Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർമ്മൽ കൃഷ്ണ ചിട്ടിഫണ്ട് തട്ടിപ്പിൽ മുൻ മന്ത്രിയെ തമിഴ്‌നാട് പൊലീസ് ഉടൻ ചോദ്യം ചെയ്യും; നേതാവിന്റെ പേഴ്‌സണൽ സ്റ്റാഫുകളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് സുപ്രധാന വിവരങ്ങൾ; നിലവിൽ എംഎൽഎ കൂടിയായ രാഷ്ട്രീയ നേതാവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഉപദേശകൻ ഹരികൃഷ്ണനെ ചോദ്യം ചെയ്തത് 12 മണിക്കൂർ; നാട്ടുകാരെ പറ്റിച്ച് സഹസ്ര കോടികളുമായി മുങ്ങിയ നേതാവ് ഒളിവു ജീവിതം നയിക്കുന്നതും മുൻ മന്ത്രിയുടെയും ഹരികൃഷണന്റെയും തണലിലെന്ന് സൂചനകൾ

നിർമ്മൽ കൃഷ്ണ ചിട്ടിഫണ്ട് തട്ടിപ്പിൽ മുൻ മന്ത്രിയെ തമിഴ്‌നാട് പൊലീസ് ഉടൻ ചോദ്യം ചെയ്യും; നേതാവിന്റെ പേഴ്‌സണൽ സ്റ്റാഫുകളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് സുപ്രധാന വിവരങ്ങൾ; നിലവിൽ എംഎൽഎ കൂടിയായ രാഷ്ട്രീയ നേതാവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഉപദേശകൻ ഹരികൃഷ്ണനെ ചോദ്യം ചെയ്തത് 12 മണിക്കൂർ; നാട്ടുകാരെ പറ്റിച്ച് സഹസ്ര കോടികളുമായി മുങ്ങിയ നേതാവ് ഒളിവു ജീവിതം നയിക്കുന്നതും മുൻ മന്ത്രിയുടെയും ഹരികൃഷണന്റെയും തണലിലെന്ന് സൂചനകൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിർത്തിയിൽ 1200 കോടി തട്ടിയ നിർമ്മൽ കൃഷ്ണ തട്ടിപ്പു കേസിലെ അന്വേഷണം നിർണായക വഴിത്തിരിവിൽ. തട്ടിപ്പിൽ തിരുവനന്തപുരത്തുകാരനായ മുൻ മന്ത്രിക്കും പങ്കുണ്ടെന്ന വിവരം നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. മറുനാടൻ വാർത്തയ്ക്ക് പിന്നാലെ ഇദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിൽ പെട്ടിരുന്ന വ്യക്തികളെയും പൊലീസ് ചോദ്യം ചെയ്തു. തമിഴ്‌നാട് പൊലീസാണ് മുൻ മന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ ഒരു വ്യക്തിയെയും രണ്ട് പേഴ്‌സണൽ സ്റ്റാഫായിരുന്നവരെയും ചോദ്യം ചെയ്തത്.

ഇപ്പോൾ പ്രതിപക്ഷത്തെ പ്രമുഖ നേതാവായ ഇദ്ദേഹത്തിന്റെ ഉപദേശകനായ ഹരികൃഷണനെയാണ് തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തത്. നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്ത ഇവരിൽ നിന്നും മുൻ മന്ത്രിക്ക് നിർമ്മൽ കൃഷ്ണ ചിട്ടിഫണ്ടുമായി അടുത്ത് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ കിട്ടി കഴിഞ്ഞു. മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ടവരെ ഉച്ചയോടെ വിട്ടയച്ചുവെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എൻആർഎച്ച്എം എച്ച് ആർ മാനേജർ ആയിരുന്ന ഹരികൃഷണനെ വൈകുന്നേരമാണ് തമിഴ്‌നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ സംഘം വിട്ടയച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു ഡിവൈഎസ്‌പിയും തമിഴ്‌നാട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

വീണ്ടു വിളിപ്പിച്ചാൽ എത്തണമെന്ന് ഉപാധിയും അന്വേഷണ സംഘം മുന്നോട്ടു വെച്ചു. ഹരികൃഷണൻ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവു കൂടിയായ ഈ മുൻ മന്ത്രിയുടെ ഉപദേശകനായാണ് അറിയപ്പെട്ടിരുന്നത്. നിർമ്മൽ കൃഷ്ണ ചിട്ടിഫണ്ടിൽ ഹരികൃഷണന് 10 കോടിയിലേറെ രൂപ പല പേരുകളിലായി നിക്ഷേപം ഉണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിുട്ടുണ്ട്.

നിർമ്മൽ കൃഷ്ണയുടെ പേരിൽ തലസ്ഥാനത്തിന്റെ കണ്ണായ ഭാഗത്ത് ഉള്ള വസ്തുക്കൾ വിൽക്കാൻ ശ്രമം നടത്തിയത് ഹരികൃഷണനായരുന്നു. ബെന്യമിമാരിൽ ഒരാളെ ചോദ്യം ചെയ്തപ്പോഴാണ് ഹരികൃഷ്ണനെയും മുൻ മന്ത്രിയേയും സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്.

അന്വേഷണ സംഘം തലവൻ കൂടിയായ ഡിവൈഎസ്‌പി പാൽദുരൈ ഉടൻ തന്നെ മുൻ മന്ത്രിയെ ചോദ്യം ചെയ്യാനുള്ള അനുമതി തേടുമെന്നാണ് സൂചന. ഇപ്പോൾ എംഎൽഎ കൂടിയായ മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സ്പീക്കറുടെ അനുമതി തേടിയേക്കും. മുൻ മന്ത്രിയെ മുന്നിൽ നിർത്തി കരുക്കൾ നീക്കുന്ന ഹരികൃഷണന്റെ സാമ്പത്തിക സ്ത്രോതസ് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം ആദായ നികുതി് വകുപ്പിന് കൈമാറാനും സാധ്യത ഉണ്ട്. നിർമ്മകൃഷണ ഒളിവു ജീവിതം നയിക്കുന്നത് ഈ മുൻ മന്ത്രിയുടെയും ഹരികൃഷണന്റെയും തണലിൽ ആണന്നൊണ് വിവരം.

ഹരികൃഷണൻ ഇപ്പോൾ ടൂറിസം വകുപ്പിന് കീഴിലെ കിറ്റ്സിൽ അദ്ധ്യാപകനായി ജോലി നോക്കുന്നുവെങ്കിലും നഗരത്തിലെ അറിയപ്പെടുന്ന സാമ്പത്തിക ഇടപാടുകാരനാണ്. മുൻ മന്ത്രിക്കും നിർമ്മൽകൃഷ്ണയ്ക്കും ഇടയിലുള്ള കണ്ണിയായി പ്രവർത്തിക്കുന്ന ഹരികൃഷ്ണൻ രണ്ടു പേരുടെയും ബിനാമാണെന്നും വിവരമുണ്ട്.

ഹരികൃഷണനെയും മുൻ മന്ത്രിയുടെയും പേഴ്‌സണൽ സ്റ്റാഫിനെയും ചോദ്യം ചെയ്തതുവഴി കേസിൽ നിർണയാക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വിവരം. ഇയാൾക്ക് കോടികളുടെ ആസ്തിയാണ് ഉള്ളത്. മുൻ മന്ത്രിയുടെ വിശ്വസ്തനായ ഇയാൾ അക്കാലത്ത് ജോലി തരപ്പെടുത്തിയത് തന്നെ വിവാദത്തിന് ഇടയാക്കിയിരുന്നു. മതിയായ യോഗ്യതയില്ലെന്നായിരുന്നു ഹരികൃഷ്ണന് എതിരെ ഉയർന്നിരുന്ന ആരോപണം.

കൂടാതെ തിരുവനന്തപുരം എയർപോർട്ടിലെ അസിസ്റ്റന്റ് ഡയറക്ടർ അനിൽ, എസ് കെ പ്രദീപ് എന്നിവരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇരുവർക്കും മുന്മന്ത്രിയുമായുള്ള ബന്ധം മനസിലാക്കിയാണ് ചോദ്യം ചെയ്തത്. ഇതിൽ എയർ പോർ്ട്ട ജീവനക്കാരൻ മുൻ മന്ത്രിയും ഹരികൃഷണനും നിർമ്മൽ ചിട്ടിഫണ്ട് ഉടമയും ഒരു മിച്ചു വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തോടു സമ്മതിച്ചു. ഇവർക്ക് വിദേശത്ത് ബെന്യാമി പേരിൽ ബിസിനസ് ഉള്ളതായും മൊഴി നൽകിയാതായി അറിയുന്നു.

അതേസമയം സാമ്പത്തിക തട്ടിപ്പിലെ കുറ്റവാളികളെ രക്ഷിക്കാൻ ഗൂഢനീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. നിക്ഷേപകരിൽനിന്ന് പിരിച്ച കോടികളുമായി ഉടമ നിർമൽ മുങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അദ്ദേഹത്ത പിടിക്കാനാവാത്തതാണ് സംശയത്തിനിടവെയ്ക്കുന്നത്.. വഞ്ചിതരായവരിൽ ചിലർ നിയമനടപടിയുടെ ഭാഗമായി ശേഖരിച്ച തെളിവുകൾ അന്വേഷകസംഘത്തിന് കൈമാറിയിട്ടുണ്ട്്.. നിർമലന്റെ ബിനാമി ബന്ധങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകളാണ് കൈമാറിയത്. ഒളിവിൽ പോകുന്നതിന് തൊട്ടുമുമ്പ് തമിഴ്‌നാട് മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി കശുവണ്ടി ഫാക്ടറികൾ നിർമലൻ ബിനാമി പേരുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. അതിനിടെ, ചിട്ടി തട്ടിപ്പുകാരുമായി ചില കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന പരോക്ഷ വിമർശവുമായി പാറശാല മുൻ എംഎൽഎയായ കോൺഗ്രസ് നേതാവ് രംഗത്തുവന്നിരുന്നു. കന്നുമാംമൂട് ജങ്ഷനിൽ ചേർന്ന പൊതുയോഗത്തിലായിരുന്നു പരോക്ഷ വിമർശം.

കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെ ആക്ഷേപം നിലനിൽക്കെയാണ് മുൻ എംഎൽഎയുടെ ആരോപണമെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ കൊല്ലം നഗരത്തിൽ ആശ്രാമത്ത് നിർമലന്റെ കോടികൾ വിലമതിക്കുന്ന റിസോർട്ടും നാലേക്കറോളം ഭൂമിയും റിസീവർ കണ്ടുകെട്ടി. കരുനാഗപ്പള്ളിയിലും തിരുവനന്തപുരത്തും കോടികളുടെ വസ്തുക്കളും കെട്ടിടങ്ങളും അറ്റാച്ചുചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിർമലന്റെ പേരിൽ വെൺപകലിനു സമീപം കോടികൾ വിലമതിക്കുന്ന 20 ഏക്കർ നിക്ഷേപകർ കണ്ടെത്തി അന്വേഷണ സംഘത്തെ അറിയിച്ചു. ബിനാമി ഭൂമികൾ കണ്ടെത്താൻ കേരളാ പൊലീസിന്റെ സഹകരണത്തോടെ തമിഴ്‌നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരുന്നു. നിർമലന് വിദേശത്തേക്ക് കടക്കാനുള്ള സാഹചര്യം തമിഴ്‌നാട് പൊലീസ് ഒരുക്കുന്നതായ ആരോപണവും ഉയരുന്നു. ആത്മഹത്യാ പ്രേരണ, വഞ്ചനാക്കുറ്റവും ചുമത്തപ്പെട്ട നിർമലൻ വിദേശത്തേക്ക് പോകുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

നിർമൽ കൃഷ്ണയിൽ പണം നിക്ഷേപിച്ച ഉദിയൻകുളങ്ങര സ്വദേശി വേണുഗോപാലൻനായർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിവൈഎസ്‌പി ഹരികുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു. ദക്ഷിണേന്ത്യയിലെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ നിർമൽ കൃഷ്ണ ചിട്ടി ഉടമ തിരുവനന്തപുരം നഗരത്തിൽ കോടികളുടെ വസ്തുക്കളും സ്ഥാപനങ്ങളും വാങ്ങിക്കൂട്ടിയതായി കണ്ടെത്തി. ശാസ്തമംഗലം, കഴക്കൂട്ടം, ചൂഴമ്പാല എന്നിവിടങ്ങളിലായി കോടികളുടെ ആസ്തിയുള്ള വസ്തുക്കളും സ്ഥാപനങ്ങളുമാണ് നിക്ഷേപകരുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

ചൂഴമ്പാലയിൽ കോടികൾ വിലമതിക്കുന്ന വസ്തു നിർമലനും കൂട്ടരും ഒളിവിൽ പോകുന്നതിന് ഒരാഴ്ച മുമ്പാണ് (ഓഗസ്റ്റ് 29) ബിനാമിപ്പേരിൽ മാറ്റിയത്. 2235/2017ാം നമ്പരായാണ് 578/12, 578/13, 578/27 സർവേ നമ്പരിലുള്ള വസ്തു നിർമലൻ മാറ്റിയത്. കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഇക്കാര്യങ്ങൾ പരിശോധിച്ചു. ഈ ഇടപാടുകളിൽ ഹരികൃഷ്ണന് നേരിട്ടു ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി, നിർമലന്റെ തിരോധാനം സംബന്ധിച്ച് വ്യക്തമായ വിവരം ഇയാളിൽനിന്ന് ലഭ്യമാകുമെന്നാണ് അന്വേഷകസംഘത്തിന്റെ പ്രതീക്ഷ. അതേ സമയം നിർമലന്റെ മുൻകൂർ ജാമ്യാപേക്ഷ മറ്റാന്നാൽ പരിഗണിക്കും. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നാണിത്.

ആദായ നികുതി നൽകുന്നവരുടെ നിക്ഷേപം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് സ്ഥലം എംപി കൂടിയായ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. ആദായ നികുതിയുടെ പരിധി രണ്ടര ലക്ഷമാണെന്നിരിക്കെ നിക്ഷേപകർ കൂടുതൽ ആശങ്കയിലായി. തട്ടിപ്പിൽ കോടതി നിർദ്ദേശപ്രകാരം മ്യൂസിയം പൊലീസും കേസെടുത്തിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ നിയമപ്രകാരമുള്ള അനുമതിയോടെ പ്രവർത്തിച്ചുവന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ ചുമതലപ്പെട്ട കന്യാകുമാരി ജില്ലാ കലക്ടർ പൊലീസിന് വ്യക്തമായ നിർദ്ദേശം നൽകാത്തത് അന്വേഷണത്തെ ബാധിച്ചതായും വിമർശനം ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP