Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും യാത്രക്കാർക്ക് പണികൊടുത്ത് എയർ ഇന്ത്യ; ദുബായ്-കോഴിക്കോട് വിമാനം വൈകിയത് 13 മണിക്കൂർ; യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യമൊരുക്കി തടിതപ്പി എയർലൈൻസ് അധികൃതർ; നാട്ടിൽ കാത്ത് നിന്നവരും പ്രതിസന്ധിയിലായി

വീണ്ടും യാത്രക്കാർക്ക് പണികൊടുത്ത് എയർ ഇന്ത്യ; ദുബായ്-കോഴിക്കോട് വിമാനം വൈകിയത് 13 മണിക്കൂർ; യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യമൊരുക്കി തടിതപ്പി എയർലൈൻസ് അധികൃതർ; നാട്ടിൽ കാത്ത് നിന്നവരും പ്രതിസന്ധിയിലായി

അബുദാബി: ദുബായിൽനിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനം പതിമൂന്ന് മണിക്കൂറോളം വൈകി. ശനിയാഴ്ച വെളുപ്പിന് 2.15ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്‌സ് 344 വിമാനത്തിലെ യാത്രക്കാരാണ് ദുരിതത്തിലായത്. സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ള യാത്രക്കാർ വിമാനത്താവളത്തിലെത്തി ഏറെ നേരം കാത്തിരുന്നിട്ടും കൗണ്ടർ തുറക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിമാനം കോഴിക്കോട്ടുനിന്ന് എത്തിയിട്ടില്ലെന്ന കാര്യം അധികൃതർ അറിയിച്ചത്.

പന്ത്രണ്ടു മണിക്കൂർ വിമാനം വൈകുമെന്ന് വ്യക്തമാക്കിയ എയർലൈൻ അധികൃതർ സമീപ പ്രദേശത്തുള്ളവർ തിരിച്ചുപോകണമെന്നും ടാക്‌സിക്കൂലി എയർലൈൻ വഹിക്കുമെന്നും അറിയിച്ചതായി കടവല്ലൂർ സ്വദേശി ഫൈസൽ പറഞ്ഞു. ദൂരെ സ്ഥലങ്ങളിൽനിന്നു വന്നവർക്ക് ഹോട്ടലിൽ താമസം ഒരുക്കുമെന്നും എയർലൈൻ വാഗ്ദാനം ചെയ്തിരുന്നു. വീസാ കാലാവധി കഴിഞ്ഞവർ വിമാനത്താവളത്തിൽ തന്നെ കഴിച്ചുകൂട്ടി. ഒടുവിൽ പതിമൂന്നു മണിക്കൂർ പിന്നിട്ട് 2.55നാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നത്. ഇവരെ കാത്ത് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ബന്ധുക്കളും പ്രയാസത്തിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP