Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തർ സ്മാർട്ടാണ് പ്രവാസികളും സമാർട്ടാവട്ടെ! ഫാമിലി വിസ ഓൺലൈനിലും മെട്രാഷ് ടൂ ആപ്പിലും; സ്മാർട്ട് ഖത്തർ പദ്ധതി പരിഷ്‌കാരം വിജയകരമെന്ന് വിലയിരുത്തി ആഭ്യന്തര മന്ത്രാലയം

ഖത്തർ സ്മാർട്ടാണ് പ്രവാസികളും സമാർട്ടാവട്ടെ! ഫാമിലി വിസ ഓൺലൈനിലും മെട്രാഷ് ടൂ ആപ്പിലും; സ്മാർട്ട് ഖത്തർ പദ്ധതി പരിഷ്‌കാരം വിജയകരമെന്ന് വിലയിരുത്തി ആഭ്യന്തര മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: വിസ അപേക്ഷയിൽ പ്രവാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ഖത്തർ സർക്കാർ. പ്രവാസികൾക്ക് ഇനി മുതൽ ഫാമിലി വിസയും ഓൺലൈനായി ലഭിക്കും. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ, മെട്രാഷ് ടു ആപ്ലിക്കേഷൻ വഴിയോ വിസക്കായി അപേക്ഷിക്കാം. സ്മാർട്ട് ഖത്തർ പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്‌കരണങ്ങൾ.

ഫാമിലി വിസക്കായി അപേക്ഷിക്കുന്ന വിദേശികൾക്ക് ഇനിമുതൽ് ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയും മെട്രാഷ് ടു ആപ്പ് വഴിയും അപേക്ഷിക്കാനാവുമെന്ന് ഖത്തർ പാസ്‌പോർട്ട് ആൻഡ് എക്‌സ്പാട്രിയേറ്റ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അഹ്മദ് അൽ അതീഖ് പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി സേവനങ്ങൾ ഇതിനകം തന്നെ ഓൺലൈനിൽ ഒരുക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ https://portal.moi.gov.qa വെബ്‌സൈറ്റിലാണ് ഫാമിലി വിസക്ക് അപേക്ഷിക്കുന്നതിന് സൗകര്യമൊരുക്കിയത്.

വെബ്‌സൈറ്റിൽ തന്നെ മെട്രാഷ് ടു വിവരങ്ങളും ലഭ്യമാണ്. ഏതെങ്കിലും സർട്ടിഫിക്കറ്റുകളോ രേഖയോ അപേക്ഷയോടൊപ്പം ഇല്ലെങ്കിൽ അക്കാര്യം അപേക്ഷകന് അറിയിപ്പായി ലഭിക്കുകയും ചെയ്യും. രാജ്യത്തെ വിദേശികൾക്കുള്ള ഈ സേവനം രണ്ട് മാസക്കാലമായി മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. പൂർണമായും വിജയകരമാണെന്ന് ഇക്കാലയളവിൽ ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നേരിട്ട് അപേക്ഷകർ മന്ത്രാലയത്തെ സമീപിക്കുന്ന തിരക്ക് ഒഴിവാക്കാൻ കൂടിയാണ് ഓൺലൈൻ സേവനം ഉൾപ്പെടുത്തിയത്.എല്ലാ ദിവസവും ഇത് വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അപേക്ഷകർ നേരിട്ട് മന്ത്രാലയത്തെ സമീപിക്കുന്ന തിരക്ക് ഒഴിവാക്കാൻ കൂടിയാണ് ഓൺലൈൻ സേവനം ഉൾപ്പെടുത്തിയത്. അടുത്തിടെയായി കൂടുതൽ ഓൺലൈൻ് സേവനങ്ങൾ മന്ത്രാലയം നടപ്പാക്കുന്നുണ്ട്. റസിഡൻ്‌സി പെർമിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യം മന്ത്രാലയം വെബ്‌സൈറ്റിലും മെട്രാഷ് ടുവിലും ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.ഗതാഗത ലംഘനങ്ങളുടെ എണ്ണം,സ്‌പോൺസർ വിവരങ്ങൾ
, വ്യക്തിഗത രേഖകൾ കാലാവധി തുടങ്ങിയവ സംബന്ധിച്ച സേവനങ്ങള് മെട്രാഷിൽ ലഭ്യമാണ്. എക്‌സിറ്റ്പ്രവേശന ഇടപാടുകൾ മന്ത്രാലയത്തിന്റെ കോണ്ടാക്ട് സര്ട്ടിഫിക്കറ്റ് എന്നിവക്കും മെട്രാഷ് ടുവിലൂടെ അപേക്ഷിക്കാന് കഴിയും. ആറു ഭാഷകളിൽ് നിലവിൽ് ആപ്പ് ലഭ്യമാണ്. രജിസ്റ്റർ ചെയ്താൽ വിരലടയാളം ഉപയോഗിച്ച് ഇതിൽ പ്രവേശിക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP