Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ സ്‌പോൺസറും ഉടമയും തമ്മിൽ തർക്കം; നിയമനടപടികൾ കടുത്തതോടെ തൊഴിലാളികൾ ദുരിതത്തിൽ; ശമ്പളമോ താമസിക്കാൻ ഇടമോ ഇല്ലാതെ ഒമാനിൽ കഴിയുന്നത് എട്ടു മലയാളികൾ

കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ സ്‌പോൺസറും ഉടമയും തമ്മിൽ തർക്കം; നിയമനടപടികൾ കടുത്തതോടെ തൊഴിലാളികൾ ദുരിതത്തിൽ; ശമ്പളമോ താമസിക്കാൻ ഇടമോ ഇല്ലാതെ ഒമാനിൽ കഴിയുന്നത് എട്ടു മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്‌പോൺസറും ഉടമയും തമ്മിലെ തർക്കം നിയമനടപടികളിലേക്ക് നീണ്ടതോടെ ഒമാനിൽ മലയാളി തൊഴിലാളികൾ ദുരിതത്തിൽ. മസ്‌കത്ത് ആസ്ഥാനമായി നിർമ്മാണമേഖല, പി.ഡി.ഒയിലെ കരാർ ജോലികൾ നടത്തുന്ന ആൽഫാ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ എട്ട് മലയാളി തൊഴിലാളികളാണ് ബുദ്ധിമുട്ടിൽ കഴിയുന്നത്.

ആറു പേർ മസ്‌കത്തിനടുത്ത് അൽ ഖൂദിലെ താമസ സ്ഥലത്താണ് കഴിയുന്നത്. ശമ്പളം ലഭിക്കാത്തത് കാട്ടി ലേബർ കോടതിയിലും ഇന്ത്യൻ എംബസിയിലും ലേബർ കോടതിയിലും പരാതി നൽകിയ ആറു പേരും എപ്പോൾ വേണമെങ്കിലും ഇറക്കിവിടുമെന്ന ഭീതിയിലാണ്. നിലവിലെ ഭക്ഷണ സൗകര്യം നിലയ്ക്കുമോ എന്ന ആശങ്കയുമുണ്ട്. ലേബർ കോടതിയിൽ കേസ് നൽകിയതിനെ തുടർന്ന് കമ്പനിയുടെ താമസ സ്ഥലത്ത് നിന്ന് ഇവരിൽ രണ്ടു പേരെ ഇറക്കി വിടുകയും ചെയ്തു. ഇവർ സൊഹാറിൽ പൊതുവഴിയിലാണിപ്പോൾ കഴിയുന്നത്.

പത്തനംതിട്ട അടൂർ സ്വദേശി പ്രകാശ് സുബോധൻ, കൊല്ലം കുളത്തൂപ്പുഴ സ്വദേശി വിൽസൺ മാത്യു, തൊടുപുഴ സ്വദേശികളായ ജോബ്‌സൺ, ലിജോ, പത്തനംതിട്ട സ്വദേശി റോജി എബ്രഹാം, എറണാകുളം സ്വദേശി വിജിത്ത് വിജയൻ എന്നിവരാണ് അൽഖൂദിലെ താമസ സ്ഥലത്ത് കഴിയുന്നത്. ഷിബു സെബാസ്റ്റ്യൻ, രാജഗോപാൽ എന്നിവരാണ് സൊഹാറിലുള്ളത്. കമ്പനിയുടെ ഇപ്പോഴത്തെ നടത്തിപ്പ് ചുമതലയുള്ള മലയാളി ഉദ്യോഗസ്ഥരുടെ ഇടപെടലാണ് പ്രയാസങ്ങൾക്കെല്ലാം കാരണമെന്ന് കുടുങ്ങികിടക്കുന്നവരുടെ ബന്ധുക്കൾ പറയുന്നു.

കോന്നി സ്വദേശിയായ ഉടമയും സ്‌പോൺസറും തമ്മിൽ ഉടമസ്ഥതയെ ചൊല്ലിയുള്ള കേസ് കോടതിയിൽ എത്തിയതോടെയാണ് കമ്പനിയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. കോന്നി സ്വദേശി ചെക്ക് മടങ്ങിയതിനെ തുടർന്നുള്ള കേസിൽ രണ്ട് മാസമായി ജയിലിലാണ്. കേസിലെ രണ്ട് കക്ഷികളും കമ്പനിയുടെ ഭരണത്തിൽ ഇടപെടരുതെന്നാണ് കോടതി നിർദ്ദേശം. ഇതിന് ശേഷമാണ് കമ്പനി ഭരണം മുകളിൽ പറഞ്ഞവരുടെ കൈവശത്തായത്.

കഴിഞ്ഞ ഫെബ്രുവരി മുതലുള്ള ശമ്പളമാണ് ഇവർക്ക് ലഭിക്കാനുള്ളത്. മെയ് വരെ ശമ്പളം നൽകാമെന്ന് പറഞ്ഞ് ഇവരെ പണിയെടുപ്പിച്ചതായി ബന്ധുക്കൾ പറയുന്നു. ഇതിനിടെ കമ്പനിയുടെ നിർമ്മാണ ഡിവിഷന്റെ പ്രവർത്തനം അവസാനിപ്പിച്ചു. മുൻ ഉടമയോട് അടുപ്പം പുലർത്തുന്ന ഇവരോട് കേസ് കോടതിയിലാണെന്നും പണമില്ലെന്നും ടിക്കറ്റ് എടുത്ത് നിങ്ങൾ നാട്ടിലേക്ക് കയറിപ്പോകണമെന്നുമാണ് പറയുന്നത്. ഇതിനകം വൻതുകയുടെ കടക്കാരായ ഇവർ ശമ്പളബാക്കി ലഭിച്ചില്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതിനകം നിരവധി പേർ ദുരിതം സഹിക്കാൻ കഴിയാതെ നാട്ടിലേക്ക് കയറി പോന്നിട്ടുണ്ട്. കമ്പനിയുടെ നിർമ്മാണ ഡിവിഷനിലെ പോർട്ടോകാബിനും ജനറേറ്ററുമടക്കം സാമഗ്രികളെല്ലാം ഇവർ വിൽപന നടത്തിയതായും ദുരിതത്തിൽ കഴിയുന്നവർ ആരോപിക്കുന്നു. തങ്ങളോട് അടുപ്പം പുലർത്തുന്നവരെ കമ്പനിയുടെ പി.ഡി.ഒ ഡിവിഷനിലേക്ക് ഇപ്പോഴത്തെ നടത്തിപ്പുകാർ മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് ഇവർ പറയുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് എംബസി ഇപ്പോഴത്തെ മലയാളി നടത്തിപ്പുകാരെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും തങ്ങൾ കമ്പനിയുടെ ഉത്തരവാദപ്പെട്ടവർ അല്ലെന്ന് പറഞ്ഞ് ഇവർ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും കുടുങ്ങികിടക്കുന്നവരുടെ ബന്ധുക്കൾ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP