേളയിൽ ബിജു രാധാകൃഷ്ണനും ശാലു മേനോനും എല്ലാ തെറ്റും തന്റെ തലയിൽ ഇട്ട് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്നും സരിത സംഭാഷണത്തിൽ വ്യക്തമാക്കുന്നു. പുതുപ്പള്ളി വഴിയാത്ര ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ചും മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്തതിനെ കുറിച്ചും സുനിതയോട് സരിത പറയുന്നുണ്ട്. തിരുവല്ലയിലേക്ക് യാത്ര ചെയ്യുന്ന വേളയിലാണ് പുതുപ്പള്ളിയിൽ ഇറങ്ങി ചായ കുടിച്ചത്. ഇത് മാദ്ധ്യമങ്ങളിൽ വന്നപ്പോൽ വലിയ കാര്യമായി മാറിയെന്നും സരിത സുനിത ദേവദാസിനോട് പറയുന്നത് വ്യക്തമാണ്.

Stories you may Like

More News in this category+

MNM Recommends +

Go to TOP