Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി നഴ്‌സ് ചിക്കുവിനെ കൊന്നതാരെന്ന് ഒരു പിടിയുമില്ലാതെ ഒമാൻ പൊലീസ്; ഭർത്താവ് ഇപ്പോഴും കസ്റ്റഡിയിൽ തന്നെ; മോചനം ഉറപ്പുനൽകിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്നു പുറത്തായതോടെ ഇടതുസർക്കാരിൽ പ്രതീക്ഷ അർപ്പിച്ചു ലിൻസന്റെ കുടുംബം

മലയാളി നഴ്‌സ് ചിക്കുവിനെ കൊന്നതാരെന്ന് ഒരു പിടിയുമില്ലാതെ ഒമാൻ പൊലീസ്; ഭർത്താവ് ഇപ്പോഴും കസ്റ്റഡിയിൽ തന്നെ; മോചനം ഉറപ്പുനൽകിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്നു പുറത്തായതോടെ ഇടതുസർക്കാരിൽ പ്രതീക്ഷ അർപ്പിച്ചു ലിൻസന്റെ കുടുംബം

കൊച്ചി: ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട അങ്കമാലി സ്വദേശിനിയായ ചിക്കു റോബർട്ടിന്റെ മരണവുമായി ബന്ധപ്പെട്ടു ഭർത്താവ് ലിൻസൺ ഇപ്പോഴും ഒമാൻ പൊലീസിന്റെ കസ്റ്റഡിയിൽ തന്നെ. തിങ്കളാഴ്ച ചിക്കുവിന്റെ മരണവുമായി ബന്ധപ്പെട്ട നാല്പതാം ദിവസത്തെ ചടങ്ങുകളിൽ പങ്കെടുക്കാനും ലിൻസനു കഴിയില്ലെന്നുറപ്പായി.

ഇതുവരെ ലിൻസന്റെ മോചനത്തിനായി ഉറപ്പു നൽകിയ യുഡിഎഫ് സർക്കാരും ജനപ്രതിനിധികളും അധികാരത്തിൽ നിന്നു പുറത്തായതോടെ ലിൻസന്റെ കാര്യം അനിശ്ചിതത്വത്തിലായി. ലിൻസന്റെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കാൻ ഒരുങ്ങുകയാണു ചിക്കുവിന്റെയും ലിൻസന്റെയും കുടുംബം.

കഴിഞ്ഞ ആഴ്ച സഹോദരനും അടുത്ത ബന്ധുക്കളിൽ ചിലർക്കും ഒമാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള ലിൻസനെ കാണാൻ അനുമതി കിട്ടിയിരുന്നു. എന്നാൽ ലിൻസൺ കടുത്ത സമ്മർദ്ദത്തിൽ ആയിരുന്നു എന്നും കരയുകയല്ലാതെ വേറൊന്നും ഇവരോട് സംസാരിച്ചില്ല എന്നുമാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ചിക്കുവിന്റെ മരണം സംഭവിച്ച് ഒരു മാസം പിന്നിട്ടിട്ടും നിരപരാധിയായ ഭർത്താവ് ലിൻസനെ കസ്റ്റഡിയിൽ വച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നാണു ബന്ധുക്കൾ പറയുന്നത്. ചിക്കുവിനു അപായം സംഭവിക്കുന്ന സമയത്തു ലിൻസൺ ഓഫീസിൽ ഉണ്ടായിരുന്നു അത് അവിടുത്തെ സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്, ലിൻസന്റെ കൂടെ ജോലി ചെയ്യുന്നവരുടെ മൊഴികൾ പൊലീസ് എടുത്തിട്ടും ലിൻസൺ എന്തുകൊണ്ട് ഇപ്പോഴും കസ്റ്റഡിയിൽ തന്നെ ഇരിക്കുന്നു എന്നത് വ്യക്തമാക്കുന്നില്ല എന്നും ചിക്കുവിന്റെ പിതാവ് റോബർട്ട് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

ഒപ്പം ചിക്കുവിന്റെ കൊലയാളി എന്നു പറഞ്ഞു പൊലീസ് അറസ്റ്റു ചെയ്ത പാക്കിസ്ഥാൻകാരനെ വിട്ടയച്ചു എന്നും വിവരമുണ്ട്. എന്നാൽ ഇത് സത്യമാണോ എന്ന് തനിക്കു ഉറപ്പില്ലെന്നും റോബർട്ട് പറയുന്നു. മകൾ പോയി, ഇനി ലിൻസന്റെ മോചനമാണ് തന്റെയും ഇരു വീട്ടുകാരുടെയും ലക്ഷ്യമെന്നു ചിക്കുവിന്റെ പിതാവ് റോബർട്ട് പറയുന്നു. കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചാൽ പരിഹാരം കാണും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസി കൃത്യമായി പ്രവർത്തിച്ചാൽ ചിക്കുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു വരുമെന്നും ഒപ്പം ലിൻസന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കുമെന്നും ഇവരുടെ ബന്ധുക്കൾ പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP