Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടിക്കറ്റെടുത്തത് അബുദാബി വഴി യാത്ര ചെയ്യുമ്പോൾ; ഭാഗ്യമെത്തിയത് എന്ന 012027 നമ്പരിലും ടിക്കറ്റിനും; അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും മലയാളിക്ക്; 18 കോടി അടിച്ചത് നൈജീരിയൻ പ്രവാസി ഡിക്‌സൺ കാട്ടിത്തറയ്ക്ക്; ലാൻഡ് റോവർ രാഘവൻ സുദർശനനും

ടിക്കറ്റെടുത്തത് അബുദാബി വഴി യാത്ര ചെയ്യുമ്പോൾ; ഭാഗ്യമെത്തിയത് എന്ന 012027 നമ്പരിലും ടിക്കറ്റിനും; അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും മലയാളിക്ക്; 18 കോടി അടിച്ചത് നൈജീരിയൻ പ്രവാസി ഡിക്‌സൺ കാട്ടിത്തറയ്ക്ക്; ലാൻഡ് റോവർ രാഘവൻ സുദർശനനും

ദുബായ്: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും മലയാളിക്ക്. സമ്മാനമായ 18,22,25000 രൂപ(18 കോടി) നൈജീരിയയിൽ താമസിക്കുന്ന മലയാളി ഡിക്‌സൺ കാട്ടിത്തറ ഏബ്രഹാമിനാണ് ഇത്തവണ ലഭിച്ചത്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

നറുക്കെടുപ്പിലെ മറ്റു വിജയികളിൽ മറ്റൊരു മലയാളിയടക്കം അഞ്ചു പേർ ഇന്ത്യക്കാരും മൂന്നു പേർ പാക്കിസ്ഥാനികളും ഒരാൾ യുഎഇ സ്വദേശിയുമാണ്. ഇതിൽ മലയാളിയായ രാഘവൻ സുദർശനൻ ലാൻഡ് റോവർ കാർ നേടി. അങ്ങനെ അുബദാബി ബിഗ് ലോട്ടറിയിൽ മലയാളിയുടെ കൊയ്ത് തുടരുകയാണ്. ഡിക്‌സൺ എടുത്ത 012027 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

അബുദാബി വഴി യാത്ര ചെയ്യുന്ന സമയത്ത് വിമാനത്താവളത്തിൽനിന്ന് ഡിക്‌സൺ എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ജിജി ജോൺ, രഞ്ജിത്ത് കുമാർ, ഡെന്നി മൈക്കൽ, റിഷാൽ ഫിറോസ്, മനോഹർ തികംദാസ് എന്നിവരാണ് സമ്മാനം നേടി മറ്റ് മലയാളികൾ. ഞായറാഴ്ച രാവിലെ പത്തിന് അബുദാബി വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്.

മുൻ മാസങ്ങളിൽ നടന്ന നറുക്കെടുപ്പിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയ എറണാകുളം പെരുമ്പാവൂർ കുറുപ്പംപടി വേളൂർ സ്വദേശി മാനേക്കുടി മാത്യു വർക്കി(58)ക്ക് 12.2 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. കൂടാതെ ഇതിന് മുൻപ് നടന്ന നറുക്കെടുപ്പിൽ കോടിപതിയായവരിൽ കൂടുതലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്.

ഈ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പിൽ 12 കോടി രൂപ സമ്മാനമായി ലഭിച്ചു. ഓഗസ്റ്റിൽ കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാൻ. അതിന് മുൻപ് അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് സമ്മാനം ലഭിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP