Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസി മലയാളികളുടെ കയ്യൊപ്പ് പതിഞ്ഞ് മറ്റൊരു മേഖലകൂടി; ബ്രിട്ടനിൽ ഹൈസ്പീഡ് ട്രെയിൻ ഡ്രൈവറായി നിയമിതനായത് തൃശൂരുകാരൻ: ആന്റണി സെബാസ്റ്റ്യൻ യോഗ്യത നേടിയത് ഏറെ കടമ്പകൾ കടന്ന്‌

പ്രവാസി മലയാളികളുടെ കയ്യൊപ്പ് പതിഞ്ഞ് മറ്റൊരു മേഖലകൂടി; ബ്രിട്ടനിൽ ഹൈസ്പീഡ് ട്രെയിൻ ഡ്രൈവറായി നിയമിതനായത് തൃശൂരുകാരൻ: ആന്റണി സെബാസ്റ്റ്യൻ യോഗ്യത നേടിയത് ഏറെ കടമ്പകൾ കടന്ന്‌

ലണ്ടൻ

ലണ്ടൻ: മലയാളികൾ കഴിവും ബുദ്ധിയും ആത്മാർഥതയും എല്ലാം ആവോളമുള്ളവരാണ്. അതുകൊണ്ട് തന്നെ എവിടെ ചെന്നാലും സ്വപ്രയത്‌നം കൊണ്ട് മലയാളികൾ കഴിവ് തെളിയിക്കും. ഇങ്ങനെ തന്റെ കഠിന പരിശ്രമത്തിലൂടെ തൃശൂരുകാരൻ ആന്റണി സെബാസ്റ്റ്യൻ ബ്രിട്ടനിൽ ആരും കൊതിക്കുന്ന ഒരു ജോലി നേടിയിരിക്കുകയാണ്. ഏറെ കടമ്പകൾകടന്ന് ബ്രിട്ടനിൽ ഹൈസ്പീഡ് ട്രയിൻ ഡ്രൈവറായി നിയമിതനായിരിക്കുകയാണ് ഇപ്പോൾ തൃശൂരുകാരൻ ആന്റണി സെബാസ്റ്റ്യൻ.

ഇംഗ്ലണ്ടിൽ ഒരു ട്രെയിൻ ഓടിക്കുന്നത് അത്ര വലിയ സംഭവം ആണോ എന്ന് ചോദിച്ചാൽ അല്ല എന്നാൽ ഹൈ സ്പീഡ് ട്രെയിൻ ഡ്രൈവർ ആകുന്നത് ഒന്നല്ല ഒന്നൊന്നര സംഭവം ആണെന്നേ പറയാൻ കഴിയൂ. കാരണം അത്ര പ്രയാസമാണ് ഈ ജോലി കണ്ടെത്താൻ, എന്നാൽ അതിനെക്കാൾ പ്രയാസമാണ് അത് നിലനിർത്താൻ. ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യുന്ന ഓരോ ട്രെയിൻ െ്രെഡവർ ജോലിക്കും 400 അപേക്ഷകർ ഉണ്ടെന്നും ഈ ജോലി ഒരാൾ നേടിയെടുക്കാൻ ഉള്ള സാധ്യത വെറും 0. 25 % മാത്രം ആണെന്നും ആണ് കണക്കുകൾ പറയുന്നത്. ഇതിൽ നിന്ന് തന്നെ ആന്റണി സെബാസ്റ്റ്യൻ എന്ന മലയാളി നേടിയ നേട്ടം ചെറുതല്ല എന്ന് കണ്ടെത്താൻ കഴിയും.

ട്രയിനോടിക്കുന്ന ആദ്യ മലയാളി എന്ന അവകാശവാദം ആന്റണിക്കില്ല. അപൂർവ്വം ആണെങ്കിൽ കൂടി കൂടുതൽ പേരുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ആദ്യകാലത്ത് യുകെയിൽ എത്തിയ മലയാളികൾ പലരും ലണ്ടൻ അണ്ടർഗ്രൗണ്ടിലെ ഡ്രൈവർമാരായിരുന്നു. എന്നാൽ പ്രത്യേക പരിശീലനം വേണ്ട ഹൈസ്പീഡ് ട്രയിൻ ഡ്രൈവറായി ആദ്യമായാണ് ഒരു മലയാളി തെരഞ്ഞെടുക്കപ്പെടുന്നതെന്ന ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മനസ്സിലാക്കുന്നത്.

ഏറെ സാങ്കേതിക മികവു ആവശ്യമായ ഈ ജോലിക്ക് അത്തരം ഒരു ചുറ്റുപാടിൽ നിന്നല്ല ആന്റണിയുടെ വരവ് എന്നതാണ് മറ്റൊരു പ്രത്യേകത. മാർകറ്റിങ് വിഭാഗം ജോലി ചെയ്തിരുന്ന ആന്റണി വളരെ അപ്രതീക്ഷിതം ആയാണ് ബ്രിട്ടനിലെ ഫസ്റ്റ് വെസ്റ്റേൺ റെയിൽവേയുടെ ഭാഗം ആകുന്നത്. ബസുകളിലും മറ്റും സൗജന്യം ആയി ലഭിക്കുന്ന മെട്രോ പത്രത്തിൽ കണ്ട പരസ്യം അനുസരിച്ച് വെറുതെ നൽകിയ ഒരു അപേക്ഷയാണ് ആന്റണിയുടെ ഭാഗ്യ നക്ഷത്രം തെളിച്ചത്. കഴിഞ്ഞ 7 വർഷമായി ട്രെയിൻ മാനേജർ ജോലി ചെയ്തിരുന്ന ആന്റണി െ്രെഡവർ പദവിയിൽ ഒഴിവു കണ്ടു അപേക്ഷിച്ചതിനെ തുടർന്നാണ് ഒന്നര വർഷത്തെ കടുത്ത പരിശീലന ശേഷമാണ് പാടിഗ്ടൻ ഓക്‌സ്‌ഫോർഡ് അതിവേഗ തീവണ്ടിയുടെ കാബിനിൽ െ്രെഡവർ ആയി എത്തിയത്.

വിമാനങ്ങളിലേത് പോലെ സ്വയം നിയന്ത്രിത സംവിധാനങ്ങൾ ഏറെയുള്ളവയാണ് ബ്രിട്ടനിലെ ട്രെയിനുകൾ. എങ്കിലും െ്രെഡവറുടെ ഒരു നിമിഷത്തെ അശ്രദ്ധ അപകടത്തിലേക്ക് എത്തിക്കും. അതിനാൽ തന്നെ സീറോ പേഴ്‌സെന്റേജ് റിസ്‌ക് കാറ്റഗറിയിൽ ആണ് ഈ ജോലി ഉൾപ്പെടുത്തിയിരിക്കുന്നത്. തെറ്റ്, അബദ്ധം എന്ന വാക്കുകളൊന്നും ഈ ജോലിയുടെ ഭാഗം അല്ല. അത്തരം എന്തെങ്കിലും സംഭവിച്ചാൽ സ്പഡ് സിഗ്നൽ പാസ്റ്റ് അകറ് ഡെയിഞ്ചർ എന്ന റെഡ് ഡാറ്റ ലിസ്റ്റിൽ പേര് പതിയും. പിന്നെ ആജീവനാന്ത കാലം രേഖകളിൽ നോട്ടപ്പുള്ളി ആയിരിക്കും. മറ്റൊരു ജോലി പോലും കണ്ടെത്തുക ദുഷ്‌ക്കരം ആയിരിക്കും. ഒരു നിമിഷത്തെ അശ്രദ്ധയിൽ ഒരു റെഡ് സിഗ്നൽ കാണാതെ പോയാൽ 180- 200 കിലോമീറ്റർ വേഗതയിൽ പായുന്ന ട്രയിൻ ഒന്നര മൈൽ അകലെ ചെന്നേ സ്വയം നിയന്ത്രിത ബ്രേക്ക് ഉപയോഗിച്ച് നിൽക്കൂ. ഇതിനിടയിൽ കൂട്ടയിടിയോ പാളം തെറ്റലോ ഉൾപ്പെടെയുള്ള ഗുരുതര അപകടങ്ങൾ സംഭവിക്കാൻ ഉള്ള സാധ്യത നാലിൽ ഒന്ന് എന്ന കണക്കിൽ ആണ്. അതിനാൽ ഇത്തരം സംഭവങ്ങൾ ബ്രിട്ടണിൽ അതീവ ഗുരുതരം ആയാണ് കണക്കാക്കപ്പെടുന്നത്.

ഒരപകടം ഉണ്ടായാൽ നൂറു കണക്കിന് ജീവനുകൾ മരണ ഭീതിയിൽ ആകും എന്നതിനാൽ തന്നെ ഈ ജോലിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഹൈ സ്പീഡ് ട്രെയിൻ ഡ്രൈവർ ആകാനായി ഒന്നര വർഷം പരിശീലനം പൂർത്തിയാക്കിയ ആന്റണി ദിവസങ്ങൾക്ക് മുൻപാണ് ഫുൾ ലൈസൻസ് സ്വന്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആന്റണി സ്വന്തമായി ആദ്യ ട്രിപ്പ് നടത്തിയത്. തുടർന്ന് കോട്രാക്റ്റ് അനുസരിച്ചുള്ള ജോലി ആരംഭിച്ചു. ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ യാത്ര ദൈർഘ്യം വരാവുന്ന ലണ്ടൻ- ഓക്‌സ്‌ഫോർഡ് യാത്ര ആണ് ഇപ്പോൾ ആന്റണി നടത്തുക. പല വേഗത്തിൽ ഓടുന്ന ട്രെയിനിനെ അടിസ്ഥാനമാക്കിയാണ് ജോലി സമയം നിശ്ചയിക്കപ്പെടുന്നത്. ഒരു ദിവസം ചുരുങ്ങിയത് 5 മണിക്കൂറും പരമാവധി 9 മണിക്കൂർ 59 മിനിറ്റും ആണ് അനുവദനീയമായ ജോലി സമയം. െ്രെഡവർ ആയി കാബിനിൽ കയറിയാൽ പിന്നെ ആന്റണിയുടെ മുന്നിൽ ട്രെയിന്റെ ജാലകത്തിലൂടെ കാണുന്ന സമാന്തര റെയിൽ പാത മാത്രമാണ് ലോകം. പുറം ലോകവും ആയി ബന്ധമുള്ള ഫോൺ, ഇന്റർനെറ്റ്, റേഡിയോ, ടിവി എന്നിവയൊന്നും ഈ കാബിനിൽ ഉണ്ടാകില്ല. ആകെയുള്ള വാർത്താ വിനിമയം കണ്ട്രോൾ റൂമും ആയി മാത്രം. വീട്ടിൽ നിന്ന് പോലും അടിയന്തിര സാഹചര്യത്തിൽ െ്രെഡവറെ ബന്ധപ്പെടണം എങ്കിൽ കണ്ട്രോൾ റൂമിൽ വിളിക്കുകയേ മാർഗ്ഗം ഉള്ളൂ. ഇത്തരത്തിൽ പുറം ലോകം വിചാരിക്കുന്നതിലും ഏറെ കഠിനമായ വ്യവസ്ഥയിൽ ആണ് ഒരു ട്രെയിൻ െ്രെഡവറെ പാകപ്പെടുത്തി എടുക്കുന്നത്.

സ്വന്തമായി 250 മണിക്കൂർ ട്രെയിൻ ഓടിച്ച ശേഷമാണ് ഒരാളെ യാത്ര തീവണ്ടിയുടെ ചുമതല ഏൽപ്പിക്കുന്നത്. ഇതിൽ 210 മണിക്കൂർ പകലും 40 മണിക്കൂർ രാത്രി യാത്രയും െ്രെഡവർ പൂർത്തിയാക്കണം. തുടർന്ന് 21 ദിവസം നീളുന്ന അസസ്‌മെന്റ് എന്ന അഗ്‌നി പരീക്ഷയാണ്. ഇതിന്റെ ആദ്യ ഭാഗം റൂട്ട് പരിചയപ്പെടൽ ആണ്. 3 ദിവസമായി 8 പേപ്പറുകളുടെ പരീക്ഷ പാസ്സായാൽ ആദ്യ കടമ്പ കടന്നു എന്ന് പറയാം. പിന്നെ റൂൾസ് പഠിക്കലാണ്. പേഴ്‌സണൽ ട്രാക്ക് സേഫ്റ്റി, തീപിടുത്ത രക്ഷാ മാർഗ്ഗങ്ങൾ, കോർ റൂൾ എന്നിവയടങ്ങിയ ഈ ഘട്ടം ഏറെ കഠിനമാണ്. പിന്നെ പ്രക്ടിക്കൽ ആയി ഓരോ റൂട്ടിലും ട്രെയിൻ സ്വന്തമായി ഓടിക്കലാണ്. ഈ സമയം സംഭവിക്കാൻ ഇടയുള്ള ചെറിയൊരു പിശക് പോലും െ്രെഡവർ എന്ന സ്വപ്നത്തിന് ആത്യന്തികമായി ചുവപ്പ് കൊടി കാണിക്കും. ഇതേ തുടർന്ന് ട്രെയിനിന്റെ ഭാഗങ്ങളും അകവും പുറവും ഒക്കെ മനപ്പാഠം ആക്കലാണ്. ഇതിനൊക്കെ എഴുത്ത് പരീക്ഷയും ഉണ്ട്.

ഇതെല്ലാം പാസ്സായാലും സ്ടിമുലേറ്റർ െ്രെഡവ് എന്ന കടമ്പ വേറെ. ഒറ്റ ദിവസം തെറ്റില്ലാതെ 6 - 7 മണിക്കൂർ കമ്പ്യൂട്ടർ സഹായത്തോടെ വീഡിയോ വഴി ട്രെയിൻ ഓടിച്ചു ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ജോലിക്കിടയിൽ സാധാരണ സംഭവിക്കാറുള്ള ട്രാക്കിലെ അറ്റകുറ്റ പണി കടന്നു പോകൽ െ്രെഡവറെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷ തന്നെയാണ്. ഈ സമയം ട്രെയിനിന്റെ സെക്യുരിറ്റി സിസ്റ്റം ഒക്കെ മാറ്റി ചെയ്യേണ്ടി വരും. ട്രെയിനിനെ പല ദിശകളിൽ ചിലപ്പോൾ കൊണ്ട് പോകേണ്ടി വരും. ചെറിയൊരു കൈപ്പിഴ പോലും കൂട്ടയിടിയിലേക്ക് നയിച്ചെന്നു വരാം. ഇത്തരം സംഭവങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തതിനാൽ ഓരോ അപകട ശേഷമാണ് ഭാവിയിൽ അത് സംഭവിക്കാതിരിക്കാൻ ഉള്ള അധിക സുരക്ഷ നടപടികൾ രൂപം കൊടുക്കുക. ബ്രിട്ടണിൽ അവസാനമായി കൂട്ടയിടി നടന്നിട്ട് അനേകം വർഷങ്ങൾ കഴിഞ്ഞതിനാൽ ഇപ്പോൾ ഏറെക്കുറെ കുറ്റമറ്റ സംവിധാനം ആണ് നിലനിൽക്കുന്നതെന്ന് വ്യക്തം. എങ്കിലും ഏത് നിമിഷവും സകല സുരക്ഷയും മാറി കടന്നു ഒരപകടം ഉണ്ടാകാൻ ഉള്ള സാധ്യത ഏറെയാണെന്ന് ആന്റണി പറയുന്നു. െ്രെഡവർ റെഡ് സിഗ്നൽ കാണാതെ ട്രെയിൻ ഓടിച്ചാൽ ഉടൻ സസ്‌പെൻഷനും പിന്നെ ഡിസ്മസലും ആണ് നടപടി. കൂടെ മുൻപ് സൂചിപ്പിച്ച സ്പാട് ലിസ്റ്റിൽ പേര് പതിയാൻ ഉള്ള അവസരവും. അതായത് ഒരു ചെറിയ അശ്രദ്ധ ഉണ്ടായാൽ ജോലി നഷ്ടപ്പെടൽ ഉള്ള സാധ്യത 95% വരെയാണ്.

പക്ഷെ തുടക്ക ശമ്പളം തന്നെ മൂന്നുലക്ഷത്തിലേറെ വരുന്ന ഈ ജോലി 'ഹോട്ട്' ലിസ്റ്റിൽ മുൻപന്തിയിൽ ആണ്. അതിനാൽ തന്നെ അൽപ്പം പത്രാസും ആകാം. ബ്രിട്ടനിലെ വെംബ്ലിയിലാണ് ആന്റണി കുടുംബ സമേതം താമസിക്കുന്നത്. ഇവിടെയുള്ള എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്ന പത്‌നി ജിനിയും മക്കളായ ഫ്രെയ, ശ്രേയ, എതെൻ എന്നിവരും ചേർന്നതാണ് ആന്റണിയുടെ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP