Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാണ്ടി ഉമ്മനൊപ്പം ദുബായിലോ അമേരിക്കയിലോ പോയിട്ടില്ല; വേണുഗോപാലിന്റെ ഭാര്യ പിണങ്ങിപ്പോയത് ഞാൻ കാരണല്ല; ഗണേശ് ആരിൽ നിന്നും ഒന്നും പിടിച്ചു വാങ്ങാറുമില്ല; ഷിബു എന്റെ അടുത്ത് വന്നിട്ടുമില്ല; മന്ത്രി ജയലക്ഷ്മിയോട് സഹതാപമെന്നും സരിതാ എസ് നായർ

ചാണ്ടി ഉമ്മനൊപ്പം ദുബായിലോ അമേരിക്കയിലോ പോയിട്ടില്ല; വേണുഗോപാലിന്റെ ഭാര്യ പിണങ്ങിപ്പോയത് ഞാൻ കാരണല്ല; ഗണേശ് ആരിൽ നിന്നും ഒന്നും പിടിച്ചു വാങ്ങാറുമില്ല; ഷിബു എന്റെ അടുത്ത് വന്നിട്ടുമില്ല; മന്ത്രി ജയലക്ഷ്മിയോട് സഹതാപമെന്നും സരിതാ എസ് നായർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാണ്ടി ഉമ്മനെ പരിചയമുണ്ടോ എന്ന് ചോദ്യവുമായാണ് സുനിത ദേവദാസ് സംഭാഷണത്തിലെ ഈ ഭാഗത്തിന് തുടക്കമിടുന്നത്. എന്നാൽ ഇല്ലെന്നാരുന്നു മറുപടി. ഒരിക്കൽ കണ്ടിട്ടുണ്ട്. എന്നിട്ടും എന്തെല്ലാം കഥകളാണ് പറഞ്ഞ് പരത്തിയതെന്നാണ് സരതി എസ് നായർ ചോദിക്കുന്നത്. ദുബായിലും അമേരിക്കിയിലുമൊക്കം പോയെന്നാണ് പറയുന്നത്. എന്തൊക്കെയാണ് എഴുതുന്നതെന്നും സരിത ചോദിക്കുന്നു. ഇല്ലാത്ത കഥ പറയില്ല. ഉള്ളതു ഉള്ളതു പോലെ പറയും. രണ്ട് പാർട്ടിക്കാരും പീഡിപ്പിച്ചവരിൽ ഉണ്ടെന്നും പറയുന്നു. 

ഇനി പറയുന്ന കാര്യങ്ങൾ സുനിയ എഴുതരുതെന്ന് പറഞ്ഞാണ് സരിത വിശദീകരിക്കുന്നത്. പേപ്പറിൽ വരരുതെന്ന് കൃത്യമായി പറയുന്നു. അധികാരത്തിന് വേണ്ടി മാത്രമെന്ന് പറയാനാകില്ല. അവർക്കൊരു പവർ ഉണ്ട്. ഒരു വിഷയം കിട്ടിയാൽ ട്വസ്റ്റ് ചെയ്യും. വെള്ള ഉടപ്പിട്ടാൽ വേറെ ആളാകും. വെള്ള സാരി ഉടുത്താലും അത് തന്നെ കഴിയും. മികവുള്ള ഒരു വനിതാ നേതാവുമില്ല. സ്വന്തമായി സംസാരിക്കാൻ കഴിയുന്ന ആരുമില്ല. ആരോടെങ്കിലും ചോദിച്ചിട്ടാണ് എല്ലാത്തിനും പ്രതികരിക്കുന്നത്. മന്ത്രി ജയലക്ഷ്മി അവരുടെ പൊസിഷൻ വേസ്റ്റാക്കി. അവരെ നേരെയാക്കാൻ ശ്രമിച്ചതാണ്. അവരോട് സഹതാപം ഉണ്ടായിരുന്നു. അവരുടെ സാരി ഉൾപ്പെടെയുള്ളവ ഞാൻ ഇടപെട്ട് മാറ്റി. എന്തു കാര്യവും പത്ത് പേരോട് ചോദിച്ചു കൊണ്ട് ചെയ്യാൻ കഴിയില്ല. ബിന്ദു കൃഷ്ണയേയും കുറിച്ചു പറയുന്നു. എന്നാൽ പികെ ശ്രീമതിയുടെ കഴിവിനെ ശ്രീമതി പുകഴ്‌ത്തുന്നുണ്ട്. ബിന്ദു കൃഷ്ണയ്ക്ക് സംസാരിക്കാൻ കഴിവുണ്ട്. എന്നാൽ സ്ഥാനം നൽകില്ലെന്നും വിശദീകരിക്കുന്നു. ബിന്ദു കൃഷ്ണയുടെ കൂടെ നിൽക്കുന്നവർ ശരിയല്ലെന്നും സരിത പറയുന്നു. സ്ത്രീകൾക്കായി ആരും സംസാരിക്കുന്നില്ലെന്നും പറയുന്നു.

പീഡപ്പിക്കുന്നതിന് മുമ്പ് ഭാര്യയും കുട്ടികളും ഉണ്ടാകണമെന്ന് ആലോചിക്കണമെന്ന് അബ്ദുള്ളക്കുട്ടിയെ സൂചിപ്പിച്ച് ഇവിടേയും സരിത പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടത് ചെയ്യും. കെസി വേണുഗോപാലിന്റെ ഭാര്യ പിണങ്ങിപ്പോയി. അതിന് പിന്നിൽ ഞാനല്ല. എന്നിട്ടും ഞാനാണെന്ന് പറഞ്ഞു. വേറെ ആരോ ആണ് പ്രശ്‌നം. എന്നാൽ അതിനെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. അടൂർ പ്രകാശിന് തന്നെ കുറിച്ച് പേടിയുണ്ടോ എന്ന് സരിത ചോദിക്കുന്നു. അടൂർ പ്രകാശിനേയും കെസിയേയും അനിൽ കുമാറിനേയും മന്ത്രിയാക്കിയതിന് പിന്നിൽ ലോബിയാണ്. മന്ത്രിമാർക്കിടയിൽ ലോബി ഉണ്ട്. മുന്നിലെത്തുന്ന പെൺകുട്ടിയെ ട്രാപ്പ് ചെയ്ത് മന്ത്രിമാർക്ക് മാറി മാറി നൽകുന്നു. ഉദാഹരണ സഹിതം സരിത അത് വിശദീകരിക്കുന്നുമുണ്ട്. പെൺകുട്ടികളുടെ നമ്പറുകൾ മന്ത്രിമാർ കൈമാറ്റം ചെയ്യുന്നതും പീഡിപ്പിക്കപ്പിക്കുന്നതും വ്യക്തമായി പറയുന്നുണ്ട്. ഒഴിവാകാൻ നോക്കിയാലും സമ്മതിക്കില്ലെന്നും വിശദീകരിക്കുന്നു. അങ്ങനെ ഒരു ചെയിൻ ഉണ്ട്. അത് കട്ട് ചെയ്യണമെന്നാണ് എന്റെ ആവശ്യം.

ഈ കാര്യങ്ങളൊക്കെ പുറത്ത് പറയാത്തത് എന്തുകൊണ്ടെന്ന് സുനിത ചോദിക്കുന്നുണ്ട്. അത് പുറത്ത് പറയണമെന്ന് സ്ത്രീയെന്ന നിലയിൽ സുനിത ഉപദേശിക്കുന്നു. ആരിൽ നിന്നും ഒരു കാര്യവും സാധിച്ചില്ലെന്നും ആവർത്തിക്കുന്നുണ്ട്. താൻ എന്തൊക്കെ ചെയ്താലും ബിജു രാധാകൃഷ്ണന് ഒരു പ്രശ്‌നവുമില്ലായിരുന്നു. മാനുഷിക പരിഗണനയൊന്നും തന്നില്ല. ക്രൈമിൽ വാർത്ത വന്നപ്പോൾ തന്നെ വീട്ടുകാരുടെ മുന്നിൽ ഒറ്റപ്പെട്ടു. മുൻ ഭർത്താവിൽ നിന്ന് രക്ഷ നേടിയതുമായി ബന്ധപ്പെട്ടാണ് ബിജു രാധാകൃഷ്ണന്റെ കമ്പനിയിൽ ജോലി ചെയ്തത്. അഞ്ച് ലക്ഷം രൂപയുടെ ബാധ്യത തീർക്കാനാണ് ഞാൻ അന്ന് ശ്രമിച്ചത്. ബിജു രാധാകൃഷ്ണന്റെ അറിവോടെയായിരിക്കാം എന്നെ പലരും ട്രാപ്പ് ചെയ്തതെന്ന് സരിത പറയുന്നുണ്ട്. വീണ്ടും മന്ത്രിമാരുടെ പീഡനത്തിലേക്ക് സംസാരമെത്തുന്നു. അപ്പോഴും ഗണേശ് ട്രാപ്പ് ചെയതില്ലെന്ന് ആവർത്തിക്കുന്നുണ്ട്. ആരിൽ നിന്ന് ഗണേശ് ഒന്നും പിടിച്ചു വാങ്ങിയിട്ടില്ല. കൂടെ പോകുന്ന പെൺകുട്ടികൾക്ക് പോലും ഗണേശിനെ കുറിച്ച് പരാതിയില്ലെന്നാണ് വിശദകീരിക്കുന്നത്.

മന്ത്രി ഷിബു ബേബി ജോൺ തന്നെ ഒന്നും ചെയ്തിട്ടില്ലെന്നും പറയുന്നു. ഗണേശിന്റെ സുഹൃത്തായതിനാലാണ് അതെന്നും വിശദീകരിക്കുന്നു. എന്നാൽ കൂടതൽ മന്ത്രിമാർ പീഡിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. അബ്ദുള്ളകുട്ടിക്ക് എതിരെ കേസിന് പോയില്ലെങ്കിൽ അവരും പൈസ തരുമായിരുന്നു. എന്നാൽ എനിക്ക് പിശാചുക്കളുടെ പൈസ വേണ്ട. എന്റെ രക്തം ഊറ്റിക്കുടിച്ച രാക്ഷസന്മാരുടെ പണം എനിക്ക് വേണ്ടെന്നാണ് പറയുന്നത്. മുൻ ഭർത്താവ് പൈസ തന്ന് ഒഴിവാക്കമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല. അന്ന് ഒന്നര ലക്ഷം രൂപ ഏറെ വിലപ്പെട്ടതായിരുന്നുവെന്നും കാര്യകാരണ സഹിതം പറയുന്നു.

സരിതാ നായർ-സുനിതാ ദേവദാസ് സംഭാഷണത്തിന്റെ ആറാം ഭാഗം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stories you may Like

More News in this category+

MNM Recommends +

Go to TOP