Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്തുള്ള സ്വത്തുക്കൾ ടാക്‌സ് റിട്ടേണിൽ സൂചിപ്പിച്ചില്ലെങ്കിൽ ഏഴുവർഷം തടവ്; ആശയക്കുഴപ്പത്തിലായത് പ്രവാസം വിട്ട് നാട്ടിലേക്ക് മടങ്ങിയ അനേകായിരം ഇന്ത്യക്കാർ

വിദേശത്തുള്ള സ്വത്തുക്കൾ ടാക്‌സ് റിട്ടേണിൽ സൂചിപ്പിച്ചില്ലെങ്കിൽ ഏഴുവർഷം തടവ്; ആശയക്കുഴപ്പത്തിലായത് പ്രവാസം വിട്ട് നാട്ടിലേക്ക് മടങ്ങിയ അനേകായിരം ഇന്ത്യക്കാർ

ന്യൂഡൽഹി: ബജറ്റിൽ കള്ളപ്പണത്തിന്റെ വ്യാപനം തടയാൻ ഫലപ്രദമായ നടപടികൾ ധനമന്ത്രി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെങ്കിലും വിദേശത്തുള്ള സ്വത്തുക്കൾ ടാക്‌സ് റിട്ടേണിൽ സൂചിപ്പിച്ചില്ലെ്ങ്കിൽ ഏഴുവർഷം വരെ തടവ് ലഭിക്കുമെന്ന പ്രഖ്യാപനം പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അതായത് പ്രവാസം മതിയാക്കി നാട്ടിലെത്തിയ അനേകായിരം ഇന്ത്യക്കാരാണ് ഇതേത്തുടർന്ന് അങ്കലാപ്പിലായിരിക്കുന്നത്. വിദേശത്തെ നിക്ഷേപങ്ങൾ മറച്ച് വച്ചു കൊണ്ടുള്ള നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്കും റിട്ടേൺ ഫയൽ ചെയ്യാത്തവർക്കും ഈ ശിക്ഷ ലഭിക്കുമെന്നുറപ്പാണ്. ചിലർക്ക് വിദേശത്ത് ജോലി ചെയ്യുമ്പോൾ അവിടെ സ്വത്തുക്കൾ ഉണ്ടായിരിക്കാം. എന്നാൽ മിക്കവരും അതവിടെ വിറ്റിട്ടായിരിക്കാം നാട്ടിലെത്തിയിരിക്കുന്നത്. എന്നാൽ അവിടെയുള്ള അക്കൗണ്ട് നിലനിൽക്കുന്നുമുണ്ടാകാം. ഇത് പലപ്പോഴും മുൻപ്രവാസികളുടെ സ്വത്തുക്കളെപ്പറ്റിയും അക്കൗണ്ടുകളെപ്പറ്റിയും തെറ്റിദ്ധാരണകൾക്ക് വഴിയൊരുക്കുകയും അവർ സംശയത്തിന്റെ നിഴലിലാകാനും സാധ്യതയുണ്ട്. 

കള്ളപ്പണത്തിന് തടയാൻ നിയമനിർമ്മാണമടക്കമുള്ള കർക്കശ നടപടികൾ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പൊതുബജറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ കള്ളപ്പണവും സ്വത്തുക്കളും പൂഴ്‌ത്തി വയ്ക്കുന്നവർക്ക് പത്തുകൊല്ലംവരെ കഠിനതടവ് നൽകി പുതിയ നിയമം ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. പണമിടപാടുകൾക്ക് പരിധി നിശ്ചയിച്ചും ഒരു ലക്ഷത്തിൽ കൂടുതലുള്ള ഇടപാടുകൾക്ക് 'പാൻ' കാർഡ് നിർബന്ധമാക്കാനും നടപടികളുണ്ടാകുമെന്ന് അരുൺ ജയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ പുതിയ നിയമം അവതരിപ്പിക്കും. വിദേശത്ത് കള്ളപ്പണവും ആസ്തികളും സൂക്ഷിക്കുന്നത് ഒത്തുത്തീർപ്പാക്കാനാകാത്ത കുറ്റമാക്കും. സെറ്റിൽമെന്റ് കമ്മീഷനെ സമീപിക്കാനും ആരോപണവിധേയർക്ക് അവകാശമുണ്ടാവില്ല. 300 ശതമാനം നികുതി പിഴയായി ഈടാക്കാനും നീക്കമുണ്ട്.

ഇതുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകൾ ഇനിപ്പറയുന്നവയാണ്.

1. വിദേശത്തുള്ളതും വെളിപ്പെടുത്താത്തതുമയാ ധനത്തിൽ നിന്നോ ആസ്തികളിൽ നിന്നോ ഉള്ള വരുമാനത്തിന് പരമാവധി നിരക്കനുസരിച്ച് നികുതി നൽകണമെന്നാണ് പുതിയ പ്രഖ്യാപനം വ്യവസ്ഥ ചെയ്യുന്നത്. യാതൊരു തരത്തിലുള്ള കിഴിവുകൾക്കും ആനുകൂല്യങ്ങൾക്കും അത്തരക്കാർ അർഹരായിരിക്കില്ല.

2. ഫോറിൻ അക്കൗണ്ടിൽ നിന്നോ ആസ്തികളിൽ നിന്നോ നികുതി നൽകേണ്ട വരുമാനമില്ലെങ്കിലും ഉടമസ്ഥനോ ഗുണഭോക്താവോ റിട്ടേൺ സമർപ്പിക്കുന്നതിൽ അലംഭാവം വരുത്താൻ പാടില്ല.

3. ഒരാൾ വിദേശരാജ്യത്ത് അക്കൗണ്ട് തുറക്കുന്നുവെങ്കിൽ പ്രസ്തുത തീയതി നിർബന്ധമായും റിട്ടേണിൽ രേഖപ്പെടുത്തിയിരിക്കണം.

4. വിദേശത്ത് ആരെങ്കിലും സ്വത്തുവകകൾ പൂഴ്‌ത്തി വച്ചിട്ടുണ്ടെങ്കിൽ അവ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കണ്ടുകെട്ടി കുറ്റവിചാരണ ച്യെ്യലിന് വിധേയമാക്കും.

5. ഇത്തരം വിചാരണകൾ നടപ്പിലാക്കാനായി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തെ ആവശ്യമായ ഭേദഗതികൾക്ക് വിധേയമാക്കും.

6. 'ഫെമാ' നിയമം മറികടന്ന് ഇന്ത്യക്ക് വെളിയിൽ ഉണ്ടാക്കുന്നവരുടെ ആസ്തികളുടെ തുല്യമൂല്യമുള്ള രാജ്യത്തിനുള്ളിലെ വസ്തുവകകൾ കണ്ടുകെട്ടുന്നതാണ്. ഇതിനായി നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരും.

7. ബിനാമി ഇടപാട് തടയൽ ബിൽ പ്രാബല്യത്തിൽ വരുത്തും. ബിനാമി പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലൂടെ റിയൽ എസ്‌റ്റേറ്റ് മേഖലയിലുള്ള കള്ളപ്പണം പിടിച്ചെടുക്കാൻ വേണ്ടിയാണിത്. ആഭ്യന്തരമായി കള്ളപ്പണമുണ്ടാക്കുന്നത് തടയാൻ ഇതിലൂടെ സാധ്യമാകും.

8. സ്ഥാവരവസ്തുക്കൾ ക്രയവിക്രയം ചെയ്യുമ്പോൾ 20,000 രൂപവരെ മാത്രമേ പണമിടപാട് നടത്താൻ അനുവാദം നൽകുകയുള്ളൂ. ഇതിനു വേണ്ടി ആദായനികുതി നിയമം പരിഷ്‌കരിക്കും.

9. വിദേശ രാജ്യങ്ങളുടെ കറൻസി വിൽപ്പനയും അന്താരാഷ്ട്ര ഇടപാടുകളും ഗവൺമെന്റിനെ യഥാസമയം അറിയിക്കേണ്ടതുണ്ട്.

പണമിടപാട് നടത്തുന്നതിന് പരിധികൾ നിശ്ചയിക്കുന്നതിലൂടെ തന്നെ കള്ളപ്പണത്തിന് തടയിടാൻ സാധിക്കുമെന്ന് അരുൺ ജയ്റ്റ്‌ലി പറഞ്ഞു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ നടത്തുന്ന ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഇന്ത്യയ്ക്ക് അവകാശപ്പെട്ട പണം തിരികെക്കൊണ്ടുവരുന്നതിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ അധികാരമേറ്റെടുത്തതിനെ തുടർന്ന് കള്ളപ്പണം പിടിച്ചെടുക്കുന്നതിന് മാതൃകാപരമായ ഒട്ടേറെ നീക്കങ്ങൾ നടത്തിയെന്നും ധനമന്ത്രി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP