1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
21
Sunday

കത്തോലിക്കാ സഭയുടെ തിട്ടൂരങ്ങൾക്ക് വഴങ്ങാത്തതിന് വൃക്ക രോഗികളുടെ രക്ഷകനായ ചിറമ്മലച്ചനെ ഒതുക്കി; കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയെ സഭയുടെ ഔദ്യോഗിക സംഘടനയാക്കി മാറ്റാത്തത് പ്രതികാര കാരണം; സാമൂഹ്യ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തി ഇടവക ഭരണത്തിലേക്ക് തരം താഴ്‌ത്തിയത് കോടികൾ തട്ടാൻ കൂട്ടുനിൽക്കാതിരുന്നപ്പോൾ; കിഡ്‌നി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ സ്തംഭനത്തിലേക്ക്

September 09, 2017 | 04:37 PM | Permalinkഅരുൺ ജയകുമാർ

തൃശ്ശൂർ:വൃക്കദാനത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സ്രിഷ്ടിച്ച ഫാദർ ഡേവിസ് ചിറമ്മൽ സഭയുടെ വരുതിയിൽ നിൽക്കാൻ വിസമ്മതിച്ചതിനെതുടർന്ന് ഇടവക ചുമതലയിലേക്ക് തരംതാഴ്‌ത്തി. രാജ്യത്താദ്യമായ് അന്യമതസ്ഥന് വൃക്ക ദാനം ചെയ്ത് മാതൃക സൃഷ്ടിച്ച ക്രൈസ്തവ പുരോഹിതനായിരുന്നു ഫാദർ ഡേവിസ് ചിറമ്മൽ. ഈ വൃക്കദാനം മഹാദാനം എന്ന മുദ്രാവാക്യം രാജ്യത്തിനകത്തും പുറത്തും വ്യാപകമാക്കി അവയവദാനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിച്ച വ്യക്തിയായിരുന്നു ചിറമ്മൽ അച്ചൻ.

ചിറമ്മൽ അച്ചൻ നേതൃത്വം നൽകിയ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന സംരംഭം സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാക്കി മാറ്റണമെന്ന് സിറോ-മലബാർ സഭയുടെ തൃശ്ശൂർ അതിരൂപത ബിഷപ്പിന്റേയും സഭയിലെ മറ്റ് പ്രമാണിമാരുടേയും കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ഇദ്ദേഹം ഈ മതേതര സംഘടനയുമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. അച്ചന്റെ ശ്രമ ഫലമായി ഒരു കത്തോലിക്ക ബിഷപ്പടക്കം ഏകദേശം ഇരുപതിലധികം ക്രൈസ്തവ പുരോഹിതന്മാരും അത്രതന്നെ കന്യാസ്ത്രീകളും വൃക്കദാനം ചെയ്തു. ഇതിനു പുറമേയാണ് പ്രമുഖ വ്യവസായിയും വീഗാർഡ് ഇൻഡസ്ട്രിസ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വരെ വൃക്കദാനത്തിന് തയ്യാറായി മുന്നോട്ട് വന്നു.

രാജ്യാന്തര തലത്തിൽ പേരും പെരുമയും നേടിയ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന എൻജിഒയെ സഭയുടെ ഔദ്യോഗിക സംഘടനയാക്കി മാറ്റണമെന്ന ആവശ്യം നിരാകരിച്ചതിനാണ് ഇടവക ചുതലയിലേക്ക് തരംതാഴ്‌ത്തിയതെന്നാണ് അറിയുന്നത്. സാമൂഹ്യ സംഘടന പ്രവർത്തനത്തിന് സമയം വേണമെന്ന ഫാദർ ഡേവിസ് ചിറമ്മലിന്റെ ആവശ്യം അതിരൂപത അധികൃതർ തള്ളിക്കളയുകയായിരുന്നു. പുരോഹിതനെന്ന നിലയിൽ വൈദിക വൃത്തിക്കാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് സഭയുടെ നിലപാട്. സാമൂഹ്യ പ്രവർത്തനവുമായി മുന്നോട്ട് പോയാൽ പൗരോഹിത്യത്തിൽ നിന്നും പുറത്താക്കുമെന്ന് അതിരൂപത അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നു.

ഇടവക ചുമതലയിൽ നിന്നുകൊണ്ട് തന്നെ താനേറ്റെടുത്ത പ്രവർത്തനങ്ങൾ കൃത്യമായ് മുന്നോട്ട് കൊണ്ട് പോകുമെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ദൈവഹിതത്തിന് വഴങ്ങുക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. അവയവദാനത്തെക്കുറിച്ചുള്ള പ്രചരണങ്ങൾ തന്നെ പുതിയതായ് നിയമിച്ചിരിക്കുന്ന കുന്നംകുളം വൈലത്തൂർ ഇടവകയിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്താദ്യമായ് വൃക്ക രോഗികൾക്കും ബന്ധുക്കൾക്കും ആശ്വാസമായ് രൂപം കൊടുത്ത കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയിലൂടെ ഒട്ടേറെപേർക്കാണ് പുതുജീവൻ നേടാനായത്.

ഫാദർ ചിറമ്മൽ ഇടവകയുടെ പ്രവർത്തനങ്ങൾ മാത്രമായ് ഒതുങ്ങുമ്പോൾ കിഡ്‌നി ഫെഡറേഷൻ അടക്കമുള്ള സംഘടനകളുടെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് ഭയപ്പെടുന്നവരാണ് ഈ സംഘടനയിൽ പ്രവർത്തിക്കുന്നവരും വൃക്കരോഗികളും. ചിറമ്മലിന്റെ ഇടപെടലിലൂടെയാണ് ധാരാളം പേർ വൃക്കദാനത്തിന് തയ്യാറായി മുന്നോട്ട് വന്നത്. കിഡ്‌നി ഫെഡറേഷന് ലോക വ്യാപകമായ് ലഭിച്ച അംഗീകാരവും അതിലുപരി ഡേവിസ് ചിറമ്മലിന് അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരവുമാണ് കത്തോലിക്ക സഭയെ ഇത്തരത്തിലൊരുനിലപാടിലേക്കെത്തിച്ചത് എന്നാണ് അറിയുന്നത്.

കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് സംഭാവനയായ് ലഭിക്കുന്ന കോടികളുടെ സംഭാവന സഭയുടെ കൈകളിലാക്കുക എന്നതായിരുന്നു തൃശ്ശൂർ അതിരൂപതയുടെ ലക്ഷ്യം. ഫാദർ ഡേവിസ് ചിറമ്മൽ ഈ സമ്മർദ്ദത്തിന് വഴങ്ങാത്തതിനെതുടർന്ന് കഴിഞ്ഞ ആറേഴ് വർഷമായി സഭയുമായി അദ്ദേഹം ഏറ്റമുട്ടലിന്റെ പാതയിലായിരുന്നു. പൊതുസമൂഹത്തിന് മുന്നിലുള്ള ഇദ്ദേഹത്തിന്റെ സ്വാധീനവും അംഗീകാരവും നിമിത്തമാണ് ഇത്രയേറെപ്പേർ അവയവദാനത്തിന് മുന്നോട്ട് വന്നതിന് പിന്നിൽ. അവയവദാനത്തിന് വേണ്ടി നിലകൊള്ളുന്ന ലോകപ്രശസ്തമായ ഈ സംഘടനയെ സഭയുടെ വരുമാന മാർഗമാക്കാൻ തുനിയാത്തതിന്റെ പ്രതികാരമാണ് ഡേവിസ് ചിറമ്മലിന്റെ പുതിയ ഇടവക നിയമനം.

2009ൽ തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയായ ഗോപിനാഥൻ ചാക്കമഠത്തിൽ എന്ന വൃക്കരോഗിക്ക് തന്റെ വൃക്ക ദാനമായി നൽകിയാണ് അദ്ദേഹം അവയവദാന രംഗത്തേക്ക് കടന്നുവന്നത്. ഇരുന്നൂറ് രൂപയ്ക്ക് നിർദ്ധനരായ വൃക്കരോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള ബൃഹത്തായ പദ്ധതിക്ക് രൂപം കൊടുത്തതും ഇദ്ദേഹമായിരുന്നു. ഈ രംഗത്തെ ചിറമ്മലച്ചന്റെ മാതൃകപരമായ ഇടപെടലുകൾ നിമിത്തമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ഡൽഹിയിലെ കോളേജ് അദ്ധ്യാപകനായ ഡോ സഖി ജോൺ, ബിഷപ്പ് മാത്യു മുരിക്കൻ തുടങ്ങിയവർ വൃക്കദാനത്തിന് തയ്യാറായത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
അന്ധവിശ്വാസത്തിന് അടിമ; സാത്താൻ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും വിഷാദവും ജയമോളെ പിടികൂടിയിരുന്നുവെന്നും മൊഴി; അനുജന്റെ കൊലയ്ക്ക് കാരണം സ്വത്ത് തർക്കമെന്ന് വിശദീകരിച്ച് ചേച്ചിയും; സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചരണവും മകന്റെ സ്‌നേഹം നഷ്ടപ്പെടുമോ എന്ന ഭയവും അമ്മയെ മാനസിക രോഗിയാക്കിയെന്ന് വിശദീകരിച്ച് ടീന; കുറ്റസമ്മത മൊഴി സോഷ്യൽ മീഡിയയിൽ എത്തിയതിലും അന്വേഷണം; കൊട്ടിയത്തെ ക്രൂര കൊലയിൽ ജയമോളുടെ മൊഴി വിശ്വസിക്കാതെ പൊലീസ്
അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര
വെന്റിലേറ്റർ പ്രയോഗം നടത്തിയ കാനത്തെ ശവക്കുഴി പ്രയോഗത്തിലൂടെ മാണി നേരിട്ടത് സിപിഎമ്മിന്റെ ഉറപ്പിന്റെ പുറത്ത്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പുറത്തു നിന്നുള്ള പിൻതുണ നൽകി മാണി ലോക്സഭക്ക് മുമ്പ് അകത്തു കയറും; വീരേന്ദ്രകുമാറിന് പിന്നാലെ മാണിയേയും എൽഡിഎഫിൽ എത്തിക്കാനുള്ള സിപിഎം നീക്കം തിരിച്ചറിഞ്ഞ് യുഡിഎഫിലേക്ക് പാലം ഇട്ട് സിപിഐയും; കോൺഗ്രസ് നേതാക്കളുമായി കാനം ചർച്ച തുടരുന്നു
അന്നൊരു മഴക്കാലമായിരുന്നു; പതിവ് പോലെ സാറിന്റെ വീട്ടിൽ ഞാൻ പോയി; അവിടെ ഇരുന്ന് മഴയും കൊതുകു കടിയും ഒന്നും കൊള്ളാതെ വീട്ടിൽ പോകൂ; തീരുമാനം ഉണ്ടാകുമെന്ന് സാറു പറഞ്ഞത് തോളിൽ കൈവച്ചു; ഒരു പക്ഷേ നാടിന്റെ സ്വഭാവം ഒക്കെ അറിഞ്ഞു കൊണ്ട് സമാധാനിപ്പിക്കാനാകാം സാറ് പറഞ്ഞത്; ചെന്നിത്തലയോട് പരിഭവമോ പരാതിയോ ഇല്ലെന്ന് വിശദീകരിച്ച് ശ്രീജിത്ത്; സമരപന്തലിലെ വിവാദത്തിൽ തല്ലുകൊണ്ട ആന്റേഴ്സൺ ഒറ്റപ്പെടുന്നു
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?