Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒസിഐ - പിഐഒ കാർഡുകൾ ഉള്ളവർ ആധാർ എടുക്കുകയോ ലിങ്ക് ചെയ്യുകയോ വേണ്ട; ഇതിനോടകം എടുത്തവർ ലിങ്ക് ചെയ്തു തുടരുക: ഒടുവിൽ പ്രവാസികളുടെ അവകാശത്തെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ എല്ലാം നീക്കി യുണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ

ഒസിഐ - പിഐഒ കാർഡുകൾ ഉള്ളവർ ആധാർ എടുക്കുകയോ ലിങ്ക് ചെയ്യുകയോ വേണ്ട; ഇതിനോടകം എടുത്തവർ ലിങ്ക് ചെയ്തു തുടരുക: ഒടുവിൽ പ്രവാസികളുടെ അവകാശത്തെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ എല്ലാം നീക്കി യുണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ

സിഐ - പിഐഒ കാർഡുകൾ ഉള്ള പ്രവാസികൾ ആധാർ എടുക്കുകയോ ബാങ്ക് അക്കൗണ്ടുകളും പാൻ കാർഡും ആധാറുമായി ലിങ്ക് ചെയ്യുകയോ വേണ്ടെന്ന് യുണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ. എന്നാൽ ഇതിനോടകം ലിങ്ക് ചെയ്തവർക്ക് അതു തുടരാം. പ്രവാസികളുടെ ആധാർ സംബന്ധിച്ച വിഷയത്തിൽ യുനീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇപ്പോൾ തീരുമാനം അറിയിച്ചിരിക്കുന്നത്.

ഇക്കാര്യം വിശദീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അവർ കത്തും നൽകി. പ്രവാസികൾ ആധാർ എടുക്കുന്നതും ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി ആശയക്കുഴപ്പങ്ങളാണ് പ്രവാസികൾക്ക് ഉള്ളത്. ഈ വിഷയത്തിൽ ഉടൻ തീരുമാനം എടുക്കണമെന്നും അഥോറിറ്റി അറിയിച്ചിട്ടുണ്ട്. പ്രവാസികൾക്ക് ആധാർ നിർബന്ധമാക്കാനാവില്ലെന്നാണ് യുനീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.)യുടെ വിശദീകരണം.

കള്ളപ്പണം തടയൽ നിയമപ്രകാരവും ആദായനികുതി നിയമപ്രകാരവുമാണ് അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ വന്നത്. എന്നാൽ, ആധാർതന്നെ വേണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ലാത്തവർക്ക് എങ്ങനെയാണ് ഈ നിബന്ധന ബാധകമാകുകയെന്ന് അഥോറിറ്റി കത്തിൽ ചോദിക്കുന്നു. വ്യക്തികൾ പ്രവാസികളാണോയെന്ന് പരിശോധിക്കാൻ സംവിധാനമുണ്ടാക്കണമെന്ന് ബാങ്കുകൾക്കും മറ്റും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, ആധാറുമായി ബന്ധിപ്പിച്ചെങ്കിൽ ഡിസംബർ 31-നകം എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന നിർദേശമാണ് ബാങ്കുകൾ ഇപ്പോൾ നൽകുന്നത്. എൻ.ആർ.ഇ അക്കൗണ്ടുകൾക്കും ഇതേ നിബന്ധന ബാങ്കുകൾ ബാധകമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് യു.ഐ.ഡി.എ.ഐ പുതിയ തീരുമാനം അറിയിച്ചത്.

ആധാർനിയമപ്രകാരം പ്രവാസി ഇന്ത്യക്കാർക്കും ഇന്ത്യൻവംശജരായ വിദേശപൗരന്മാർക്കും ആധാർ നൽകേണ്ടതില്ല. ഇവർക്ക് ആധാർ നൽകരുതെന്ന് നിയമത്തിൽത്തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ, പലകാര്യങ്ങൾക്കും ആധാർ നിർബന്ധമാക്കിയതോടെ പ്രവാസികളടക്കം ആധാറെടുക്കേണ്ടിവരുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. വിദേശത്താണെന്ന കാര്യം മറച്ചുവച്ചാണ് പലരും ആധാറെടുത്തിട്ടുള്ളത്. വിദേശത്തുള്ളവർക്ക് ഇതിന് കഴിഞ്ഞിട്ടുമില്ല. ഇതിനിടെയാണ് ഡിസംബർ 31-നകം ആധാർ ലിങ്ക് ചെയ്യാത്ത എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാൻ ബാങ്കുകൾക്ക് കേന്ദ്രനിർദ്ദേശം ലഭിച്ചത്.

ഇന്ത്യൻവംശജരായ വിദേശപൗരന്മാർക്ക് ഇന്ത്യയിൽ എൻ.ആർ.ഇ. അക്കൗണ്ടുകൾ തുടങ്ങുന്നതിന് വ്യവസ്ഥയുണ്ട്. എൻ.ആർ.ഇ. എന്ന നിലയിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അവർക്ക് അർഹതയുമുണ്ട്. ഇത് ആധാറിന്റെ പേരിൽ നിഷേധിക്കാനാകില്ലെന്നാണ് യു.ഐ.ഡി.എ.ഐ. വ്യക്തമാക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഒരു നിർദേശവും ഇതുവരെ ബാങ്കുകൾക്ക് ലഭിച്ചിട്ടില്ല.

ഡിസംബർ 31-നകം അക്കൗണ്ട്-ആധാർ ബന്ധിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് ബാങ്കുകൾക്കുള്ള നിർദ്ദേശം. യു.ഐ.ഡി.എ.ഐ.യുടെ പുതിയ നിർദ്ദേശങ്ങൽ അടങ്ങിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇനി പുതിയ നിർദ്ദേശം ബാങ്കുകൾക്ക് ലഭിച്ചാലേ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനാകൂ. പ്രവാസികളിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആധാറിന്റെ കാര്യത്തിൽ വ്യക്തത വരുത്തുന്നതെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കി.

2016-ലെ ആധാർ ആക്ട് പ്രകാരം, എൻആർഐകൾ, പിഐഓ-ഒസിഐ കാർഡ് ഹോൾഡർമാർ എന്നിവർ ആധാർ കാർഡിന് അർഹരല്ല. ആധാർ അപേക്ഷ സമർപ്പിച്ച ശേഷം ഒരു വർഷത്തിൽ 180 ദിവസത്തിൽ കൂടുതൽ തുടർച്ചയായോ അല്ലാതെയോ ഇന്ത്യയിൽ താമസിക്കുന്നവർ മാത്രമാണ് കാർഡിന് അർഹരാകുന്നുള്ളൂ. ഇതുപ്രകാരം മിക്ക പ്രവാസികളും ആധാർ കാർഡിന് യോഗ്യത ഉള്ളവരാകുന്നില്ല. അതേസമയം എൻആർഐ, പിഐഒ, ഒസിഐ കാർഡുകളുടെ നിജസ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരം തയാറാക്കാനും ഏജൻസികൾക്ക് യുഐഡിഎഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആധാർ കാർഡിന് അർഹരല്ലായിരിക്കെ വിവിധ സർക്കാർ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും പ്രവാസികളോട് ആധാർ ആവശ്യപ്പെടുന്നത് ന്യായമല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP