ഒടുവിൽ ദുബായിലും പെൺപൊലീസായി; കൂറ്റൻ കെട്ടിടങ്ങൾക്ക് മുകളിൽ ഇരച്ചു കയറിയും ഇരു ചക്രവാഹനങ്ങലിൽ പറന്നും രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന കരാട്ടെ പരിശീലനം സിദ്ധിച്ച വനിതാ പൊലീസ് രംഗത്ത്
ദുബായ്: പെൺകരുത്തിന്റെ പുതിയ മാനം നൽകി ദുബായ് വനിതാപൊലീസ് ശ്രദ്ധേയമാകുന്നു. വിവിധ കേസുകളിൽ അറസ്ററിലാവുന്നവരെ കോടതികളിലേക്കും വരുന്ന വിധികൾക്ക് അനുസരിച്ചു സെൻട്രൽ ജയിലിലേക്കും കൊണ്ടുപോകുന്നതു ഇനി വിനതാപൊലീസുകാരുടെ സുരക്ഷാവലയത്തിലാകും. വിഐപികൾക്കു പരി...
നിറമുള്ള മോഹങ്ങളോടെ ജോലിതേടി ഗൾഫിലേക്കു പറന്ന സുശീല ചെന്നെത്തിയത് അടിമക്കച്ചവടക്കാരുടെ കയ്യിൽ; സ്പോൺസറായി കൊണ്ടുപോയ അറബി മാൻപവർ കമ്പനിക്കും അവർ മറ്റൊരു സ്ത്രീക്കും മറിച്ചുവിറ്റു; ക്രൂരമർദ്ദനങ്ങളും പീഡനവും സഹിച്ച് വാഗമൺ സ്വദേശിനിക്ക് ഒന്നരക്കൊല്ലം 'ആടുജീവിതം'; സാമൂഹ്യപ്രവർത്തകർ രക്ഷിച്ചതോടെ മോചനംകാത്ത് സുശീല
ബുരൈദ(സൗദിഅറേബ്യ): ഗൾഫ് ജോലിയുടെ മായിക വാഗ്ദാനങ്ങളിൽ കുടുങ്ങി മണലാരണ്യങ്ങളിൽ സ്വപ്നങ്ങളുടെ പച്ചപ്പു തേടിപ്പോയ സുശീല അറിഞ്ഞിരുന്നില്ല, ചെന്നെത്തുന്നതുകൊടുംചതിയുടെ ലോകത്തേക്കാണെന്ന്. ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് കുടുംബത്തെ കരകയറ്റാൻ കടൽകടക്കുന്നതിന് വ...
ദുബായിൽ 23 ഷവർമക്കടകൾ അടച്ചുപൂട്ടി; ശുചിത്വ മാർഗനിർദ്ദേശങ്ങൾ കർശനമാക്കുമെന്ന് അധികൃതർ; ഷവർമ ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനും പുതിയ മാർഗനിർദ്ദേശങ്ങളുമായി ദുബായ് നഗരസഭ
അബുദാബി: ദുബായ് മുനിസിപ്പാലിറ്റിയിലെ 23 ഷവർമക്കടകൾ അടച്ചുപൂട്ടി. ശുചിത്വമില്ലാതെ ആരോഗ്യത്തിനു ഹാനികരമാകുന്ന സാഹചര്യങ്ങളിൽ ഷവർമ ഉണ്ടാക്കിയിരുന്ന കടകളാണ് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചത്. ഷവർമ വിൽക്കുന്നതിനു മുനിസിപ്പാലിറ്റി അധികൃതർ പുതിയ മാർഗനിർദ്ദേ...
അമേരിക്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായി വിജയിച്ചത് രണ്ട് മലയാളികൾ; പ്രൈമറിയിൽ നേരിയ വോട്ടിന് പരാജയപ്പെട്ട് മറ്റൊരു മലയാളി കൂടി
വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് എന്താകാര്യം എന്ന് ആരെങ്കിലും ചോദിച്ചാൽ ധൈര്യമായി പറയാം ഞങ്ങൾക്കും കാര്യമുണ്ട് എന്നത്. അമേരിക്കയിലെ മലയാളി സമൂഹത്തിന് മൊത്തം അഭിമാനമായി യുഎസ് പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ഡെമ...
കസ്റ്റംസുകാരുടെ പിടിച്ചുപറിയും എമിഗ്രേഷൻകാരുടെ 'മുയിച്ചു നോക്കലും' കൗണ്ടറിൽ ഇരിക്കുന്നവരുടെ ആട്ടും തുപ്പും; മാത്രമല്ല ഇപ്പോൾ അവർ തുരന്നുകക്കലും തുടങ്ങിയിരിക്കുന്നു; കരിപ്പൂരിൽ നിന്ന് ദോഹയിലേക്കു പോയ ഒരു പ്രവാസിക്ക് പറയാനുള്ളത്
തിരുവനന്തപുരം: കരിപ്പൂർ എയർപോർട്ടിൽ വൻതോതിൽ ലഗേജ് കൊള്ള നടക്കുന്നുവെന്ന് കാലങ്ങളായുള്ള പരാതിയാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായിട്ടും എയർപോർട്ട് അധികൃതർ ഇതൊന്നും അറിഞ്ഞ മട്ടു കാണിക്കാറില്ല. കഴിഞ്ഞമാസം എയർപോർട്ടിൽ വന്നിറങ്ങിയവരുടെ ലഗേജിൽ നിന്ന്...
സൗദിയിലെ മൊബൈൽ കടകളിൽ നിന്നും മലയാളികളെല്ലാം പുറത്താകും; 100 ശതമാനം സ്വദേശിവൽകരണം വെള്ളിയാഴ്ച്ച് മുതൽ; ടെക്നോളജി പഠിക്കാൻ സൗദി സ്വദേശികൾ പരിശീലനത്തിനായി മലപ്പുറത്തും
റിയാദ്: സൗദിയിലെ മൊബൈൽ കടകളിൽ നിന്നും മലയാളികൾ പൂർണ്ണമായും പുറത്താകും. സൗദി സ്വദേശിവൽക്കരണ നടപടികൾ കൂടുതൽ ഊർജ്ജിതമാക്കിയതോടെയാണ് മലയാളികൾ അടക്കമുള്ളവർക്ക് അത് തിരിച്ചടിയായത്. മൊബൈൽ വിൽപന, സർവീസ് സ്ഥാപനങ്ങളിൽ 100 ശതമാനം സ്വദേശിവൽകരണം വെള്ളിയാഴ്ച മുതൽ ...
തലക്ക് അടിച്ച് ബോധം കെടുത്തി പണവും മൊബൈലും കവർന്നു; റിയാദിൽ മലയാളി ഡ്രൈവർക്കു നേരെ റിപ്പർ മോഡൽ ആക്രമണം
റിയാദ്: ഷുമൈസി ജനറൽ ആശുപത്രിയുടെ മോർച്ചറിക്ക് റിപ്പർ മോഡൽ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്. തലക്ക് അടിച്ച് ബോധം കെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. കൊല്ലം ഓച്ചിറ സ്വദേശി ലൈജു (40) വിന് നേരെയാണ് രണ്ടംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. 17,800 റിയാൽ സ്മാർട് ...
മരുഭൂമിയിൽ കൊടും ചൂടിൽ ഷീറ്റ് വിരിച്ച ഷെഡിൽ പൊടിപടലങ്ങൾക്കിടയിൽ താമസം; കുടിക്കാൻ ശുദ്ധജലം പോലുമില്ല; സഹായിക്കാൻ ആളെത്തിയപ്പോൾ മൊബൈൽ ഫോണും പാസ്പോർട്ടും പിടിച്ചു വച്ചു; ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഇല്ലാതെ പോയി ഈ പാവങ്ങളെ രക്ഷിക്കാൻ കെടി ജലീലിന് കഴിയില്ലേ?
റിയാദ്: സൗദി അറേബ്യയിലെ സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത് കേന്ദ്ര സർക്കാരായിരുന്നു. കേന്ദ്രമന്ത്രി വികെ സിങ് നേരിട്ട് പോയി ഇവരെ നാട്ടിലെത്തിച്ചു. ഇതിനിടെയിൽ കേരളത്തിന്റെ മന്ത്രി കെ ടി ജലീലിന്റെ ഡിപ്ലൊമാറ്റിക് പാസ്പോർട...
ഒരു കോടിയുടെ ചോക്ലേറ്റുമായി 50 ലക്ഷം രൂപ വിലയുള്ള ട്രക്കിൽ ദുബായിൽ നിന്നും സൗദിയിലേക്ക് പോയ ഇന്ത്യൻ ഡ്രൈവറെ കുറിച്ചും ലോറിയെ കുറിച്ചും വിവരം ഒന്നുമില്ല; റിയാദിൽ എത്തിയ സാജിദിന് എന്ത് പറ്റിയെന്ന് തെരഞ്ഞ് ദുബായ്-സൗദി പൊലീസുകൾ
ദുബായ്: ഒരു കോടിയുടെ ചോക്കലേറ്റുമായി ദുബായിൽ നിന്നും സൗദിയിലേക്ക് പോയ ഇന്ത്യൻ ഡ്രൈവറെ കാണാതായതിൽ ദുരൂഹത. ആറ് വർഷമായി ദുബായിൽ ജോലി ചെയ്ത് വരുന്ന മുംബയ് സ്വദേശിയായ സാജിദ് പട്ടേലിനെയാണ് കാണാതായിരിക്കുന്നത്. സാജിദിനെ കാണാതായ സംഭവത്തിൽ ദുബായ് പൊലീസിന് പരാ...
കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ സ്പോൺസറും ഉടമയും തമ്മിൽ തർക്കം; നിയമനടപടികൾ കടുത്തതോടെ തൊഴിലാളികൾ ദുരിതത്തിൽ; ശമ്പളമോ താമസിക്കാൻ ഇടമോ ഇല്ലാതെ ഒമാനിൽ കഴിയുന്നത് എട്ടു മലയാളികൾ
തിരുവനന്തപുരം: കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്പോൺസറും ഉടമയും തമ്മിലെ തർക്കം നിയമനടപടികളിലേക്ക് നീണ്ടതോടെ ഒമാനിൽ മലയാളി തൊഴിലാളികൾ ദുരിതത്തിൽ. മസ്കത്ത് ആസ്ഥാനമായി നിർമ്മാണമേഖല, പി.ഡി.ഒയിലെ കരാർ ജോലികൾ നടത്തുന്ന ആൽഫാ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ എട...
പറക്കുന്ന വിമാനത്തിൽ കുറ്റം ചെയ്താലും ഇന്ത്യയിൽ കേസെടുക്കാം; വിമാനയാത്രയിൽ എയർഹോസ്റ്റസുമാർക്ക് ഉറങ്ങാനും അനുമതി; സ്ത്രീയുടെ ഫോട്ടോ അനുമതിയില്ലാതെ എടുക്കുന്നത് ക്രിമിനൽ കുറ്റം; ഡ്യൂട്ടിയിൽ ഉറങ്ങിയെന്ന് ആരോപണം ഉന്നയിച്ച് ഫേസ്ബുക്കിൽ വീഡിയോ ഇട്ടത് പ്രവാസി സാമൂഹ്യ പ്രവർത്തകന് കുരുക്കാകും
തിരുവനന്തപുരം: വിമാന യാത്രയ്ക്കിടെ ഉറങ്ങുന്ന എയർഹോസ്റ്റസിന്റെ വീഡിയോ എടുക്കുകയും അവർ കൃത്യനിർവഹണത്തിനിടെ ഉറങ്ങിയെന്ന് പരാതി നൽകുകയും ചെയ്ത ഗൾഫ് മലയാളിയും മലബാർ ഡവലപ്മെന്റ് ഫോറം ചെയർമാനുമായ കെഎം ബഷീറിന്റെ നടപടി വ്യാപകമായ വിമർശനത്തിന് കാരണമായതോടെ തന്റ...
വിമാനത്തിൽ ഉറങ്ങുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ എടുത്തു; കൃത്യനിർവഹണത്തിനിടെ ഉറങ്ങിയെന്നു പരാതിയും നൽകി; ഫേസ്ബുക്കിൽ വിവരം പോസ്റ്റ് ചെയ്തതോടെ ഗൾഫ് മലയാളിക്കു സോഷ്യൽ മീഡിയയുടെ വിമർശനം
തിരുവനന്തപുരം: വിമാനത്തിൽ ഇരുന്നുറങ്ങുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ച ഗൾഫ് മലയാളിക്കു സോഷ്യൽ മീഡിയയുടെ വിമർശനം. ഉറങ്ങുന്ന എയർഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ച് എയർഇന്ത്യക്കു പരാതി നൽകിയ കെ എം ബഷീറിനെതിരെയാണു വിമർശനം ഉയരുന്നത്. ജൂലൈ 31ന് എയർ...
തൊഴാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാലുവർഷം തുടർച്ചയായി ക്ഷേത്രപരിസരത്തുവച്ച് ലൈംഗികമായി പീഡിപ്പിച്ചു; ഹിന്ദു ദൈവങ്ങൾ മക്കളെ പീഡിപ്പിക്കുന്നവർ ആയിരുന്നുവെന്ന് പറഞ്ഞ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചു; അമേരിക്കയിലെ അരിസോണയിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ
ഫീനിക്സ് (യുഎസ്): ക്ഷേത്രദർശനത്തിന് എത്തിയ പെൺകുട്ടിയെ ഹിന്ദുദൈവങ്ങൾ മക്കളുമായി ലൈംഗികബന്ധം പുലർത്താറുണ്ടെന്ന് പറഞ്ഞ് വശീകരിച്ച് പീഡിപ്പിച്ച സംഭവത്തിൽ അമേരിക്കയിലെ അരിസോണയിൽ പൂജാരി അറസ്റ്റിലായി. നാലുവർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഫീനിക്...
ഷാർജയിൽ നിന്നും കരിപ്പൂരിലേക്ക് ജറ്റ് എയർവെയ്സും സ്പെയ്സ് ജെറ്റും സർവ്വീസ് തുടങ്ങും; ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഇൻഡിഗോയുടെ മറ്റൊരു സർവ്വീസ് കൂടി; യുഎഇ യാത്രക്കാർക്ക് ഇനി വേഗം വീട്ടിലെത്താം
ദുബായ്: കേരളത്തിലേക്ക് യു.എ.ഇ.യിൽനിന്ന് മൂന്ന് വിമാന സർവീസുകൾ കൂടി ആരംഭിക്കുന്നു. ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് ജെറ്റ് എയർവെയ്സും സ്പൈസ് ജെറ്റും പുതിയ സർവീസ് ആരംഭിക്കുമ്പോൾ ഇൻഡിഗോ ദുബായിൽനിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള പ്രതിദിന സർവീസ് രണ്ടായി ഉയർ...
സൗദിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുപി സ്വദേശിയുടെ വയറ്റിൽ കുത്തേറ്റ മുറിവും; പിടിയിലായവരിൽ സഹതാമസക്കാരായ മൂന്ന് മലയാളികളും
സകാക്ക (സൗദി അറേബ്യ) : സൗദിയിലെ സകാക്കയിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ച സംഭവത്തിൽ മൂന്ന് മലയാളികളും സംശയ നിഴലിൽ. മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യാക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മരിച്ച ഉത്തർപ്രദേശ് സ്വദേശിയോടൊപ്പം ...