Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹണി ബി ടുവിലെ 'ബോഡി ഡബിൾ' നികൃഷ്ടമായ കുറ്റം; ജീൻ പോൾ ലാലിനെ സിനിമാക്കാർ ആരും പിന്തുണക്കില്ല; അച്ഛനും മകനും ഒറ്റപ്പെടുന്നു; ഏഷ്യാനെറ്റ് ന്യൂസിനും മാതൃഭൂമിക്കും ഇനി നടന്മാരെ കിട്ടില്ല; ദിലീപിനെ അഴിക്കുള്ളിലാക്കിയവർക്ക് പണികൊടുക്കും; കൊച്ചിയിലെ യോഗത്തിൽ സിനിമാക്കാർ എടുത്തത് നിർണ്ണായക തീരുമാനങ്ങൾ

ഹണി ബി ടുവിലെ 'ബോഡി ഡബിൾ' നികൃഷ്ടമായ കുറ്റം; ജീൻ പോൾ ലാലിനെ സിനിമാക്കാർ ആരും പിന്തുണക്കില്ല; അച്ഛനും മകനും ഒറ്റപ്പെടുന്നു; ഏഷ്യാനെറ്റ് ന്യൂസിനും മാതൃഭൂമിക്കും ഇനി നടന്മാരെ കിട്ടില്ല; ദിലീപിനെ അഴിക്കുള്ളിലാക്കിയവർക്ക് പണികൊടുക്കും; കൊച്ചിയിലെ യോഗത്തിൽ സിനിമാക്കാർ എടുത്തത് നിർണ്ണായക തീരുമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംവിധായകൻ ജീൻ പോൾ ലാലിനെതിരായ യുവനടിയുടെ പരാതി വാസ്തവമുണ്ടെന്ന് സിനിമാ സംഘടനകളുടെ കൂട്ടായ്മയും. ഈ കേസിൽ ജീൻ പോൾ ലാലിന് ഫെഫ്കയുടേയോ താര സംഘടനയുടേയോ നിർമ്മാതാക്കളുടെ സംഘടനയുടേയോ പിന്തുണ ലഭിക്കില്ല. ഇതോടെ സിനിമാ മേഖലയിൽ ലാലും മകനും ഒറ്റപ്പെടുകയാണ്. തന്റെ ശരീരമെന്ന തരത്തിൽ മറ്റൊരു യുവതിയുടെ ശരീരഭാഗങ്ങൾ(ബോഡി ഡബിൾ) ഹണി ബി ടു എന്ന സിനിമയിൽ പ്രദർശിപ്പിച്ചുവെന്ന് ആരോപിച്ചാണു ജീൻപോൾ ലാൽ ഉൾപ്പെടെയുള്ളവർക്കെതിരേ നടി പൊലീസിൽ പരാതി നൽകിയത്. ഈ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് സിനിമാ സംഘടനകളുടെ വിലയിരുത്തൽ.

ഇന്നലെ കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗം ഈ വിഷയം വിശദമായി പരിശോധിച്ചിരുന്നു. ഇക്കാര്യത്തിൽ ലാലിന് തെറ്റ് സംഭവിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇതിൽ കഴമ്പുമുണ്ട്. അതുകൊണ്ട് തന്നെ പിന്തുണയ്‌ക്കേണ്ടെന്നാണ് തീരുമാനിച്ചതെന്ന് യോഗത്തിൽ പങ്കെടുത്ത സിനിമാ പ്രവർത്തകൻ മറുനാടനോട് പറഞ്ഞു. ദിലീപ് വിഷയത്തിൽ യോഗം തീരുമാനമൊന്നും എടുത്തിട്ടില്ല. കോടതിയുടെ പരിഗണനയിലാണ് വിഷയം. അതുകൊണ്ട് തന്നെ കോടതി തീരുമാനം സിനിമാ സംഘടനകൾ അംഗീകരിക്കും. ദിലീപിനെതിരെ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ച സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ രക്ഷിക്കേണ്ട ബാധ്യത സിനിമാക്കാർക്കോ സംഘടനയ്‌ക്കോ ഇല്ലെന്നാണ് അവരുടെ നിലപാട്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ളവരെ ചാനലുകൾ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചാനലുകൾ ബഹിഷ്‌കരിക്കാനുള്ള തീരുമാനവും സിനിമ സംഘടനകൾ എടുത്തിട്ടുണ്ട്. അമ്മയും ഫെഫ്കയുമാണ് ചാനൽ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അമ്മ സംഘടനയിൽ നിന്നും ഇടവേള ബാബു, ഫെഫ്കയിലെ ബി. ഉണ്ണിക്കൃഷ്ണൻ, പ്രൊഡ്യൂസർ അസോസിയേഷനിലെ ആന്റോ ജോസഫ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചാനലുകൾ മത്സര ബുദ്ധിയോടെയാണ് പെരുമാറിയതെന്നും ഇത് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കിയെന്നും അംഗങ്ങൾ യോഗത്തിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് നടീനടന്മാർക്ക് നിർദ്ദേശം നൽകുമെന്നും ഭാരവാഹികൾ യോഗത്തിൽ വ്യക്തമാക്കി.

ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഹണീ ബി ടു എന്ന ചിത്രത്തിന്റെ സിഡി പരിശോധിച്ച പൊലീസ് നടിയുടെ ബോഡി ഡബിൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കോടതിയിൽ തെളിവായി ഈ സി.ഡി. ഹാജരാക്കാൻ കഴിയില്ലെന്നാണു പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതിനാൽ സെൻസറിങ്ങിന് നൽകിയ സിനിമയുടെ പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില പ്രശ്നങ്ങളുണ്ടായതായി മേക്കപ്പ് മാനും മൊഴി നൽകി. സംവിധായകൻ ജീൻപോൾ ലാലിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഈ വിഷയത്തിൽ സംവിധായകനും അച്ഛനായ ലാലും എല്ലാ സീമകളും ലംഘിച്ചു. അതുകൊണ്ട് തന്നെ പിന്നുണയില്ല,

ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനിരുദ്ധ്, അണിയറ പ്രവർത്തകനായിരുന്ന അനൂപ് എന്നിവരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം. സിനിമയുടെ ചിത്രീകരണം നടന്ന കുമ്പളത്തെ റിസോർട്ടിലും പൊലീസ് തെളിവെടുപ്പു നടത്തും. ഹണിബീ ടു എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് 2016 നവംബർ 16 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോൾ മോശമായി പെരുമാറിയെന്നുമായിരുന്നു നടിയുടെ ആരോപണം. കേസിൽ കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ നടന്ന മൊഴിയെടുക്കൽ മൂന്നു മണിക്കൂർ നീണ്ടുനിന്നിരുന്നു. വഞ്ചന, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രമുഖ വിനോദചാനലിലെ അവതാരക കൂടിയാണ് പരാതിക്കാരി. യുവനടിയോട് അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ യുവ സംവിധാകൻ ജീൻപോളിനേയും, അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ ലാലിനെയും വിമർശിച്ച് വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടയ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്ത് എത്തിയിരുന്നു. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, പ്രതിഫലം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി ജീൻപോളിനെതിരെ പരാതി നൽകിയ യുവനടിയെ, മോശമായി ചിത്രീകരിക്കുന്ന രീതിയിൽ ലാൽ നടത്തിയ പരാമർശത്തിന് എതിരെയാണ് വനിതാ കൂട്ടായ്മ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.

പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാർഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡൽ സ്വഭാവമാണെന്ന് 'വിമൻ ഇൻ സിനിമ കളക്ടീവ്' ചൂണ്ടിക്കാട്ടി. കൂടാതെ അപകീർത്തികരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ പരാതി നൽകിയ നടിയെ പിന്തുണയ്ക്കുന്നതായും വനിതാ കൂട്ടായ്മ വ്യക്തമാക്കി. ഇതേ നിലപാട് തന്നെയാണ് മറ്റ് സംഘടനകളും ഇപ്പോൾ എടുക്കുന്നത്. ഇതോടെ ലാലും മകനും സിനിമാ രംഗത്ത് തീർത്തും ഒറ്റപ്പെടുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ ലാല് നിർണ്ണായക കക്ഷിയായിരുന്നു. ആക്രമണത്തിന് ഇരായ നടി എത്തിയത് ലാലിന്റെ വീട്ടിലാണ്. ഇവിടേക്ക് പിടി തോമസ് എംഎൽഎ എത്തിയതോടെയാണ് കേസിലേക്ക് കാര്യങ്ങളെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP