Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി പ്രവാസികളിൽ 37 ശതമാനവും മുസ്ലീമുകൾ; രണ്ടാമത് ക്രിസ്ത്യാനികൾ: കഴിഞ്ഞ വർഷം കേരളത്തിലെത്തിയത് 72,000 കോടി രൂപ; ഭൂരിപക്ഷവും ഉപയോഗിക്കുന്നത് വീട് നിർമ്മാണത്തിന്

മലയാളി പ്രവാസികളിൽ 37 ശതമാനവും മുസ്ലീമുകൾ; രണ്ടാമത് ക്രിസ്ത്യാനികൾ: കഴിഞ്ഞ വർഷം കേരളത്തിലെത്തിയത് 72,000 കോടി രൂപ; ഭൂരിപക്ഷവും ഉപയോഗിക്കുന്നത് വീട് നിർമ്മാണത്തിന്

തിരുവന്തപുരം: സംസ്ഥാനത്തെ പ്രവാസികളിൽ 37.2 ശതമാനവും മുസ്ലിംങ്ങൾ, രണ്ടാം സ്ഥാനത്ത് ക്രിസ്ത്യാനികളാണ്, 19.5 ശതമാനം. 12.7 ശതമാനം ഹിന്ദുക്കളും. സെൻറർ ഫോർ ഡെവലപ്‌മെൻറ് സ്റ്റഡീസിന്റെ (സി.ഡി.എസ്) പുതിയ പഠനത്തിലാണ് പ്രവാസികളെ കുറിച്ചുള്ള പുത്തൻ വിവരങ്ങൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ്. 1,07,503 പേർ. പത്തനംതിട്ട, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ മൊത്തം പ്രവാസികളെക്കാൾ കൂടുതലാണ് തിരൂരിൽനിന്ന് കുടിയേറിയവരുടെ മാത്രം എണ്ണം. ഇടുക്കി ജില്ലയിലെ പീരുമേടാണ് പ്രവാസികളുടെ എണ്ണത്തിൽ പിന്നിൽ. സെൻറർ ഫോർ ഡെവലപ്‌മെൻറൽ സ്റ്റഡീസിന്റെ (സി.ഡി.എസ്) റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തിറക്കി.

തിരൂർ കഴിഞ്ഞാൽ തിരുവന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലാണ് പ്രവാസികൾ കൂടുതൽ. 1,04,863 പേർ. കണ്ണൂർ, തൃശൂർ, കോഴിക്കോട്, തലശ്ശേരി, തിരുവന്തപുരം, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂർ എന്നിവയാണ് പ്രവാസികൾ കൂടുതലുള്ള മറ്റ് താലൂക്കുകൾ. പീരുമേട് താലൂക്കിൽ 2199 പ്രവാസികളേയുള്ളൂ. ചിറ്റൂർ, ചേർത്തല, ആലുവ, ദേവികുളം, തൊടുപുഴ, സുൽത്താൻബത്തേരി, വൈക്കം, ഉടുമ്പൻചോല, കുട്ടനാട് എന്നിവയാണ് പ്രവാസികൾ കുറഞ്ഞ താലൂക്കുകൾ. സംസ്ഥാനത്തെ പ്രവാസികളുടെ എണ്ണം ഉയർന്നതായും റിപ്പോർട്ട് പറയുന്നു. ഇപ്പോൾ 23.6 ലക്ഷം മലയാളികളാണ് പ്രവാസികൾ. 2011ലെ സർവേയിൽ 22.8 ലക്ഷം പേരായിരുന്നു.

പ്രവാസികളുടെ പണത്തിന്റെ ഒമ്പത് ശതമാനവും വീട് നിർമ്മാണത്തിനായാണ് ചെലവഴിക്കുന്നത്. കേരളത്തിലേക്ക് 2013-14 വർഷത്തിൽ 72,680 കോടി രൂപയാണ് എത്തിയത്. 10-11ൽ ഇത് 49,696 കോടിയായിരുന്നു. 22,985 കോടിയുടെ വർധനയാണ് (46 ശതമാനം) ഈ കാലത്ത് വന്നത്. 2014 മാർച്ച് വരെയുള്ള ഒരു വർഷത്തിൽ പ്രവാസികളിൽനിന്ന് സംസ്ഥാനത്തെ കുടുംബങ്ങളിലേക്ക് വിദേശത്തുനിന്ന് എത്തിയത് 15,129 കോടി രൂപയാണ്. പണത്തിൽ നിശ്ചിതഭാഗം സമ്മാനങ്ങൾ പോലുള്ളവ നൽകാൻ ഉപയോഗിക്കുന്നു. വീട് നിർമ്മാണത്തിനു പുറമെ കാർ വാങ്ങൽ, വിദ്യാഭ്യാസം, ചികിത്സ, സ്ത്രീധനം എന്നിവക്കായി നൽകുന്ന പണത്തിലും വൻ വർധന വന്നു.

സംസ്ഥാനത്തെ പ്രവാസികളിൽ 35 ശതമാനത്തിനും നല്ല വീടുണ്ട്. 12.9 ശതമാനത്തിന് ആഡംബര വിഭാഗത്തിൽപെടുന്ന വീടുകളും 23.3 ശതമാനത്തിന് വളരെ നല്ലത് വിഭാഗത്തിലെ വീടും ഉണ്ട് . നല്ലത് എന്ന വിഭാഗത്തിൽ 40.7 ശതമാനവും പാവങ്ങൾ വിഭാഗത്തിൽ 21 ശതമാനവും കുടിലുകളുടെ വിഭാഗത്തിൽ 2.2 ശതമാനവുമാണുള്ളത്. 56.9 ശതമാനം പ്രവാസി കുടുംബങ്ങളും എൽ.പി.ജി ഉപഭോക്താക്കളാണ്. 93.2 ശതമാനം പ്രവാസികളും സ്വന്തം വീടുകളിലാണ് താമസിക്കുന്നത്. 17 ശതമാനം പ്രവാസികൾക്ക് താമസിക്കുന്നതിന് പുറമെ ഒരു വീടുകൂടി സ്വന്തമായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP