1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
27
Thursday

ദുബായിൽ തൂങ്ങി മരിച്ചത് വിവാഹം കഴിഞ്ഞ് ഈയിടെ മാത്രം നാട്ടിൽ നിന്ന് തിരിച്ചെത്തിയ മലയാളി യുവതി; പേടിച്ചുപോയ ഭർത്താവ് കൈമുറിച്ച് മരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ

April 25, 2017

ദുബായ്: ദുബായിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നവദമ്പതികളിൽ യുവതി മരിച്ചു. ഭർത്താവിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഖിസൈസ് ഏരിയയിലെ ഷെയ്ഖ് റാഷിദ് കെട്ടിടത്തിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ നഴ്‌സാണ് ആ...

വാഹനത്തിൽ നിന്ന് സിഗരറ്റ് കുറ്റി പുറത്തേക്ക് വലിച്ചെറിഞ്ഞാൽ 17000 രൂപയ്ക്കുമേൽ പിഴ; വാഹനത്തിൽ നിന്ന് ചവറുകൾ പുറത്തേക്കിട്ടാലും കനത്ത ശിക്ഷ; ഡ്രൈവിങ് ലൈസൻസിൽ വീഴുന്നത് ആറു ബ്‌ളാക്ക് മാർക്ക്; പരിസ്ഥിതി നിയമങ്ങൾ കർശനമാക്കി യുഎഇ

April 24, 2017

അബുദാബി: വണ്ടിയിൽ പുകച്ചുതള്ളുന്ന സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിയുന്നവർക്ക് ആയിരം ദിർഹം പിഴശിക്ഷ നിശ്ചയിച്ച് യുഎഇ ഭരണകൂടം. ചവറുകൾ കാറിൽ നിന്ന് പുറത്തേക്ക വലിച്ചെറിഞ്ഞാലും കനത്ത പിഴയാണ് ചുമത്തുക ഇതു കൂടാതെ പരിസ്ഥിതിക്ക് പരുക്കേൽപ്പിക്കുന്ന പെരുമാറ്റങ...

വിസ നിയമങ്ങൾക്ക് പിന്നാലെ പൗരത്വ നിയമങ്ങളും ശക്തമാക്കി ഓസ്‌ട്രേലിയ; രാജ്യത്തിന്റെ മൂല്യങ്ങൾ മനസിലാക്കുന്നവരേയും നാല് വർഷമായി ഓസ്‌ട്രേലിയയിൽ സ്ഥിരമായുള്ളവരേയും മാത്രമേ പൗരത്വത്തിനായി പരിഗണിക്കുകയുള്ളൂ

April 21, 2017

ഇന്ത്യാക്കരുൾപ്പെടെ 95000 ലേറെ വിദേശികളെ ആശങ്കയിലാക്കുന്ന വിസ നിയമം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പൗരത്വ നിയമങ്ങളും ഓസ്‌ട്രേലിയ ശക്തമാക്കിയത്. ഇഗ്ലീഷ് ഭാഷയിലുള്ള പ്രാഗല്ഭ്യവും സ്ഥിര താമസത്തിനുള്ള സാധ്യതകളും പരിഗണിച്ചാവും ഇനി പൗരത്വം നൽകുക. നാല് വർഷമാ...

ഖത്തർ എയർവെയ്‌സിൽ ഇനി ബാഗേജ് നഷ്ടപ്പെട്ടില്ല; ബാഗേജ് എവിടെയെന്നറിയാൻ ട്രാക് മൈ ബാഗ്‌സ് ആപ്പുമായി ഖത്തർ എയർവേസ്‌

April 19, 2017

ദോഹ : ചെക്ക് ഇൻ ബാഗേജിന്റെ മുഴുവൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന ആപ്പുമായി ഖത്തർ എയർവെയ്‌സ്. ഈ സംവിധാനം സജ്ജമാക്കിയ ആദ്യ വിമാനക്കമ്പനിയാണ് ഖത്തർ എയർവേയ്‌സിന്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നടപ്പാക്കിയ പദ്ധതി പിന്നീട് എല്ലായിടത്തേക്കും വ്യാപിപ്പ...

കുടിയേറ്റക്കാരുടെ പുതിയ പറുദീസയെന്ന് വിശേഷിപ്പിക്കുന്ന ഓസ്‌ട്രേലിയയും ഒടുവിൽ മുഖം തിരിക്കുന്നു; ഒട്ടേറെ ഇന്ത്യാക്കാരെ ഓസ്‌ട്രേലിയയിൽ എത്തിച്ച 457 വിസ റദ്ദാക്കിയതോടെ വാതിൽ അടഞ്ഞത് മലയാളികൾ അടങ്ങിയ അനേകർക്ക്

April 19, 2017

മെൽബൺ : ഗൾഫ് മേഖലയിലാകെ തൊഴിൽ രംഗത്ത് സ്വകാര്യവൽക്കരണമാണ്. അമേരിക്കയും വിസാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇതോടെ പ്രവാസ ജീവിതം കരുപിടിപ്പിക്കാനൊരുങ്ങുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാരുടെ മുമ്പിൽ വാതിലുകൾ അടയാൻ തുടങ്ങി. ഇതിനിടെയിലും നല്ല ജീവിത പ്ര...

മോദിക്കൊപ്പം സെൽഫി എടുത്ത് ഇന്ത്യയെയും പുകഴ്‌ത്തി മടങ്ങിയ ടേൺബുൾ എട്ടിന്റെ പണി തന്നെ തന്നു; ഇന്ത്യക്കാർ ഏറെ ആശ്രയിച്ചിരുന്ന 457 വീസ ഓസ്‌ട്രേലിയ നിർത്തലാക്കി; ഇനി മുതൽ പ്രഥമ പരിഗണന ഓസ്‌ട്രേലിയക്കാർക്ക്; ട്രംപിന്റെ മാതൃക ടേൺബുള്ളും പിന്തുടരുമ്പോൾ ആശങ്കയിലായി ഇന്ത്യക്കാർ

April 18, 2017

കാൻബറ: ഇന്ത്യ സന്ദർശിച്ച് മോദിയെയും രാജ്യത്തിന്റെ വളർച്ചയെയും ആവോളം പുകഴ്‌ത്തി തിരിച്ചു നാട്ടിലെത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാർക്കം ടേൺബുൾ എട്ടിന്റെ പണി തന്നെ തന്നു. ഇന്ത്യക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന കുടിയേറ്റ വീസകൾ നിർത്തലാക്കുന്ന തീരുമാനമാ...

ഇറ്റലിയിൽ നിന്നും ഹീത്രുവിലേക്ക് ഈസിജെറ്റ് വിമാനത്തിൽ കയറിയ മലയാളി ദമ്പതികളെ ഇറക്കി വിട്ടു; നാലു ദിവസം കഴിഞ്ഞുള്ള ഫ്ളൈറ്റിൽ പോകാൻ നിർദ്ദേശിച്ചിട്ടും നഷ്ടപരിഹാരം ഇല്ല: വിവാദമാക്കി ബ്രിട്ടീഷ് പത്രങ്ങൾ

April 18, 2017

ലണ്ടൻ: ആറ്റുനോറ്റിരുന്ന് എത്തുന്ന അവധിക്കാല യാത്ര എന്നെന്നും ഭയപ്പെടുത്തുന്ന ഓർമ്മയായി മാറിയാലോ? കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ യുണൈറ്റഡ് എയർലൈൻ, ഈസി ജെറ്റ് വിമാനയാത്രക്കാരുടെ അനുഭവം അവധിക്കാല യാത്ര പ്ലാൻ ചെയ്തിരിക്കുന്നവരുടെയും എപ്പോഴെങ്കിലും വിമാനയാത്ര ആ...

അവധിക്കും ഉത്സവത്തിനും പ്രവാസികളെ ഊറ്റി വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ നാലിരട്ടി വർധനവുണ്ടായിട്ടും സമരമുഖം പേരിനു മാത്രം; പ്രതിഷേധം ഫലം കാണാത്തതിൽ നിരാശയോടെ പതിനായിരക്കണക്കിന് പ്രവാസികളും കുടുംബങ്ങളും

April 13, 2017

കോഴിക്കോട്: അവധിക്കാലവും ഉത്സവസീസണും ഒരുമിച്ചെത്തുമ്പോൾ നിരക്ക് കുത്തനെ കൂട്ടുന്ന പതിവ് വിമാനക്കമ്പനികൾ ഇത്തവണയും തെറ്റിച്ചില്ല. ചാർജ് കൂട്ടിയ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്കെതിരെ പ്രവാസികളുടെ പതിവ് പ്രതിഷേധം തുടരുന്നുണ്ടെങ്കിലും ഇതിന് പര...

ഗൃഹാതുര സ്മരണകൾ ഉണർത്തി വിഷുവിനെ ഹൃദയപൂർവ്വം വരവേൽക്കാനൊരുങ്ങി പ്രവാസിലോകം; കോൾഡ് സ്‌റ്റോറേജിലെ കൊന്നപ്പൂവും കണിവെള്ളരിയും വൻ വിലകൊടുത്തു വാങ്ങാൻ തിരക്കോടു തിരക്ക്; അവധി ദിവസമായ വെള്ളിയാഴ്ച വിഷു ആയതിൽ മനം നിറഞ്ഞ് മലയാളി സമൂഹം

April 12, 2017

ദുബായ്:കണിക്കൊന്നകൾ പൂത്തുലഞ്ഞ് സ്വർണ്ണവർണ്ണമായ കേരളക്കരയിലെ വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾ കടൽ കടന്ന് മലയാളികൾ ഏറെയുള്ള ഗൾഫ് നാടുകളിലും എത്തി. കേരളത്തിൽ ചൂടു കൊണ്ട് ജനങ്ങൾ നെട്ടോട്ടമോടുമ്പൾ യു.എ.ഇയിൽ വിഷു ഒരുക്കുന്ന ഓട്ടത്തിലാണ് ഗൾഫ് മലയാളികൾ. ഗൃഹാതുര...

ബ്രിട്ടൻ പുറത്ത് കടക്കുന്നതോടെ ബ്ലൂകാർഡ് നടപ്പിലാക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ; ബ്രിട്ടീഷ് പൗരന്മാർക്കും ബ്ലൂകാർഡ് വഴി ജോലി ചെയ്യാം; ഏറ്റവും കൂടുതൽ അവസരം ഇന്ത്യൻ യുവാക്കൾക്ക്

April 12, 2017

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വേറിട്ട് പോകുന്നതോടെ ഇവിടുത്തെ യൂറോപ്യൻ യൂണിയൻകാരുടെ ഭാവിക്കൊപ്പം മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ബ്രിട്ടീഷുകാരുടെ ഭാവിയെപ്പറ്റിയുമുള്ള ആശങ്ക ശക്തമാണ്. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷുകാർക്ക് ഭാവിയിൽ മറ്റ് യൂറോപ്യൻ...

ഫിൻലാൻഡിൽ മേയറാകാൻ ഒരുങ്ങി രഞ്ജിത്ത് കുമാർ; മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഹാട്രിക് ജയം നേടിയ മരടു സ്വദേശി നഗരസഭാ അധ്യക്ഷ സ്ഥാനത്തിനു തൊട്ടടുത്ത്; മലയാളികൾ നാമമാത്രമായ സ്‌കാൻഡിനേവിയൻ രാജ്യത്തെ തുടർച്ചയായ ജയം മധുരതരമെന്നും രഞ്ജിത്ത്

April 12, 2017

വൈറ്റില: സ്‌കാൻഡിനേവിയൻ രാജ്യമായ ഫിൻലാൻഡിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മലയാളിക്ക് തുടർച്ചയായി മൂന്നാം തവണയും ജയം. ഹമീൻലിന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മരട് തെക്കേടത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകൻ രഞ്ജിത്ത് കുമാറാണ് ഹാട്രിക് വിജയം നേടിയിരിക്കുന്നത്. ...

മാധ്യമപ്രവർത്തക റാണ അയൂബിന് അശ്ലീല സന്ദേശങ്ങൾ അയച്ച മലയാളി യുവാവിന്റെ ഗൾഫിലെ പണിപോയി; 'കൊടിച്ചി പട്ടീ കാലകത്തിവെയ്ക്കൂ' എന്ന് ഹരിപ്പാട് സ്വദേശി ബിൻസിലാലിന്റെ സന്ദേശം; അശ്ലീല സന്ദേശങ്ങൾ മാധ്യമപ്രവർത്തക ട്വിറ്ററിൽ ഇട്ട് 24 മണിക്കൂറിനകം യുവാവിനെ പിരിച്ചുവിട്ടു വീസ റദ്ദാക്കി; യുഎഇയിലെ സ്ത്രീ സുരക്ഷ നേരിട്ടു ബോധ്യപ്പെട്ടെന്ന് റാണ

April 11, 2017

ദുബായി: പ്രമുഖ പത്രപ്രവർത്തക റാണ അയ്യൂബിനെതിരെ സാമൂഹിക സോഷ്യൽ മീഡിയയിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളയച്ച മലയാളി ജീവനക്കാരനെ യു.എ.ഇ കമ്പനി പുറത്താക്കി. ഗൾഫിലെ പ്രമുഖ സ്ഥാപനമായ ആൽഫാ പെയിന്റ് കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഹരിപ്പാട...

പമ്പിലെത്തിയവർ ആവശ്യപ്പെട്ടപ്പോൾ വിക്രം ജാർയാൽ പണം കൈമാറി; പിന്നാലെ വെടിവയ്‌പ്പും; വാഷിങ്ടനിലെ യകിമ പെട്രോൾ പമ്പിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത് മോഷ്ടാക്കൾ; വിക്രം ജറ്യാലിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

April 09, 2017

സാൻഫ്രാൻസിസ്‌കോ: വാഷിങ്ടനിലെ യകിമ പെട്രോൾ പമ്പിൽ ഇന്ത്യക്കാരൻ വിക്രം ജറ്യാലിനെ (26) വെടിവച്ചുകൊന്നത് മോഷണത്തിന് വേണ്ടിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വ്യാഴാഴ്ച പുലർച്ചെ വിക്രമിനുനേരെ വെടിയുതിർക്കുകയായിരുന്നു. പമ്പിലെത്...

മാസം അഞ്ച് ടിക്കറ്റ് വീതം ഓൺലൈൻ വഴി ആറു മാസം വാങ്ങിയത് തുണയായി; അമേരിക്കയിൽ താമസിക്കുന്ന മലയാളി ഡോക്ടർ ദമ്പതികൾക്ക് അബുദാബി എയർപോർട്ടിലെ നറുക്കെടുപ്പിൽ ലഭിച്ചത് 18 കോടി രൂപ

April 06, 2017

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോളടിച്ചത് മലയാളിക്ക്. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്കാണ് 18 കോടിയോളം രൂപ (10 ദശലക്ഷം ദിർഹം) യുടെ സമ്മാ...

വിദേശ തൊഴിലാളികളെ സ്‌പോൺസറുടെ കീഴിൽത്തന്നെ നിലനിർത്താൻ നിയമം കർശനമാക്കി കുവൈത്ത്; സ്‌പോൺസർഷിപ്പ് ലംഘിക്കുന്നവരെ കരിമ്പട്ടികയിൽപ്പെടുത്തി നാടുകടത്തും; 2014 മുതലുള്ള ഒളിച്ചോട്ടക്കാർ നടപടിക്ക് ഇരയാകും; മലയാളികളടക്കം കടുത്ത ആശങ്കയിൽ

April 02, 2017

കുവൈത്ത് സിറ്റി: തൊഴിലിനെത്തുന്ന വിദേശികളെ സ്‌പോൺസറുടെ കീഴിൽത്തന്നെ നിലനിർത്താൻ കുവൈത്തിൽ നിയമം കർശനമാക്കുന്നു. യഥാർത്ഥ സ്‌പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടി മറ്റു ജോലികൾ ചെയ്യുന്നവരെ കണ്ടെത്തി നാടു കടത്താനാണു നീക്കം. 18ാം നമ്പർ തൊഴിൽ വിസ ഉൾപ്പെട്ട വിദേശ...

MNM Recommends