Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാര്യവട്ടം സ്റ്റേഡിയം എങ്ങുമെത്തില്ല; ദേശീയ ഗെയിംസിന്റെ ഉദ്ഘാടന-സമാപന വേദിമാറ്റാൻ ആലോചന; നെഗറ്റീവ് വാർത്തകൾ ഒഴിവാക്കാൻ പത്രങ്ങളേയും ചാനലുകളേയും പണം നൽകി പിടിക്കും; പിആർഡിയുടെ ഫണ്ടിൽ നിന്ന് ഗ്രാന്റ് കേരളയുടെ പേരിൽ പരസ്യമൊഴുക്കും

കാര്യവട്ടം സ്റ്റേഡിയം എങ്ങുമെത്തില്ല; ദേശീയ ഗെയിംസിന്റെ ഉദ്ഘാടന-സമാപന വേദിമാറ്റാൻ ആലോചന; നെഗറ്റീവ് വാർത്തകൾ ഒഴിവാക്കാൻ പത്രങ്ങളേയും ചാനലുകളേയും പണം നൽകി പിടിക്കും; പിആർഡിയുടെ ഫണ്ടിൽ നിന്ന് ഗ്രാന്റ് കേരളയുടെ പേരിൽ പരസ്യമൊഴുക്കും

ആവണി ഗോപാൽ

തിരുവനന്തപുരം: ദേശീയ ഗെയിംസ് എങ്ങനേയും നടത്താമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ട്. എന്നാൽ മനോരമയ്ക്ക് പത്ത് കോടി രൂപ നൽകിയതിലുള്ള മറ്റ് പത്രങ്ങളുടേയും ചാനലുകളുടേയും അതൃപ്തിയാണ് പ്രശ്‌നമെന്ന് സർക്കാർ തിരിച്ചറിയുന്നു. കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ദേശീയ ഗെയിംസിന് മുമ്പ് പൂർത്തിയാകില്ലെന്നും അറിയാം. ഇവ മറികടക്കാൻ ബദൽ മാർഗ്ഗങ്ങളും സർക്കാർ തയ്യാറാക്കുകയാണ്. മാദ്ധ്യമങ്ങൾക്ക് ആവശ്യത്തിന് പരസ്യം നൽകി പിണക്കം മാറ്റും. ദേശീയ ഗെയിംസിന്റെ ഫണ്ട് മാത്രമല്ല, സർക്കാരിന്റെ എല്ലാ വകുപ്പുകളും പരസ്യ യജ്ഞത്തിൽ പങ്കാളിയാകും. ഇതിനുള്ള വാക്കാലുള്ള നിർദ്ദേശം മന്ത്രിമാർക്ക് മുഖ്യമന്ത്രി നൽകിക്കഴിഞ്ഞു.

കാര്യവട്ടത്തെ സ്റ്റേഡിയം പൂർത്തിയാക്കാൻ കഴിയില്ലെന്ന് സർക്കാരിന് ബോധ്യമായി കഴിഞ്ഞു. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ 70 ശതമാനം പണികൾ മാത്രമേ പൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ ഉദ്ഘാടന-സമാപന ചടങ്ങുകൾ അവിടെ നടത്താനാകില്ലെന്ന് നിഗമനത്തിൽ തന്നെയാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റും. കാര്യവട്ടത്ത് 210 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ഈ സ്്‌റ്റേഡിയത്തിൽ ഉദ്ഘാടന-സമാപന ചടങ്ങുകൾ മാത്രമ നടക്കുന്നൂള്ളൂ. അതുകൊണ്ട് തന്നെ ദേശീയ ഗെയിംസിന്റെ ടെക്‌നിക്കൽ കമ്മറ്റിയുടെ പരിശോധനകൾക്ക് ഈ സ്‌റ്റേഡിയം വിധേയമാകില്ല. അതിനാൽ കര്യവട്ടത്തെ സ്‌റ്റേഡിയം ദേശീയ ഗെയിംസ് സംഘാടനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് സെക്രട്ടറിയേറ്റ്.

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സ്റ്റേഡിയമോ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയമോ ഉദ്ഘാടന സമാപന ചടങ്ങുകളുടെ വേദിയാക്കാനാണ് നീക്കം. സാധാരണ അത്‌ലറ്റിക് മത്സരം നടക്കുന്ന സ്റ്റേഡിയത്തെയാണ് ദേശീയ ഗെയിംസിന്റെ പ്രധാന വേദിയായി പരിഗണിക്കാറ്. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിൽ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക് മത്സരങ്ങൾ. അതുകൊണ്ട് തന്നെ ഇവിടെ ഉദ്ഘാടന-സമാപന ചടങ്ങുകൾ നടത്തുന്നതിൽ ഒരു പാകപ്പിഴയുമില്ലെന്നാണ് വാദം. ഇതിനൊപ്പം തൊട്ടടുത്തുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും പരിഗണിക്കുന്നു. അത്‌ലറ്റിക് മത്സങ്ങൾക്കായുള്ള അവസാന ഒരുക്കങ്ങൾ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടരുന്നത് കണക്കിലെടുത്താണ് ഇത്.

എന്നാൽ ജനുവരി 20 കഴിഞ്ഞു മാത്രമേ ഈ മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. കാരണം ഇന്ന് രാവിലെ നടന്ന ഉന്നത തലയോഗത്തിലും കാര്യവട്ടം സ്‌റ്റേഡിയം ഈ മാസം 25ന് പൂർണ്ണ സജ്ജമായി കൈമാറുമെന്നാണ ്കരാറുകാർ കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ അറിയിച്ചിട്ടുള്ളത്. ഒരു ആശങ്കയ്ക്കും വകയില്ലെന്നാണ് കരാറുകാരുടെ നിലപാട്. പ്രധാനമന്ത്രിക്ക് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ സ്റ്റേഡിയം തയ്യാറാക്കുമെന്നാണ് മന്ത്രിക്ക് നൽകിയിരിക്കുന്ന ഉറപ്പ്. സമയക്രമം അനുസരിച്ച് കാര്യങ്ങൾ നീങ്ങുന്നതായാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഉദാഘാടന വേദിയുടെ കാര്യത്തിലെ കാത്തിരിപ്പ്. എന്നാൽ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം പുല്ലുപാകി മാറ്റാൻ ഇടയില്ല. പവലിയൻ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് ശ്രമം.

മാദ്ധ്യമങ്ങളെ ഒപ്പം നിർത്താൻ വ്യക്തമായ പദ്ധതികൾ തയ്യാറാക്കാനാണ് തീരുമാനം. പിഅർഡിയുടെ സഹകരണത്തോടെ പത്രങ്ങൾക്കും ചാനലുകൾക്കും പരമാവധി പരസ്യം നൽകും. ഗ്രാന്റ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ തുക അതിനായി വിനിയോഗിക്കുമെന്നാണ് സൂചന. എല്ലാ മന്ത്രിമാരോടും അവരവരുടെ വകുപ്പിൽ നിന്ന് പരമാവധി തുക വിനിയോഗിക്കാനും ആവശ്യപ്പെടും. ചാനലുകളേയും പത്രങ്ങളേയും ബോധ്യപ്പെടുത്തിയാകും ഇത്. കൂട്ടയോട്ട നടത്തിപ്പ് മനോരമയ്ക്ക് നൽകിയതിൽ ഒരു വീഴ്ചയും വന്നിട്ടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഗെയിംസ് സംഘാടകർ. ടെൻഡറു വിളിച്ചാണ് നൽകിയത്. എന്നാൽ സ്പോർട്സ് കൗൺസിലിന് കൃത്യമായി ചെയ്യാവുന്ന കൂട്ടയോട്ടത്തിന് പത്ത് കോടി എന്തിന് എന്ന ചോദ്യത്തിന് മറുപടിയുമില്ല.

എങ്ങനെയും ജനുവരി 30ന് ഗെയിംസ് തുടങ്ങാനും തീരുമാനിച്ചു കഴിഞ്ഞു. ദേശീയ ഗെയിംസ് ടെക്‌നിക്കൽ സമിതിയുടെ സ്‌റ്റേഡിയ പരിശോധനയിലെ റിപ്പോർട്ട് അനുകൂലമാകുമെന്ന് തന്നെയാണ് കായിക വകുപ്പിന്റെ പ്രതീക്ഷ. എല്ലാ സംസ്ഥാന അസോസിയേഷനും യാത്രയ്ക്കും മത്സരത്തിനുമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതിനാൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും പിന്നോട്ട് പോകാനും കഴിയില്ല. ഇതിൽ പ്രതീക്ഷയർപ്പിച്ചാണ് കേരളത്തിലെ ദേശീയ ഗെയിംസ് സംഘാടകരുടെ ഇപ്പോഴുള്ള നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP