Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാഖിൽ നിന്നുള്ള മലയാളി നഴ്സുമാരുടെ രക്ഷപെടലിന്റെ കഥ പറയുന്ന ചിത്രം 'ടേക്ക് ഓഫിന്' മികച്ച പ്രതികരണം; ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയവർ പറയുന്നു 'അത്യുജ്ജ്വല' മെന്ന്; കുഞ്ചാക്കോയും പാർവതിയും അടക്കമുള്ള അണിയറക്കാരുടെ ലൈവ് സംപ്രേഷണവുമായി മറുനാടൻ

ഇറാഖിൽ നിന്നുള്ള മലയാളി നഴ്സുമാരുടെ രക്ഷപെടലിന്റെ കഥ പറയുന്ന ചിത്രം 'ടേക്ക് ഓഫിന്' മികച്ച പ്രതികരണം; ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയവർ പറയുന്നു 'അത്യുജ്ജ്വല' മെന്ന്; കുഞ്ചാക്കോയും പാർവതിയും അടക്കമുള്ള അണിയറക്കാരുടെ ലൈവ് സംപ്രേഷണവുമായി മറുനാടൻ

അർജുൻ സി വനജ്

കോട്ടയം: 2014ൽ ഇറാഖിലെ തിക്രിതിൽ ഐസിസ് തീവ്രവാദികളുടെ പിടിയിൽ നിന്നും രക്ഷപെട്ട മലയാളി നഴ്‌സുമാരുടെ കഥ പറയുന്ന സിനിമ 'ടേക്ക് ഓഫി'ന് മികച്ച പ്രതികരണം. സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയവരെല്ലാം ഉജ്ജ്വലമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. താരങ്ങളുടെ മികവു കൊണ്ടും സാങ്കേതിക മേന്മ കൊണ്ടും മികവു പുലർത്തിയ ചിത്രം അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും മികച്ചതാണെന്ന അഭിപ്രായമാണ് കണ്ടിറങ്ങിയവർ പങ്കുവെച്ചത്. മലയാളികൾ ഏറെ ചർച്ച ചെയ്ത വിഷയം തന്മയത്തത്തോടെ തന്നെയാണ് ചിത്രത്തിന്റെ സംവിധായകൻ കൈകാര്യം ചെയ്തത്.

സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ സിനിമാ താരങ്ങളും അണിയറക്കാരു തത്സമയം മറുനാടൻ മലയാൡയുമായി സംസാരിച്ചു. കോട്ടയത്തു ആനന്ദ തീയറ്ററിൽ വെച്ച് ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞ പുറത്തിറങ്ങിയപ്പോഴാണ് താരങ്ങളായ കുഞ്ചാക്കോ ബോബനും പാർവതിയും സംവിധായകൻ മഹേഷ് നാരായണനും നിർമ്മാതാവ് ആന്റോ ജോസഫും അടക്കമുള്ളവരാണ് മറുനാടനോട് സംസാരിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങളും അണിയറക്കാർ മറുനാടനോട് പങ്കുവെച്ചു.

മഹേഷ് നാരായണൻ സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ടേക്ക് ഓഫ്. മലയാള സിനിമയുടെ ബജറ്റിന്റെ പരിമിതി വെച്ച് ചെയ്യാവുന്ന മികച്ച രീതിയിൽ ചിത്രം ചെയ്തിട്ടുണ്ടെന്ന് മഹേഷ് നാരായണൻ പറഞ്ഞു. ചിത്രത്തിന്റെ എല്ലാവരും സിനിമയെ കുറിച്ച് പഠിച്ചിരുന്നു. അതിന്റെ ഔട്ട് ചിത്രത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിക്രിത്തിൽ നിന്നും മലയാളി നഴ്‌സുമാരെ മോചിപ്പിച്ച വാർത്തയുടെ വിശദാംശങ്ങൾ പഠിച്ചിരുന്നു. ഏറ്റവും സത്യസന്ധമാണെന്ന് എനിക്ക് തോന്നിയ കാര്യങ്ങളാണ് സിനിമയാക്കിയത്. യഥാർത്ഥ സംഭവത്തിൽ നിന്നും വ്യത്യസ്തമായി സിനിമക്ക് വേണ്ടിയുള്ള കൂട്ടിച്ചേർക്കലും നടത്തിയിട്ടുണ്ടെന്നും മഹേഷ് പറഞ്ഞു. ലിബിയയിലും സുഡാനിൽ നടന്നതുമായി സംഭവങ്ങളും സിനിമക്കായി കൂട്ടി ചേർത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിലെ പ്രധാന കാഥാപാത്രമായ ഷഹീദിനെ അഭിനയിച്ച കുഞ്ചാക്കോയും സിനിമയുടെ ഭാഗമായതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് രംഗത്തിനായി ആരും ഇറാഖിൽ പോയിട്ടില്ല, അങ്ങനെ പ്രേക്ഷകർക്ക് തോന്നിയത് തങ്ങളുടെ വിജയമാണെന്ന് ചാക്കോച്ചൻ പറഞ്ഞു. ഇത്രയും വലിയൊരു സബ്ജക്ട് മലയാളത്തിൽ എടുക്കുക എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു. ഇത് ഏറ്റെടുത്ത് വിജയിപ്പിച്ചതാണ് ഒരു നേട്ടം. തങ്ങൾക്കൊപ്പം സിനിമ കണ്ടവരുടെ കൂട്ടത്തിൽ മുമ്പ് തിക്രിത്തിൽ കുടുങ്ങി പോയവരും ഉണ്ടായിരുന്നു. ആ നഴ്‌സുമാരും പറഞ്ഞത് അസ്വഭാവികതയൊന്നും തോന്നിയിട്ടില്ലെന്നാണ്. അത്് ചിത്രത്തിന്റെ അണിയറക്കാരുടെ വിജയമാണ്. വലിയ സിനിമകളുടെ ഭാഗമായ ഒരുപാട് പേരുടെ ക്രൂ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നു. നല്ല താരങ്ങളെ കൃത്യമായി പ്ലേസ് ചെയ്തതും സിനിമയുടെ വിജയമാണ്. ടേക്ക് ഓഫ് മലയാള സിനിമയുടെ ടേക്ക് ഓഫ് ആണെന്ന് പറയുമ്പോൾ അതിൽ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ചിത്രത്തിൽ ഒരു സമീറ എന്ന കഥാപാത്രത്തെയാണ് പാർവതി അഭിനയിച്ചത്. മഹേഷ് എന്ന വിശ്വസിച്ച് ഏൽപ്പിച്ച കഥാപാത്രമാണ് ഇത്. 2014ൽ നടന്ന തിക്രിത്ത് സംഭവം മനോഹരമായി തന്നെ മഹേഷ് കൈകാര്യം ചെയ്തു. ഒരുപാട് പരിമിതികൾ ഇത്തരം ഒരു സിനിമക്കുണ്ടായിരുന്നു. ബാഹുബലി പോലൊരു സൈറ്റൊക്കെ മലായളത്തിൽ ബുദ്ധിമുട്ടാണ്്. എന്നാൽ ആന്റോ ജോസഫും ഷെബിൻ ബെക്കറും രാജേഷ് പിള്ള പ്രൊഡക്ഷനും ചേർന്നാണ് ഉള്ള റിസോഴ്‌സസ് വെച്ച് അന്താരാഷ്ട്ര നിലവാരമുള്ള ചിത്രം നിർമ്മിക്കുക എന്നത് വളരെ വലിയ കാര്യമാണ്. സിനിമ കണ്ടപ്പോൾ ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതമൊക്കെ വളരെ നന്നായി തോന്നി- പാർവതി പറഞ്ഞു.

എല്ലാവരോടും നന്ദി പറയുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ എല്ലാവധത്തിലും സന്തോഷം നൽകിയ സിനിമയാണ് ടേക്ക് ഓഫ് എന്നും അവർ പറഞ്ഞു. തന്റെ അഭിനയത്തെ മെച്ചപ്പെടുത്തിയതിന്റെ ക്രെഡിറ്റ് സക്രിപ്ട് റൈറ്ററും സംവിധായകനുമായ മഹേഷിനാണെന്നും പാർവതി പറഞ്ഞു.

രാജേഷ് പിള്ളയുടെ ഓർമ്മക്കായാണ് ഈ ചിത്രമെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. പിള്ളയുടെ സ്വപ്‌നമാണ് ഈ ചിത്രം. ഈ സിനിമയുടെ ആശയം കേട്ടപ്പോൾ തന്നെ ഇഷ്ടമായിരുന്നു. ആ സ്വപ്‌നത്തിനൊപ്പം ഞങ്ങൾ നിന്നു എന്നാണ് ഇവർ പറയുന്നത്. ഇത് പൂർണമായും ഒരു മഹേഷ് നാരായണനാണ് ചിത്രമാണെന്നും ആന്റോ പറഞ്ഞു. സാങ്കേതികമായി വളരെ മേന്മ പുലർത്തുന്നതാണ് ചിത്രം. ഹൈദരാബാദിലും കേരളത്തിലും റാസൽ ഖൈമയിലുമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ആസിഫലി, ഫഹദ് ഫാസിൽ എന്നിവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ അണിയറക്കാരും എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP