Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളർത്തമ്മയുടെ ലാപ്ടോപ്പിൽ വളർത്തുമകൻ കണ്ടത് വളർത്തച്ഛന്റെ പരസ്ത്രീ ബന്ധം; അശ്ലീല വീഡിയോയും ബിക്കിനി വേഷവും കണ്ട് ഞെട്ടിയപ്പോൾ 'അമ്മ'യെ അറിയിച്ച് മകൻ; സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോട്ടോഷോപ്പ് വാദം തള്ളി ദുബായിലെ അപ്പീൽ കോടതിയും; കുടുംബത്തെ ചതിച്ച പ്രവാസി ബിസിനസ്സുകാരന് ദുബായിൽ ജയിൽ ശിക്ഷ

വളർത്തമ്മയുടെ ലാപ്ടോപ്പിൽ വളർത്തുമകൻ കണ്ടത് വളർത്തച്ഛന്റെ പരസ്ത്രീ ബന്ധം; അശ്ലീല വീഡിയോയും ബിക്കിനി വേഷവും കണ്ട് ഞെട്ടിയപ്പോൾ 'അമ്മ'യെ അറിയിച്ച് മകൻ; സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോട്ടോഷോപ്പ് വാദം തള്ളി ദുബായിലെ അപ്പീൽ കോടതിയും; കുടുംബത്തെ ചതിച്ച പ്രവാസി ബിസിനസ്സുകാരന് ദുബായിൽ ജയിൽ ശിക്ഷ

മറുനാടൻ ഡെസ്‌ക്

ദുബായ്: ഭാര്യ കണ്ടു പിടിച്ച പരസ്ത്രീ ബന്ധത്തിന്റെ പേരിൽ ഇന്ത്യൻ ബിസിനസ്സുകാരന് ദുബായിൽ ജയിൽ ശിക്ഷ അനുഭവിച്ചേ മതിയാകൂ. ബിസിനസ്സുകാരന്റെ അപ്പീൽ കോടതി തള്ളിയതോടെയാണ് ഇത്.

സ്വന്തം ഭാര്യയെ 'ചതിച്ച്' മറ്റൊരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് ആരോപണം. ഒരു മാസം ജയിൽ ശിക്ഷ വിധിച്ച കോടതി, പ്രതിയെ ദുബായിൽ നിന്നും നാടുകടത്താനും ഉത്തരവിട്ടു. എന്നാൽ, ഫോറൻസിക് തെളിവുകൾ പ്രതിക്ക് എതിരായിരുന്നു. ഇതേ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

മറ്റൊരു യുവതിയുമായി ഇയാൾ ലെംഗികബന്ധത്തിൽ ഏർപ്പെടുന്ന ചിത്രങ്ങൾ വളർത്തു മകനാണ് കണ്ടത്. വളർത്തമ്മയുടെ ലാപ്‌ടോപ്പാണ് മകൻ ഉപയോഗിക്കുന്നത്. ഒരു ദിവസം ലാപ്‌ടോപ് ഉപയോഗിക്കുമ്പോൾ വളർത്തഛന്റെ മോശം ചിത്രങ്ങൾ യുവാവ് കണ്ടു. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. തുടർന്ന് കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ 2015 മുതൽ വളർത്തഛൻ മറ്റൊരു സ്ത്രീയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ചിത്രങ്ങൾ ലഭിച്ചു. തുടർന്ന് ഇയാളുടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.

വളർത്തഛനും സ്ത്രീകളുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങളാണ് വളർത്തുമകൻ കണ്ടത്. വദനസുരതം അടക്കമുള്ള വീഡിയോ ഉണ്ടായിരുന്നു. ഇതിനൊപ്പം ബിക്കിനി ധരിച്ച് സ്ത്രീകൾക്കൊപ്പം സിമ്മിങ് പൂളിൽ കളിക്കുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നുവെന്നായിരുന്നു ഇയാൾക്കെതിരായ കുറ്റപത്രം. ശാസ്ത്രീയമായി ഇതെല്ലാം തെളിഞ്ഞെന്നും വിശദീകരിച്ചിരുന്നു. ഇതെല്ലാം മുഖവിലയ്‌ക്കെടുത്താണ് ഇയാളുടെ അപ്പീലും കോടതി തള്ളുന്നത്.

തനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണം ബിസിനസുകാരൻ തള്ളി. ഓഗസ്റ്റിൽ ദുബായിലെ കോടതി ഇയാൾക്ക് ഒരുമാസം തടവും ശിക്ഷയ്ക്കുശേഷം നാടുകടത്താനും ഉത്തരവിട്ടു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഇപ്പോൾ തള്ളിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഭാര്യ ഉന്നയിക്കുന്നതെന്ന് ബിസിനസുകാരൻ കോടതിയെ അറിയിച്ചു. വളർത്തുമകനും ഭാര്യയും ചേർന്ന് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണിതെന്ന് ഇയാൾ കോടതിയിൽ നിലപാടെടുത്തു. തനിക്കൊപ്പമുള്ള സ്ത്രീയെ അറിയില്ലെന്നും വ്യക്തമാക്കി.

എന്നാൽ ശാസ്ത്രീയ പരിശോധന വില്ലനായി. ദുബായ് പൊലീസിന്റെ ഫോറൻസിക് ലാബോറട്ടറിയിൽ ആണ് പരിശോധന നടന്നത്. ചിത്രങ്ങൾ കൃത്രിമമല്ലെന്ന് കണ്ടെത്തി. ബിസിനസുകാരനൊപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ മറ്റു ചിത്രങ്ങളും ലാപ്‌ടോപ്പിൽ നിന്നു കണ്ടെത്തി. ഇന്ത്യൻ ദമ്പതികളുടെ ഡിവോഴ്‌സ് കേസ് കോടതിയിൽ നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP