1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

രണ്ടര വർഷമായി സൗദിയിൽ വീട്ടു തടങ്കലിലുള്ള മലയാളി പെൺകുട്ടികളുടെ മോചനത്തിന് വഴി തെളിയുന്നു; കുട്ടികളെ പിതാവാണ് തന്നെ ഏൽപിച്ചതെന്നും അദ്ദേഹം വന്നാൽ കൊണ്ടു പോകാമെന്നും സൗദി പൗരന്റെ അറിയിപ്പ്; കുട്ടികളെ വിട്ടു കിട്ടുന്നതിന് പകരമായി ആവശ്യപ്പെട്ടിരിക്കുന്നത് മൂന്ന് ലക്ഷം സൗദി റിയാൽ

July 21, 2018

കൽപറ്റ: കഴിഞ്ഞ രണ്ടര വർഷമായി സൗദിയിൽ വീട്ടു തടങ്കലിൽ കഴിയുന്ന മലയാളി പെൺകുട്ടികളെ മോചിപ്പിക്കുന്നതിനുള്ള വഴി തെളിയുന്നു. കെഎംസിസിയുടെ നേതൃത്വത്തിലാണ് മോചന ശ്രമം നടക്കുന്നത്. അൽകോബാർ റാകയിലെ സൗദി പൗരനാണ് കുട്ടികളെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. പെ...

വിദേശ ജോലിയുടെ മിടുക്കിൽ ഭാര്യമാരെ പറ്റിക്കുന്ന വിരുതന്മാർ അറിയുക; നിങ്ങളെ കുരുക്കാൻ മേനകാ ഗാന്ധി പിന്നാലെയുണ്ട്; വിദേശത്ത് എത്തിയ ശേഷം ഭാര്യമാരെ മൈൻഡ് ചെയ്യാത്ത എട്ട് പ്രവാസികളുടെ പാസ്‌പോർട്ട് റദ്ദ് ചെയ്ത് കേന്ദ്രം; ലുക്ക് ഔട്ട്‌ നോട്ടീസും ഇട്ടതിനാൽ ഇനി മടങ്ങി വന്നാൽ ഉടൻ പൊലീസ് വലയിൽ; ഗാർഹിക പീഡന കേസിൽ കുടുങ്ങിയാൽ വിദേശത്ത് കടന്ന് രക്ഷപ്പെടാമെന്ന് ഇനി കരുതുന്നത് മണ്ടത്തരം

July 20, 2018

ന്യൂഡൽഹി: ഇനി മുതൽ കല്യാണ കഴിച്ച് ഭാര്യ തേച്ച് വിദേശത്ത് മുങ്ങാമെന്ന് വിചാരിക്കുന്ന ഭർത്താക്കന്മാരുടെ പാസ്പോർട്ടിൽ കൈവച്ച കേന്ദ്രം. വിവാഹബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടാക്കി ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്നാൽ പണി ഉറപ്പ്. ഭാര്യമാരെ നാട്ടിൽ ഉപേക്ഷിച്ച...

അമ്മ മലയാളിയും അച്ഛൻ സുഡാനിയും; അച്ഛൻ അമ്മയെ ഉപേക്ഷിച്ചപ്പോൾ ഒപ്പം സുഡാനിലെത്തി; രണ്ടാനമ്മയുടെയും പിതാവിന്റേയും പീഡനത്തിനൊടുവിൽ ദുബായിൽ എത്തിയത് കഴിഞ്ഞ വർഷം; നീണ്ട കാലത്തിന് ശേഷം അമ്മയെ കണ്ട സന്തോഷം തീരും മുൻപ് ജോലി നഷ്ടപ്പെട്ട് ഹനി; ഭക്ഷണത്തിനും ജീവിക്കാനൊരു മാർഗത്തിനും കാരുണ്യത്തിനായി കൈ നീട്ടി പാതി മലയാളി

July 17, 2018

ദുബായ്: പിതാവിന്റെ പീഡനത്തിൽ നിന്നു രക്ഷപ്പെട്ടു സുഡാനിൽ നിന്ന് ദുബായിലെത്തിയ പാതി മലയാളിയായ ഹനി നാദിർ മെർഗാനി അലിയുടെ ദുരിതങ്ങൾ തീരുന്നില്ല. ജോലി നഷ്ടപ്പെട്ട ഹനി കഴിഞ്ഞ മൂന്ന് മാസമായി ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ ദുരിത്തിലായിരിക്കുകയാണ്....

വിശപ്പടക്കാൻ ദാനം കിട്ടുന്ന കുബൂസും വെള്ളവും മാത്രം; ശമ്പളമില്ലാതെ ദുരിതത്തിലായിട്ട് നാലുമാസം; വിസ പുതുക്കി നൽകുന്ന കാര്യം ചോദിച്ചപ്പോൾ പിആർഒ തൊഴിച്ചുപുറത്താക്കി; ഗുരുതര നിലയിൽ കഴിയുന്ന ഭാര്യയെ ചികിൽസിക്കാനായി നാട്ടിലെത്താൻ ഒരുവഴിയും കാണാതെ പാലക്കാട് സ്വദേശി ഷിബു; തൃശൂരിലെ റിക്രൂട്ടിങ് ഏജൻസിയുടെ ചതിയിൽ പെട്ട് ദുബായ് കമ്പനിയിൽ തീതിന്നുന്ന ഷിബുവിന്റെ പ്രതീക്ഷ ഏംബസിയുടെ ഇടപെടൽ

July 16, 2018

ദുബായ് : വാഗ്ദാനം ചെയ്ത വേതനം നൽകാതെ തൊഴിലാളികളെ വഞ്ചിക്കുകയും മനുഷ്യത്വരഹിതമായി പെരുമാറുകയും ചെയ്യുന്ന ചില കമ്പനികളുടെ കഥകൾ ഇതിനും മുമ്പും ഗൾഫിൽ നിന്ന് കേട്ടിട്ടുണ്ട്. പാവം തൊഴിലാളികളുടെ നിസ്സഹായാവസ്ഥയാണ് നാട്ടിലും വിദേശത്തും റിക്രൂട്ടിങ് ഏജൻസികളും ...

രണ്ട് ദിവസം തങ്ങുന്നവർക്ക് ഫീസ് ഇല്ലാതെ എയർപോർട്ടിൽ വിസ; അവധിക്കാലത്ത് 18 വയസ്സിൽ താഴെയുള്ളവർക്ക് വിസ ഫീസ് ഇളവ്; യുഎഇയിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ജനകീയ പദ്ധതിയുമായി യുഎഇ സർക്കാർ

July 16, 2018

ദുബായ്: യുഎഇയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഫീസ് ഇളവും വിസ ഓൺ അറൈവൽ സംവിധാനങ്ങളുമായി യുഎഇ സർക്കാരിന്റെ ജനകീയ പദ്ധതികൾ.വിനോദ സഞ്ചാരികളുടെ കൂടെ വരുന്ന 18 വയസിനു താഴെയുള്ളവർക്ക് യുഎഇ വീസ സൗജന്യമാക്കി. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ വേനൽക്കാല...

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ബഹ്‌റൈനിൽ; വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ഖലീഫയുമായി കൂടിക്കാഴ്ച;ഇന്ത്യൻ എംബസിയുടെ പുതിയ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

July 15, 2018

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ പുതിയ കോംപ്ലക്‌സ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സാംസ്‌കാരിക ഐക്യത്തിന്റെ പ്രതീകമാണ് പുതിയ കോംപ്ലക്‌സെന്ന് ഉദ്ഘാടനപ്രസംഗത്തിൽ സുഷമ പറഞ്ഞു. സാമ്പത്തികരംഗത്ത് ...

ഒരുനിമിഷത്തെ അശ്രദ്ധയിൽ വന്നത് പെടാപ്പാട്; അബുദാബിയിൽ നിന്ന് നാട്ടിലേക്ക് അയച്ച മൃതദേഹം മാറിപ്പോയി; മലയാളിക്ക് പകരം നാട്ടിലെത്തിയത് തമിഴനാട് സ്വദേശിയുടേത്

July 14, 2018

കൽപ്പറ്റ: നടപടിക്രമങ്ങളിലെ പാകപ്പിഴ മൂലം മരണവീടിനെ കൂടുതൽ ദുഃഖത്തിലാഴ്‌ത്തി ഗൾഫിൽ നിന്നെത്തിച്ച മൃതദേഹം മാറിപ്പോയി. മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് തമിഴ്‌നാട് സ്വദേശിയുടേതായിരുന്നു. അബുദാബിയിൽ നിന്ന് വ്യാഴാഴ്ച രാത്രി എയർ ഇന്ത്യാ വ...

2015ൽ 7.6 ലക്ഷം പേർ ജോലി തേടി ഗൾഫ് രാജ്യങ്ങളിൽ പോയിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം 3.7 ലക്ഷം പേരായി കുറഞ്ഞു; ഈ വർഷം വീണ്ടും ഇടിവ്; എണ്ണ വിലയിടിവും നിതാഖത്തും തലവേദനയായതോടെ ഗൾഫിനെ കൈവിട്ട് ഇന്ത്യക്കാർ; സൗദിയെ മറികടന്ന് ഇപ്പോൾ ഭൂരിപക്ഷം മലയാളികളും പോകുന്നത് യുഎഇയിലേക്ക്; പ്രവാസിപ്പണം ഇടിഞ്ഞു തുടങ്ങിയതോടെ അപകടത്തിലാകുന്നത് കേരളാ സമ്പദ് വ്യവസ്ഥ

July 13, 2018

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് പ്രവാസികൾ നാട്ടിലേക്ക് ഒഴുക്കുന്ന പണമാണ്. എന്നാൽ, ഈ പണത്തിന്റെ വരവ് കുറഞ്ഞു തുടങ്ങിയതോടെയാണ് കേരളം സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങിയത്. ഇതോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ സ്വപ്‌ന പദ്ധതിയായ കിഫ്ബി അടക്...

പത്തുവയസുകാരിയായ റുവാനയ്ക്ക് പിന്നാലെ നാലുവയസുകാരനായ മനുവും വിധിക്ക് കീഴടങ്ങി; മെൽബണിലെ നഴ്‌സായ മഞ്ജുവും ഭർത്താവ് ജോർജും ഗുരുതരാവസ്ഥയിൽ തുടരുന്നു; ഓസ്‌ട്രേലിയയിലെ അപകടത്തിൽ മലയാളി ദമ്പതികൾക്ക് രണ്ടുമക്കളും നഷ്ടമായി; ഇരുവരുടെയും ജീവൻ കാക്കാൻ മനസ്സുരുകി പ്രാർത്ഥിച്ച് മലയാളി സമൂഹം

July 10, 2018

മെൽബൺ: ഒരു പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ ആയിരുന്നു ആ ദുരന്തം. ശനിയാഴ്ച അർദ്ധരാത്രിയോടെ മെൽബണിലെ ട്രഗനൈനയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ ദുരന്തം മലയാളികളെയാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. അപകടത്തിൽ 10 വയസുകാരി റുഹാന സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന...

അമേരിക്കയിൽ വെടിയേറ്റ് മരിച്ച് ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അമേരിക്കൻ പ്രവാസികളുടെ കരുണാപ്രവാഹം; ക്രൗഡ് ഫണ്ടടിങ് വെബ്‌സൈറ്റിൽ അപ്പീൽ ഇട്ട് ഒരുദിവസം തികയുംമുമ്പ് 50,000 ഡോളർ ശേഖരിച്ച് ശരത്തിന്റെ ബന്ധുക്കൾ

July 09, 2018

അമേരിക്കയിലെ കൻസാസിൽ മോഷ്ടാവിന്റെ വെടിയേറ്റ് മരിച്ച ഇന്ത്യൻ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഒരുദിവസം കൊണ്ട് സമാഹരിച്ചത് അമ്പതിനായിരം ഡോളറിലേറെ. തെലങ്കാന സ്വദേശിയായ ശരത്ത് കോപ്പുവിനുവേണ്ടിയാമ് ഇത്രയും തുക സമാഹരിച്...

ഓസ്‌ട്രേലിയയിലെ മെൽബണിൽ പൊലിഞ്ഞത് പത്ത് വയസ്സുകാരിയായ കൊല്ലം സ്വദേശിനിയുടെ ജീവൻ; അപകടത്തിൽപെട്ട കുടുംബത്തിലെ മകനും ഗുരുതരാവസ്ഥയിൽ;ബർത്ത്‌ഡേ പാർട്ടി കഴിഞ്ഞുള്ള യാത്രയിൽ കാറോടിച്ചിരുന്നത് മലയാളിയായ യുവതി; ഭാര്യയും ഭർത്താവും അടക്കം കുടുംബം മുഴുവൻ ആശുപത്രിയിൽ

July 09, 2018

മെൽബൺ: ഓസ്‌ട്രേലിയയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ബാലിക മരിച്ചു. സുഹൃത്തിന്റെ വീട്ടിൽ ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. കൊല്ലം ചാത്തന്നൂർ വരിഞ്ഞവിള പണിക്കർവീട്ടിൽ ജോർജ് പണിക്കരുടെ മകൾ റുവാന (10) ആണു മരിച്ചത്.കാറിലുണ്ടായിരുന്ന...

സായാഹ്ന ഭക്ഷണത്തിനായി റസ്‌റ്റോറന്റിലെത്തിയപ്പോൾ അക്രമികൾ പതിയിരുന്നത് അറിഞ്ഞില്ല; അഞ്ചുവെടിയുണ്ടകൾ എടുത്തത് 26 കാരനായ യുവാവിന്റെ ജീവൻ; യുഎസിലെ മിസൗറിയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് വംശീയവിദ്വേഷം മൂലമോ? ദുരന്തമേറ്റുവാങ്ങിയ തെലുങ്കാന സ്വദേശി ശരത് കോപ്പുവിന്റെ കുടുംബത്തെ സഹായിക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം

July 08, 2018

മിസൗറി:വെള്ളിയാഴ്ച വൈകുന്നേരം മിസോറിയിലെ കാൻസാസ് നഗരത്തിലെ ഒരു റസ്‌റ്റോറണ്ട്. മിസോറി സർവകലാശാലയിൽ പഠിക്കുന്ന ശരത് കോപ്പു അവിടെ ഭക്ഷണം കഴിക്കാനെത്തുമ്പോൾ ഒരിക്കലും കരുതിയിരിക്കില്ല ഇങ്ങനെയൊരു ദുരന്തമേറ്റുവാങ്ങേണ്ടി വരുമെന്ന്. തെലങ്കാനയിൽനിന്നുള്ള വിദ്...

മലേഷ്യയിൽ കപ്പലപകടത്തിൽ മരിച്ച സ്മഹേഷിന്റെ മൃതദേഹം മൂന്ന് ദിവസം കഴിഞ്ഞിട്ടും നാട്ടിലെത്തിയില്ല; വിദേശത്ത് പോയത് മറൈൻ എഞ്ചിനീയറിങ് പൂർത്തിയാക്കി ആഗ്രഹിച്ച ജോലി തേടി; മിരിയിൽ വെച്ച് ഷിപ്പിന്റെ വടം വീണ് ദാരുണമായ അന്ത്യം; മരണ വിവര വീട്ടിലറിയിക്കാൻ കമ്പനി മടിച്ച് നിന്നപ്പോൾ മുന്നോട്ട് വന്നത് സുഹൃത്തുക്കൾ; അട്ടപ്പാടി സ്വദേശി സ്മഹേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സുഷമ്മ സ്വരാജിന്റെ കനിവ് തേടി ബന്ധുക്കൾ

July 06, 2018

പാലക്കാട്: മലേഷ്യയിൽ കപ്പൽ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കൾ. അട്ടപ്പാടി ചെമ്മണ്ണൂർ സ്വദേശിയായ സ്മഹേഷ് എന്ന 21കാരനായ യുവാവ് കൊല്ലപ്പെട്ട വിവരം കമ്പനി അധികൃതർ യുവാവിന്റെ വീട്ടിൽ അറിയിച്ചിട്ട് പോലും ഇല്ല....

കുവൈറ്റിലേക്ക് മാത്രമല്ല സൗദിയിലേക്കും നഴ്‌സുമാരെ നിയമിച്ച് നോർക്കാ റൂട്ട്‌സ്; ഏജന്റുമാരുടെ കഴുത്തറുപ്പൻ ഫീസും ചതിയും ഭയക്കാതെ നിങ്ങൾക്കും ഇനി ഗൾഫിലെത്താം; നിരവധി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

July 06, 2018

തിരുവനന്തപുരം: നിരവധി മലയാളികളുടെ സ്വപ്‌നമാണ് ഗൾഫ്. അതുകൊണ്ട് തന്നെ ഗൾഫിൽ കൊണ്ടു പോകാം എന്നു പറഞ്ഞാൽ ഉടൻ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് മണലാരണ്യത്തിൽ എത്തി ചതിക്കുഴിയിൽ വീഴുന്നത് നിരവധി മലയാളികളാണ്. ഇത്തരക്കാരുടെ ആശ്വാസമാണ് നോർക്കാ റൂട്ട്‌സ്. ഏജന്റുമാരു...

ടോജോ മാത്യുവിന് 13 കോടി ലഭിക്കുന്നത് ദുബായ് ജീവിതം മതിയാക്കി ഡൽഹിയിലെ നഴ്സായ ഭാര്യക്കൊപ്പം ജീവിക്കാനായുള്ള മടക്കയാത്രയിൽ; പണം കൈപ്പറ്റാൻ യുഎഇയിലേക്ക് തിരിക്കുമെന്ന് ആലപ്പുഴ സ്വദേശി; അടിപൊളി വീടടക്കം ഒരുപാട് സ്വപ്നങ്ങൾ നെയ്ത് ഭാഗ്യദേവതയുടെ ഇഷ്ട പുത്രൻ

July 05, 2018

അബുദാബി: ജീവിതത്തിലെ ഒരു പിടി സ്വപ്‌നങ്ങൾ പൂർണമാക്കാനാണ് പ്രവാസികൾ വിദേശത്ത് കഷ്ടപ്പെടുന്നത്. എന്നാൽ ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ടാലും നാടും വീടും വിട്ട് നിൽക്കുന്ന പലർക്കും പ്രാരാബ്ദം മാത്രമാണ് ബാക്കി. ആലപ്പുഴ ടോജോ മാത്യുവിന്റെ കാര്യം കുറച്ച് വ്യത്യാ...

MNM Recommends