Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദി കിരീടാവകാശി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട മുഹമ്മദ് ബിൻ നായിഫ് വീട്ടുതടങ്കലിൽ; നായിഫിനെയും മക്കളെയും ജിദ്ദയിലെ കൊട്ടാരത്തിൽ അടച്ചിട്ടത് മുഹമ്മദ് ബിൻ സൽമാന്റെ സ്ഥാനരോഹണത്തിലുള്ള അതൃപ്തി പുറത്തുവരാതിരിക്കാൻ; രാജകുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത് ന്യുയോർക്ക് ടൈംസ്

സൗദി കിരീടാവകാശി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട മുഹമ്മദ് ബിൻ നായിഫ് വീട്ടുതടങ്കലിൽ; നായിഫിനെയും മക്കളെയും ജിദ്ദയിലെ കൊട്ടാരത്തിൽ അടച്ചിട്ടത് മുഹമ്മദ് ബിൻ സൽമാന്റെ സ്ഥാനരോഹണത്തിലുള്ള അതൃപ്തി പുറത്തുവരാതിരിക്കാൻ; രാജകുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത് ന്യുയോർക്ക് ടൈംസ്

സൗദി കിരീടാവകാശി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട മുഹമ്മദ് ബിൻ നായിഫ് വീട്ടുതടങ്കലിലെന്ന് റിപ്പോർട്ട്. ജിദ്ദ നഗരത്തിലെ കൊട്ടാരത്തിൽ തടങ്കലിൽ കഴിയുകയാണെന്നും സൗദി വിട്ടുപോകുന്നതിന് അദ്ദേഹത്തിനു വിലക്കുണ്ടെന്നും ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

മുഹമ്മദ് ബിൻ സൽമാനെ സൗദി കിരീടാവകാശിയായി പ്രഖ്യാപിച്ചതിനെതിരെ എന്തെങ്കിലും തരത്തിലുള്ള എതിർപ്പുകൾ ഉയരുന്നത് ഇല്ലാതാക്കാനാണ് നായിഫിനെ വീട്ടുതടങ്കലിലാക്കിയതെന്നാണ് റിപ്പോർട്ട്. എത്രകാലും ഈ നിയന്ത്രണം ഉണ്ടാവുമെന്നത് വ്യക്തമല്ല.

നായിഫിനു പുറമേ അദ്ദേഹത്തിന്റെ പെൺമക്കൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും രാജകുടുംബാംഗങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. വിവാഹിതയായ ഒരു മകളോട് കുട്ടികളെയും ഭർത്താവിനെയും ഒഴിവാക്കി ഒറ്റയ്ക്ക് താമസിക്കാൻ നിർദ്ദേശിച്ചതായും പറയുന്നു.

പുതിയ കിരിടാവകാശിയെ പ്രഖ്യാപിച്ചതിനു പിന്നാലെ നായിഫ് ജിദ്ദയിലെ വസതിയെത്തിയപ്പോൾ അദ്ദേഹവുമായി അടുപ്പമുള്ള ഗാർഡുകളെ മാറ്റി മുഹമ്മദ് ബിൻ സൽമാനുമായി അടുപ്പമുള്ളവരെ നിയമിച്ചു. അതിനുശേഷം അദ്ദേഹത്തെ കൊട്ടാരത്തിൽ നിന്നും പുറത്തുപോകാൻ അനുവദിച്ചിട്ടില്ല എന്നാണ് രാജകുടുംബവുമായി അടുത്ത വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരമെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുഹമ്മദ് ബിൻ സൽമാൻ മുഹമ്മദ് ബിൻ നായിഫിന്റെ കൈകളിൽ ചുംബിക്കുന്ന ദൃശ്യങ്ങൾ പലതവണ കാണിച്ച് സൗദി ഔദ്യോഗിക മാധ്യമം ഈ അധികാര കൈമാറ്റമുണ്ടാക്കുന്ന ചർച്ചകളെ ബോധപൂർവ്വം ശാന്തമാക്കാൻ ശ്രമിച്ചിരുന്നു. രാജകുടുംബത്തിലെ ചില അംഗങ്ങൾക്ക് ഈ അധികാരമാറ്റത്തിൽ അതൃപ്തിയുണ്ടെന്നും നായിഫ് പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് ആ അതൃപ്തി ആളിക്കത്താൻ ഇടയാക്കുമെന്നും കരുതിയാണ് അദ്ദേഹത്തെ തടങ്കലിൽ ആക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞയാഴ്ചയാണ് സൗദി രാജാവ് സൽമാൻ അദ്ദേഹത്തിന്റെ മകനും ഉപകിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിൻ സൽമാനെ കിരിടാവകാശിയായി പ്രഖ്യാപിക്കുകയും മുഹമ്മദ് ബിൻ നായിഫിനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തത്. അദ്ദേഹത്തെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

മുഹമ്മദ് ബിൻ സൽമാനെ എടുത്തുചാട്ടക്കാരനും, അധികാരമോഹിയും അനുഭവസമ്പത്ത് കുറഞ്ഞവനുമായാണ് കാണുന്നത്. കിരീടാവകാശി സ്ഥാനത്തിനു പുറമേ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയും സൽമാന് രാജാവിന് കൈമാറിയിരുന്നു. യെമനിലെ ഹൂത്തി റിബലുകൾക്കെതിരെ സൗദി നടത്തുന്ന സൈനിക അധിനിവേശത്തിന്റെ ചുമതലയും ഇതോടെ അദ്ദേഹത്തിനായി.

അമേരിക്കയുമായും ബ്രിട്ടനുമായും അടുത്ത ഇന്റലിജൻസ് ബന്ധങ്ങൾ സൂക്ഷിച്ച വ്യക്തിയാണ് മുഹമ്മദ് ബിൻ നായിഫ്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയത് അദ്ദേഹവുമായി ഏറെ അടുപ്പമുള്ള അമേരിക്കയിലെ പ്രമുഖ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ട്രംപും അദ്ദേഹത്തിന്റെ അടുത്ത സഹായികളും സൽമാൻ രാജാവിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP