Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രിയുടെ വായിലേക്ക് നായ മൂത്രം ഒഴിക്കുന്ന കാർട്ടൂൺ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത മലയാളി യുവതിക്ക് ജോലി തെറിച്ചത് എംബസിയുടെ ഇടപെടൽ മൂലം; സോഷ്യൽ മീഡിയയിൽ ചർച്ച അവസാനിക്കുന്നില്ല

പ്രധാനമന്ത്രിയുടെ വായിലേക്ക് നായ മൂത്രം ഒഴിക്കുന്ന കാർട്ടൂൺ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത മലയാളി യുവതിക്ക് ജോലി തെറിച്ചത് എംബസിയുടെ ഇടപെടൽ മൂലം; സോഷ്യൽ മീഡിയയിൽ ചർച്ച അവസാനിക്കുന്നില്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാർട്ടൂൺ ഷെയർ ചെയ്ത അദ്ധ്യാപികയ്ക്ക് ജോലി പോകാൻ കാരണം എംബസിയുടെ ഇടപെടൽ ആയിരുന്നെന്ന് ആക്ഷേപം. ഖത്തറിലെ എംഇഎസ് സ്‌കൂൾ അദ്ധ്യാപികയായ മലയാളി യുവതിക്കെതിരേ നടപടി ആവശ്യപ്പെട്ട് എംബസിയിലേക്ക് ഇ മെയിൽ സന്ദേശം വന്നു. ഇതിന് പിന്നാലെ അദ്ധ്യാപികയെ മാറ്റാൻ ആവശ്യപ്പെട്ട് എംബസിയിൽ നിന്നുള്ള ഇടപെടൽ ശക്തമാവുകയായിരുന്നു. ഇതോടെ സ്‌കൂൾ മാനേജ്‌മെന്റ് കൂടി അദ്ധ്യാപികയെ സസ്‌പെന്റ് ചെയ്യുകയും മൂന്ന് ദിവസത്തിന് ശേഷം രാജിവെയ്ക്കാൻ ആവശ്യപ്പെടുകയും ആയിരുന്നെന്നാണ് വിവരം. ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ച ശക്തമാവുകയാണ്. എംബസിക്ക് എതിരെയാണ് ഉയരുന്ന വിമർശനങ്ങൾ ഏറെയും.

ഖത്തർ എംഇഎസ് ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപിക വി സി ബിജയെയാണ് പുറത്താക്കിയത്. കാർട്ടൂൺ ഫേസ്‌ബുക്കിൽ ഇട്ടതാണ് വിവാദത്തിന് കാരണമായത്. ഗുജറാത്ത് വംശഹത്യയുടെ വാർഷികത്തിൽ ഇരകളെ നായകളോട് ഉപമിച്ചതിന് എതിരെയുള്ള കാർട്ടൂണാണ് പ്രശ്‌നമായത്.. നായ പ്രധാനമന്ത്രിയുടെ വായിലേക്ക് വിസർജ്ജിക്കുന്നതായിരുന്നു കാർട്ടൂൺ. ജനാധിപത്യ രീതിയിലുള്ള തന്റെ പ്രതിഷേധമായിരുന്നു ഇതെന്നാണ് അദ്ധ്യാപികയുടെ പ്രതികരണം. കാർട്ടൂണിന് ഫേസ്‌ബുക്കിൽ വലിയ പ്രചാരമാണ് കിട്ടിയത്. അതിനിടെ ഈ കാർട്ടൂൺ വരച്ചത് അദ്ധ്യാപികയാണെന്ന വാദവുമുണ്ട്. എന്നാൽ താനല്ല കാർട്ടൂൺ വരച്ചതെന്നും ഫേസ്‌ബുക്കിൽ പ്രചരിച്ച ചിത്രം ഷെയർ ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ധ്യാപിക വ്യക്തമാക്കി.

മോദി വിരുദ്ധ കാർട്ടൂണിന്റെ പേരിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപികയ്ക്കാണ് ജോലി രാജിവെക്കേണ്ടി വന്നത്. സ്‌കൂൾ മോനേജ്‌മെന്റിൽ നിന്നുണ്ടായ കടുത്ത സമ്മർദ്ദമാണ് രാജിക്ക് കാരണമെന്ന് അദ്ധ്യാപിക പറയുന്നു. ഒരാഴ്‌ച്ച മുമ്പാണ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ മോദിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റ് അദ്ധ്യാപിക ഷെയർ ചെയ്തത്. പോസ്റ്റ് കണ്ട ചിലർ ഇന്ത്യൻ എംബസിയിലേക്ക് പരാതി ഇമെയിൽ ചെയ്യുകയായിരുന്നു. തുടർന്ന് പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യൻ എംബസി സ്‌കൂൾ അതികൃതരോട് അന്വേഷിക്കുകയും ഇതേതുടർന്ന് അദ്ധ്യാപികയെ സ്‌കൂൾ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി മൂന്ന് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്യുകയും ചെയ്തുവെന്നായിരുന്നു സൂചന.

പിന്നീട് വിഷയങ്ങൾ താൽക്കാലികമായി പരിഹരിച്ചതായും അദ്ധ്യാപികയോട് സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് തിരിച്ചുകയറാൻ മാനേജ്‌മെന്റ് അറിയിക്കുകയും ചെയ്തിരുന്നു. ന്നാൽ പിന്നീട് ജോലി രാജിവെയ്ക്കാൻ സ്‌കൂൾ അതികൃതർ അദ്ധ്യാപികയെ നിർബന്ധിക്കുകയായിരുന്നു. സംഘപരിവാറിൽപെട്ട ചിലരാണ് അദ്ധ്യാപികയ്‌ക്കെതിരെ എംബസിയിൽ പരാതി നൽകിയതെന്നും ഇന്ത്യൻ എംബസിയിൽ നിന്ന് അദ്ധ്യാപികയെ പുറത്താക്കാൻ സ്‌കൂൾ അതികൃതർക്ക് കടുത്ത സമ്മർദ്ദമുണ്ടായിരുന്നതായുമാണ് പറയപ്പെടുന്നത്.

എന്നാൽ അദ്ധ്യാപികയെ പുറത്താക്കാൻ ബാഹ്യ സമ്മർദ്ദങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിക്കെതിരായ പോസ്റ്റായതിനാൽ സ്‌കൂൾ അതികൃതർ സ്വമേധയാ നടപടിയെടുക്കുകയായിരുന്നുവെന്നും അദ്ധ്യാപികയുടെ ഫേസ്‌ബുക് അക്കൗണ്ടിൽ അവർ ജോലിചെയ്യുന്ന സ്ഥാപനമായ സ്‌കൂളിന്റെ പേരും ലോഗോയുമുള്ളതിനാലുമാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP