Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പടം വരച്ചു; ഇങ്ങനെ തോണ്ടുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല; രാത്രിയിൽ 65 തവണ വിളിച്ചിട്ടുണ്ട്; ഒരിക്കൽ രക്ഷപ്പെട്ടത് റാണി ജോർജുള്ളതിനാൽ;അടൂർ പ്രകാശിനെ കുറിച്ചോർത്താൽ ചിരിവരും; സരിതയുടെ സംഭാഷണത്തിന്റെ അവസാന ഭാഗം

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പടം വരച്ചു; ഇങ്ങനെ തോണ്ടുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല; രാത്രിയിൽ 65 തവണ വിളിച്ചിട്ടുണ്ട്; ഒരിക്കൽ രക്ഷപ്പെട്ടത് റാണി ജോർജുള്ളതിനാൽ;അടൂർ പ്രകാശിനെ കുറിച്ചോർത്താൽ ചിരിവരും; സരിതയുടെ സംഭാഷണത്തിന്റെ അവസാന ഭാഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുനിതാ ദേവദാസുമായുള്ള സംഭാഷണത്തിൽ റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ ശല്യപ്പെടുത്തലുകളും സരിതാ നായർ വിശദീകരിക്കുന്നുണ്ട്. അടുർ പ്രകാശുമായുള്ള ആദ്യ ഫോൺ സംഭാണം മുതലുള്ള കാര്യങ്ങൾ വെളിപ്പെടുത്തുന്നു. റവന്യൂ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതും കയർ വകുപ്പ് സെക്രട്ടറിയായ റാണി ജോർജിന്റെ സാന്നിധ്യംക്കൊണ്ട് രക്ഷപ്പെട്ടതെല്ലാം വിശദമായി പറയുന്നു. അടൂർ പ്രകാശെന്ന് കേട്ടാലെ ചരിച്ച് ചിരിച്ച് മരിക്കുന്ന അവസ്ഥയാണുള്ളതെന്നും സരിതാ നായർ വിശദീകരിക്കുന്നുണ്ട്.

സരിതയെ വിളിക്കാൻ മാത്രം അടൂർ പ്രകാശ് പ്രത്യേക മൊബൈൽ കണക്ഷൻ എടുത്തിട്ടുണ്ടോ എന്ന സുനിതാ ദേവദാസിന്റെ ചോദ്യത്തോടെയാണ് റവന്യൂമന്ത്രിയിലേക്ക് കാര്യങ്ങളെത്തുന്നത്. അടുർ പ്രകാശിന്റെ ആദ്യ കോൾ മുതലുള്ള കാര്യങ്ങൾ പറയുന്നു. ഒരു ലേഡി കസ്റ്റമറുമായുള്ള തർക്കം തീർക്കാനായിരുന്നു ആദ്യ വിളി. ആ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും നേരിട്ട് കാണണമെന്ന് പറഞ്ഞു. അങ്ങനെ ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തി. എറണാകുളത്തേക്ക് മീറ്റിങ്ങിന് പോകുന്നതിനിടെയായിരുന്നു അത്. തിരിക്ക് കാരണം മന്ത്രിയുടെ മുറിയിൽ പോലും കയറാതെ കാര്യങ്ങൾ പറഞ്ഞു. എല്ലാം ശരിയാക്കാമെന്ന് മറുപടിയും നൽകി. ആ കസ്റ്റമറോടും മന്ത്രി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാൻ സമയം വാങ്ങി നൽകി. എന്നാൽ അതിന് ശേഷം നിരന്തര ശല്യമാണെന്നാണ് വിശദീകരിക്കുന്നത്. മന്ത്രിയുടെ ഫോൺനമ്പർ എടുക്കാതെ ആയപ്പോൾ മറ്റൊരു നമ്പറിൽ നിന്നും വിളി വന്നു.

എന്റെ സാരി ഉടുക്കലിനെ പറ്റി പോലും പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഫോൺ എടുക്കാത്തത് എന്ന് കരുതി അടൂർ പ്രകാശ് സോറിയും പറഞ്ഞു. അതിന് ശേഷം പടം വരയ്ക്കുമോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ ഒരണ്ണം ഞാൻ വരച്ചു വച്ചിട്ടുണ്ടെന്ന് പറഞ്ഞു. ആദ്യ മിനിറ്റുകൾ മാത്രം നീണ്ട കൂടിക്കാഴ്ചയുടെ പടം. പിന്നെ മറ്റൊരു ഫോണിൽ നിന്ന് സ്ഥിരം കോളുകൾ വരുന്നതും വിശദീകരിക്കുന്നു. അടൂർ പ്രകാശിന്റെ സ്ഥിരം നമ്പർ എടുക്കാതെ ആയതോടെയാണ് ഫാൻസി നമ്പറിൽ നിന്ന് കോളുകൾ വന്നു തുടങ്ങിയത്. സോളാറിനെ കുറിച്ച് സംസാരിക്കാനെന്ന മുഖവരയോടെയാണ് അടൂർ പ്രകാശ് സംസാരം തുടങ്ങുന്നതെന്നും പറയുന്നു. ഇത്തരം കോളുകൾ വളരെ വേഗത്തിൽ കട്ട് ചെയ്യാറുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും സമ്മതിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം സ്റ്റേഡിയത്തിന്റെ കാര്യം പറഞ്ഞു വിളിച്ചു.

അതിന്റെ അടുത്ത ദിവസം പ്രമാടം സ്റ്റേഡിയത്തിലെ കാര്യത്തിനായി പത്തനംതിട്ട എഡിഎം വിളിച്ചു. കളക്ടറേറ്റിലെ ഫോണിൽ നിന്നായിരുന്നു വിളി വന്നത്. പറഞ്ഞ സമയം പ്രമാടത്ത് ഞാൻ എത്തി. അപ്പോൾ എഡിഎം ഇല്ലായിരുന്നു. പരിശോധനകൾ പൂർത്തിയാക്കി വേഗത്തിൽ മടങ്ങാനായിരുന്നു ആലോചന. എഡിഎമ്മിനെ ഒഴിവാക്കാനായിരുന്നു അത്. പക്ഷേ അഞ്ചേ മുക്കാലോടെ എഡിഎം എത്തി. അയാളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനിടെ പൊലീസിന്റെ പൈലറ്റോടെ സ്‌റ്റേറ്റ് കാറെത്തി. സ്‌റ്റേഡിയം ആയതിനാൽ ഗണേശന് ആയിരിക്കുമെന്ന് കരുതി. പക്ഷേ വന്നത് അടൂർ പ്രകാശായിരുന്നു. മന്ത്രിയോട് നമസ്‌തെ പറഞ്ഞ് പോകാനൊരുങ്ങിയപ്പോൾ അങ്ങനെ അങ്ങ് പോയാൽ എങ്ങനെ എന്ന് ചോദിച്ചു. എവിടെ പോകുന്നു.. വന്നേ വന്നേ എന്ന് പറഞ്ഞ് വിളിച്ചു. ഞാൻ വിളിച്ചാൽ താൻ വരില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് ഉദ്യോഗസ്ഥരെ കൊണ്ട് വിളിപ്പിച്ചതെന്ന് പറഞ്ഞു. ചർച്ചയ്ക്കിടയിൽ തോണ്ടലും നടന്നു. എന്റേ ഈശ്വരാ ഇങ്ങനെ തോണ്ടുമോ എന്നും സരിത ആശ്ചര്യത്തോടെ പറയുന്നു.

അന്ന് രാത്രി ഫോണിൽ മുഴുവൻ അടുർ പ്രകാശിന്റെ വിളിയായിരുന്നു. ഫോൺ എടുത്തില്ലെങ്കിൽ രാത്രി രണ്ട് മണി വരേയും വിളിക്കും. അറുപത്തിയഞ്ച് കോൾ വിളച്ചതും ഇവിടെയാണ് പറയുന്നത്. അന്ന് രണ്ട് മണിക്ക് ഫോൺ വിളച്ചപ്പോൾ എടുത്തപ്പോൾ അയാൾ ഫുൾ തണ്ണിയാണെന്നും പറയുന്നു. അങ്ങനെ ഫോണിലെ അടൂർ പ്രകാശിന്റെ കോളുകൾ ഉണ്ടാക്കിയ ശല്യം സരിത വിശദമായി തന്നെയാണ് പറയുന്നത്. ഈ ചർച്ചകൾക്കിടെ സ്റ്റാൾ കഥയും വരുന്നു. സ്റ്റാളിൽ അടൂർ പ്രകാശ് വരുന്നതുകൊണ്ട് തന്നെ ഞാൻ അവിടെ പോകാറില്ലായിരുന്നു. അടുർ പ്രകാശം പോയെന്ന് സ്റ്റാഫ് പറഞ്ഞതോടെ ഞാൻ വന്നു. അതിനിടെയിൽ കെസി ജോസഫിനെ പാവം മന്ത്രിയെന്നാണ് സരിത വിശേഷിപ്പിക്കുന്നത്. ജോസഫ് വന്നത് എത്തിനിടെ ഫോൺ വന്നു. അടൂർ പ്രകാശിന്റെ പിഎ ആയിരുന്നു അത്. അടൂർ പ്രകാശ് സ്ഥലത്തില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അത്.

എന്നാൽ ജോസഫിനോടൊപ്പം നിൽക്കുന്നത് കണ്ട് അടൂർ പ്രകാശ് വിളിച്ചതാണെന്ന് പറഞ്ഞു. അങ്ങനെ അവിടെ നിൽക്കുമ്പോൾ റാണി ജോർജ് സ്ഥലത്ത് വന്നതെന്നും വിശദീകരിക്കുന്നു. റാണി ജോർജിന്റെ സാന്നിധ്യം കൊണ്ട് മാത്രം അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നാണ് സുനിതയോട് സരിത വിശദീകരിക്കുന്നത്. അവിടെ നടന്നതെല്ലാം വ്യക്തമായി തന്നെ പറയുന്നു. റാണി ജോർജ്ജുമായി മുട്ടിയുരുമിയാണ് മന്ത്രി നിൽക്കുന്നതെന്ന പരമാർശവുമുണ്ട്. എന്നെ കൺവിൻസ് ചെയ്യിക്കാൻ സന്തോഷെന്ന ആളുമായി നടത്തിയ കള്ളക്കളിയും വിശദീകരിക്കുന്നുണ്ട്. മന്ത്രിയുടെ മനസ്സിലെ എക്‌സപ്രഷൻ മുഴുവൻ സന്തോഷ് വിശദീകരിച്ചു. എന്തോരു ഉപദ്രവുമായിരുന്നുവെന്നും പറയുന്നു.

സരിതാ നായർ-സുനിതാ ദേവദാസ് സംഭാഷണത്തിന്റെ എട്ടാം ഭാഗം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stories you may Like

More News in this category+

MNM Recommends +

Go to TOP