Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടോജോ മാത്യുവിന് 13 കോടി ലഭിക്കുന്നത് ദുബായ് ജീവിതം മതിയാക്കി ഡൽഹിയിലെ നഴ്സായ ഭാര്യക്കൊപ്പം ജീവിക്കാനായുള്ള മടക്കയാത്രയിൽ; പണം കൈപ്പറ്റാൻ യുഎഇയിലേക്ക് തിരിക്കുമെന്ന് ആലപ്പുഴ സ്വദേശി; അടിപൊളി വീടടക്കം ഒരുപാട് സ്വപ്നങ്ങൾ നെയ്ത് ഭാഗ്യദേവതയുടെ ഇഷ്ട പുത്രൻ

ടോജോ മാത്യുവിന് 13 കോടി ലഭിക്കുന്നത് ദുബായ് ജീവിതം മതിയാക്കി ഡൽഹിയിലെ നഴ്സായ ഭാര്യക്കൊപ്പം ജീവിക്കാനായുള്ള  മടക്കയാത്രയിൽ; പണം കൈപ്പറ്റാൻ യുഎഇയിലേക്ക് തിരിക്കുമെന്ന് ആലപ്പുഴ സ്വദേശി; അടിപൊളി വീടടക്കം ഒരുപാട് സ്വപ്നങ്ങൾ നെയ്ത് ഭാഗ്യദേവതയുടെ ഇഷ്ട പുത്രൻ

അബുദാബി: ജീവിതത്തിലെ ഒരു പിടി സ്വപ്‌നങ്ങൾ പൂർണമാക്കാനാണ് പ്രവാസികൾ വിദേശത്ത് കഷ്ടപ്പെടുന്നത്. എന്നാൽ ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ടാലും നാടും വീടും വിട്ട് നിൽക്കുന്ന പലർക്കും പ്രാരാബ്ദം മാത്രമാണ് ബാക്കി. ആലപ്പുഴ ടോജോ മാത്യുവിന്റെ കാര്യം കുറച്ച് വ്യത്യാസമുള്ളതാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഭാര്യയുടെ ഒപ്പം ജീവിക്കാൻ ഇന്ത്യയിലേക്ക് മടങ്ങുമ്പോഴാണ് ആലപ്പുഴ സ്വദേശി ടോജോ മാത്യുവിനെ ഭാഗ്യം തേടിവന്നത്. യുഎഇയിലെ പ്രവാസം അവസാനിപ്പിച്ചുള്ള മടക്കയാത്രയ്ക്കിടെ എടുത്ത ടിക്കറ്റിനാണ് 13 കോടി ഇന്ത്യൻ രൂപയുടെ സമ്മാനം ലഭിച്ചിരിക്കുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 13 കോടിയിലേറെ രൂപ(ഏഴ് ലക്ഷം ദിർഹം) സമ്മാനം ലഭിച്ചെന്ന വിവരം തേടിയെത്തുമ്പോൾ ടോജോ ഡൽഹിയിൽ പ്രിയതമയോടൊപ്പമായിരുന്നു. വർഷങ്ങളോളം അബുദാബിയിൽ സിവിൽ സൂപ്പർവൈസറായ 30കാരൻ സമ്മാനം ഏറ്റുവാങ്ങാനായി വീണ്ടും യുഎഇയിലെത്തും.

അബുദാബിയിൽ ജോലി ചെയ്യുന്ന സഹോദരൻ ടിറ്റോ മാത്യുവടക്കം 18 പേരുമായി ചേർന്നാണ് ടോജോ ടിക്കറ്റെടുത്തത്. ഡൽഹിയിൽ നഴ്‌സായ ഭാര്യ മിനുവിന്റെ അടുത്തേയ്ക്കായിരുന്നു ജൂൺ 24ന് മടക്കയാത്ര. സമ്മാനം ലഭിച്ചെന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ടോജോ പറഞ്ഞു. ജ്യേഷ്ഠൻ ടിറ്റോയ്ക്കാണ് ഭാഗ്യദേവത കടാക്ഷിച്ച വിവരം ആദ്യം ലഭിച്ചത്. അദ്ദേഹം ഉടൻ ടോജോയെ അറിയിക്കുകയായിരുന്നു. 075171 ആണ് സമ്മാനം കൊണ്ടുവന്ന ടിക്കറ്റ് നമ്പർ. ഇത് എട്ടാം തവണയാണ് ടോജോയും സംഘവും ബിഗ് ടിക്കറ്റ് എടുക്കുന്നത്. കേരളത്തിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുകയാണ് ടോജോയുടെ ഇപ്പോഴത്തെ ലക്ഷ്യം.

ഗൾഫിൽ അടുത്ത കാലത്തായി ബമ്പർ ലോട്ടറികൾ കൂടുതലായും അടിക്കുന്നത് മലയാളികൾക്കാണ് എന്നതും ഒരു സവിശേഷതയാണ്. സ്വപ്‌നങ്ങൾ പൂവണിയിക്കാൻ മരുഭൂമിയിലെത്തിയ പലർക്കും പ്രതീക്ഷിച്ചതിൽ കൂടുതൽ നൽകി ആ മണ്ണ് അനുഗ്രഹിച്ചത് പലപ്പോഴും ലോട്ടറിയുടെ രൂപത്തിലാണെന്ന് പറഞ്ഞാലും തെറ്റില്ല. അത്രയേറെ മലയാളികൾക്ക് ഈ അടുത്ത കാലത്തായി ഗൾഫിൽ ലോട്ടറി അടിക്കുന്നത്.മെയ് മാസത്തില് മറ്റൊരു മലയാളിക്കും സമാനമായി തുക ലഭിച്ചിരുന്നു.

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപയാണ് അന്ന് അനിലിന് ലഭിച്ചത്. കുവൈറ്റിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി അനിൽ വർഗീസ് തേവേരിൽ ഓൺലൈനിലാണു സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.

മകന്റെ ജന്മദിനത്തിന്റെ നമ്പറുള്ള ടിക്കറ്റാണു വാങ്ങിയതെന്ന് 20വർഷമായി ഗൾഫിൽ ജോലിചെയ്യുന്ന അൻപതുകാരനായ അനിൽ വാങ്ങിയത് ആറ് ഇന്ത്യക്കാരും ഒരു മൊറോക്കോക്കാരനും ഒരു ബംഗ്‌ളാദേശുകാരനും ഉൾപ്പെടെ ആകെ എട്ടു വിജയികളാണുണ്ടായിരുന്നത് അനിൽ ഒഴിച്ചുള്ള മറ്റു വിജയികൾക്ക് പത്തുലക്ഷം ദിർഹം വീതം ലഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP